Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എന്നാല് ലേവികുടുംബത്തിലെ ഒരു പുരുഷന് പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു.
2. അവള് ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. അവന് സൌന്ദര്യമുള്ളവന് എന്നു കണ്ടിട്ടു അവനെ മൂന്നു മാസം ഒളിച്ചുവെച്ചു.அப்போஸ்தலருடைய நடபடிகள் 7:20 ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടില്‍ പോറ്റി.எபிரேயர் 11:23 വിശ്വാസത്താല്‍ മോശെയുടെ ജനനത്തിങ്കല്‍ ശിശു സുന്ദരന്‍ എന്നു അമ്മയപ്പന്മാര്‍ കണ്ടുരാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.
3. അവനെ പിന്നെ ഒളിച്ചുവെപ്പാന് കഴിയാതെ ആയപ്പോള് അവള് ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതില് കിടത്തി, നദിയുടെ അരികില് ഞാങ്ങണയുടെ ഇടയില് വെച്ചു.
4. അവന്നു എന്തു ഭവിക്കുമെന്നു അറിവാന് അവന്റെ പെങ്ങള് ദൂരത്തു നിന്നു.
5. അപ്പോള് ഫറവോന്റെ പുത്രി നദിയില് കുളിപ്പാന് വന്നു; അവളുടെ ദാസിമാര് നദീതീരത്തുകൂടി നടന്നു; അവള് ഞാങ്ങണയുടെ ഇടയില് പെട്ടകം കണ്ടപ്പോള് അതിനെ എടുത്തു കൊണ്ടുവരുവാന് ദാസിയെ അയച്ചു.அப்போஸ்தலருடைய நடபடிகள் 7:21 പിന്നെ അവനെ പുറത്തിട്ടപ്പോള്‍ ഫറവോന്റെ മകള്‍ അവനെ എടുത്തു തന്റെ മകനായി വളര്‍ത്തി.
6. അവള് അതു തുറന്നാറെ പൈതലിനെ കണ്ടുകുട്ടി ഇതാ, കരയുന്നു. അവള്ക്കു അതിനോടു അലിവുതോന്നിഇതു എബ്രായരുടെ പൈതങ്ങളില് ഒന്നു എന്നു പറഞ്ഞു.
7. അവന്റെ പെങ്ങള് ഫറവോന്റെ പുത്രിയോടുഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാന് ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.
8. ഫറവോന്റെ പുത്രി അവളോടുചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
9. ഫറവോന്റെ പുത്രി അവളോടുനീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളര്ത്തേണം; ഞാന് നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളര്ത്തി.
10. പൈതല് വളര്ന്നശേഷം അവള് അവനെ ഫറവോന്റെ പുത്രിയുടെ അടുക്കല് കൊണ്ടു പോയി, അവന് അവള്ക്കു മകനായിഞാന് അവനെ വെള്ളത്തില് നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവള് അവന്നു മോശെ എന്നു പേരിട്ടു.அப்போஸ்தலருடைய நடபடிகள் 7:21 പിന്നെ അവനെ പുറത്തിട്ടപ്പോള്‍ ഫറവോന്റെ മകള്‍ അവനെ എടുത്തു തന്റെ മകനായി വളര്‍ത്തി.
11. ആ കാലത്തു മോശെ മുതിര്ന്നശേഷം അവന് തന്റെ സഹോദരന്മാരുടെ അടുക്കല് ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരില് ഒരു എബ്രായനെ ഒരു മിസ്രയീമ്യന് അടിക്കുന്നതു കണ്ടു.அப்போஸ்தலருடைய நடபடிகள் 7:23 അവന്നു നാല്പതു വയസ്സു തികയാറായപ്പോള്‍ യിസ്രായേല്‍ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സില്‍ തോന്നി.எபிரேயர் 11:24 വിശ്വാസത്താല്‍ മോശെ താന്‍ വളര്‍ന്നപ്പോള്‍ പാപത്തിന്റെ തല്‍ക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.
12. അവന് അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോള് മിസ്രയീമ്യനെ അടിച്ചു കൊന്നു മണലില് മറവുചെയ്തു.அப்போஸ்தலருடைய நடபடிகள் 7:24 അവരില്‍ ഒരുത്തന്‍ അന്യായം ഏലക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു.
13. പിറ്റേ ദിവസവും അവന് ചെന്നപ്പോള് രണ്ടു എബ്രായ പുരുഷന്മാര് തമ്മില് ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടുനിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു.அப்போஸ்தலருடைய நடபடிகள் 7:27-28 എന്നാല്‍ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവന്‍ അവനെ ഉന്തിക്കളഞ്ഞുനിന്നെ ഞങ്ങള്‍ക്കു അധികാരിയും ന്യായകര്‍ത്താവും ആക്കിയതു ആര്‍?ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന് ഭാവിക്കുന്നുവോ എന്നു പറഞ്ഞു.
14. അതിന്നു അവന് നിന്നെ ഞങ്ങള്ക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവന് ആര്? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന് ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോള് കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.லூக்கா 12:14 അവനോടു അവന്‍ മനുഷ്യാ, എന്നെ നിങ്ങള്‍ക്കു ന്യായകര്‍ത്താവോ പങ്കിടുന്നവനോ ആക്കിയതു ആര്‍ എന്നു ചോദിച്ചു.அப்போஸ்தலருடைய நடபடிகள் 7:35 നിന്നെ അധികാരിയും ന്യായകര്‍ത്താവും ആക്കിയതാര്‍ എന്നിങ്ങനെ അവര്‍ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുള്‍പടര്‍പ്പില്‍ പ്രത്യക്ഷനായ ദൂതന്‍ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.அப்போஸ்தலருடைய நடபடிகள் 7:27-28 എന്നാല്‍ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവന്‍ അവനെ ഉന്തിക്കളഞ്ഞുനിന്നെ ഞങ്ങള്‍ക്കു അധികാരിയും ന്യായകര്‍ത്താവും ആക്കിയതു ആര്‍?ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന് ഭാവിക്കുന്നുവോ എന്നു പറഞ്ഞു.
15. ഫറവോന് ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാന് അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയില്നിന്നു ഔടിപ്പോയി, മിദ്യാന് ദേശത്തു ചെന്നു പാര്ത്തു; അവന് ഒരു കിണറ്റിന്നരികെ ഇരുന്നു.எபிரேயர் 11:27 വിശ്വാസത്താല്‍ അവന്‍ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനില്‍ക്കയാല്‍ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.அப்போஸ்தலருடைய நடபடிகள் 7:29 ഈ വാക്കു കേട്ടിട്ടു മോശെ ഔടിപ്പോയി മിദ്യാന് ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
16. മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാര് ഉണ്ടായിരുന്നു. അവര് വന്നു അപ്പന്റെ ആടുകള്ക്കു കുടിപ്പാന് വെള്ളം കോരി തൊട്ടികള് നിറെച്ചു.
17. എന്നാല് ഇടയന്മാര് വന്നു അവരെ ആട്ടിക്കളഞ്ഞുഅപ്പോള് മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.
18. അവര് തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കല് വന്നപ്പോള്നിങ്ങള് ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന് ചോദിച്ചു.
19. ഒരു മിസ്രയീമ്യന് ഇടയന്മാരുടെ കയ്യില്നിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങള്ക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവര് പറഞ്ഞു.
20. അവന് തന്റെ പുത്രിമാരോടുഅവന് എവിടെ? നിങ്ങള് അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാന് അവനെ വിളിപ്പിന് എന്നു പറഞ്ഞു.
21. മോശെക്കു അവനോടുകൂടെ പാര്പ്പാന് സമ്മതമായി; അവന് മോശെക്കു തന്റെ മകള് സിപ്പോറയെ കൊടുത്തു.
22. അവള് ഒരു മകനെ പ്രസവിച്ചുഞാന് അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന് പറഞ്ഞു അവന്നു ഗേര്ശോം എന്നു പേരിട്ടു.அப்போஸ்தலருடைய நடபடிகள் 7:6 അവന്റെ സന്തതി അന്യദേശത്തു ചെന്നു പാര്‍ക്കും; ആ ദേശക്കാര്‍ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.
23. ഏറെ നാള് കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേല്മക്കള് അടിമവേല നിമിത്തം നെടുവീര്പ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിള ദൈവസന്നിധിയില് എത്തി.
24. ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഔര്ത്തു.அப்போஸ்தலருடைய நடபடிகள் 7:34 മിസ്രയീമില്‍ എന്റെ ജനത്തിന്റെ പീഡ ഞാന്‍ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാന്‍ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോള്‍ വരിക; ഞാന്‍ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.
25. ദൈവം യിസ്രായേല്മക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.