11. എന്നാല് രാജകുമാരിയായ യെഹോശബത്ത് കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയില് നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തില് ആക്കി. ഇങ്ങനെ യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത്--അവള് അഹസ്യാവിന്റെ സഹേദരിയല്ലോ--അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന്നു അവനെ ഒളിപ്പിച്ചു.
11. But Jehosheba, King Jehoram's daughter, took Joash, Ahaziah's son. She stole him from among the other sons of the king who were going to be murdered and put him and his nurse in a bedroom. So Jehosheba, who was King Jehoram's daughter and Ahaziah's sister and the wife of Jehoiada the priest, hid Joash so Athaliah could not kill him.