Genesis - ഉല്പത്തി 9 | View All

1. ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാല്നിങ്ങള് സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില് നിറവിന് .

1. And God blessed Noe and his sonnes and sayd vnto them: Increase and multiplye and fyll the erth.

2. നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങള്ക്കും ആകാശത്തിലെ എല്ലാ പറവകള്ക്കും സകല ഭൂചരങ്ങള്ക്കും സുമദ്രത്തിലെ സകലമത്സ്യങ്ങള്ക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യില് ഏല്പിച്ചിരിക്കുന്നു.

2. The feare also and drede of yow be vppon all beastes of the erth and vppon all foules of the ayre ad vppon all that crepeth on the erth and vppon all fyshes of the see which are geven vnto youre handes

3. ഭൂചരജന്തുക്കളൊക്കെയും നിങ്ങള്ക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാന് സകലവും നിങ്ങള്ക്കു തന്നിരിക്കുന്നു.
റോമർ 14:2, 1 തിമൊഥെയൊസ് 4:3

3. And all that moveth vppon the erth havynge lyfe shall be youre meate: Euen as ye grene herbes so geue I yow all thynge.

4. പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങള് മാംസം തിന്നരുതു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 15:20-29

4. Only the flesh with his life which is his bloud se that ye eate not.

5. നിങ്ങളുടെ പ്രാണാനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാന് പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാന് മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും.

5. For verely the bloude of yow wherein youre lyves are wyll I requyre: Eue of the hande of all beastes wyll I requyre it And of the hande of man and of the hand off euery mannes brother wyll I requyre the lyfe of man:

6. ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാല് അവന്റെ രക്തം മനുഷ്യന് ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.
മത്തായി 26:52, 1 കൊരിന്ത്യർ 11:7

6. so yt he which shedeth mannes bloude shall haue hys bloud shed by man agayne: for God made man after his awne lycknesse.

7. ആകയാല് നിങ്ങള് സന്താനപുഷ്ടിയുള്ളവരായി പെരുകുവിന് ; ഭൂമിയില് അനവധിയായി പെറ്റു പെരുകുവിന് .

7. See that ye encrease and waxe and be occupyde vppon the erth and multiplye therein.

8. ദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തതു

8. Farthermore God spake vnto Noe and to hys sonnes wyth hym saynge:

9. ഞാന് , ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും

9. see I make my bod wyth you and youre seed after you

10. ഭൂമിയില് നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തില്നിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു.

10. and wyth all lyvynge thinge that is wyth you: both foule and catell and all maner beste of the erth that is wyth yow of all that commeth out of the arke what soeuer beste of the erth it be.

11. ഇനി സകലജഡവും ജലപ്രളയത്താല് നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാന് ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാന് നിങ്ങളോടു ഒരു നിയമം ചെയ്യുന്നു.

11. I make my bonde wyth yow that hence forth all flesh shall not be destroyed wyth yt waters of any floud ad yt hence forth there shall not be a floud to destroy the erth.

12. പിന്നെയും ദൈവം അരുളിച്ചെയ്തതുഞാനും നിങ്ങളും നിങ്ങളോടു കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മില് തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു

12. And God sayd. This is the token of my bode which I make betwene me and yow ad betwene all lyvynge thyng that is with yow for ever:

13. ഞാന് എന്റെ വില്ലു മേഘത്തില് വെക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും.

13. I wyll sette my bowe in the cloudes and it shall be a sygne of the appoyntment made betwene me and the erth:

14. ഞാന് ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോള് മേഘത്തില് വില്ലു കാണും.

14. So that when I brynge in cloudes vpo ye erth the bowe shall appere in ye cloudes.

15. അപ്പോള് ഞാനും നിങ്ങളും സര്വ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാന് ഔര്ക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാന് വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.

15. And than wyll I thynke vppon my testament which I haue made betwene me and yow and all that lyveth what soeuer flesh it be. So that henceforth there shall be no more waters to make a floud to destroy all flesh.

16. വില്ലു മേഘത്തില് ഉണ്ടാകും; ദൈവവും ഭൂമിയിലെ സര്വ്വ ജഡവുമായ സകല ജീവികളും തമ്മില് എന്നേക്കുമുള്ള നിയമം ഔര്ക്കേണ്ടതിന്നു ഞാന് അതിനെ നോക്കും.

16. The bowe shalbe in the cloudes and I wyll loke vpon it to remembre the euerlastynge testament betwene God and all that lyveth vppon the erth what soeuer flesh it be.

17. ഞാന് ഭൂമിയിലുള്ള സര്വ്വ ജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന്നു ഇതു അടയാളം എന്നും ദൈവം നോഹയോടു അരുളിച്ചെയ്തു.

17. And God sayd vnto Noe: This is the sygne of the testament which I have made betwene me and all flesh yt is on the erth.

18. പെട്ടകത്തില്നിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാര് ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവു.

18. The sonnes of Noe that came out of the arke were: Sem Ham and Iapheth. And Ham he is the father of Canaa.

19. ഇവര് മൂവരും നോഹയുടെ പുത്രന്മാര്; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.

19. These are the .iij. sonnes of Noe and of these was all the world overspred.

20. നോഹ കൃഷിചെയ്വാന് തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.

20. And Noe beynge an husbad man went furth and planted a vyneyarde

21. അവന് അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തില് വസ്ത്രം നീങ്ങി കിടന്നു.

21. and drancke of the wyne and was droncke and laye vncouered in the myddest of his tet.

22. കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയില് ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.

22. And Ham the father of Canaan sawe his fathers prevytees and tolde his ij. brethren that were wythout.

23. ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളില് ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവര് പിതാവിന്റെ നഗ്നത കണ്ടില്ല.

23. And Sem and Iapheth toke a mantell and put it on both there shulders ad went backward ad covered there fathers secrets but there faces were backward So that they sawe not there fathers nakydnes.

24. നോഹ ലഹരിവിട്ടുണര്ന്നപ്പോള് തന്റെ ഇളയ മകന് ചെയ്തതു അറിഞ്ഞു.

24. As soone as Noe was awaked fro his wyne and wyst what his yongest sonne had done vnto hym

25. അപ്പോള് അവന് കനാന് ശപിക്കപ്പെട്ടവന് ; അവന് തന്റെ സഹോദരന്മാര്ക്കും അധമദാസനായ്തീരും എന്നു പറഞ്ഞു.

25. he sayd: cursed be Canaan ad a seruante, of all seruantes be he to his brethren.

26. ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന് ; കനാന് അവരുടെ ദാസനാകും.

26. And he sayd: Blessed be the LORde God of Se and Canaan be his seruante.

27. ദൈവം യാഫെത്തിനെ വര്ദ്ധിപ്പിക്കട്ടെ; അവന് ശേമിന്റെ കൂടാരങ്ങളില് വസിക്കും; കനാന് അവരുടെ ദാസനാകും എന്നും അവന് പറഞ്ഞു.

27. God increase Iapheth that he may dwelle in the tentes of Sem. And Canaan be their seruante.

28. ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു.

28. And Noe lyved after the floude .iij. hundred and .l. yere: So that all the dayes of Noe were ix. hundred and .l. yere ad than he dyed.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |