Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അരുളിച്ചെയ്തതു എന്തെന്നാല്മത്തായി 26:2
1. The Lord spoke to Moses and Aaron in the land of Egypt:
2. ഈ മാസം നിങ്ങള്ക്കു മാസങ്ങളുടെ ആരംഭമായി ആണ്ടില് ഒന്നാം മാസം ആയിരിക്കേണം.
2. 'This month will be the beginning of months, the first month of the year for you.
3. നിങ്ങള് യിസ്രായേലിന്റെ സര്വ്വസംഘത്തോടും പറയേണ്ടതു എന്തെന്നാല്ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിന് കുട്ടി വീതം ഔരോരുത്തന് ഔരോ ആട്ടിന് കുട്ടിയെ എടുക്കേണം.1 കൊരിന്ത്യർ 5:8
3. Tell the whole community of Israel that on the tenth day of this month each man must get one lamb for the people in his house.
4. ആട്ടിന് കുട്ടിയെ തിന്നുവാന് വീട്ടിലുള്ളവര് പോരായെങ്കില് ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയല്ക്കാരനും കൂടി അതിനെ എടുക്കേണം ഔരോരുത്തന് തിന്നുന്നതിന്നു ഒത്തവണ്ണം കണകൂനോക്കി നിങ്ങള് ആട്ടിന് കുട്ടിയെ എടുക്കേണം.
4. If there are not enough people in his house to eat a whole lamb, he must share it with his closest neighbor, considering the number of people. There must be enough lamb for everyone to eat.
5. ആട്ടിന് കുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.
5. The lamb must be a one-year-old male that has nothing wrong with it. This animal can be either a young sheep or a young goat.
6. ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേല്സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.മർക്കൊസ് 14:12, ലൂക്കോസ് 22:7
6. Take care of the animals until the fourteenth day of the month. On that day all the people of the community of Israel will kill them in the evening before dark.
7. അതിന്റെ രക്തം കുറെ എടുത്തു തങ്ങള് തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാല് രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.
7. The people must take some of the blood and put it on the sides and tops of the doorframes of the houses where they eat the lambs.
8. അന്നു രാത്രി അവര് തീയില് ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.ലൂക്കോസ് 22:8
8. On this night they must roast the lamb over a fire. They must eat it with bitter herbs and bread made without yeast.
9. തലയും കാലും അന്തര്ഭാഗങ്ങളുമായി തീയില് ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തില് പുഴുങ്ങിയതായിട്ടോ തിന്നരുതു.
9. Do not eat the lamb raw or boiled in water. Roast the whole lamb over a fire -- with its head, legs, and inner organs.
10. പിറ്റെന്നാള് കാലത്തേക്കു അതില് ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാള് കാലത്തേക്കു ശേഷിക്കുന്നതു നിങ്ങള് തീയിലിട്ടു ചുട്ടുകളയേണം.
10. You must not leave any of it until morning, but if any of it is left over until morning, you must burn it with fire.
11. അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യില് വടി പിടിച്ചുംകൊണ്ടു നിങ്ങള് തിന്നേണം; തിടുക്കത്തോടെ നിങ്ങള് തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.ലൂക്കോസ് 12:35
11. 'This is the way you must eat it: You must be fully dressed as if you were going on a trip. You must have your sandals on and your walking stick in your hand. You must eat it in a hurry; this is the Lord's Passover.
12. ഈ രാത്രിയില് ഞാന് മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന് ന്യായവിധി നടത്തും; ഞാന് യഹോവ ആകുന്നു
12. 'That night I will go through the land of Egypt and kill all the firstborn animals and people in the land of Egypt. I will also punish all the gods of Egypt. I am the Lord.
13. നിങ്ങള് പാര്ക്കുംന്ന വീടുകളിന്മേല് രക്തം അടയാളമായിരിക്കും; ഞാന് രക്തം കാണുമ്പോള് നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാന് മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങള്ക്കു നാശഹേതുവായ്തീരുകയില്ല.
13. But the blood will be a sign on the houses where you are. When I see the blood, I will pass over you. Nothing terrible will hurt you when I punish the land of Egypt.
14. ഈ ദിവസം നിങ്ങള്ക്കു ഔര്മ്മനാളായിരിക്കേണം; നിങ്ങള് അതു യഹോവേക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങള് അതു ആചരിക്കേണം.ലൂക്കോസ് 22:7, മത്തായി 26:17
14. 'You are always to remember this day and celebrate it with a feast to the Lord. Your descendants are to honor the Lord with this feast from now on.
15. ഏഴു ദിവസം നിങ്ങള് പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളില്നിന്നു നീക്കേണം; ഒന്നാം ദിവസംമുതല് ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാല് അവനെ യിസ്രായേലില്നിന്നു ഛേദിച്ചുകളയേണം.മർക്കൊസ് 14:12, ലൂക്കോസ് 22:7
15. For this feast you must eat bread made without yeast for seven days. On the first day, you are to remove all the yeast from your houses. No one should eat any yeast for the full seven days of the feast, or that person will be cut off from Israel.
16. ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങള്ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവര്ക്കും വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു.ലൂക്കോസ് 23:56
16. You are to have holy meetings on the first and last days of the feast. You must not do any work on these days; the only work you may do is to prepare your meals.
17. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള് നിങ്ങള് ആചരിക്കേണം; ഈ ദിവസത്തില് തന്നേയാകുന്നു ഞാന് നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങള് ആചരിക്കേണം.
17. You must celebrate the Feast of Unleavened Bread, because on this very day I brought your divisions of people out of Egypt. So all of your descendants must celebrate this day. This is a law that will last from now on.
18. ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരംമുതല് ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങള് പുളിപ്പില്ലാത്ത അപ്പം തിന്നേണം.
18. In the first month of the year you are to eat bread made without yeast, from the evening of the fourteenth day until the evening of the twenty-first day.
19. ഏഴു ദിവസം നിങ്ങളുടെ വീടുകളില് പുളിച്ചമാവു കാണരുതു; ആരെങ്കിലും പുളിച്ചതു തിന്നാല് പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേല്സഭയില് നിന്നു ഛേദിച്ചുകളയേണം.
19. For seven days there must not be any yeast in your houses. Anybody who eats yeast during this time, either an Israelite or non-Israelite, must be cut off from the community of Israel.
20. പുളിച്ചതു യാതൊന്നും നിങ്ങള് തിന്നരുതു; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.
20. During this feast you must not eat anything made with yeast. You must eat only bread made without yeast wherever you live.'
21. അനന്തരം മോശെ യിസ്രായേല്മൂപ്പനാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതുനിങ്ങള് നിങ്ങളുടെ കുടുംബങ്ങള്ക്കു ഒത്തവണ്ണം ഔരോ ആട്ടിന് കുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിന് .1 കൊരിന്ത്യർ 5:7, എബ്രായർ 11:28
21. Then Moses called all the older leaders of Israel together and told them, 'Get the animals for your families and kill the lamb for the Passover.
22. ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തില് മുക്കി കിണ്ണത്തിലുള്ള രക്തം കുറമ്പടിമേലും കട്ടളക്കാല് രണ്ടിന്മേലും തേക്കേണം; പിറ്റെന്നാള് വെളുക്കുംവരെ നിങ്ങളില് ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു.
22. Take a branch of the hyssop plant, dip it into the bowl filled with blood, and then wipe the blood on the sides and tops of the doorframes. No one may leave that house until morning.
23. യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാല് കുറുമ്പടിമേലും കട്ടളക്കാല് രണ്ടിന്മേലും രക്തം കാണുമ്പോള് യഹോവ വാതില് ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളില് നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകന് വരുവാന് സമ്മതിക്കയുമില്ല.
23. When the Lord goes through Egypt to kill the Egyptians, he will see the blood on the sides and tops of the doorframes, and he will pass over that house. He will not let the one who brings death come into your houses and kill you.
24. ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം.ലൂക്കോസ് 2:41
24. 'You must keep this command as a law for you and your descendants from now on.
25. യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങള്ക്കു തരുവാനിരിക്കുന്ന ദേശത്തു നിങ്ങള് എത്തിയശേഷം നിങ്ങള് ഈ കര്മ്മം ആചരിക്കേണം.
25. Do this when you go to the land the Lord has promised to give you.
26. ഈ കര്മ്മം എന്തെന്നു നിങ്ങളുടെ മക്കള് നിങ്ങളോടു ചോദിക്കുമ്പോള്
26. When your children ask you, 'Why are we doing these things?'
27. മിസ്രയീമ്യരെ ദണ്ഡിപ്പിക്കയില് മിസ്രയീമിലിരുന്ന യിസ്രായേല്മക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങള് പറയേണം. അപ്പോള് ജനം കുമ്പിട്ടു നമസ്കരിച്ചു.
27. you will say, 'This is the Passover sacrifice to honor the Lord. When we were in Egypt, the Lord passed over the houses of Israel, and when he killed the Egyptians, he saved our homes.'' Then the people bowed down and worshiped the Lord.
28. യിസ്രായേല്മക്കള് പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവര് ചെയ്തു.
28. They did just as the Lord commanded Moses and Aaron.
29. അര്ദ്ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതന് മുതല് കുണ്ടറയില് കിടന്ന തടവുകാരന്റെ ആദ്യജാതന് വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.
29. At midnight the Lord killed all the firstborn sons in the land of Egypt -- from the firstborn of the king who sat on the throne to the firstborn of the prisoner in jail. Also, all the firstborn farm animals died.
30. ഫറവോനും അവന്റെ സകലഭൃത്യന്മാരും സകല മിസ്രയീമ്യരും രാത്രിയില് എഴുന്നേറ്റു; മിസ്രയീമില് വലിയോരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും ഉണ്ടായിരുന്നില്ല.
30. The king, his officers, and all the Egyptians got up during the night because someone had died in every house. So there was a loud outcry everywhere in Egypt.
31. അപ്പോള് അവന് മോശെയെയും അഹരോനെയും രാത്രിയില് വിളിപ്പിച്ചുനിങ്ങള് യിസ്രായേല്മക്കളുമായി എഴുന്നേറ്റു എന്റെ ജനത്തിന്റെ നടുവില്നിന്നു പുറപ്പെട്ടു, നിങ്ങള് പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിന് .
31. During the night the king called for Moses and Aaron and said, 'Get up and leave my people. You and your people may do as you have asked; go and worship the Lord.
32. നിങ്ങള് പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയ്ക്കൊള്വിന് ; എന്നെയും അനുഗ്രഹിപ്പിന് എന്നു പറഞ്ഞു.
32. Take all of your flocks and herds as you have asked, and go. And also bless me.'
33. മിസ്രയീമ്യര് ജനത്തെ നിര്ബന്ധിച്ചു വേഗത്തില് ദേശത്തുനിന്നു അയച്ചുഞങ്ങള് എല്ലാവരും മരിച്ചു പോകുന്നു എന്നു അവര് പറഞ്ഞു.
33. The Egyptians also asked the Israelites to hurry and leave, saying, 'If you don't leave, we will all die!'
34. അതുകൊണ്ടു ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളില് കെട്ടി ചുമലില് എടുത്തു കൊണ്ടുപോയി.
34. So the people took their dough before the yeast was added. They wrapped the bowls for making dough in clothing and carried them on their shoulders.
35. യിസ്രായേല്മക്കള് മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.
35. The Israelites did what Moses told them to do and asked their Egyptian neighbors for things made of silver and gold and for clothing.
36. യഹോവ മിസ്രയീമ്യര്ക്കും ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവര് ചോദിച്ചതൊക്കെയും അവര് അവര്ക്കും കൊടുത്തു; അങ്ങനെ അവര് മിസ്രയീമ്യരെ കൊള്ളയിട്ടു.
36. The Lord caused the Egyptians to think well of them, and the Egyptians gave the people everything they asked for. So the Israelites took rich gifts from them.
37. എന്നാല് യിസ്രായേല്മക്കള്, കുട്ടികള് ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാര് കാല്നടയായി റമസേസില്നിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു.
37. The Israelites traveled from Rameses to Succoth. There were about six hundred thousand men walking, not including the women and children.
38. വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു.
38. Many other people who were not Israelites went with them, as well as a large number of sheep, goats, and cattle.
39. മിസ്രയീമില്നിന്നു കൊണ്ടു പോന്ന കുഴെച്ച മാവുകൊണ്ടു അവര് പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമില് ഒട്ടും താമസിപ്പിക്കാതെ ഔടിച്ചുകളകയാല് അതു പുളിച്ചിരുന്നില്ല; അവര് വഴിക്കു ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.
39. The Israelites used the dough they had brought out of Egypt to bake loaves of bread without yeast. The dough had no yeast in it, because they had been rushed out of Egypt and had no time to get food ready for their trip.
40. യിസ്രായേല്മക്കള് മിസ്രയീമില് കഴിച്ച പരദേശവാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു.ഗലാത്യർ ഗലാത്തിയാ 3:17
40. The people of Israel had lived in Egypt for four hundred thirty years;
41. നാനൂറ്റി മുപ്പതു സംവത്സരം കഴിഞ്ഞിട്ടു, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങള് ഒക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു.
41. on the very day the four hundred thirty years ended, the Lord's divisions of people left Egypt.
42. യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാല് ഇതു അവന്നു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതു തന്നേ യിസ്രായേല് മക്കള് ഒക്കെയും തലമുറതലമുറയായി യഹോവേക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി.
42. That night the Lord kept watch to bring them out of Egypt, and so on this same night the Israelites are to keep watch to honor the Lord from now on.
43. യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചതുപെസഹയുടെ ചട്ടം ഇതു ആകുന്നുഅന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു.
43. The Lord told Moses and Aaron, 'Here are the rules for Passover: No foreigner is to eat the Passover.
44. എന്നാല് ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം.
44. If someone buys a slave and circumcises him, the slave may eat the Passover.
45. പരദേശിയും കൂലിക്കാരനും അതു തിന്നരുതു.
45. But neither a person who lives for a short time in your country nor a hired worker may eat it.
46. അതതു വീട്ടില്വെച്ചു തന്നേ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിന്നു പുറത്തു കൊണ്ടുപോകരുതു; അതില് ഒരു അസ്ഥിയും ഒടിക്കരുതു.യോഹന്നാൻ 19:36
46. 'The meal must be eaten inside a house; take none of the meat outside the house. Don't break any of the bones.
47. യിസ്രായേല്സഭ ഒക്കെയും അതു ആചരിക്കേണം.
47. The whole community of Israel must take part in this feast.
48. ഒരു അന്യജാതിക്കാരന് നിന്നോടുകൂടെ പാര്ത്തു യഹോവേക്കു പെസഹ ആചരിക്കേണമെങ്കില്, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏല്ക്കേണം. അതിന്റെ ശേഷം അതു ആചരിക്കേണ്ടതിന്നു അവന്നു അടുത്തുവരാം; അവന് സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു.
48. A foreigner who lives with you may share in the Lord's Passover if all the males in his house become circumcised. Then, since he will be like a citizen of Israel, he may share in the meal. But a man who is not circumcised may not eat the Passover meal.
49. സ്വദേശിക്കും നിങ്ങളുടെ ഇടയില് പാര്ക്കുംന്ന പരദേശിക്കും ഒരു ന്യായ പ്രമാണം തന്നേ ആയിരിക്കേണം; യിസ്രായേല്മക്കള് ഒക്കെയും അങ്ങനെ ചെയ്തു.
49. The same rules apply to an Israelite born in the country or to a foreigner living there.'
50. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവര് ചെയ്തു.
50. So all the Israelites did just as the Lord had commanded Moses and Aaron.
51. അന്നു തന്നേ യഹോവ യിസ്രായേല്മക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:17, എബ്രായർ 11:27, യൂദാ യുദാസ് 1:5
51. On that same day the Lord led the Israelites out of Egypt by their divisions.