2 Chronicles - 2 ദിനവൃത്താന്തം 35 | View All

1. അനന്തരം യോശീയാവു യെരൂശലേമില് യഹോവേക്കു ഒരു പെസഹ ആചരിച്ചു ഒന്നാം മാസം പതിനാലാം തിയ്യതി അവര് പെസഹ അറുത്തു.

1. Josiah commanded that Passover be celebrated in Jerusalem to honor the LORD. So, on the fourteenth day of the first month, the lambs were killed for the Passover celebration.

2. അവന് പുരോഹിതന്മാരെ താന്താങ്ങളുടെ വേലെക്കു നിര്ത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി അവരെ ധൈര്യപ്പെടുത്തി.

2. On that day, Josiah made sure the priests knew what duties they were to do in the temple.

3. അവന് എല്ലായിസ്രായേലിന്നും ഉപാദ്ധ്യായന്മാരും യഹോവേക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞതുയിസ്രായേല്രാജാവായ ദാവീദിന്റെ മകന് ശലോമോന് പണിത ആലയത്തില് വിശുദ്ധപെട്ടകം വെപ്പിന് ; ഇനി അതു നിങ്ങളുടെ തോളുകള്ക്കു ഭാരമായിരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊള്വിന് .

3. He called together the Levites who served the LORD and who taught the people his laws, and he said: No longer will you have to carry the sacred chest from place to place. It will stay in the temple built by King Solomon son of David, where you will serve the LORD and his people Israel.

4. യിസ്രായേല്രാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളില് കാണുംപോലെ പിതൃഭവനം പിതൃഭവനമായും ക്കുറുക്കുറായി നിങ്ങളെത്തന്നേ ക്രമപ്പെടുത്തുവിന് .

4. Get ready to do the work that David and Solomon assigned to you, according to your clans.

5. നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു ഔരോന്നിന്നു ലേവ്യരുടെ ഔരോ പിതൃഭവനഭാഗം വരുവാന് തക്കവണ്ണം വിശുദ്ധമന്ദിരത്തിങ്കല് നിന്നുകൊള്വിന് .

5. Divide yourselves into groups, then arrange yourselves throughout the temple so that each family of worshipers will be able to get help from one of you.

6. ഇങ്ങനെ നിങ്ങള് പെസഹ അറുത്തു നിങ്ങളെത്തന്നേ വിശുദ്ധീകരിക്കയും മോശെമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാര് അനുസരിക്കേണ്ടതിന്നു അവരെ ഒരുക്കുകയും ചെയ്വിന് .

6. When the people bring you their Passover lamb, you must kill it and prepare it to be sacrificed to the LORD. Make sure the people celebrate according to the instructions that the LORD gave Moses, and don't do anything to make yourselves unclean and unacceptable.

7. യോശീയാവു അവിടെ ഉണ്ടായിരുന്ന എല്ലാവര്ക്കും വേണ്ടി പെസഹ യാഗങ്ങള്ക്കായിട്ടു രാജാവിന്റെ വക ആട്ടിന് കൂട്ടത്തില്നിന്നു ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിന് കുട്ടിയെയും മൂവായിരം കാളയെയും ജനത്തിന്നു കൊടുത്തു.

7. Josiah donated thirty thousand sheep and goats, and three thousand bulls from his own flocks and herds for the people to offer as sacrifices.

8. അവന്റെ പ്രഭുക്കന്മാരും ജനത്തിന്നും പുരോഹിതന്മാര്ക്കും ലേവ്യര്ക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രാമണികളായ ഹില്ക്കീയാവും സെഖര്യ്യാവും യെഹീയേലും പുരോഹിതന്മാര്ക്കും പെസഹയാഗങ്ങള്ക്കായിട്ടു രണ്ടായിരത്തറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു.

8. Josiah's officials also voluntarily gave some of their animals to the people, the priests, and the Levites as sacrifices. Hilkiah, Zechariah, and Jehiel, who were the officials in charge of the temple, gave the priests twenty-six hundred sheep and lambs and three hundred bulls to sacrifice during the Passover celebration.

9. കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യര്ക്കും പെസഹയാഗങ്ങള്ക്കായിട്ടു അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു.

9. Conaniah, his two brothers Shemaiah and Nethanel, as well as Hashabiah, Jeiel, and Jozabad were leaders of the Levites, and they gave the other Levites five thousand sheep and goats, and five hundred bulls to offer as sacrifices.

10. ഇങ്ങനെ ശുശ്രൂഷക്രമത്തിലായി; രാജകല്പനപ്രകാരം പുരോഹിതന്മാര് തങ്ങളുടെ സ്ഥാനത്തും ലേവ്യര് ക്കുറുക്കുറായും നിന്നു.

10. When everything was ready to celebrate Passover, the priests and the Levites stood where Josiah had told them.

11. അവന് പെസഹ അറുത്തു; പുരോഹിതന്മാര് അവരുടെ കയ്യില്നിന്നു രക്തം വാങ്ങി തളിക്കയും ലേവ്യര് തോലുരിക്കയും ചെയ്തു.

11. Then the Levites killed and skinned the Passover lambs, and they handed some of the blood to the priests, who splattered it on the altar.

12. പിന്നെ മോശെയുടെ പുസ്തകത്തില് എഴുതിയിരിക്കുന്നതു പോലെ യഹോവേക്കു അര്പ്പിക്കേണ്ടതിന്നു അവര് ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാന് തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.

12. The Levites set aside the parts of the animal that the worshipers needed for their sacrifices to please the LORD, just as the Law of Moses required. They also did the same thing with the bulls.

13. അവര് വിധിപോലെ പെസഹയെ തീയില് ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സര്വ്വജനത്തിന്നും വേഗത്തില് വിളമ്പിക്കൊടുത്തു.

13. They sacrificed the Passover animals on the altar and boiled the meat for the other offerings in pots, kettles, and pans. Then they quickly handed the meat to the people so they could eat it.

14. പിന്നെ അവര് തങ്ങള്ക്കും പുരോഹിതന്മാര്ക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാര് ഹോമയാഗങ്ങളും മേദസ്സും അര്പ്പിക്കുന്നതില് രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യര് തങ്ങള്ക്കും അഹരോന്യരായ പുരോഹിതന്മാര്ക്കും വേണ്ടി ഒരുക്കി.

14. All day long, the priests were busy offering sacrifices and burning the animals' fat on the altar. And when everyone had finished, the Levites prepared Passover animals for themselves and for the priests.

15. ആസാഹ്യരായ സംഗീതക്കാര് ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദര്ശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതില്കാവല്ക്കാര് അതതു വാതില്ക്കലും നിന്നു; അവര്ക്കും തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാന് ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യര് അവര്ക്കും ഒരുക്കിക്കൊടുത്തു.

15. During the celebration some of the Levites prepared Passover animals for the musicians and the guards, so that the Levite musicians would not have to leave their places, which had been assigned to them according to the instructions of David, Asaph, Heman, and Jeduthun the king's prophet. Even the guards at the temple gates did not have to leave their posts.

16. ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേല് ഹോമയാഗങ്ങള് അര്പ്പിപ്പാനും വേണ്ടിയുള്ള യഹോവയുടെ സകലശുശ്രൂഷയും അന്നു ക്രമത്തിലായി.

16. So on that day, Passover was celebrated to honor the LORD, and sacrifices were offered on the altar to him, just as Josiah had commanded.

17. അവിടെ ഉണ്ടായിരുന്ന യിസ്രായേല് മക്കള് ആ സമയത്തു പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.

17. The worshipers then celebrated the Festival of Thin Bread for the next seven days.

18. ശമൂവേല്പ്രവാചകന്റെ കാലംമുതല് യിസ്രായേലില് ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലായെഹൂദയും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേല്രാജാക്കന്മാരാരും ആചരിച്ചിട്ടില്ല.

18. People from Jerusalem and from towns all over Judah and Israel were there. Passover had not been observed like this since the days of Samuel the prophet. In fact, this was the greatest Passover celebration in Israel's history!

19. യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടില് ഈ പെസഹ ആചരിച്ചു.

19. All these things happened in the eighteenth year of Josiah's rule in Judah.

20. യോശീയാവു ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോഫ്രാത്തിന്നു സമീപത്തുള്ള കക്കെമീശ് ആക്രമിപ്പാന് പോകുമ്പോള് യോശീയാവു അവന്റെ നേരെ പുറപ്പെട്ടു.

20. Some time later, King Neco of Egypt led his army to the city of Carchemish on the Euphrates River. And Josiah led his troops north to meet the Egyptians in battle.

21. എന്നാല് അവന് അവന്റെ അടുക്കല് ദൂതന്മാരെ അയച്ചുയെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മില് എന്തു? ഞാന് ഇന്നു നിന്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു; ദൈവം എന്നോടു ബദ്ധപ്പെടുവാന് കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവനോടു ഇടപെടരുതു എന്നു പറയിച്ചു.

21. Neco sent the following message to Josiah: I'm not attacking you, king of Judah! We're not even at war. But God has told me to quickly attack my enemy. God is on my side, so if you try to stop me, he will punish you.

22. എങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേള്ക്കാതെ അവന് മെഗിദ്ദോതാഴ്വരയില് യുദ്ധം ചെയ്വാന് ചെന്നു.

22. But Josiah ignored Neco's warning, even though it came from God! Instead, he disguised himself and marched into battle against Neco in the valley near Megiddo.

23. വില്ലാളികള് യോശീയാരാജാവിനെ എയ്തു; രാജാവു തന്റെ ഭൃത്യന്മാരോടുഎന്നെ കൊണ്ടുപോകുവിന് ; ഞാന് കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.

23. During the battle an Egyptian soldier shot Josiah with an arrow. Josiah told his servants, 'Get me out of here! I've been hit.'

24. അങ്ങനെ അവന്റെ ഭൃത്യന്മാര് അവനെ രഥത്തില്നിന്നിറക്കി അവന്റെ രണ്ടാം രഥത്തില് ആക്കി യെരൂശലേമില് കൊണ്ടുവന്നു; അവന് മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയില് അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.

24. They carried Josiah out of his chariot, then put him in the other chariot he had there and took him back to Jerusalem, where he soon died. He was buried beside his ancestors, and everyone in Judah and Jerusalem mourned his death.

25. യിരെമ്യാവും യോശീയാവെക്കുറിച്ചു വിലപിച്ചു; സകലസംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളില് യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലില് അതു ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളില് എഴുതിയിരിക്കുന്നുവല്ലോ.

25. Jeremiah the prophet wrote a funeral song in honor of Josiah. And since then, anyone in Judah who mourns the death of Josiah sings that song. It is included in the collection of funeral songs.

26. യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തില് എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സല്പ്രവൃത്തികളും ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

26. Everything else Josiah did while he was king, including how he faithfully obeyed the LORD,



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |