Ecclesiastes - സഭാപ്രസംഗി 4 | View All

1. പിന്നെയും ഞാന് സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാര് കണ്ണുനീരൊഴുക്കുന്നു; അവര്ക്കും ആശ്വാസപ്രദന് ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാല് അവര് ബലാല്ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദന് അവര്ക്കില്ല.

1. Again I looked and saw all the oppression that was taking place under the sun: I saw the tears of the oppressed--and they have no comforter; power was on the side of their oppressors--and they have no comforter.

2. ആകയാല് ഇപ്പോള് ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാള് മുമ്പെ തന്നേ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാന് പ്രശംസിച്ചു.

2. And I declared that the dead, who had already died, are happier than the living, who are still alive.

3. ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യന്നു കീഴെ നടക്കുന്ന ദുഷ്പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യന് ഭാഗ്യവാന് .

3. But better than both is he who has not yet been, who has not seen the evil that is done under the sun.

4. സകലപ്രയത്നവും സാമര്ത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മറ്റവനോടുള്ള അസൂയയില്നിന്നുളവാകുന്നു എന്നു ഞാന് കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.

4. And I saw that all labour and all achievement spring from man's envy of his neighbour. This too is meaningless, a chasing after the wind.

5. മൂഢന് കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.

5. The fool folds his hands and ruins himself.

6. രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാള് ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു.

6. Better one handful with tranquillity than two handfuls with toil and chasing after the wind.

7. ഞാന് പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു.

7. Again I saw something meaningless under the sun:

8. ഏകാകിയായ ഒരുത്തനുണ്ടു; അവന്നു ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന്നു ഒന്നിന്നും അവസാനമില്ല; അവന്റെ കണ്ണിന്നു സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാല് താന് ആര്ക്കുംവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.

8. There was a man all alone; he had neither son nor brother. There was no end to his toil, yet his eyes were not content with his wealth. 'For whom am I toiling,' he asked, 'and why am I depriving myself of enjoyment?' This too is meaningless--a miserable business!

9. ഒരുവനെക്കാള് ഇരുവര് ഏറെ നല്ലതു; അവര്ക്കും തങ്ങളുടെ പ്രയത്നത്താല് നല്ല പ്രതിഫലം കിട്ടുന്നു.

9. Two are better than one, because they have a good return for their work:

10. വീണാല് ഒരുവന് മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാന് ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം!

10. If one falls down, his friend can help him up. But pity the man who falls and has no-one to help him up!

11. രണ്ടുപേര് ഒന്നിച്ചു കിടന്നാല് അവര്ക്കും കുളിര് മാറും; ഒരുത്തന് തന്നേ ആയാലോ എങ്ങനെ കുളിര് മാറും?

11. Also, if two lie down together, they will keep warm. But how can one keep warm alone?

12. ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാല് രണ്ടുപേര്ക്കും അവനോടു എതിര്ത്തുനില്ക്കാം; മുപ്പിരിച്ചരടു വേഗത്തില് അറ്റുപോകയില്ല.

12. Though one may be overpowered, two can defend themselves. A cord of three strands is not quickly broken.

13. പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാള് ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലന് കൊള്ളാം.

13. Better a poor but wise youth than an old but foolish king who no longer knows how to take warning.

14. അവന് മറ്റേവന്റെ രാജ്യത്തില് ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന്നു കാരാഗൃഹത്തില് നിന്നു വരുന്നു.

14. The youth may have come from prison to the kingship, or he may have been born in poverty within his kingdom.

15. മറ്റേവന്നു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം സൂര്യന്നു കീഴെ സഞ്ചരിക്കുന്ന ജീവനുള്ളവര് ഒക്കെയും ചേര്ന്നിരിക്കുന്നതു ഞാന് കണ്ടു.

15. I saw that all who lived and walked under the sun followed the youth, the king's successor.

16. അവന് അസംഖ്യജനത്തിന്നു ഒക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവര് അവനില് സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ.

16. There was no end to all the people who were before them. But those who came later were not pleased with the successor. This too is meaningless, a chasing after the wind.



Shortcut Links
സഭാപ്രസംഗി - Ecclesiastes : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |