Exodus - പുറപ്പാടു് 15 | View All

1. മോശെയും യിസ്രായേല്മക്കളും അന്നു യഹോവേക്കു സങ്കീര്ത്തനം പാടി ചൊല്ലിയതു എന്തെന്നാല്ഞാന് യഹോവേക്കു പാട്ടുപാടും, അവന് മഹോന്നതന് കുതിരയെയും അതിന്മേല് ഇരുന്നവനെയും അവന് കടലില് തള്ളിയിട്ടിരിക്കുന്നു.
വെളിപ്പാടു വെളിപാട് 15:3

1. Here is the song that Moses and the people of Israel sang to the Lord. They said, 'I will sing to the Lord. He is greatly honored. He has thrown Pharaoh's horses and their riders into the Red Sea.

2. എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവന് എനിക്കു രക്ഷയായ്തീര്ന്നു. അവന് എന്റെ ദൈവം; ഞാന് അവനെ സ്തുതിക്കും; അവന് എന്റെ പിതാവിന് ദൈവം; ഞാന് അവനെ പുകഴ്ത്തും.

2. The Lord gives me strength. I sing about him. He has saved me. He is my God. I will praise him. He is my father's God. I will honor him.

3. യഹോവ യുദ്ധവീരന് ; യഹോവ എന്നു അവന്റെ നാമം.

3. The Lord goes into battle. The Lord is his name.

4. ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവന് കടലില് തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാര് ചെങ്കടലില് മുങ്ങിപ്പോയി.

4. He has thrown Pharaoh's chariots and army into the Red Sea. Pharaoh's best officers drowned in the sea.

5. ആഴി അവരെ മൂടി; അവര് കല്ലുപോലെ ആഴത്തില് താണു.

5. The deep waters covered them. They sank to the bottom like a stone.

6. യഹോവേ, നിന്റെ വലങ്കൈ ബലത്തില് മഹത്വപ്പെട്ടു; യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകര്ത്തുകളഞ്ഞു.

6. 'Lord, your right hand was majestic and powerful. Lord, your right hand destroyed your enemies.

7. നീ എതിരാളികളെ മഹാപ്രഭാവത്താല് സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയക്കുന്നു; അതു അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.

7. Because of your great majesty, you threw down those who opposed you. Your burning anger blazed out. It burned them up like straw.

8. നിന്റെ മൂക്കിലെ ശ്വാസത്താല് വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങള് ചിറപോലെ നിന്നു; ആഴങ്ങള് കടലിന്റെ ഉള്ളില് ഉറെച്ചുപോയി.

8. The powerful blast from your nose piled up the waters. The rushing waters stood firm like a wall. The deep waters stood up in the middle of the sea.

9. ഞാന് പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാല് പൂര്ത്തിയാകും; ഞാന് എന്റെ വാള് ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.

9. 'Your enemies bragged, 'We will chase Israel. We will catch them. We'll divide up what we take from them. We'll eat them alive. We'll pull our swords out. Our powerful hands will destroy them.'

10. നിന്റെ കാറ്റിനെ നീ ഊതിച്ചു, കടല് അവരെ മൂടി; അവര് ഈയംപോലെ പെരുവെള്ളത്തില് താണു.

10. But you blew with your breath. The Red Sea covered your enemies. They sank like lead in the mighty waters.

11. യഹോവേ, ദേവന്മാരില് നിനക്കു തുല്യന് ആര്? വിശുദ്ധിയില് മഹിമയുള്ളവനേ, സ്തുതികളില് ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവര്ത്തിക്കുന്നവനേ, നിനക്കു തുല്യന് ആര്?
വെളിപ്പാടു വെളിപാട് 15:3

11. 'Lord, who among the gods is like you? Who is like you? You are majestic and holy. Your glory fills me with wonder. You do wonderful miracles.

12. നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.

12. You reached out your right hand. The earth swallowed up the Egyptians.

13. നീ വീണ്ടെടുത്ത ജനത്തെ ദയയാല് നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താല് അവരെ കൊണ്ടുവന്നു.

13. 'Because your love is faithful, you will lead the people you have set free. Because you are so strong, you will guide them to the holy place where you live.

14. ജാതികള് കേട്ടു നടങ്ങുന്നു. ഫെലിസ്ത്യനിവാസികള്ക്കു ഭീതിപിടിച്ചിരിക്കുന്നു.

14. The nations will hear about it and tremble. Pain and suffering will take hold of the Philistines.

15. എദോമ്യപ്രഭുക്കന്മാര് ഭ്രമിച്ചു; മോവാബ്യമുമ്പന്മാര്ക്കും കമ്പം പിടിച്ചു; കനാന്യ നിവാസികളെല്ലാം ഉരുകിപ്പോകുന്നു.

15. The chiefs of Edom will be terrified. The leaders of Moab will tremble with fear. The people of Canaan will melt away.

16. ഭയവും ഭീതിയും അവരുടെമേല് വീണു, നിന് ഭുജമാഹാത്മ്യത്താല് അവര് കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നു പോയി.

16. Fear and terror will fall on them. Your powerful arm will make them as still as a stone. Then your people will pass by, Lord. Then the people you created will pass by.

17. നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിന്നൊരുക്കിയ സ്ഥാനത്തു, യഹോവേ, നിന്നവകാശപര്വ്വതത്തില് നീ അവരെ നട്ടു, കര്ത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കല് തന്നേ.

17. You will bring them in. You will plant them on the mountain you gave them. Lord, you have made that place your home. Lord, your hands have made your holy place secure.

18. യഹോവ എന്നും എന്നേക്കും രാജാവായി വാഴും.
വെളിപ്പാടു വെളിപാട് 11:15, വെളിപ്പാടു വെളിപാട് 19:6

18. 'The Lord will rule for ever and ever.'

19. എന്നാല് ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവില് ഇറങ്ങിച്ചെന്നപ്പോള് യഹോവ കടലിലെ വെള്ളം അവരുടെ മേല് മടക്കി വരുത്തി; യിസ്രായേല്മക്കളോ കടലിന്റെ നടുവില് ഉണങ്ങിയ നിലത്തുകൂടി കടന്നു പോന്നു.

19. Pharaoh's horses, chariots and horsemen went into the Red Sea. The Lord brought the waters of the sea back over them. But the people of Israel walked through the sea on dry ground.

20. അഹരോന്റെ സഹോദരി മിര്യ്യാം എന്ന പ്രവാചകി കയ്യില് തപ്പു എടുത്തു, സ്ത്രീകള് എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.

20. Aaron's sister Miriam was a prophet. She took a tambourine in her hand. All the women followed her. They played tambourines and danced.

21. മിര്യ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതുയഹോവേക്കു പാട്ടുപാടുവിന് , അവന് മഹോന്നതന് കുതിരയെയും അതിന്മേല് ഇരുന്നവനെയും അവന് കടലില് തള്ളിയിട്ടിരിക്കുന്നു.

21. Miriam sang to them, 'Sing to the Lord. He is greatly honored. He has thrown Pharaoh's horses and their riders into the Red Sea.'

22. അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലില്നിന്നു പ്രയാണം ചെയ്യിച്ചു; അവര് ശൂര്മരുഭൂമിയില് ചെന്നു, മൂന്നു ദിവസം മരുഭൂമിയില് വെള്ളം കിട്ടാതെ സഞ്ചരിച്ചു.

22. Then Moses led Israel away from the Red Sea. They went into the Desert of Shur. For three days they traveled in the desert. They didn't find any water there.

23. മാറയില് എത്തിയാറെ, മാറയിലെ വെള്ളം കുടിപ്പാന് അവര്ക്കും കഴിഞ്ഞില്ല; അതു കൈപ്പുള്ളതായിരുന്നു. അതുകൊണ്ടു അതിന്നു മാറാ എന്നു പേരിട്ടു.

23. When they came to Marah, they couldn't drink its water. It was bitter. That's why the place is named Marah.

24. അപ്പോള് ജനംഞങ്ങള് എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരെ പിറുപിറുത്തു.

24. The people told Moses they weren't happy with him. They said, 'What are we supposed to drink?'

25. അവന് യഹോവയോടു അപേക്ഷിച്ചു; യഹോവ അവന്നു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവന് അതു വെള്ളത്തില് ഇട്ടപ്പോള് വെള്ളം മധുരമായി തീര്ന്നു. അവിടെവെച്ചു അവന് അവര്ക്കും ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവെച്ചു അവന് അവരെ പരീക്ഷിച്ചു

25. Then Moses cried out to the Lord. The Lord showed him a stick. Moses threw it into the water. The water became sweet. There the Lord made a rule and a law for the people. And there he put them to the test.

26. നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താല് ഞാന് മിസ്രയീമ്യര്ക്കും വരുത്തിയ വ്യാധികളില് ഒന്നും നിനക്കു വരുത്തുകയില്ല; ഞാന് നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.

26. He said, 'I am the Lord your God. Listen carefully to my voice. Do what is right in my eyes. Pay attention to my commands. Obey all of my rules. If you do, I will not send on you any of the sicknesses I sent on the Egyptians. I am the Lord who heals you.'

27. പിന്നെ അവര് ഏലീമില് എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നു; അവര് അവിടെ വെള്ളത്തിന്നരികെ പാളയമിറങ്ങി.

27. The people came to Elim. It had 12 springs and 70 palm trees. They camped there near the water.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |