John - യോഹന്നാൻ 1 | View All

1. ആദിയില് വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
സദൃശ്യവാക്യങ്ങൾ 8:22-25

1. In the beginning was the Word, and the Word was with God, and the Word was God.

2. അവന് ആദിയില് ദൈവത്തോടു കൂടെ ആയിരുന്നു.
സദൃശ്യവാക്യങ്ങൾ 8:22-25

2. The same was in the beginning with God.

3. സകലവും അവന് മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.

3. All things were made by him; and without him was not anything made that hath been made.

4. അവനില് ജീവന് ഉണ്ടായിരുന്നു; ജീവന് മനുഷ്യരുടെ വെളിച്ചമായിരുന്നു.

4. In him was life; and the life was the light of men.

5. വെളിച്ചം ഇരുളില് പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.

5. And the light shineth in the darkness; and the darkness apprehended it not.

6. ദൈവം അയച്ചിട്ടു ഒരു മനുഷ്യന് വന്നു; അവന്നു യോഹന്നാന് എന്നു പേര്.

6. There came a man, sent from God, whose name was John.

7. അവന് സാക്ഷ്യത്തിന്നായി താന് മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാന് തന്നേ വന്നു.

7. The same came for witness, that he might bear witness of the light, that all might believe through him.

8. അവന് വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.

8. He was not the light, but came that he might bear witness of the light.

9. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.

9. There was the true light, even the light which lighteth every man, coming into the world.

10. അവന് ലോകത്തില് ഉണ്ടായിരുന്നു; ലോകം അവന് മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.

10. He was in the world, and the world was made by him, and the world knew him not.

11. അവന് സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.

11. He came unto his own, and they that were his own received him not.

12. അവനെ കൈക്കൊണ്ടു അവന്റെ നാമത്തില് വിശ്വസിക്കുന്ന ഏവര്ക്കും ദൈവമക്കള് ആകുവാന് അവന് അധികാരം കൊടുത്തു.

12. But as many as received him, to them gave he the right to become children of God, even to them that believe on his name:

13. അവര് രക്തത്തില് നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തില് നിന്നത്രേ ജനിച്ചതു.

13. which were born, not of blood, nor of the will of the flesh, nor of the will of man, but of God.

14. വചനം ജഡമായി തീര്ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില് പാര്ത്തു. ഞങ്ങള് അവന്റെ തേജസ്സ് പിതാവില് നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
സങ്കീർത്തനങ്ങൾ 45:2, യെശയ്യാ 4:2, യെശയ്യാ 33:17, യെശയ്യാ 60:1-2, ഹഗ്ഗായി 2:7, സെഖർയ്യാവു 9:17

14. And the Word became flesh, and dwelt among us (and we beheld his glory, glory as of the only begotten from the Father), full of grace and truth.

15. യോഹന്നാന് അവനെക്കുറിച്ചു സാക്ഷീകരിച്ചുഎന്റെ പിന്നാലെ വരുന്നവന് എനിക്കു മുമ്പനായി തീര്ന്നു; അവന് എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാന് പറഞ്ഞവന് ഇവന് തന്നേ എന്നു വിളിച്ചു പറഞ്ഞു.

15. John beareth witness of him, and crieth, saying, This was he of whom I said, He that cometh after me is become before me: for he was before me.

16. അവന്റെ നിറവില് നിന്നു നമുക്കു എല്ലാവര്ക്കും കൃപമേല് കൃപ ലഭിച്ചിരിക്കുന്നു.

16. For of his fulness we all received, and grace for grace.

17. ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
പുറപ്പാടു് 31:18, പുറപ്പാടു് 34:28

17. For the law was given by Moses; grace and truth came by Jesus Christ.

18. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയില് ഇരിക്കുന്ന ഏകജാതനായ പുത്രന് അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

18. No man hath seen God at any time; the only begotten Son, which is in the bosom of the Father, he hath declared him.

19. നീ ആര് എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാര് യെരൂശലേമില് നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കല് അയച്ചപ്പോള് അവന്റെ സാക്ഷ്യം എന്തെന്നാല്അവന് മറുക്കാതെ ഏറ്റുപറഞ്ഞു;

19. And this is the witness of John, when the Jews sent unto him from Jerusalem priests and Levites to ask him, Who art thou?

20. ഞാന് ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.

20. And he confessed, and denied not; and he confessed, I am not the Christ.

21. പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നുഅല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നുഅല്ല എന്നു അവന് ഉത്തരം പറഞ്ഞു.
ആവർത്തനം 18:15, ആവർത്തനം 18:18

21. And they asked him, What then? Art thou Elijah? And he saith, I am not. Art thou the prophet? And he answered, No.

22. അവര് അവനോടുനീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.

22. They said therefore unto him, Who art thou? that we may give an answer to them that sent us. What sayest thou of thyself?

23. അതിന്നു അവന് യെശയ്യാപ്രവാചകന് പറഞ്ഞതുപോലെകര്ത്താവിന്റെ വഴി നേരെ ആക്കുവിന് എന്നു മരുഭൂമിയില് വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാന് ആകുന്നു എന്നു പറഞ്ഞു.
യെശയ്യാ 40:3

23. He said, I am the voice of one crying in the wilderness, Make straight the way of the Lord, as said Isaiah the prophet.

24. അയക്കപ്പെട്ടവര് പരീശന്മാരുടെ കൂട്ടത്തിലുള്ളവര് ആയിരുന്നു.

24. And they had been sent from the Pharisees.

25. എന്നാല് നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികില് നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവര് ചോദിച്ചു.

25. And they asked him, and said unto him, Why then baptizest thou, if thou art not the Christ, neither Elijah, neither the prophet?

26. അതിന്നു യോഹന്നാന് ഞാന് വെള്ളത്തില് സ്നാനം കഴിപ്പിക്കുന്നു; എന്നാല് നിങ്ങള് അറിയാത്ത ഒരുത്തന് നിങ്ങളുടെ ഇടയില് നിലക്കുന്നുണ്ടു;

26. John answered them, saying, I baptize with water: in the midst of you standeth one whom ye know not,

27. എന്റെ പിന്നാലെ വരുന്നവന് തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന് ഞാന് യോഗ്യന് അല്ല എന്നു ഉത്തരം പറഞ്ഞു.

27. even he that cometh after me, the latchet of whose shoe I am not worthy to unloose.

28. ഇതു യോര്ദ്ദന്നക്കാരെ യോഹന്നാന് സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയില് സംഭവിച്ചു.

28. These things were done in Bethany beyond Jordan, where John was baptizing.

29. പിറ്റെന്നാള് യേശു തന്റെ അടുക്കല് വരുന്നതു അവന് കണ്ടിട്ടുഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
ഉല്പത്തി 22:8, യെശയ്യാ 53:6-7

29. On the morrow he seeth Jesus coming unto him, and saith, Behold, the Lamb of God, which taketh away the sin of the world!

30. എന്റെ പിന്നാലെ ഒരു പുരുഷന് വരുന്നു; അവന് എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീര്ന്നു എന്നു ഞാന് പറഞ്ഞവന് ഇവന് തന്നേ.

30. This is he of whom I said, After me cometh a man which is become before me: for he was before me.

31. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന് യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാന് വെള്ളത്തില് സ്നാനം കഴിപ്പിപ്പാന് വന്നിരിക്കുന്നു എന്നു പറഞ്ഞു.

31. And I knew him not; but that he should be made manifest to Israel, for this cause came I baptizing with water.

32. യോഹന്നാന് പിന്നെയും സാക്ഷ്യം പറഞ്ഞതുആത്മാവു ഒരു പ്രാവുപോലെ സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിവരുന്നതു ഞാന് കണ്ടു; അതു അവന്റെ മേല് വസിച്ചു.

32. And John bare witness, saying, I have beheld the Spirit descending as a dove out of heaven; and it abode upon him.

33. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തില് സ്നാനം കഴിപ്പിപ്പാന് എന്നെ അയച്ചവന് എന്നോടുആരുടെമേല് ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന് പരിശുദ്ധാത്മാവില് സ്നാനം കഴിപ്പിക്കുന്നവന് ആകുന്നു എന്നു പറഞ്ഞു.

33. And I knew him not: but he that sent me to baptize with water, he said unto me, Upon whomsoever thou shalt see the Spirit descending, and abiding upon him, the same is he that baptizeth with the Holy Spirit.

34. അങ്ങനെ ഞാന് കാണുകയും ഇവന് ദൈവപുത്രന് തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.

34. And I have seen, and have borne witness that this is the Son of God.

35. പിറ്റെന്നാള് യോഹന്നാന് പിന്നെയും തന്റെ ശിഷ്യന്മാരില് രണ്ടുപേരുമായി അവിടെ നിലക്കുമ്പോള്

35. Again on the morrow John was standing, and two of his disciples;

36. കടന്നുപോകുന്ന യേശുവിനെ നോക്കീട്ടുഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.
യെശയ്യാ 53:7

36. and he looked upon Jesus as he walked, and saith, Behold, the Lamb of God!

37. അവന് പറഞ്ഞതു ആ രണ്ടു ശിഷ്യന്മാര് കേട്ടു യേശുവിനെ അനുഗമിച്ചു.

37. And the two disciples heard him speak, and they followed Jesus.

38. യേശു തിരിഞ്ഞു അവര് പിന്നാലെ വരുന്നതു കണ്ടു അവരോടുനിങ്ങള് എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു. അവര്റബ്ബീ, എന്നു വെച്ചാല് ഗുരോ, നീ എവിടെ പാര്ക്കുംന്നു എന്നു ചോദിച്ചു.

38. And Jesus turned, and beheld them following, and saith unto them, What seek ye? And they said unto him, Rabbi (which is to say, being interpreted, Master), where abidest thou?

39. അവന് അവരോടുവന്നു കാണ്മിന് എന്നു പറഞ്ഞു. അങ്ങനെ അവന് വസിക്കുന്ന ഇടം അവര് കണ്ടു അന്നു അവനോടുകൂടെ പാര്ത്തു; അപ്പോള് ഏകദേശം പത്താംമണി നേരം ആയിരുന്നു.

39. He saith unto them, Come, and ye shall see. They came therefore and saw where he abode; and they abode with him that day: it was about the tenth hour.

40. യോഹന്നാന് പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരില് ഒരുത്തന് ശിമോന് പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.

40. One of the two that heard John speak, and followed him, was Andrew, Simon Peter's brother.

41. അവന് തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടുഞങ്ങള് മശീഹയെ എന്നുവെച്ചാല് ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
ദാനീയേൽ 9:25

41. He findeth first his own brother Simon, and saith unto him, We have found the Messiah (which is, being interpreted, Christ).

42. അവനെ യേശുവിന്റെ അടുക്കല് കൊണ്ടുവന്നു; യേശു അവനെ നോക്കിനീ യോഹന്നാന്റെ പുത്രനായ ശിമോന് ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.

42. He brought him unto Jesus. Jesus looked upon him, and said, Thou art Simon the son of John: thou shalt be called Cephas (which is by interpretation, Peter).

43. പിറ്റെന്നാള് യേശു ഗലീലെക്കു പുറപ്പെടുവാന് ഭാവിച്ചപ്പോള് ഫിലിപ്പോസിനെ കണ്ടുഎന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.

43. On the morrow he was minded to go forth into Galilee, and he findeth Philip: and Jesus saith unto him, Follow me.

44. ഫിലിപ്പോസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത് സയിദയില്നിന്നുള്ളവന് ആയിരുന്നു.

44. Now Philip was from Bethsaida, of the city of Andrew and Peter.

45. ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടുന്യായപ്രമാണത്തില് മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന് യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരന് തന്നേ എന്നു പറഞ്ഞു.
യെശയ്യാ 7:14, യെശയ്യാ 9:6, യേഹേസ്കേൽ 34:23, ആവർത്തനം 18:18

45. Philip findeth Nathanael, and saith unto him, We have found him, of whom Moses in the law, and the prophets, did write, Jesus of Nazareth, the son of Joseph.

46. നഥനയേല് അവനോടുനസറെത്തില്നിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടുവന്നു കാണ്ക എന്നു പറഞ്ഞു.

46. And Nathanael said unto him, Can any good thing come out of Nazareth? Philip saith unto him, Come and see.

47. നഥനയേല് തന്റെ അടുക്കല് വരുന്നതു യേശു കണ്ടുഇതാ, സാക്ഷാല് യിസ്രായേല്യന് ; ഇവനില് കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.

47. Jesus saw Nathanael coming to him, and saith of him, Behold, an Israelite indeed, in whom is no guile!

48. നഥനയേല് അവനോടുഎന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നുഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴില് ഇരിക്കുമ്പോള് ഞാന് നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു.

48. Nathanael saith unto him, Whence knowest thou me? Jesus answered and said unto him, Before Philip called thee, when thou wast under the fig tree, I saw thee.

49. നഥനയേല് അവനോടുറബ്ബീ, നീ ദൈവപുത്രന് , നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.
സങ്കീർത്തനങ്ങൾ 2:7, യെശയ്യാ 32:1, സെഫന്യാവു 3:15

49. Nathanael answered him, Rabbi, thou art the Son of God; thou art King of Israel.

50. യേശു അവനോടുഞാന് നിന്നെ അത്തിയുടെ കീഴില് കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാള് വലിയതു കാണും എന്നു ഉത്തരം പറഞ്ഞു.

50. Jesus answered and said unto him, Because I said unto thee, I saw thee underneath the fig tree, believest thou? thou shalt see greater things than these.

51. ആമേന് ആമേന് ഞാന് നിങ്ങളോടു പറയുന്നുസ്വര്ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കല് ദൈവദൂതന്മാര് കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള് കാണും എന്നും അവനോടു പറഞ്ഞു.
ഉല്പത്തി 28:12

51. And he saith unto him, Verily, verily, I say unto you, Ye shall see the heaven opened, and the angels of God ascending and descending upon the Son of man.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |