Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. മിസ്രയീമില് ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോള് തന്റെ പുത്രന്മാരോടുനിങ്ങള് തമ്മില് തമ്മില് നോക്കിനിലക്കുന്നതു എന്തു?
1. Now Jacob learned that there was grain in Egypt. He said to his sons, 'Why are you looking at one another?'
2. മിസ്രയീമില് ധാന്യം ഉണ്ടെന്നു ഞാന് കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിന് എന്നു പറഞ്ഞു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:12
2. And he said, 'I have heard that there is grain in Egypt. Go there and buy some for us, so we may live and not die.'
3. യോസേഫിന്റെ സഹോദരന്മാര് പത്തുപേര് മിസ്രയീമില് ധാന്യം കൊള്ളുവാന് പോയി.
3. So ten of Joseph's brothers went to buy grain in Egypt.
4. എന്നാല് യോസേഫിന്റെ അനുജനായ ബേന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.
4. But Jacob did not send Joseph's brother Benjamin with his brothers. For he said, 'I am afraid that something will happen to him.'
5. അങ്ങനെ ധാന്യം കൊള്ളുവാന് വന്നവരുടെ ഇടയില് യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാന് ദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:11
5. So the sons of Israel joined those who were coming to buy grain for there was no food in Canaan.
6. യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവന് തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങള്ക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
6. Joseph was the ruler of the land. He was the one who sold grain to all the people of the land. And Joseph's brothers came and bowed to the ground in front of him.
7. യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചുനിങ്ങള് എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നുആഹാരം കൊള്ളുവാന് കനാന് ദെശത്തു നിന്നു വരുന്നു എന്നു അവര് പറഞ്ഞു.
7. When Joseph saw his brothers, he knew who they were. But he acted like a stranger and spoke sharp words to them. He said, 'Where have you come from?' They answered, 'From the land of Canaan, to buy food.'
8. യേസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവര് അവനെ അറിഞ്ഞില്ല.
8. Joseph knew his brothers but they did not know him.
9. യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങള് ഔര്ത്തു അവരോടുനിങ്ങള് ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുര്ബ്ബലഭാഗം നോക്കുവാന് നിങ്ങള് വന്നിരിക്കുന്നു എന്നു പറഞ്ഞു.
9. Joseph remembered the dreams he had had about them. He said to them, 'You are spies. You have come to find the weak places in our land.'
10. അവര് അവനോടുഅല്ല, യജമാനനേ, അടിയങ്ങള് ആഹാരം കൊള്ളുവാന് വന്നിരിക്കുന്നു;
10. They said to him, 'No, my lord. Your servants have come to buy food.
11. ഞങ്ങള് എല്ലാവരും ഒരാളുടെ മക്കള്; ഞങ്ങള് പരമാര്ത്ഥികളാകുന്നു; അടിയങ്ങള് ഒറ്റുകാരല്ല എന്നു പറഞ്ഞു.
11. We are all sons of one man. We do not lie. Your servants are not working against you in secret.'
12. അവന് അവരോടുഅല്ല, നിങ്ങള് ദേശത്തിന്റെ ദുര്ബ്ബലഭാഗം നോക്കുവാന് വന്നിരിക്കുന്നു എന്നു പറഞ്ഞു.
12. He said to them, 'No! You have come to find the weak places in our land!'
13. അതിന്നു അവര്അടിയങ്ങള് കനാന് ദേശത്തുള്ള ഒരാളുടെ മക്കള്; പന്ത്രണ്ടു സഹോദരന്മാര് ആകുന്നു; ഇളയവന് ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കല് ഉണ്ടു; ഒരുത്തന് ഇപ്പോള് ഇല്ല എന്നു പറഞ്ഞു.
13. But they said, 'Your servants are twelve brothers, the sons of one man in the land of Canaan. The youngest is now with our father. And one is no more.'
14. യോസേഫ് അവരോടു പറഞ്ഞതുഞാന് പറഞ്ഞതുപോലെ നിങ്ങള് ഒറ്റുകാര് തന്നേ.
14. But Joseph said to them, 'It is as I said. You are spies.
15. ഇതിനാല് ഞാന് നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരന് ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങള് ഇവിടെനിന്നു പുറപ്പെടുകയില്ല.
15. You will be put to a test. By the life of Pharaoh, you will not leave this place unless your youngest brother comes here.
16. നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാന് നിങ്ങളില് ഒരുത്തനെ അയപ്പിന് ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങള് നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികില്; ഫറവോനാണ, നിങ്ങള് ഒറ്റുകാര് തന്നേ.
16. Send one of you to bring your brother, and the rest of you will be kept in prison. Your words will be put to a test to see if you are telling the truth. Or else, by the life of Pharaoh, you are spies for sure.'
17. അങ്ങനെ അവന് അവരെ മൂന്നു ദിവസം തടവില് ആക്കി.
17. He put them all together in prison for three days.
18. മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതുഞാന് ദൈവത്തെ ഭയപ്പെടുന്നു; നിങ്ങള് ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്വിന്
18. Then Joseph said to them on the third day, 'Do this and live, for I fear God.
19. നിങ്ങള് പരമാര്ത്ഥികള് എങ്കില് നിങ്ങളുടെ ഒരു സഹോദരന് കരാഗൃഹത്തില് കിടക്കട്ടെ; നിങ്ങള് പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിന് .
19. If you are men who do not lie, let one of your brothers stay here in prison for all of you. But you others go and carry grain for your hungry families.
20. എന്നാല് നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കല് കൊണ്ടുവരേണം; അതിനാല് നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങള് മരിക്കേണ്ടിവരികയില്ല; അവര് അങ്ങനെ സമ്മതിച്ചു.
20. Then bring your youngest brother to me, so your words will be proven true. And you will live.' So they did what he said.
21. ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവന് നമ്മോടു കെഞ്ചിയപ്പോള് നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവര് തമ്മില് പറഞ്ഞു.
21. They said to one another, 'For sure we are guilty for what we did to our brother. We saw the suffering of his soul while he begged us. But we would not listen. So this trouble has come to us.'
22. അതിന്നു രൂബേന് ബാലനോടു ദോഷം ചെയ്യരുതെന്നും ഞാന് നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങള് കേട്ടില്ല; ഇപ്പോള് ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.
22. Reuben answered them, 'Did I not tell you, 'Do not sin against the boy?' But you would not listen. Now we must pay for his blood.'
23. യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു അവന് ഇതു ഗ്രഹിച്ചു എന്നു അവര് അറിഞ്ഞില്ല.
23. They did not know that Joseph understood them. For there was a man between them to tell the meaning of each other's language.
24. അവന് അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കല് വന്നു അവരോടു സംസാരിച്ചു അവരുടെ കൂട്ടത്തില് നിന്നു ശിമെയോനെ പിടിച്ചു അവര് കാണ്കെ ബന്ധിച്ചു.
24. Joseph went away from them and cried. Then he returned to speak with them. And he took Simeon from them and put chains on him in front of his brothers.
25. അവരുടെ ചാക്കില് ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കില് തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവര്ക്കും കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവര്ക്കും ചെയ്തുകൊടുത്തു.
25. Then Joseph had their bags filled with grain. He had each man's money returned to his bag, to buy what was needed as they traveled. So this was done for them.
26. അവര് ധാന്യം കഴുതപ്പുറത്തു കയറ്റി അവിടെനിന്നു പുറപ്പെട്ടു.
26. Then they loaded their donkeys with their grain, and left.
27. വഴിയമ്പലത്തില്വെച്ചു അവരില് ഒരുത്തന് കഴുതെക്കു തീന് കൊടുപ്പാന് ചാകൂ അഴിച്ചപ്പോള് തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കല് ഇരിക്കുന്നതു കണ്ടു,
27. When one of them opened his bag to give his donkey food at the place where they were staying the night, he saw his money. It was there at the top of his bag.
28. തന്റെ സഹോദരന്മാരോടുഎന്റെ ദ്രവ്യം എനിക്കു തിരികെ കിട്ടി അതു ഇതാ, എന്റെ ചാക്കില് ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോള് അവരുടെ ഉള്ളം തളര്ന്നു, അവര് വിറെച്ചുദൈവം നമ്മോടു ഈ ചെയ്തതു എന്തെന്നു തമ്മില് തമ്മില് പറഞ്ഞു.
28. He said to his brothers, 'My money has been returned! It is inside my bag!' Then their hearts became full of fear. They turned to each other, shaking in fear, saying, 'What is this that God has done to us?'
29. അവര് കനാന് ദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കല് എത്തിയാറെ, തങ്ങള്ക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു
29. When they came to their father Jacob in the land of Canaan, they told him all that had happened to them. They said,
30. ദേശത്തിലെ അധിപതിയായവന് ഞങ്ങള് ദേശത്തെ ഒറ്റുനോക്കുന്നവര് എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.
30. 'The man who is ruler of the land spoke sharp words to us. He thought that we had gone there to find the weak places in the country.
31. ഞങ്ങള് അവനോടുഞങ്ങള് പരാമാര്ത്ഥികളാകുന്നു, ഞങ്ങള് ഒറ്റുകാരല്ല.
31. But we said to him, 'We do not lie. We are not working against you in secret.
32. ഞങ്ങള് ഒരു അപ്പന്റെ മക്കള്; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തന് ഇപ്പോള് ഇല്ല; ഇളയവന് കനാന് ദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കല് ഉണ്ടു എന്നു പറഞ്ഞു.
32. We are twelve brothers, the sons of our father. One is no more. And the youngest is now with our father in the land of Canaan.'
33. അതിന്നു ദേശത്തിലെ അധിപതിയായവന് ഞങ്ങളോടു പറഞ്ഞതുനിങ്ങള് പരമാര്ത്ഥികള് എന്നു ഞാന് ഇതിനാല് അറിയുംനിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കല് വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം വാങ്ങി കൊണ്ടുപോകുവിന് .
33. Then the man who is ruler of the land said to us, 'I will know that you are telling the truth by this test. Leave one of your brothers with me. Take grain for your hungry families and go.
34. നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കല് കൊണ്ടുവരുവിന് ; അതിനാല് നിങ്ങള് ഒറ്റുകാരല്ല, പരമാര്ത്ഥികള് തന്നേ എന്നു ഞാന് അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങള്ക്കു ഏല്പിച്ചുതരും; നിങ്ങള്ക്കു ദേശത്തു വ്യാപാരവും ചെയ്യാം.
34. But bring your youngest brother to me, so I will know you are not spies, but honest men telling the truth. Then I will return your brother to you. And then you may trade in the land.' '
35. പിന്നെ അവര് ചാകൂ ഒഴിക്കുമ്പോള് ഇതാ, ഔരോരുത്തന്റെ ചാക്കില് അവനവന്റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി.
35. When they took the grain out of their bags, they found that every man's money was in his bag. And when they and their father saw the money, they were afraid.
36. അവരുടെ അപ്പനായ യാക്കോബ് അവരോടുനിങ്ങള് എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോന് ഇല്ല; ബെന്യാമീനെയും നിങ്ങള് കൊണ്ടുപോകും; സകലവും എനിക്കു പ്രതിക്കുലം തന്നേ എന്നു പറഞ്ഞു.
36. Their father Jacob said to them, 'You have taken my children from me! Joseph is no more. Simeon is no more. And now you would take Benjamin! All this has come upon me!'
37. അതിന്നു രൂബേന് അപ്പനോടുഎന്റെ കയ്യില് അവനെ ഏല്പിക്ക; ഞാന് അവനെ നിന്റെ അടുക്കല് മടക്കി കൊണ്ടുവരും; ഞാന് അവനെ നിന്റെ അടുക്കല് കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.
37. Then Reuben told his father, 'You may kill my two sons if I do not return him to you. Put him in my care, and I will return him to you.'
38. എന്നാല് അവന് എന്റെ മകന് നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യോഷ്ഠന് മരിച്ചുപോയി, അവന് ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങള് പോകുന്ന വഴിയില് അവന്നു വല്ല ആപത്തും വന്നാല് നിങ്ങള് എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.
38. But Jacob said, 'My son will not go with you. For his brother is dead, and only he is left. If something were to happen to him during your traveling, you would bring my white hair down to the grave in sorrow.'