Job - ഇയ്യോബ് 1 | View All

1. ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷന് ഉണ്ടായിരുന്നു; അവന് നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
1 തെസ്സലൊനീക്യർ 5:22

1. There was once a man in the land of Uz whose name was Job. That man was blameless and upright, one who feared God and turned away from evil.

2. അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.

2. There were born to him seven sons and three daughters.

3. അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏര് കാളയും അഞ്ഞൂറു പെണ് കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവന് സകലപൂര്വ്വദിഗ്വാസികളിലും മഹാനായിരുന്നു.

3. He had seven thousand sheep, three thousand camels, five hundred yoke of oxen, five hundred donkeys, and very many servants; so that this man was the greatest of all the people of the east.

4. അവന്റെ പുത്രന്മാര് ഔരോരുത്തന് താന്താന്റെ ദിവസത്തില് താന്താന്റെ വീട്ടില് വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്വാന് തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.

4. His sons used to go and hold feasts in one another's houses in turn; and they would send and invite their three sisters to eat and drink with them.

5. എന്നാല് വിരുന്നുനാളുകള് വട്ടംതികയുമ്പോള് ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാര് പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യകൂ ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.

5. And when the feast days had run their course, Job would send and sanctify them, and he would rise early in the morning and offer burnt offerings according to the number of them all; for Job said, It may be that my children have sinned, and cursed God in their hearts. This is what Job always did.

6. ഒരു ദിവസം ദൈവപുത്രന്മാര് യഹോവയുടെ സന്നിധിയില് നില്പാന് ചെന്നു; അവരുടെ കൂട്ടത്തില് സാത്താനും ചെന്നു.

6. One day the heavenly beings came to present themselves before the LORD, and Satan also came among them.

7. യഹോവ സാത്താനോടുനീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താന് യഹോവയോടുഞാന് ഭൂമിയില് ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.

7. The LORD said to Satan, Where have you come from? Satan answered the LORD, From going to and fro on the earth, and from walking up and down on it.

8. യഹോവ സാത്താനോടുഎന്റെ ദാസനായ ഇയ്യോബിന്മേല് നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില് ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.
1 തെസ്സലൊനീക്യർ 5:22

8. The LORD said to Satan, Have you considered my servant Job? There is no one like him on the earth, a blameless and upright man who fears God and turns away from evil.

9. അതിന്നു സാത്താന് യഹോവയോടുവെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?
വെളിപ്പാടു വെളിപാട് 12:10

9. Then Satan answered the LORD, Does Job fear God for nothing?

10. നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.

10. Have you not put a fence around him and his house and all that he has, on every side? You have blessed the work of his hands, and his possessions have increased in the land.

11. തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവന് നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.

11. But stretch out your hand now, and touch all that he has, and he will curse you to your face.

12. ദൈവം സാത്താനോടുഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യില് ഇരിക്കുന്നു; അവന്റെ മേല് മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താന് യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.

12. The LORD said to Satan, Very well, all that he has is in your power; only do not stretch out your hand against him! So Satan went out from the presence of the LORD.

13. ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടില് തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്

13. One day when his sons and daughters were eating and drinking wine in the eldest brother's house,

14. ഒരു ദൂതന് അവന്റെ അടുക്കല്വന്നുകാളകളെ പൂട്ടുകയും പെണ്കഴുതകള് അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;

14. a messenger came to Job and said, The oxen were plowing and the donkeys were feeding beside them,

15. പെട്ടെന്നു ശെബായര് വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാല് വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന് ഞാന് ഒരുത്തന് മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

15. and the Sabeans fell on them and carried them off, and killed the servants with the edge of the sword; I alone have escaped to tell you.

16. അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള് തന്നേ വേറൊരുത്തന് വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി; വിവരം നിന്നെ അറിയിപ്പാന് ഞാന് ഒരുത്തന് മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

16. While he was still speaking, another came and said, The fire of God fell from heaven and burned up the sheep and the servants, and consumed them; I alone have escaped to tell you.

17. അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള് തന്നേ മറ്റൊരുത്തന് വന്നുപെട്ടെന്നു കല്ദയര് മൂന്നു കൂട്ടമായി വന്നു ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാല് വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന് ഞാന് ഒരുത്തന് മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

17. While he was still speaking, another came and said, The Chaldeans formed three columns, made a raid on the camels and carried them off, and killed the servants with the edge of the sword; I alone have escaped to tell you.

18. അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള് മറ്റൊരുത്തന് വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടില് തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.

18. While he was still speaking, another came and said, Your sons and daughters were eating and drinking wine in their eldest brother's house,

19. പെട്ടെന്നു മരുഭൂമിയില്നിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചുഅതു യൌവനക്കാരുടെമേല് വീണു; അവര് മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാന് ഞാനൊരുത്തന് മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

19. and suddenly a great wind came across the desert, struck the four corners of the house, and it fell on the young people, and they are dead; I alone have escaped to tell you.

20. അപ്പോള് ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു
മത്തായി 26:65

20. Then Job arose, tore his robe, shaved his head, and fell on the ground and worshiped.

21. നഗ്നനായി ഞാന് എന്റെ അമ്മയുടെ ഗര്ഭത്തില്നിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
1 തിമൊഥെയൊസ് 6:7

21. He said, Naked I came from my mother's womb, and naked shall I return there; the LORD gave, and the LORD has taken away; blessed be the name of the LORD.

22. ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.

22. In all this Job did not sin or charge God with wrongdoing.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |