Esther - എസ്ഥേർ 1 | View All

1. അഹശ്വേരോശിന്റെ കാലത്തു--ഹിന്തുദേശംമുതല് കൂശ്വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങള് വാണ അഹശ്വേരോശ് ഇവന് തന്നേ -

1. From his royal throne in Persia's capital city of Susa, King Xerxes ruled 127 provinces, all the way from India to Ethiopia.

2. ആ കാലത്തു അഹശ്വേരോശ് രാജാവു ശൂശന് രാജധാനിയില് തന്റെ രാജാസനത്തിന്മേല് ഇരിക്കുമ്പോള്

2. (SEE 1:1)

3. തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില് തന്റെ സകലപ്രഭുക്കന്മാര്ക്കും ഭൃത്യന്മാര്ക്കും ഒരു വിരുന്നു കഴിച്ചു; പാര്സ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയില് ഉണ്ടായിരുന്നു.

3. In the third year of his reign he gave a banquet for all his officials and administrators. The armies of Persia and Media were present, as well as the governors and noblemen of the provinces.

4. അന്നു അവന് തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയനാള്, നൂറ്റെണ്പതു ദിവസത്തോളം തന്നേ, കാണിച്ചു.

4. For six whole months he made a show of the riches of the imperial court with all its splendor and majesty.

5. ആ നാളുകള് കഴിഞ്ഞശേഷം രാജാവു ശൂശന് രാജധാനിയില് കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിന്നും രാജധാനിയുടെ ഉദ്യാനപ്രാകാരത്തില്വെച്ചു ഏഴുദിവസം വിരുന്നു കഴിച്ചു.

5. After that, the king gave a banquet for all the people in the capital city of Susa, rich and poor alike. It lasted a whole week and was held in the gardens of the royal palace.

6. അവിടെ വെണ്കല് തൂണുകളിന്മേല് വെള്ളിവളയങ്ങളില് ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാല് വെള്ളയും പച്ചയും നീലയുമായ ശീലകള് തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മര്മ്മരക്കല്ലു പടുത്തിരുന്ന തളത്തില് പൊന് കസവും വെള്ളിക്കസവുമുള്ള മെത്തകള് ഉണ്ടായിരുന്നു.

6. The courtyard there was decorated with blue and white cotton curtains, tied by cords of fine purple linen to silver rings on marble columns. Couches made of gold and silver had been placed in the courtyard, which was paved with white marble, red feldspar, shining mother-of-pearl, and blue turquoise.

7. വിവിധാകൃതിയിലുള്ള പൊന് പാത്രങ്ങളിലായിരുന്നു അവര്ക്കും കുടിപ്പാന് കൊടുത്തതു; രാജവീഞ്ഞും രാജപദവിക്കു ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു.

7. Drinks were served in gold cups, no two of them alike, and the king was generous with the royal wine.

8. എന്നാല് രാജാവു തന്റെ രാജധാനിവിചാരകന്മാരോടുആരെയും നിര്ബ്ബന്ധിക്കരുതു; ഔരോരുത്തന് താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാല് പാനം ചട്ടംപോലെ ആയിരുന്നു.

8. There were no limits on the drinks; the king had given orders to the palace servants that everyone could have as much as they wanted.

9. രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്രാജാവിന്റെ രാജധാനിയില്വെച്ചു സ്ത്രീകള്ക്കു ഒരു വിരുന്നു കഴിച്ചു.

9. Meanwhile, inside the royal palace Queen Vashti was giving a banquet for the women.

11. ഏഴു ഷണ്ഡന്മാരോടു ജനങ്ങള്ക്കും പ്രഭുക്കന്മാര്ക്കും വസ്ഥിരാജ്ഞിയുടെ സൌന്ദര്യം കാണിക്കേണ്ടതിന്നു അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയില് കൊണ്ടുവരുവാന് കല്പിച്ചു; അവള് സുമുഖിയായിരുന്നു.

11. He ordered them to bring in Queen Vashti, wearing her royal crown. The queen was a beautiful woman, and the king wanted to show off her beauty to the officials and all his guests.

12. എന്നാല് ഷണ്ഡന്മാര്മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ടു രാജാവു ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളില് ജ്വലിച്ചു.

12. But when the servants told Queen Vashti of the king's command, she refused to come. This made the king furious.

13. ആ സമയത്തു രാജമുഖം കാണുന്നവരും രാജ്യത്തു പ്രധാനസ്ഥാനങ്ങളില് ഇരിക്കുന്നവരുമായ കെര്ശനാ, ശേഥാര്, അദ്മാഥാ, തര്ശീശ്, മേരെസ്, മര്സെനാ, മെമൂഖാന് എന്നിങ്ങനെ പാര്സ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാര് അവനോടു അടുത്തു ഇരിക്കയായിരുന്നു.

13. Now it was the king's custom to ask for expert opinion on questions of law and order, so he called for his advisers, who would know what should be done.

14. രാജ്യധര്മ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാല് കാലജ്ഞന്മാരായ ആ വിദ്വാന്മാരോടു രാജാവു

14. Those he most often turned to for advice were Carshena, Shethar, Admatha, Tarshish, Meres, Marsena, and Memucan---seven officials of Persia and Media who held the highest offices in the kingdom.

15. ഷണ്ഡന്മാര്മുഖാന്തരം അഹശ്വേരോശ്രാജാവു അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കായ്കകൊണ്ടു രാജ്യധര്മ്മപ്രകാരം അവളോടു ചെയ്യേണ്ടതു എന്തു എന്നു ചോദിച്ചു.

15. He said to these men, 'I, King Xerxes, sent my servants to Queen Vashti with a command, and she refused to obey it! What does the law say that we should do with her?'

16. അതിന്നു മെമൂഖാന് രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞതെന്തെന്നാല്വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല, അഹശ്വേരോശ്രാജാവിന്റെ സര്വ്വസംസ്ഥാനങ്ങളിലുള്ള സകലപ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.

16. Then Memucan declared to the king and his officials: 'Queen Vashti has insulted not only the king but also his officials---in fact, every man in the empire!

17. രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ്രാജാവു വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാന് കല്പിച്ചയച്ചാറെ അവള് ചെന്നില്ലല്ലോ എന്നു പറഞ്ഞു അവര് തങ്ങളുടെ ഭര്ത്താക്കന്മാരെ നിന്ദിക്കും.

17. Every woman in the empire will start looking down on her husband as soon as she hears what the queen has done. They'll say, 'King Xerxes commanded Queen Vashti to come to him, and she refused.'

18. ഇന്നു തന്നെ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാര്സ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാര് രാജാവിന്റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നേ പറയും; ഇങ്ങനെ നിന്ദയും നീരസവും അധികരിക്കും.

18. When the wives of the royal officials of Persia and Media hear about the queen's behavior, they will be telling their husbands about it before the day is out. Wives everywhere will have no respect for their husbands, and husbands will be angry with their wives.

19. രാജാവിന്നു സമ്മതമെങ്കില് വസ്ഥി ഇനി അഹശ്വേരോശ്രാജാവിന്റെ സന്നിധിയില് വരരുതു എന്നു തിരുമുമ്പില്നിന്നു ഒരു രാജകല്പന പുറപ്പെടുവിക്കയും അതു മാറ്റിക്കൂടാതവണ്ണം പാര്സ്യരുടെയും മേദ്യരുടെയും രാജ്യധര്മ്മത്തില് എഴുതിക്കയും രാജാവു അവളുടെ രാജ്ഞിസ്ഥാനം അവളെക്കാള് നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം.

19. If it please Your Majesty, issue a royal proclamation that Vashti may never again appear before the king. Have it written into the laws of Persia and Media, so that it can never be changed. Then give her place as queen to some better woman.

20. രാജാവു കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും--അതു മഹാരാജ്യമല്ലോ--പരസ്യമാകുമ്പോള് സകലഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭര്ത്താക്കന്മാരെ ബഹുമാനിക്കും.

20. When your proclamation is made known all over this huge empire, every woman will treat her husband with proper respect, whether he's rich or poor.'

21. ഈ വാക്കു രാജാവിന്നും പ്രഭുക്കന്മാര്ക്കും ബോധിച്ചു; രാജാവു മെമൂഖാന്റെ വാക്കുപോലെ ചെയ്തു.

21. The king and his officials liked this idea, and the king did what Memucan suggested.

22. ഏതു പുരുഷനും തന്റെ വീട്ടില് കര്ത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു.

22. To each of the royal provinces he sent a message in the language and the system of writing of that province, saying that every husband should be the master of his home and speak with final authority.



Shortcut Links
എസ്ഥേർ - Esther : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |