Psalms - സങ്കീർത്തനങ്ങൾ 34 | View All

1. ഞാന് യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല് ഇരിക്കും.

1. I will praise the Lord at all times; his praise is always on my lips.

2. എന്റെ ഉള്ളം യഹോവയില് പ്രശംസിക്കുന്നു; എളിയവര് അതു കേട്ടു സന്തോഷിക്കും.

2. My whole being praises the Lord. The poor will hear and be glad.

3. എന്നോടു ചേര്ന്നു യഹോവയെ മഹിമപ്പെടുത്തുവിന് ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയര്ത്തുക.

3. Glorify the Lord with me, and let us praise his name together.

4. ഞാന് യഹോവയോടു അപേക്ഷിച്ചു; അവന് എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളില്നിന്നും എന്നെ വിടുവിച്ചു.

4. I asked the Lord for help, and he answered me. He saved me from all that I feared.

5. അവങ്കലേക്കു നോക്കിയവര് പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.

5. Those who go to him for help are happy, and they are never disgraced.

6. ഈ എളിയവന് നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളില്നിന്നും അവനെ രക്ഷിച്ചു.

6. This poor man called, and the Lord heard him and saved him from all his troubles.

7. യഹോവയുടെ ദൂതന് അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
എബ്രായർ 1:14

7. The angel of the Lord camps around those who fear God, and he saves them.

8. യഹോവ നല്ലവന് എന്നു രുചിച്ചറിവിന് ; അവനെ ശരണംപ്രാപിക്കുന്ന പുരുഷന് ഭാഗ്യവാന് .
1 പത്രൊസ് 2:3

8. Examine and see how good the Lord is. Happy is the person who trusts him.

9. യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിന് ; അവന്റെ ഭക്തന്മാര്ക്കും ഒന്നിന്നും മുട്ടില്ലല്ലോ.

9. You who belong to the Lord, fear him! Those who fear him will have everything they need.

10. ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവര്ക്കോ ഒരു നന്മെക്കും കുറവില്ല.

10. Even lions may get weak and hungry, but those who look to the Lord will have every good thing.

11. മക്കളേ, വന്നു എനിക്കു ചെവിതരുവിന് ; യഹോവയോടുള്ള ഭക്തിയെ ഞാന് ഉപദേശിച്ചുതരാം.

11. Children, come and listen to me. I will teach you to worship the Lord.

12. ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീര്ഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവന് ആര്?
1 പത്രൊസ് 3:10-12

12. You must do these things to enjoy life and have many happy days.

13. ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ക;
യാക്കോബ് 1:26

13. You must not say evil things, and you must not tell lies.

14. ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.
എബ്രായർ 12:14

14. Stop doing evil and do good. Look for peace and work for it.

15. യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
യോഹന്നാൻ 9:31

15. The Lord sees the good people and listens to their prayers.

16. ദുഷ്പ്രവൃത്തിക്കാരുടെ ഔര്മ്മയെ ഭൂമിയില്നിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവര്ക്കും പ്രതിക്കുലമായിരിക്കുന്നു.

16. But the Lord is against those who do evil; he makes the world forget them.

17. നീതിമാന്മാര് നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളില്നിന്നും അവരെ വിടുവിച്ചു.

17. The Lord hears good people when they cry out to him, and he saves them from all their troubles.

18. ഹൃദയം നുറുങ്ങിയവര്ക്കും യഹോവ സമീപസ്ഥന് ; മനസ്സു തകര്ന്നവരെ അവന് രക്ഷിക്കുന്നു.

18. The Lord is close to the brokenhearted, and he saves those whose spirits have been crushed.

19. നീതിമാന്റെ അനര്ത്ഥങ്ങള് അസംഖ്യമാകുന്നു; അവ എല്ലാറ്റില്നിന്നും യഹോവ അവനെ വിടുവിക്കുന്നു.
2 കൊരിന്ത്യർ 1:5, 2 തിമൊഥെയൊസ് 3:11

19. People who do what is right may have many problems, but the Lord will solve them all.

20. അവന്റെ അസ്ഥികളെ എല്ലാം അവന് സൂക്ഷിക്കുന്നു; അവയില് ഒന്നും ഒടിഞ്ഞുപോകയുമില്ല.
യോഹന്നാൻ 19:36

20. He will protect their very bones; not one of them will be broken.

21. അനര്ത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകെക്കുന്നവര് ശിക്ഷ അനുഭവിക്കും.

21. Evil will kill the wicked; those who hate good people will be judged guilty.

22. യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.

22. But the Lord saves his servants' lives; no one who trusts him will be judged guilty. Of David.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |