Nahum - നഹൂം 2 | View All

1. സംഹാരകന് നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊള്ക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക.

1. A crusher has come up before your face: keep a good look-out, let the way be watched, make yourself strong, let your power be greatly increased.

2. യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാര് അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ.

2. For the Lord will make good the vine of Jacob, as well as the vine of Israel: for the wasters have made them waste and sent destruction on the branches of their vine.

3. അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികള് ധൂമ്രവസ്ത്രം ധരിച്ചു നിലക്കുന്നു; അവന്റെ സന്നാഹദിവസത്തില് രഥങ്ങള് ഉരുക്കലകുകളാല് ജ്വലിക്കുന്നു; കുന്തങ്ങള് ഔങ്ങിയിരിക്കുന്നു.

3. The body-covers of his fighting men have been made red, the men of war are clothed in bright red: the war-carriages are like flames of fire in the day when he gets ready, the horses are shaking.

4. രഥങ്ങള് തെരുക്കളില് ചടുചട ചാടുന്നു; വീഥികളില് അങ്ങും ഇങ്ങും ഔടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നല്പോലെ ഔടുന്നു.

4. The war-carriages are rushing through the streets, pushing against one another in the wide ways, looking like burning lights, running like thunder-flames.

5. അവന് തന്റെ കുലീനന്മാരെ ഔര്ക്കുംന്നു; അവര് നടക്കയില് ഇടറിപ്പോകുന്നു; അവര് അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവിടെ ആള്മറ കെട്ടിയിരിക്കുന്നു.

5. He takes the record of his great men: they go falling on their way; they go quickly to the wall, the cover is made ready.

6. നദികളുടെ ചീപ്പുകള് തുറക്കുന്നു; രാജമന്ദിരം അഴിഞ്ഞു പോകുന്നു.

6. The river doorways are forced open, and the king's house is flowing away.

7. അതു നിര്ണ്ണയിച്ചിരിക്കുന്നു; അവള് അനാവൃതയായി, അവള് പോകേണ്ടിവരും; അവളുടെ ദാസിമാര് പ്രാവു കുറുകുംപോലെ കുറുകി മാറത്തടിക്കുന്നു.

7. And the queen is uncovered, she is taken away and her servant-girls are weeping like the sound of doves, hammering on their breasts.

8. നീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാല് അവര് ഔടിപ്പോകുന്നുനില്പിന് , നില്പിന് ! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.

8. But Nineveh is like a pool of water whose waters are flowing away; Keep your place, they say; but no one is turning back.

9. വെള്ളി കൊള്ളയിടുവിന് ; പൊന്നു കൊള്ളയിടുവിന് ; വീട്ടുസാമാനത്തിന്നു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ടു.

9. Take silver, take gold; for there is no end to the store; take for yourselves a weight of things to be desired.

10. അവള് പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാല് ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ടു; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.

10. Everything has been taken from her, all is gone, she has nothing more: the heart is turned to water, the knees are shaking, all are twisted in pain, and colour has gone from all faces.

11. ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചല്പുറവും എവിടെ?

11. Where is the lions' hole, the place where the young lions got their food, where the lion and the she-lion were walking with their young, without cause for fear?

12. സിംഹം തന്റെ കുട്ടികള്ക്കു മതിയാകുവോളം കടിച്ചുകീറി വെക്കുകയും സിംഹികള്ക്കു വേണ്ടി ഞെക്കിക്കൊല്ലുകയും ഇരകൊണ്ടു തന്റെ ഗഹ്വരങ്ങളെയും കടിച്ചുകീറിയതിനെക്കൊണ്ടു തന്റെ ഗുഹകളെയും നിറെക്കയും ചെയ്തു.

12. Food enough for his young and for his she-lions was pulled down by the lion; his hole was full of flesh and his resting-place stored with meat.

13. ഞാന് നിന്റെ നേരെ വരും; ഞാന് അതിന്റെ രഥങ്ങളെ ചുട്ടുപുകയാക്കും; നിന്റെ ബാലസിംഹങ്ങള് വാളിന്നു ഇരയായ്തീരും; ഞാന് നിന്റെ ഇരയെ ഭൂമിയില് നിന്നു ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേള്ക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

13. See, I am against you, says the Lord of armies, and I will have your war-carriages burned in the smoke, and your young lions will be food for the sword: you will no longer get your food by force on the earth, and the voice of your she-lions will be stopped for ever.



Shortcut Links
നഹൂം - Nahum : 1 | 2 | 3 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |