Exodus - പുറപ്പാടു് 14 | View All

1. യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്

1. Then the Lord spoke to Moses.

2. നിങ്ങള് തിരിഞ്ഞു മിഗ്ദോലിന്നും കടലിന്നും മദ്ധ്യേ ബാല്സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേല്മക്കളോടു പറക; അതിന്റെ സമീപത്തു സമുദ്രത്തിന്നരികെ നിങ്ങള് പാളയം ഇറങ്ങേണം.

2. He said, 'Tell the people of Israel to turn back. Have them camp near Pi Hahiroth between Migdol and the Red Sea. They must camp by the sea, right across from Baal Zephon.

3. എന്നാല് അവര് ദേശത്തു ഉഴലുന്നു; മരുഭൂമിയില് കുടുങ്ങിയിരിക്കുന്നു എന്നു ഫറവോന് യിസ്രായേല്മക്കളെക്കുറിച്ചു പറയും.

3. Pharaoh will think, 'The people of Israel are wandering around the land. They don't know which way to go. The desert is all around them.'

4. ഫറവോന് അവരെ പിന്തുടരുവാന് തക്കവണ്ണം ഞാന് അവന്റെഹൃദയം കഠിനമാക്കും. ഞാന് യഹോവ ആകുന്നു എന്നു മിസ്രയീമ്യര് അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാന് എന്നെ തന്നേ മഹത്വപ്പെടുത്തും.
റോമർ 9:18

4. 'I will make Pharaoh's heart stubborn. He will chase them. But I will gain glory for myself because of what will happen to Pharaoh and his whole army. And the Egyptians will know that I am the Lord.' So the Israelites camped by the Red Sea.

5. അവര് അങ്ങനെ ചെയ്തു. ജനം ഔടിപ്പോയി എന്നു മിസ്രയീംരാജാവിന്നു അറിവു കിട്ടിയപ്പോള് ജനത്തെ സംബന്ധിച്ചു ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറിയിസ്രായേല്യരെ നമ്മുടെ അടിമവേലയില്നിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തതു എന്തു എന്നു അവര് പറഞ്ഞു.

5. The king of Egypt was told that the people had gotten away. Then Pharaoh and his officials changed their minds about them. They said, 'What have we done? We've let the people of Israel go! We've lost our slaves and all of the work they used to do for us!'

6. പിന്നെ അവന് രഥം കെട്ടിച്ചു പടജ്ജനത്തെയും

6. So he had his chariot made ready. He took his army with him.

7. വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകലരഥങ്ങളെയും അവേക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി.

7. He took 600 of the best chariots in Egypt. He also took along all of the other chariots. Officers were in charge of all of them.

8. യഹോവ മിസ്രയീംരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാല് അവന് യിസ്രായേല്മക്കളെ പിന് തുടര്ന്നു. എന്നാല് യിസ്രായേല്മക്കള് യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.

8. The Lord made the heart of Pharaoh, the king of Egypt, stubborn. So he chased the Israelites, who were marching out boldly.

9. ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യര് അവരെ പിന്തുടര്ന്നു; കടല്ക്കരയില് ബാല്സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവര് പാളയമിറങ്ങിയിരിക്കുമ്പോള് അവരോടു അടുത്തു.

9. The Egyptians went after the Israelites. All of Pharaoh's horses and chariots and horsemen and troops went after them. They caught up with them as they camped by the sea. The Israelites were near Pi Hahiroth, across from Baal Zephon.

10. ഫറവോന് അടുത്തുവരുമ്പോള് യിസ്രായേല്മക്കള് തലഉയര്ത്തി മിസ്രയീമ്യര് പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേല്മക്കള് യഹോവയോടു നിലവിളിച്ചു.

10. As Pharaoh approached, the people of Israel looked up. There were the Egyptians marching after them! The Israelites were terrified. They cried out to the Lord.

11. അവര് മോശെയോടുമിസ്രയീമില് ശവകൂഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയില് മരിപ്പാന് കൂട്ടിക്കൊണ്ടുവന്നതു? നീ ഞങ്ങളെ മിസ്രയീമില്നിന്നു പുറപ്പെടുവിച്ചതിനാല് ഞങ്ങളോടു ഈ ചെയ്തതു എന്തു?

11. They said to Moses, 'Why did you bring us to the desert to die? Weren't there any graves in Egypt? What have you done to us by bringing us out of Egypt?

12. മിസ്രയീമ്യര്ക്കും വേല ചെയ്വാന് ഞങ്ങളെ വിടേണം എന്നു ഞങ്ങള് മിസ്രയീമില്വെച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയില് മരിക്കുന്നതിനെക്കാള് മിസ്രയീമ്യര്ക്കും വേല ചെയ്യുന്നതായിരുന്നു ഞങ്ങള്ക്കു നല്ലതു എന്നു പറഞ്ഞു.

12. We told you in Egypt, 'Leave us alone. Let us serve the Egyptians.' It would have been better for us to serve the Egyptians than to die here in the desert!'

13. അതിന്നു മോശെ ജനത്തോടുഭയപ്പെടേണ്ടാ; ഉറച്ചുനില്പിന് ; യഹോവ ഇന്നു നിങ്ങള്ക്കു ചെയ്വാനിരിക്കുന്ന രക്ഷ കണ്ടുകൊള്വിന് ; നിങ്ങള് ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.

13. Moses answered the people. He said, 'Don't be afraid. Stand firm. You will see how the Lord will save you today. Do you see those Egyptians? You will never see them again.

14. യഹോവ നിങ്ങള്ക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങള് മിണ്ടാതിരിപ്പിന് എന്നു പറഞ്ഞു.

14. The Lord will fight for you. Just be still.'

15. അപ്പോള് യഹോവ മോശെയോടു അരുളിച്ചെയ്തതുനീ എന്നോടു നിലവിളിക്കുന്നതു എന്തു? മുമ്പോട്ടു പോകുവാന് യിസ്രായേല്മക്കളോടു പറക.

15. Then the Lord spoke to Moses. He said, 'Why are you crying out to me? Tell the people of Israel to move on.

16. വടി എടുത്തു നിന്റെ കൈ കടലിന്മേല് നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേല്മക്കള് കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും.

16. Hold your wooden staff out. Reach your hand out over the Red Sea to part the water. Then the people can go through the sea on dry ground.

17. എന്നാല് ഞാന് മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവര് ഇവരുടെ പിന്നാലെ ചെല്ലും; ഞാന് ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തും.
റോമർ 9:18

17. 'I will make the hearts of the Egyptians stubborn. They will go in after the Israelites. I will gain glory for myself because of what will happen to Pharaoh, his whole army, his chariots and his horsemen.

18. ഇങ്ങനെ ഞാന് ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോള് ഞാന് യഹോവ ആകുന്നു എന്നു മിസ്രയീമ്യര് അറിയും.

18. 'The Egyptians will know that I am the Lord. I will gain glory because of what will happen to all of them.'

19. അനന്തരം യിസ്രായേല്യരുടെ സൈന്യത്തിന്നു മുമ്പായി നടന്ന ദൈവദൂതന് അവിടെനിന്നു മാറി അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പില് നിന്നു മാറി അവരുടെ പിമ്പില് പോയി നിന്നു.

19. The angel of God had been traveling in front of Israel's army. Now he moved back and went behind them. The pillar of cloud also moved away from in front of them. Now it stood behind them.

20. രാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മില് അടുക്കാതവണ്ണം അതു അവയുടെ മദ്ധ്യേ വന്നു; അവര്ക്കും മേഘവും അന്ധകാരവും ആയിരുന്നു; ഇവര്ക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു.

20. It came between the armies of Egypt and Israel. All through the night the cloud brought darkness to one side and light to the other. Neither army went near the other all night long.

21. മോശെ കടലിന്മേല് കൈനീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കന് കാറ്റുകൊണ്ടു കടലിനെ പിന് വാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മില് വേര്പിരിഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:36, എബ്രായർ 11:29

21. Then Moses reached his hand out over the Red Sea. All that night the Lord pushed the sea back with a strong east wind. He turned the sea into dry land. The waters were parted.

22. യിസ്രായേല്മക്കള് കടലിന്റെ നടുവില് ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
1 കൊരിന്ത്യർ 10:1

22. The people of Israel went through the sea on dry ground. There was a wall of water on their right side and on their left.

23. മിസ്രയീമ്യര് പിന്തുടര്ന്നു; ഫറവോന്റെ കുതിരയും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്കു ചെന്നു.

23. The Egyptians chased them. All of Pharaoh's horses and chariots and horsemen followed them into the sea.

24. പ്രഭാതയാമത്തില് യഹോവ അഗ്നിമേഘസ്തംഭത്തില്നിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി.

24. Near the end of the night the Lord looked down from the pillar of fire and cloud. He saw the Egyptian army and threw it into a panic.

25. അവരുടെ രഥചക്രങ്ങളെ തെറ്റിച്ചു ഔട്ടം പ്രായസമാക്കി. അതുകൊണ്ടു മിസ്രയീമ്യര്നാം യിസ്രായേലിനെ വിട്ടു ഔടിപ്പോക; യഹോവ അവര്ക്കും വേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു.

25. He kept their chariot wheels from turning freely. That made the chariots hard to drive. The Egyptians said, 'Let's get away from the Israelites! The Lord is fighting for Israel against Egypt.'

26. അപ്പോള് യഹോവ മോശെയോടുവെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിന് മേലും കുതിരപ്പടയുടെമേലും മടങ്ങി വരേണ്ടതിന്നു കടലിന്മേല് കൈനീട്ടുക എന്നു കല്പിച്ചു.

26. Then the Lord spoke to Moses. He said, 'Reach your hand out over the sea. The waters will flow back over the Egyptians and their chariots and horsemen.'

27. മോശെ കടലിന്മേല് കൈ നീട്ടി; പുലര്ച്ചെക്കു കടല് അതിന്റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യര് അതിന്നു എതിരായി ഔടി; യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവില് തള്ളിയിട്ടു.

27. So Moses reached his hand out over the sea. At sunrise the sea went back to its place. The Egyptians tried to run away from the sea. But the Lord swept them into it.

28. വെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരില് ഒരുത്തന് പോലും ശേഷിച്ചില്ല.

28. The water flowed back and covered the chariots and horsemen. It covered the entire army of Pharaoh that had followed the people of Israel into the sea. Not one of the Egyptians was left.

29. യിസ്രായേല്മക്കള് കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു.

29. But the Israelites went through the sea on dry ground. There was a wall of water on their right side and on their left.

30. ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യില്നിന്നു രക്ഷിച്ചു; മിസ്രയീമ്യര് കടല്ക്കരയില് ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യര് കാണുകയും ചെയ്തു.

30. That day the Lord saved Israel from the power of Egypt. Israel saw the Egyptians lying dead on the shore.

31. യഹോവ മിസ്രയീമ്യരില് ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര് കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.

31. The Israelites saw the great power the Lord showed against the Egyptians. So they had respect for the Lord. They put their trust in him and in his servant Moses.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |