Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്
2. ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനക്കുടാരമെന്ന തിരുനിവാസം നിവിര്ക്കേണം.
3. സാക്ഷ്യപെട്ടകം അതില് വെച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറെക്കേണം.
4. മേശ കോണ്ടുവന്നു അതിന്റെ സാധനങ്ങള് ക്രമത്തില് വെക്കേണം. നിലവിളകൂ കൊണ്ടുവന്നു അതിന്റെ ദീപം കൊളുത്തേണം.
5. ധൂപത്തിന്നുള്ള പൊമ്പീഠം സാക്ഷ്യപെട്ടകത്തിന്നു മുമ്പില് വെച്ചു തിരുനിവാസവാതിലിന്റെ മിറശ്ശീല തൂക്കേണം.
6. സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുമ്പില് ഹോമയാഗപീഠം വെക്കേണം.
7. സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില് തൊട്ടി വെച്ചു അതില് വെള്ളം ഒഴിക്കേണം.
8. ചുറ്റും പ്രാകാരം നിവിര്ത്തു പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം.
9. അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്റെ ഉപകരങ്ങളൊക്കെയും ശുദ്ധീകരിക്കേണം;
10. ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങള് ഒക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.
11. തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
12. അഹരോനെയും പുത്രന്മാരെയും സമാഗമന കൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുവന്നു അവരെ വെള്ളംകൊണ്ടു കഴുകേണം.
13. അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ചു, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
14. അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ചു,
15. എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവര്ക്കും തലമുറതലമുറയോളം നിത്യ പൌരോഹിത്യം ഉണ്ടായിരിക്കേണം.
16. മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവന് ചെയ്തു.
17. ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി തിരുനിവാസം നിവിര്ത്തു.
18. മോശെ തിരുനിവാസം നിവിര്ക്കുംകയും അതിന്റെ ചുവടു ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂണ് നാട്ടുകയും ചെയ്തു.
19. അവന് മൂടുവിരി തിരുനിവാസത്തിന്മേല് വിരിച്ചു അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവാ മോശെയോടു കല്പിച്ചതുപോലെ തന്നേ.
20. അവന് സാക്ഷ്യം എടുത്തു പെട്ടകത്തില് വെച്ചു; പെട്ടകത്തിന്നു തണ്ടു ചെലുത്തി പെട്ടകത്തിന്നു മീതെ കൃപാസനം വെച്ചു.
21. പെട്ടകം തിരുനിവാസത്തില് കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
22. സമാഗമനക്കുടാരത്തില് തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലെക്കു പുറത്തായി മേശവെച്ചു.
23. അതിന്മേല് യഹോവയുടെ സന്നിധിയില് അപ്പം അടുക്കിവെച്ചു; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
24. സമാഗമനക്കുടാരത്തില് മോശെക്കു നേരെ തിരുനിവാസത്തിന്റെ തെക്കുവശത്തു നിലവിളകൂ വെക്കയും യഹോവയുടെ സന്നിധിയില് ദീപം കൊളുത്തുകയും ചെയ്തു;
25. യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
26. സമാഗമനക്കുടാരത്തില് തിരശ്ശീലയുടെ മുന് വശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വെക്കയും അതിന്മേല് സുഗന്ധ ധൂപവര്ഗ്ഗം ധൂപിക്കയും ചെയ്തു;
27. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
28. അവന് തിരുനിവാസത്തിന്റെ വാതിലിന്നുള്ള മറശ്ശീല തൂക്കി.
29. ഹോമയാഗപീഠം സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുന് വശത്തു വെക്കയും അതിന്മേല് ഹോമയാഗവും ഭോജനയാഗവും അര്പ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
30. സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില് അവന് തൊട്ടിവെക്കയും കഴുകേണ്ടതിന്നു അതില് വെള്ളം ഒഴിക്കയും ചെയ്തു.
31. മോശെയും അഹരോനും അവന്റെ പുത്രന്മാരും അതില് കയ്യും കാലും കഴുകി.
32. അവര് സമാഗമനക്കുടാരത്തില് കടക്കുമ്പോഴും യാഗപീഠത്തിങ്കല് ചെല്ലുമ്പോഴും കൈകാലുകള് കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
33. അവന് തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റം പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി സമാപിച്ചു.
34. അപ്പോള് മേഘം സമാഗമനക്കുടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.வெளிப்படுத்தின விசேஷம் 15:5-8 ഇതിന്റെ ശേഷം സ്വര്‍ഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാന്‍ കണ്ടു.ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയും കൊണ്ടു ദൈവാലയത്തില്‍ നിന്നു പുറപ്പെട്ടുവന്നു.അപ്പോള്‍ നാലു ജീവികളില്‍ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊന്‍ കലശം ആ ഏഴു ദൂതന്മാര്‍ക്കും കൊടുത്തു.ദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
35. മേഘം സമാഗമനക്കുടാരത്തിന്മേല് അധിവസിക്കയും യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെക്കയും ചെയ്തതുകൊണ്ടു മോശെക്കു അകത്തു കടപ്പാന് കഴിഞ്ഞില്ല.
36. യിസ്രായേല്മക്കള് തങ്ങളുടെ സകലപ്രയാണങ്ങളിലും മേഘം തിരുനിവസത്തിന്മേല്നിന്നു ഉയരുമ്പോള് യാത്ര പുറപ്പെടും.
37. മേഘം ഉയരാതിരുന്നാല് അതു ഉയരുംനാള്വരെ അവര് യാത്രപുറപ്പെടാതിരിക്കും.
38. യിസ്രായേല്യരുടെ സകലപ്രയാണങ്ങളിലും അവരെല്ലാവരും കാണ്കെ പകല് സമയത്തു തിരുനിവാസത്തിന്മേല് യഹോവയുടെ മേഘവും രാത്രിസമയത്തു അതില് അഗ്നിയും ഉണ്ടായിരുന്നു.