Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ആ രണ്ടുദൂതന്മാര്‍ വൈകുന്നേരത്തു സൊദോമില്‍ എത്തി; ലോത്ത് സൊദോംപട്ടണ വാതില്ക്കല് ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചുഎബ്രായർ 13:2, ലൂക്കോസ് 17:28, 2 പത്രൊസ് 2:7
1. And the two angels came to Sodom in the evening, and Lot was sitting in the gate of the city. And seeing them, he rose up and went to meet them: and worshipped prostrate to the ground,
2. യജമാനന്മാരേ, അടിയന്റെ വീട്ടില്‍ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്പ്പിന് ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നുഅല്ല, ഞങ്ങള്‍ വീഥിയില്‍ തന്നേ രാപാര്‍ക്കും എന്നു അവര്‍ പറഞ്ഞു.
2. And said: I beseech you, my lords, turn in to the house of your servant, and lodge there: wash your feet, and in the morning you shall go on your way. And they said: No, but we will abide in the street.
3. അവന് അവരെ ഏറ്റവും നിര്‍ബന്ധിച്ചു; അപ്പോള്‍ അവര്‍ അവന്റെ അടുക്കല്‍ തിരിഞ്ഞു അവന്റെ വീട്ടില്‍ ചെന്നു; അവന് അവര്‍ക്കും വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവര്‍ ഭക്ഷണം കഴിച്ചു.
3. He pressed them very much to turn in unto him: and when they were come into his house, he made them a feast, and baked unleavened bread and they ate:
4. അവര്‍ ഉറങ്ങുവാന്‍ പോകുമ്മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാര് സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരുംവന്നു വീടു വളഞ്ഞു.യൂദാ യുദാസ് 1:7
4. But before they went to bed, the men of the city beset the house both young and old, all the people together.
5. അവര്‍ ലോത്തിനെ വിളിച്ചുഈരാത്രി നിന്റെ അടുക്കല്‍ വന്ന പുരുഷന്മാര് എവിടെ? ഞങ്ങള്‍ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു.
5. And they called Lot, and said to him: Where are the men that came in to thee at night? bring them out hither that we may know them:
6. ലോത്ത് വാതില്ക്കല് അവരുടെ അടുക്കല്‍ പുറത്തു ചെന്നു, കതകു അടെച്ചുംവെച്ചു
6. Lot went out to them, and shut the door after him, and said:
7. സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ.
7. Do not so, I beseech you, my brethren, do not commit this evil.
8. പുരുഷന് തൊടാത്ത രണ്ടു പുത്രിമാര്‍ എനിക്കുണ്ടു; അവരെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവരാം; നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊള്‍വിന്‍ ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവര്‍ എന്റെ വീട്ടിന്റെ നിഴലില്‍ വന്നതു എന്നു പറഞ്ഞു.
8. I have two daughters who as yet have not known man: I will bring them out to you, and abuse you them as it shall please you, so that you do no evil to these men, because they are come in under the shadow of my roof.
9. മാറിനില്ക്ക എന്നു അവര്‍ പറഞ്ഞു. ഇവനൊരുത്തന്‍ പരദേശിയായി വന്നു പാര്‍ക്കുംന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവര്‍ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതില്‍ പൊളിപ്പാന്‍ അടുത്തു.
9. But they said: Get thee back thither. And again: Thou camest in, said they, as a, stranger, was it to be a judge? therefore we will afflict thee more than them. And they pressed very violently upon Lot: and they were even at the point of breaking open the doors.
10. അപ്പോള്‍ ആ പുരുാഷന്മാര്‍ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കല്‍ അകത്തു കയറ്റി വാതില്‍അടെച്ചു,
10. And behold the men put out their hand, and drew in Lot unto them, and shut the door:
11. വാതില്ക്കല് ഉണ്ടായിരുന്ന പുരുഷന്മാര്ക്കും അബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ടു അവര്‍ വാതില്‍ തപ്പി നടന്നു വിഷമിച്ചു.
11. And them that were without, they struck with blindness from the least to the greatest, so that they could not find the door.
12. ആ പുരുഷന്മാര് ലോത്തിനോടുഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തില്‍ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കെള്‍ക;
12. And they said to Lot: Hast thou here any of thine? son in law, or sons, or daughters, all that are thine bring them out of this city:
13. ഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായിത്തീര്‍ന്നിരിക്കകൊണ്ടു ഞങ്ങള്‍ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാന്‍ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
13. For we will destroy this place, because their cry is grown loud before the Lord, who hath sent us to destroy them.
14. അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്വാനുള്ള മരുമക്കളോടു സംസാരിച്ചുനിങ്ങള്‍ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിന്‍ ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാല്‍ അവന് കളി പറയുന്നു എന്നു അവന്റെ മരുമക്കള്‍ക്കു തോന്നി.
14. So Lot went out, and spoke to his sons in law that were to have his daughters, and said: Arise: get you out of this place, because the Lord will destroy this city. And he seemed to them to speak as it were in jest.
15. ഉഷസ്സായപ്പോള്‍ ദൂതന്മാര് ലോത്തിനെ ബദ്ധപ്പെടുത്തിഈ പട്ടണത്തിന്റെ അകൃത്യത്തില്‍ നശിക്കാതിരിപ്പാന്‍ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപൊയ്ക്കള്‍ക എന്നു പറഞ്ഞു.
15. And when it was morning, the angels pressed him, saying: Arise, take thy wife, and the two daughters which thou hast: lest thou also perish in the wickedness of the city.
16. അവന് താമസിച്ചപ്പോള്‍, യഹോവ അവനോടു കരുണ ചെയ്കയാല്‍, ആ പുരുഷന്മാര് അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈകൂ പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയിആക്കി.
16. And as he lingered, they took his hand, and the hand of his wife, and of his two daughters, because the Lord spared him.
17. അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവന് ജീവരക്ഷെക്കായി ഔടിപ്പോകപുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നില്‍ക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്കു ഔടിപ്പോക എന്നുപറഞ്ഞു.ലൂക്കോസ് 17:31-32
17. And they brought him forth, and set him without the city: and there they spoke to him, saying: Save thy life: look not back, neither stay thou in all the country about: but save thyself in the mountain, lest thou be also consumed.
18. ലോത്ത് അവരോടു പറഞ്ഞതുഅങ്ങനെയല്ല കര്‍ത്താവേ;
18. And Lot said to them: I beseech thee my Lord,
19. നിനക്കു അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാന്‍ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പര്‍വ്വതത്തില്‍ ഔടി എത്തുവാന്‍ എനിക്കു കഴികയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം ഭവിക്കും.
19. Because thy servant hath found grace before thee, and thou hast magnified thy mercy, which thou hast shewn to me, in saving my life, and I cannot escape to the mountain, lest some evil seize me, and I die:
20. ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഔടാം; അതു ചെറിയതുമാകുന്നു; ഞാന്‍ അവിടേക്കു ഔടിപ്പേകട്ടെ. അതു ചെറിയതല്ലോ; എന്നാല്‍ എനിക്കു ജീവരക്ഷ ഉണ്ടാകും.
20. There is this city here at hand, to which I may flee, it is a little one, and I shall be saved in it: is it not a little one, and my soul shall live?
21. അവന് അവനോടുഇക്കാര്യത്തിലും ഞാന്‍ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാന്‍ മറിച്ചുകളകയില്ല.
21. And he said to him: Behold also in this, I have heard thy prayers, not to destroy the city for which thou hast spoken.
22. ബദ്ധപ്പെട്ടു അവിടേക്കു ഔടിപ്പോക; നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്വാന് കഴികയില്ല എന്നു പറഞ്ഞു. അതു കൊണ്ടു ആ പട്ടണത്തിന്നു സോവര്‍ എന്നു പേരായി.
22. Make haste and be saved there, because I cannot do any thing till thou go in thither. Therefore the name of that city was called Segor.
23. ലോത്ത് സോവരില്‍ കടന്നപ്പോള്‍ സൂര്യന് ഉദിച്ചിരുന്നു.
23. The sun was risen upon the earth, and Lot entered into Segor.
24. യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേല്‍ യഹോവയുടെ സന്നിധിയില്‍നിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു.ലൂക്കോസ് 17:29, 2 പത്രൊസ് 2:6, വെളിപ്പാടു വെളിപാട് 14:10, വെളിപ്പാടു വെളിപാട് 19:20, വെളിപ്പാടു വെളിപാട് 20:10, വെളിപ്പാടു വെളിപാട് 21:8, ലൂക്കോസ് 10:12, മത്തായി 11:23
24. And the Lord rained upon Sodom and Gomorrha brimstone and fire from the Lord out of heaven.
25. ആ പട്ടണങ്ങള്‍ക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികള്‍ക്കും നിലത്തെ സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തി.
25. And he destroyed these cities, and all the country about, all the inhabitants of the cities, and all things that spring from the earth.
26. ലോത്തിന്റെ ഭാര്യ അവന്റെ പിന്നില്‍നിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.ലൂക്കോസ് 17:31
26. And his wife looking behind her, was turned into a statue of salt.
27. അബ്രാഹാം രാവിലെ എഴുന്നേറ്റു താന്‍ യഹോവയുടെ സന്നിധിയില്‍ നിന്നിരുന്ന സ്ഥലത്തു ചെന്നു,
27. And Abraham got up early in the morning and in the place where he had stood before with the Lord,
28. സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു.വെളിപ്പാടു വെളിപാട് 9:2
28. He looked towards Sodom and Gomorrha, and the whole land of that country: and he saw the ashes rise up from the earth as the smoke of a furnace.
29. എന്നാല്‍ ആ പ്രദേശത്തിലെപട്ടണങ്ങളെ നശിപ്പിക്കുമ്പോള്‍ ദൈവം അബ്രാഹാമിനെ ഔര്‍ത്തു ലോത്ത് പാര്‍ത്ത പട്ടണങ്ങള്‍ക്കു ഉന്മൂലനാശം വരുത്തുകയില്‍ ലോത്തിനെ ആ ഉന്മൂലനാശത്തില്‍നിന്നു വിടുവിച്ചു.
29. Now when God destroyed the cities of that country, remembering Abraham, he delivered Lot out of the destruction of the cities wherein he had dwelt.
30. അനന്തരം ലോത്ത് സോവര്‍ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പര്‍വ്വതത്തില്‍ ചെന്നു പാര്‍ത്തു; സോവരില്‍ പാര്പ്പാന് അവന് ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയില്‍ പാര്‍ത്തു.
30. And Lot went up out of Segor, and abode in the mountain, and his two daughters with him, (for he was afraid to stay in Segor,) and he dwelt in a cave, he and his two daughters with him.
31. അങ്ങനെയിരിക്കുമ്പോള്‍ മൂത്തവള്‍ ഇളയവളോടുനമ്മുടെ അപ്പന് വൃദ്ധനായിരിക്കുന്നു; ഭൂമിയില്‍ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കല്‍ വരുവാന്‍ ഭൂമിയില്‍ ഒരു പുരുഷനും ഇല്ല.
31. And the elder said to the younger Our father is old, and there is no man left on the earth, to come in unto us after the manner of the whole earth.
32. വരിക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
32. Come, let us make him drunk with wine, and let us lie with him, that we may preserve seed of our father.
33. അങ്ങനെ അന്നു രാത്രി അവര്‍ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവള്‍ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവള് ശയിച്ചതും എഴുന്നേറ്റതും അവന് അറിഞ്ഞില്ല.
33. And they made their father drink wine that night: and the elder went in and lay with her father: but he perceived not neither when his daughter lay down, nor when she rose up.
34. പിറ്റെന്നാള്‍ മൂത്തവള്‍ ഇളയവളോടുഇന്നലെ രാത്രി ഞാന്‍ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.
34. And the next day the elder said to the younger: Behold I lay last night with my father, let us make him drink wine also to night, and thou shalt lie with him, that we may save seed of our father.
35. അങ്ങനെ അന്നു രാത്രിയും അവര്‍ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവള്‍ ചെന്നു അവനോടു കൂടെ ശയിച്ചു; അവള് ശയിച്ചതും എഴുന്നേറ്റതും അവന് അറിഞ്ഞില്ല.
35. They made their father drink wine that night also, and the younger daughter went in, and lay with him: and neither then did he perceive when she lay down, nor when she rose up.
36. ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാല്‍ ഗര്‍ഭം ധരിച്ചു.
36. So the two daughters of Lot were with child by their father.
37. മൂത്തവള്‍ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവന് ഇന്നുള്ള മോവാബ്യര്‍ക്കും പിതാവു.
37. And the elder bore a son, and she called his name Moab: he is the father of the Moabites unto this day.
38. ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെന്‍ -അമ്മീ എന്നു പേരിട്ടു; അവന് ഇന്നുള്ള അമ്മോന്യര്‍ക്കും പിതാവു.
38. The younger also bore a son, and she called his name Ammon, that is, the son of my people: he is the father of the Ammonites unto this day.