Exodus - പുറപ്പാടു് 7 | View All

1. യഹോവ മോശെയോടു അരുളിച്ചെയ്തതുനോകൂ, ഞാന് നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരന് അഹരോന് നിനക്കു പ്രവാചകനായിരിക്കും.

1. And the Lorde saide vnto Moses: beholde, I haue made the Pharaos God, and Aaron thy brother shal be thy prophete.

2. ഞാന് നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോന് യിസ്രായേല്മക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാന് ഫറവോനോടു പറയേണം.

2. Thou shalt speake all that I commaunde the and Aaron thy brother shall speake vnto Pharao: that he sende the childern of Israel out of his londe.

3. എന്നാല് ഞാന് ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:36, റോമർ 9:18

3. But I will harden Pharaos hert, that I may multiplie my myracles and my wondres in the land of Egipte.

4. ഫറവോന് നിങ്ങളുടെ വാക്കു കേള്ക്കയില്ല; ഞാന് മിസ്രയീമിന്മേല് എന്റെ കൈവെച്ചു വലിയ ശിക്ഷാവിധികളാല് എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേല് മക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.

4. And yet Pharao shall not herken vnto you, that I maye sett myne honde vpon Egipte and brynge out myne armyes, eue my people the childern of Israel out of the lade of Egipte, with great iudgementes.

5. അങ്ങനെ ഞാന് എന്റെ കൈ മിസ്രയീമിന്മേല് നീട്ടി, യിസ്രായേല് മക്കളെ അവരുടെ ഇടയില്നിന്നു പുറപ്പെടുവിക്കുമ്പോള് ഞാന് യഹോവ എന്നു മിസ്രയീമ്യര് അറിയും.

5. And the Egiptians shall knowe that I am the Lorde when I haue stretched forth my hande vpo Egipte, and haue brought out the childern of Israel from amonge the.

6. മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവര് അങ്ങനെ തന്നേ ചെയ്തു.

6. Moses and Aaron dyd as the Lorde commaunded them.

7. അവര് ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എണ്പതു വയസ്സും അഹരോന്നു എണ്പത്തുമൂന്നു വയസ്സും ആയിരുന്നു.

7. And Moses was .lxxx. yere olde and Aaron .lxxxiij. when they spake vnto Pharao.

8. യഹോവ മോശെയോടും അഹരോനോടും

8. And the Lorde spake vnto Moses and Aaron saynge:

9. ഫറവോന് നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിന് എന്നു പറഞ്ഞാല് നീ അഹരോനോടുനിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സര്പ്പമായ്തീരും എന്നു കല്പിച്ചു.

9. when Pharao speaketh vnto you and sayth: shewe a wondre, than shalt thou saye vnto Aaron, take the rodd and cast it before Pharao, and it shall turne to a serpent

10. അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല് ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോന് തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സര്പ്പമായ്തീര്ന്നു.

10. Than went Moses and Aaro in vnto Pharao, and dyd euen as the Lorde had commaunded. And Aaron cast forth his rodd before Pharao and before his servauntes, and it turned to a serpente.

11. അപ്പോള് ഫറവോന് വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താല് അതുപോലെ ചെയ്തു.
2 തിമൊഥെയൊസ് 3:8

11. Than Pharao called for the wyse men and enchaunters of Egipte dyd yn lyke maner with there sorcery.

12. അവര് ഔരോരുത്തന് താന്താന്റെ വടി നിലത്തിട്ടു; അവയും സര്പ്പങ്ങളായ്തീര്ന്നു; എന്നാല് അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.

12. And they cast doune euery ma his rodd, ad they turned to serpetes: but Aarons rodd ate vp their roddes:

13. ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവന് അവരെ ശ്രദ്ധിച്ചതുമില്ല.

13. ad yet for all that Pharaos herte was hardened, so that he herkened not vnto the, euen as the Lorde had sayde.

14. അപ്പോള് യഹോവ മോശെയോടു അരുളിച്ചെയ്തതുഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാന് അവന്നു മനസ്സില്ല.

14. Than sayde the Lorde vnto Moses. Pharaos herte is hardened, and he refuseth to let the people goo.

15. രാവിലെ നീ ഫറവോന്റെ അടുക്കല് ചെല്ലുക; അവന് വെള്ളത്തിന്റെ അടുക്കല് ഇറങ്ങിവരും; നീ അവനെ കാണ്മാന് നദീതീരത്തു നില്ക്കേണം; സര്പ്പമായ്തീര്ന്ന വടിയും കയ്യില് എടുത്തുകൊള്ളേണം.

15. Get the vnto Pharao in the mornynge, for he will come vnto the water, and stode thou apon the ryuers brynke agenst he come, and the rodd whiche turned to a serpente take in thine hande.

16. അവനോടു പറയേണ്ടതു എന്തെന്നാല്മരുഭൂമിയില് എന്നെ ആരാധിപ്പാന് എന്റെ ജനത്തെ വിട്ടയക്ക എന്നു കല്പിച്ചു എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കല് അയച്ചു; നീയോ ഇതുവരെ കേട്ടില്ല.

16. And saye vnto him: the Lorde God of the Hebrues hath sente me vnto the saynge: let my people goo, that they maye serue me in the wildernes: but hither to thou woldest not heare.

17. ഞാന് യഹോവ എന്നു നീ ഇതിനാല് അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ടു ഞാന് നദിയിലെ വെള്ളത്തില് അടിക്കും; അതു രക്തമായ്തീരും;
വെളിപ്പാടു വെളിപാട് 11:6

17. wherfore thus sayth the Lorde: hereby thou shalt knowe that I am the Lord. Behold, I will smyte with the staffe that is in myne hand apon the waters that are in the ryuer, and they shall turne to bloude.

18. നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പന് മിസ്രയീമ്യര്ക്കും അറെപ്പു തോന്നും.

18. And the fishe that is in the riuer shall dye, and the riuer shall stinke: so that it shall greue the Egiptias to drinke of the water of the ryuer.

19. യഹോവ പിന്നെയും മോശെയോടുനീ അഹരോനോടു പറയേണ്ടതു എന്തെന്നാല്നിന്റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേല്, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും കൈ നീട്ടുക; അവ രക്തമായ്തീരും; മിസ്രയീംദേശത്തു എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു.
വെളിപ്പാടു വെളിപാട് 8:8, വെളിപ്പാടു വെളിപാട് 11:6

19. And the Lorde spake vnto Moses, saye vnto Aaron: take thy staffe and stretch out thyne hande ouer the waters of Egipte, ouer their streames, ryuers, pondes and all pooles off water, that they maye be bloude, and that there may be bloude in all the lande of Egipte: both in vessells of wodd and also of stone.

20. മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവന് ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഔങ്ങി നദിയിലുള്ള വെള്ളത്തില് അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീര്ന്നു.
വെളിപ്പാടു വെളിപാട് 16:3

20. And Moses and Aaron dyd euen as the Lorde commaunded. And he lifte vp the staffe and smote the waters that were in the riuer, in the syghte of Pharao and in the syghte of his servauntes, and all the water that was in the ryuer, turned in to bloude.

21. നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാന് മിസ്രയീമ്യര്ക്കും കഴിഞ്ഞില്ല; മിസ്രയീംദേശത്തു എല്ലാടവും രക്തം ഉണ്ടായിരുന്നു.
വെളിപ്പാടു വെളിപാട് 16:3

21. And the fish that was in the riuer dyed, and the ryuer stanke: so that the Egiptians coude not drinke of the water of the ryuer. And there was bloude thorowe out all the lande of Egipte.

22. മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല് അതുപോലെ ചെയ്തു; എന്നാല് യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവന് അവരെ ശ്രദ്ധിച്ചതുമില്ല.
2 തിമൊഥെയൊസ് 3:8

22. And the Enchaunters of Egipte dyd lyke wyse with their enchauntmentes, so that Pharaos herte was hardened and dyd not regarde them as the Lorde had sayde.

23. ഫറവോന് തിരിഞ്ഞു തന്റെ അരമനയിലേക്കു പോയി; ഇതും അവന് ഗണ്യമാക്കിയില്ല.

23. And Pharao turned him selfe and went in to his housse, and set not his herte there vnto.

24. നദിയിലെ വെള്ളം കുടിപ്പാന് കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യര് എല്ലാവരും കുടിപ്പാന് വെള്ളത്തിന്നായി നദിയരികെ ഒക്കെയും ഔലി കുഴിച്ചു.

24. And the Egiptians dygged round aboute the ryuer for water to drynke, for they coude not drynke of the water of the ryuer.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |