5. ആകയാല് രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രപാലകന്മാരും യേഹൂവിന്റെ അടുക്കല് ആളയച്ചുഞങ്ങള് നിന്റെ ദാസന്മാര്; ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങള് ചെയ്യാം; ഞങ്ങള് ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ക എന്നു പറയിച്ചു. അവന് രണ്ടാമതും എഴുത്തു എഴുതിയതുനിങ്ങള് എന്റെ പക്ഷം ചേന്നു എന്റെ കല്പന കേള്ക്കുമെങ്കില് നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തല നാളെ ഈ നേരത്തു യിസ്രെയേലില് എന്റെ അടുക്കല് കൊണ്ടുവരുവിന് .
5. The prime minister, the mayor of the city, as well as the other leaders and Ahab's supporters, sent this answer to Jehu, 'We are your servants, Your Majesty, and we will do whatever you tell us. But it's not our place to choose someone to be king. You do what you think is best.'