Exodus - പുറപ്പാടു് 12 | View All

1. യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അരുളിച്ചെയ്തതു എന്തെന്നാല്
മത്തായി 26:2

1. While Moses and Aaron were still in Egypt, the Lord spoke to them. He said,

2. ഈ മാസം നിങ്ങള്ക്കു മാസങ്ങളുടെ ആരംഭമായി ആണ്ടില് ഒന്നാം മാസം ആയിരിക്കേണം.

2. This month will be the first month of the year for you.

3. നിങ്ങള് യിസ്രായേലിന്റെ സര്വ്വസംഘത്തോടും പറയേണ്ടതു എന്തെന്നാല്ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിന് കുട്ടി വീതം ഔരോരുത്തന് ഔരോ ആട്ടിന് കുട്ടിയെ എടുക്കേണം.
1 കൊരിന്ത്യർ 5:8

3. This command is for the whole community of Israel: On the tenth day of this month each man must get one lamb for the people in his house.

4. ആട്ടിന് കുട്ടിയെ തിന്നുവാന് വീട്ടിലുള്ളവര് പോരായെങ്കില് ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയല്ക്കാരനും കൂടി അതിനെ എടുക്കേണം ഔരോരുത്തന് തിന്നുന്നതിന്നു ഒത്തവണ്ണം കണകൂനോക്കി നിങ്ങള് ആട്ടിന് കുട്ടിയെ എടുക്കേണം.

4. If there are not enough people in his house to eat a whole lamb, then he should invite some of his neighbors to share the meal. There must be enough lamb for everyone to eat.

5. ആട്ടിന് കുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.

5. The lamb must be a oneyear- old male, and it must be completely healthy. This animal can be either a young sheep or a young goat.

6. ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേല്സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.
മർക്കൊസ് 14:12, ലൂക്കോസ് 22:7

6. You should watch over the animal until the 14 day of the month. On that day, all the people of the community of Israel must kill these animals just before dark.

7. അതിന്റെ രക്തം കുറെ എടുത്തു തങ്ങള് തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാല് രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.

7. You must collect the blood from these animals and put it on the top and sides of the doorframe of every house where the people eat this meal.

8. അന്നു രാത്രി അവര് തീയില് ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.
ലൂക്കോസ് 22:8

8. On this night you must roast the lamb and eat all of the meat. You must also eat bitter herbs and bread made without yeast.

9. തലയും കാലും അന്തര്ഭാഗങ്ങളുമായി തീയില് ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തില് പുഴുങ്ങിയതായിട്ടോ തിന്നരുതു.

9. You must not eat the lamb raw or boiled in water. You must roast the whole lamb over a fire. The lamb must still have its head, legs, and inner parts.

10. പിറ്റെന്നാള് കാലത്തേക്കു അതില് ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാള് കാലത്തേക്കു ശേഷിക്കുന്നതു നിങ്ങള് തീയിലിട്ടു ചുട്ടുകളയേണം.

10. You must eat all of the meat that night. If any of the meat is left until morning, then you must burn that meat in the fire.

11. അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യില് വടി പിടിച്ചുംകൊണ്ടു നിങ്ങള് തിന്നേണം; തിടുക്കത്തോടെ നിങ്ങള് തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.
ലൂക്കോസ് 12:35

11. 'When you eat the meal, you must be fully dressed and ready to travel. You must have your sandals on your feet and your walking stick in your hand. You must eat in a hurry, because this is the Lord's Passover.

12. ഈ രാത്രിയില് ഞാന് മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന് ന്യായവിധി നടത്തും; ഞാന് യഹോവ ആകുന്നു

12. Tonight I will go through Egypt and kill every firstborn man and animal in Egypt. In this way I will judge all the gods of Egypt and show that I am the Lord.

13. നിങ്ങള് പാര്ക്കുംന്ന വീടുകളിന്മേല് രക്തം അടയാളമായിരിക്കും; ഞാന് രക്തം കാണുമ്പോള് നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാന് മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങള്ക്കു നാശഹേതുവായ്തീരുകയില്ല.

13. But the blood on your houses will be a special sign. When I see the blood, I will pass over your house. I will cause bad things to happen to the people of Egypt. But none of these bad diseases will hurt you.

14. ഈ ദിവസം നിങ്ങള്ക്കു ഔര്മ്മനാളായിരിക്കേണം; നിങ്ങള് അതു യഹോവേക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങള് അതു ആചരിക്കേണം.
ലൂക്കോസ് 22:7, മത്തായി 26:17

14. You will always remember tonight�it will be a special festival for you. Your descendants will honor the Lord with this festival forever.

15. ഏഴു ദിവസം നിങ്ങള് പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളില്നിന്നു നീക്കേണം; ഒന്നാം ദിവസംമുതല് ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാല് അവനെ യിസ്രായേലില്നിന്നു ഛേദിച്ചുകളയേണം.
മർക്കൊസ് 14:12, ലൂക്കോസ് 22:7

15. For this festival you will eat bread made without yeast for seven days. On the first day, you will remove all the yeast from your houses. No one should eat any yeast for the full seven days of this festival. Anyone who eats yeast must be separated from the rest of Israel.

16. ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങള്ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവര്ക്കും വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു.
ലൂക്കോസ് 23:56

16. There will be holy assemblies on the first day and the last day of the festival. You must not do any work on these days. The only work you can do is preparing the food for your meals.

17. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള് നിങ്ങള് ആചരിക്കേണം; ഈ ദിവസത്തില് തന്നേയാകുന്നു ഞാന് നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങള് ആചരിക്കേണം.

17. You must remember the Festival of Unleavened Bread, because on this day I took all of your people out of Egypt in groups. All of your descendants must remember this day. This is a law that will continue forever.

18. ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരംമുതല് ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങള് പുളിപ്പില്ലാത്ത അപ്പം തിന്നേണം.

18. So on the evening of the 14 day of the first month (Nisan), you will begin eating bread without yeast. You will eat this bread until the evening of the 21 day of the same month.

19. ഏഴു ദിവസം നിങ്ങളുടെ വീടുകളില് പുളിച്ചമാവു കാണരുതു; ആരെങ്കിലും പുളിച്ചതു തിന്നാല് പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേല്സഭയില് നിന്നു ഛേദിച്ചുകളയേണം.

19. For seven days there must not be any yeast in your houses. Anyone, either a citizen of Israel or a foreigner living among you, who eats yeast at this time must be separated from the rest of Israel.

20. പുളിച്ചതു യാതൊന്നും നിങ്ങള് തിന്നരുതു; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

20. During this festival you must not eat any yeast. You must eat bread without yeast wherever you live.'

21. അനന്തരം മോശെ യിസ്രായേല്മൂപ്പനാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതുനിങ്ങള് നിങ്ങളുടെ കുടുംബങ്ങള്ക്കു ഒത്തവണ്ണം ഔരോ ആട്ടിന് കുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിന് .
1 കൊരിന്ത്യർ 5:7, എബ്രായർ 11:28

21. So Moses called all the elders together and told them, 'Get the lambs for your families. Kill the lambs for the Passover.

22. ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തില് മുക്കി കിണ്ണത്തിലുള്ള രക്തം കുറമ്പടിമേലും കട്ടളക്കാല് രണ്ടിന്മേലും തേക്കേണം; പിറ്റെന്നാള് വെളുക്കുംവരെ നിങ്ങളില് ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു.

22. Take bunches of hyssop and dip them in the bowls filled with blood. Paint the blood on the sides and top of each doorframe. No one must leave their house until morning.

23. യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാല് കുറുമ്പടിമേലും കട്ടളക്കാല് രണ്ടിന്മേലും രക്തം കാണുമ്പോള് യഹോവ വാതില് ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളില് നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകന് വരുവാന് സമ്മതിക്കയുമില്ല.

23. At the time the Lord goes through Egypt to kill the firstborn, he will see the blood on the sides and top of each doorframe. Then he will protect that house and not let the Destroyer come into any of your houses and hurt you.

24. ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം.
ലൂക്കോസ് 2:41

24. You must remember this command. This law is for you and your descendants forever.

25. യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങള്ക്കു തരുവാനിരിക്കുന്ന ദേശത്തു നിങ്ങള് എത്തിയശേഷം നിങ്ങള് ഈ കര്മ്മം ആചരിക്കേണം.

25. You must remember to do this even when you go to the land the Lord is giving you.

26. ഈ കര്മ്മം എന്തെന്നു നിങ്ങളുടെ മക്കള് നിങ്ങളോടു ചോദിക്കുമ്പോള്

26. When your children ask you, 'Why are we doing this ceremony?'

27. മിസ്രയീമ്യരെ ദണ്ഡിപ്പിക്കയില് മിസ്രയീമിലിരുന്ന യിസ്രായേല്മക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങള് പറയേണം. അപ്പോള് ജനം കുമ്പിട്ടു നമസ്കരിച്ചു.

27. you will say, 'This Passover is to honor the Lord, because when we were in Egypt, the Lord passed over the houses of Israel. He killed the Egyptians, but he saved the people in our houses.'' Then the people bowed down and worshiped the Lord.

28. യിസ്രായേല്മക്കള് പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവര് ചെയ്തു.

28. The Lord had given this command to Moses and Aaron, so the Israelites did what the Lord commanded.

29. അര്ദ്ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതന് മുതല് കുണ്ടറയില് കിടന്ന തടവുകാരന്റെ ആദ്യജാതന് വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.

29. At midnight the Lord killed all the firstborn sons in Egypt, from the firstborn son of Pharaoh (who ruled Egypt) to the firstborn son of the prisoner sitting in jail. Also all the firstborn animals died.

30. ഫറവോനും അവന്റെ സകലഭൃത്യന്മാരും സകല മിസ്രയീമ്യരും രാത്രിയില് എഴുന്നേറ്റു; മിസ്രയീമില് വലിയോരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും ഉണ്ടായിരുന്നില്ല.

30. That night someone died in every house in Egypt. Pharaoh, his officials, and all the people of Egypt began to cry loudly.

31. അപ്പോള് അവന് മോശെയെയും അഹരോനെയും രാത്രിയില് വിളിപ്പിച്ചുനിങ്ങള് യിസ്രായേല്മക്കളുമായി എഴുന്നേറ്റു എന്റെ ജനത്തിന്റെ നടുവില്നിന്നു പുറപ്പെട്ടു, നിങ്ങള് പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിന് .

31. So that night Pharaoh called for Moses and Aaron and said to them, 'Get up and leave my people. You and your people can do as you say. Go and worship the Lord.

32. നിങ്ങള് പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയ്ക്കൊള്വിന് ; എന്നെയും അനുഗ്രഹിപ്പിന് എന്നു പറഞ്ഞു.

32. Take all of your sheep and cattle with you, just as you said you would. Go! And say a blessing for me too.'

33. മിസ്രയീമ്യര് ജനത്തെ നിര്ബന്ധിച്ചു വേഗത്തില് ദേശത്തുനിന്നു അയച്ചുഞങ്ങള് എല്ലാവരും മരിച്ചു പോകുന്നു എന്നു അവര് പറഞ്ഞു.

33. The people of Egypt also asked them to hurry and leave. They said, 'If you don't leave, we will all die!'

34. അതുകൊണ്ടു ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളില് കെട്ടി ചുമലില് എടുത്തു കൊണ്ടുപോയി.

34. The Israelites did not have time to put the yeast in their bread. They just wrapped the bowls of dough with cloth and carried them on their shoulders.

35. യിസ്രായേല്മക്കള് മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.

35. Then the Israelites did what Moses asked them to do. They went to their Egyptian neighbors and asked for clothing and things made from silver and gold.

36. യഹോവ മിസ്രയീമ്യര്ക്കും ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവര് ചോദിച്ചതൊക്കെയും അവര് അവര്ക്കും കൊടുത്തു; അങ്ങനെ അവര് മിസ്രയീമ്യരെ കൊള്ളയിട്ടു.

36. The Lord caused the Egyptians to be kind to the Israelites, so the Egyptians gave their riches to the Israelites.

37. എന്നാല് യിസ്രായേല്മക്കള്, കുട്ടികള് ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാര് കാല്നടയായി റമസേസില്നിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു.

37. The Israelites traveled from Rameses to Succoth. There were about 600,000 men, not counting the small boys.

38. വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു.

38. A great number of people who were not Israelites went with them, along with many sheep, cattle, and other livestock.

39. മിസ്രയീമില്നിന്നു കൊണ്ടു പോന്ന കുഴെച്ച മാവുകൊണ്ടു അവര് പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമില് ഒട്ടും താമസിപ്പിക്കാതെ ഔടിച്ചുകളകയാല് അതു പുളിച്ചിരുന്നില്ല; അവര് വഴിക്കു ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.

39. The people did not have time to put yeast in their bread or make any special food for their journey. So they had to bake their bread without yeast.

40. യിസ്രായേല്മക്കള് മിസ്രയീമില് കഴിച്ച പരദേശവാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു.
ഗലാത്യർ ഗലാത്തിയാ 3:17

40. The Israelites had lived in Egypt for 430 years.

41. നാനൂറ്റി മുപ്പതു സംവത്സരം കഴിഞ്ഞിട്ടു, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങള് ഒക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു.

41. After 430 years, to the very day, all the armies of the Lord left Egypt.

42. യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാല് ഇതു അവന്നു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതു തന്നേ യിസ്രായേല് മക്കള് ഒക്കെയും തലമുറതലമുറയായി യഹോവേക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി.

42. So that is a very special night when the people remember what the Lord did. All the Israelites will remember that night forever.

43. യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചതുപെസഹയുടെ ചട്ടം ഇതു ആകുന്നുഅന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു.

43. The Lord told Moses and Aaron, 'Here are the rules for Passover: No foreigner is allowed to eat the Passover.

44. എന്നാല് ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം.

44. A foreigner who is only a hired worker or is only staying in your country is not allowed to eat the Passover. But if someone buys a slave and circumcises him, then the slave can eat the Passover.

45. പരദേശിയും കൂലിക്കാരനും അതു തിന്നരുതു.

45.

46. അതതു വീട്ടില്വെച്ചു തന്നേ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിന്നു പുറത്തു കൊണ്ടുപോകരുതു; അതില് ഒരു അസ്ഥിയും ഒടിക്കരുതു.
യോഹന്നാൻ 19:36

46. Each family must eat the meal in one house. None of the food is to be taken outside the house. Don't break any of the lamb's bones.

47. യിസ്രായേല്സഭ ഒക്കെയും അതു ആചരിക്കേണം.

47. The whole community of Israel must do this ceremony.

48. ഒരു അന്യജാതിക്കാരന് നിന്നോടുകൂടെ പാര്ത്തു യഹോവേക്കു പെസഹ ആചരിക്കേണമെങ്കില്, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏല്ക്കേണം. അതിന്റെ ശേഷം അതു ആചരിക്കേണ്ടതിന്നു അവന്നു അടുത്തുവരാം; അവന് സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു.

48. If a foreigner living among you wants to share in the Lord's Passover, he must be circumcised. Then he can share in the meal like any other citizen of Israel. But a man who is not circumcised cannot eat the Passover meal.

49. സ്വദേശിക്കും നിങ്ങളുടെ ഇടയില് പാര്ക്കുംന്ന പരദേശിക്കും ഒരു ന്യായ പ്രമാണം തന്നേ ആയിരിക്കേണം; യിസ്രായേല്മക്കള് ഒക്കെയും അങ്ങനെ ചെയ്തു.

49. The same rules are for everyone. It doesn't matter if they are citizens or foreigners living among you.'

50. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവര് ചെയ്തു.

50. So all the Israelites obeyed the commands that the Lord gave to Moses and Aaron.

51. അന്നു തന്നേ യഹോവ യിസ്രായേല്മക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:17, എബ്രായർ 11:27, യൂദാ യുദാസ് 1:5

51. On that same day the Lord led all the Israelites out of the country of Egypt. The people left in groups.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |