2 Samuel - 2 ശമൂവേൽ 18 | View All

1. അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവര്ക്കും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.

1. Therfor Dauid, whanne the puple `was biholdun, ordeynede tribunes and centuriouns on hem.

2. ദാവീദ് ജനത്തില് മൂന്നില് ഒരു പങ്കു യോവാബിന്റെ കൈക്കീഴും മൂന്നില് ഒരു പങ്കു സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നില് ഒരു പങ്കു ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചുഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവു ജനത്തോടു പറഞ്ഞു.

2. And he yaf the thridde part of the puple vndur the hond of Joab; and the thridde part vndur the hond of Abisai, sone of Saruye, brother of Joab; and the thridde part vndur the hond of Ethai, that was of Geth. And the kyng seide to the puple, Also Y schal go out with you.

3. എന്നാല് ജനംനീ വരേണ്ടാ; ഞങ്ങള് തോറ്റോടി എന്നു വരികില് ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളില് പാതിപേര് പട്ടുപോയി എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളില് പതിനായിരം പേര്ക്കും തുല്യന് . ആകയാല് നീ പട്ടണത്തില് ഇരുന്നുകൊണ്ടു ഞങ്ങള്ക്കു സഹായം ചെയ്യുന്നതു നല്ലതു എന്നു പറഞ്ഞു.

3. And the puple answeride, Thou schalt not go out; for whether we fleen, it schal not perteyne to hem bi greet werk of vs; whether half the part fallith doun of vs, thei schulen not recke ynow, for thou art rekynyd for ten thousynde; therfor it is betere, that thou be to vs in the citee in stronge hold.

4. രാജാവു അവരോടുനിങ്ങള്ക്കു ഉത്തമം എന്നു തോന്നുന്നതു ഞാന് ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവു പടിവാതില്ക്കല് നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.

4. `To whiche the kyng seide, Y schal do this, that semeth riytful to you. Therfor the kyng stood bisidis the yate, and the puple yede out bi her cumpenyes, bi hundridis and bi thousyndis.

5. അബ്ശാലോംകുമാരനോടു എന്നെ ഔര്ത്തു കനിവോടെ പെരുമാറുവിന് എന്നു രാജാവു യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവു അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോള് ജനമെല്ലാം കേട്ടു.

5. And the king comaundide to Joab, and to Abisai, and Ethai, and seyde, Kepe ye to me the child Absolon. And al the puple herde the kyng comaundinge to alle the princes for Absolon.

6. പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തില്വെച്ചു പടയുണ്ടായി.

6. Therfor the puple yede out in to the feeld ayens Israel; and the batel was maad in the forest of Effraym.

7. യിസ്രായേല് ജനം ദാവീദിന്റെ ചേവകരോടു തോറ്റു. അന്നു അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരം പേര് പട്ടുപോയി.

7. And the puple of Israel was slayn there of the oost of Dauid, and a greet sleyng of twenti thousynde was maad in that dai.

8. പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേര് വനത്തിന്നിരയായ്തീര്ന്നു.

8. Forsothe the batel was scaterid there on the face of al erthe, and many mo weren of the puple whiche the forest wastide, than thei whiche the swerd deuourid in that dai.

9. അബ്ശാലോം ദാവീദിന്റെ ചേവകര്ക്കും എതിര്പ്പെട്ടു; അബ്ശാലോം കോവര്കഴുതപ്പുറത്തു ഔടിച്ചുപോകുമ്പോള് കോവര്കഴുത കൊമ്പു തിങ്ങിനിലക്കുന്ന ഒരു വലിയ കരുവേലകത്തിന് കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തില് പിടിപെട്ടിട്ടു അവന് ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴില്നിന്നു കോവര്കഴുത ഔടിപ്പോയി.

9. Sotheli it bifeld, that Absalon sittinge on a mule, cam ayens the seruauntis of Dauid; and whanne the mule hadde entrid vndur a thicke ook, and greet, the heed of Absolon cleuyde to the ook; and whanne he was hangid bitwixe heuene and erthe, the mule, on which he sat, passide.

10. ഒരുത്തന് അതു കണ്ടിട്ടുഅബ്ശാലോം ഒരു കരുവേലകത്തില് തൂങ്ങിക്കിടക്കുന്നതു ഞാന് കണ്ടു എന്നു യോവാബിനോടു അറിയിച്ചു.

10. Sotheli `sum man siy this, and telde to Joab, and seide, Y siy Absolon hange on an ook.

11. യോവാബ് തന്നെ അറിയിച്ചവനോടുനീ അവനെ കണ്ടിട്ടു അവിടെവെച്ചുതന്നേ വെട്ടിക്കളയാഞ്ഞതു എന്തു? ഞാന് നിനക്കു പത്തു ശേക്കെല് വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.

11. And Joab seide to the man that `hadde telde to hym, If thou siyest, whi persidist thou not hym to the erthe, and Y schulde haue youe `to thee ten siclis of siluer, and a girdil?

12. അവന് യോവാബിനോടു പറഞ്ഞതുആയിരം ശേക്കെല് വെള്ളി എനിക്കു തന്നാലും ഞാന് രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങള് കേള്ക്കെയല്ലോ കല്പിച്ചതു.

12. And he seide to Joab, Thouy thou paiedist in myn hondis a thousynde platis of siluer, Y nolde sende myn hond in to the sone of the king; for the while we herden, the kyng comaundide to thee, and to Abisai, and to Ethai, and seide, Kepe ye to me the child Absolon.

13. അല്ല, ഞാന് അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കില്--രാജാവിന്നു ഒന്നും മറവായിരിക്കയില്ലല്ലോ--നീ തന്നേ എന്നോടു അകന്നു നിലക്കുമായിരുന്നു.

13. But and if Y hadde do ayens my lijf hardili, this myyte not be hid fro the kyng, and thou woldist stonde on the contrarye side.

14. എന്നാല് യോവാബ്ഞാന് ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യില് എടുത്തു അബ്ശാലോം കരുവേലകത്തില് ജീവനോടു തൂങ്ങിക്കിടക്കുമ്പോള് തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.

14. And Joab seide, Not as thou wolt, `Absolon schal be kept, but Y schal asaile hym bifor thee. Therfore Joab took thre speris in his hond, and fitchide tho in the herte of Absolon. And whanne he spraulide, yit cleuynge in the ook,

15. യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാര് വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു.

15. ten yonge squieris of Joab runnen, and smytiden, and killiden hym.

16. പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ടു അവര് യിസ്രായേലിനെ പിന്തുടരുന്നതു വിട്ടുമടങ്ങി.

16. Sotheli Joab sownede with a clarioun, and withhelde the puple, lest it pursuede Israel fleynge, and he wolde spare the multitude.

17. അബ്ശാലോമിനെ അവര് എടുത്തു വനത്തില് ഒരു വലിയ കുഴിയില് ഇട്ടു; അവന്റെ മേല് ഏറ്റവും വലിയോരു കല്ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്കു ഔടിപ്പോയി.

17. And thei token Absolon, and castiden forth him in to a greet dich in the forest, and baren togidere a ful greet heep of stoonys on hym; forsothe al Israel fledde in to his tabernaclis.

18. അബ്ശാലോം ജീവനോടിരുന്ന സമയംഎന്റെ പേര് നിലനിര്ത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിന് താഴ്വരയിലെ തൂണ് എടുത്തു നാട്ടി അതിന്നു തന്റെ പേര് വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു.

18. Forsothe Absolon, while he lyuyde yit, hadde reisid to hym a memorial, which is in the valey of the kyng; for he seide, Y haue no sone, and this schal be the mynde of my name; and he clepide `the memorial bi his name, and it is clepid the Hond, `that is, werk, of Absolon `til to this dai.

19. അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്ഞാന് ഔടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വര്ത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.

19. Forsothe Achymaas, sone of Sadoch, seide, Y schal renne, and Y schal telle to the kyng, that the Lord hath maad doom to hym of the hond of hise enemyes.

20. യോവാബ് അവനോടുനീ ഇന്നു സദ്വര്ത്തമാന ദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വര്ത്തമാനം കൊണ്ടുപോകാം; രാജകുമാരന് മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വര്ത്തമാന ദൂതനാകയില്ല എന്നു പറഞ്ഞു.

20. To whom Joab seide, Thou schalt not be messanger in this dai, but thou schalt telle in another dai; I nyle that thou telle to dai, for the sone of the kyng is deed.

21. പിന്നെ യോവാബ് കൂശ്യനോടുനി കണ്ടതു രാജാവിനെ ചെന്നു അറിയിക്ക എന്നു പറഞ്ഞു. കൂശ്യന് യോവാബിനെ വണങ്ങി ഔടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോടുഏതായാലും ഞാനും കൂശ്യന്റെ പിന്നാലെ ഔടട്ടെ എന്നു പറഞ്ഞു.

21. And Joab seide to Chusi, Go thou, and telle to the kyng tho thingis that thou hast seyn. Chusi worschypide Joab, and ran.

22. അതിന്നു യോവാബ്എന്റെ മകനേ, നീ എന്തിന്നു ഔടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.

22. Eft Achymaas, sone of Sadoch, seide to Joab, What lettith, if also Y renne aftir Chusi? And Joab seide to hym, What wolt thou renne, my sone? Come thou hidur, thou schalt not be a berere of good message.

23. അവന് പിന്നെയുംഏതായാലും ഞാന് ഔടും എന്നു പറഞ്ഞതിന്നുഎന്നാല് ഔടിക്കൊള്ക എന്നു അവന് പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഔടി കൂശ്യനെ കടന്നുപോയി.

23. Which answeride, `What sotheli if Y schal renne? And Joab seide to hym, Renn thou. Therfor Achymaas ran bi the weie of schortnesse, `and sped, and passide Chusi.

24. എന്നാല് ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവല്ക്കാരന് പടിവാതിലിന്നും മീതെ മതിലിന്റെ മുകളില് കയറി തല ഉയര്ത്തിനോക്കി ഒരുത്തന് തനിച്ചു ഔടിവരുന്നതു കണ്ടു.

24. Forsothe Dauid sat bitwixe twei yatis; sotheli the spiere, that was in the hiynesse of the yate on the wal, reiside the iyen, and siy a man aloone rennynge;

25. കാവല്ക്കാരന് രാജാവിനോടു വിളിച്ചു അറിയിച്ചു. അവന് ഏകന് എങ്കില് സദ്വര്ത്തമാനവും കൊണ്ടാകുന്നു വരുന്നതു എന്നു രാജാവു പറഞ്ഞു.

25. and the spiere criede, and schewide to the kyng. And the kyng seide to hym, If he is aloone, good message is in his mouth.

26. അവന് നടന്നു അടുത്തു. പിന്നെ കാവല്ക്കാരന് മറ്റൊരുത്തന് ഔടിവരുന്നതു കണ്ടു; കാവല്ക്കാരന് വാതില് കാക്കുന്നവനോടുഇതാ, പിന്നെയും ഒരു ആള് തനിച്ചു ഔടി വരുന്നു എന്നു വിളിച്ചു പറഞ്ഞു. അവനും സദ്വര്ത്തമാനദൂതനാകുന്നു എന്നു രാജാവു പറഞ്ഞു.

26. Sotheli while he hastide, and neiyede neer, the spiere siy another man rennynge; and the spiere criede `in the hiynesse, and seide, Another man rennynge aloone apperith to me. And the kyng seide to hym, And this man is a good messanger.

27. ഒന്നാമത്തവന്റെ ഔട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഔട്ടം പോലെ എനിക്കു തോന്നുന്നു എന്നു കാവല്ക്കാരന് പറഞ്ഞു. അതിന്നു രാജാവുഅവന് നല്ലവന് ; നല്ലവര്ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

27. Sotheli the spiere seide, Y biholde the rennyng of the formere, as the rennyng of Achymaas, sone of Sadoch. And the kyng seide, He is a good man, and he cometh bryngynge a good message.

28. അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പില് സാഷ്ടാംഗം വീണു നമസ്കരിച്ചുയജമാനനായ രാജാവിന്റെ നേരെ കൈ ഔങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന് എന്നു പറഞ്ഞു.

28. Forsothe Achymaas criede, and seide to the kyng, Heil kyng! And he worschipide the kyng lowli bifor hym to erthe, and seide, Blessid be thi Lord God, that closide togidere the men, that reisyden her hondis ayens my lord the kyng.

29. അപ്പോള് രാജാവു അബ്ശാലോംകുമാരന് സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോള് വലിയോരു കലഹം കണ്ടു; എന്നാല് അതു എന്തെന്നു ഞാന് അറിഞ്ഞില്ല എന്നു പറഞ്ഞു.

29. And the kyng seide, Whether pees is to the child Absolon? And Achymaas seide, Y siy, `that is, Y herde, a great noise, whanne Joab, thi seruaunt, thou kyng, sente me thi seruaunt; Y kan noon othir thing.

30. നീ അവിടെ മാറി നില്ക്ക എന്നു രാജാവു പറഞ്ഞു. അവന് മാറിനിന്നു.

30. To whom the kyng seide, Passe thou, and stonde here. And whanne he hadde passid, and stood, Chusi apperide;

31. ഉടനെ കൂശ്യന് വന്നുയജമാനനായ രാജാവിന്നു ഇതാ നല്ല വര്ത്തമാനം; നിന്നോടു എതിര്ത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യന് പറഞ്ഞു.

31. and he cam and seide, My lord the kyng, Y brynge good message; for the Lord hath demed to dai for thee of the hond of alle men that risiden ayens thee.

32. അപ്പോള് രാജാവു കൂശ്യനോടുഅബ്ശാലോംകുമാരന് സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യന് യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്വാന് എഴുന്നേലക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.

32. Forsothe the kyng seide to Chusi, Whether pees is to the child Absolon? To whom Chusi answeride, and seide, The enemyes of my lord the kyng, and alle men that risiden ayens hym in to yuel, be maad as the child.

33. ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയില് കയറിഎന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാന് നിനക്കു പകരം മരിച്ചെങ്കില് കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.

33. Therfor the kyng was sory, and stiede in to the soler of the yate, and wepte, and spak thus goynge, My sone, Absolon! Absolon, my sone! who yyueth to me, that Y die for thee? Absolon, my sone! my sone, Absolon!



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |