Proverbs - സദൃശ്യവാക്യങ്ങൾ 26 | View All

1. വേനല്കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.

1. We no more give honors to fools than pray for snow in summer or rain during harvest.

2. കുരികില് പാറിപ്പോകുന്നതും മീവല്പക്ഷിപറന്നുപോകുന്നതും പോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.

2. You have as little to fear from an undeserved curse as from the dart of a wren or the swoop of a swallow.

3. കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാണ്, മൂഢന്മാരുടെ മുതുകിന്നു വടി.

3. A whip for the racehorse, a tiller for the sailboat-- and a stick for the back of fools!

4. നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.

4. Don't respond to the stupidity of a fool; you'll only look foolish yourself.

5. മൂഢന്നു താന് ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.

5. Answer a fool in simple terms so he doesn't get a swelled head.

6. മൂഢന്റെ കൈവശം വര്ത്തമാനം അയക്കുന്നവന് സ്വന്തകാല് മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.

6. You're only asking for trouble when you send a message by a fool.

7. മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാല് ഞാന്നു കിടക്കുന്നതുപോലെ.

7. A proverb quoted by fools is limp as a wet noodle.

8. മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയില് കല്ലു കെട്ടി മുറുക്കുന്നതുപോലെ.

8. Putting a fool in a place of honor is like setting a mud brick on a marble column.

9. മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ.

9. To ask a moron to quote a proverb is like putting a scalpel in the hands of a drunk.

10. എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിര്ത്തുന്നവനും കണ്ടവരെ കൂലിക്കു നിര്ത്തുന്നവനും ഒരുപോലെ.

10. Hire a fool or a drunk and you shoot yourself in the foot.

11. നായി ഛര്ദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢന് തന്റെ ഭോഷത്വം ആവര്ത്തിക്കുന്നതും ഒരുപോലെ.
2 പത്രൊസ് 2:22

11. As a dog eats its own vomit, so fools recycle silliness.

12. തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.

12. See that man who thinks he's so smart? You can expect far more from a fool than from him.

13. വഴിയില് കേസരി ഉണ്ടു, തെരുക്കളില് സിംഹം ഉണ്ടു എന്നിങ്ങനെ മടിയന് പറയുന്നു.

13. Loafers say, 'It's dangerous out there! Tigers are prowling the streets!' and then pull the covers back over their heads.

14. കതകു ചുഴിക്കുറ്റിയില് എന്നപോലെ മടിയന് തന്റെ കിടക്കയില് തിരിയുന്നു.

14. Just as a door turns on its hinges, so a lazybones turns back over in bed.

15. മടിയന് തന്റെ കൈ തളികയില് പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.

15. A shiftless sluggard puts his fork in the pie, but is too lazy to lift it to his mouth.

16. ബുദ്ധിയോടെ പ്രതിവാദിപ്പാന് പ്രാപ്തിയുള്ള ഏഴു പേരിലും താന് ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.

16. Dreamers fantasize their self-importance; they think they are smarter than a whole college faculty.

17. തന്നെ സംബന്ധിക്കാത്ത വഴക്കില് ഇടപെടുന്നവന് വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.

17. You grab a mad dog by the ears when you butt into a quarrel that's none of your business.

18. കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യന്

18. People who shrug off deliberate deceptions, saying, 'I didn't mean it, I was only joking,'

19. തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.

19. Are worse than careless campers who walk away from smoldering campfires.

20. വിറകു ഇല്ലാഞ്ഞാല് തീ കെട്ടു പോകും; നുണയന് ഇല്ലാഞ്ഞാല് വഴക്കും ഇല്ലാതെയാകും.

20. When you run out of wood, the fire goes out; when the gossip ends, the quarrel dies down.

21. കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരന് കലഹം ജ്വലിക്കുന്നതിന്നു കാരണം.

21. A quarrelsome person in a dispute is like kerosene thrown on a fire.

22. ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.

22. Listening to gossip is like eating cheap candy; do you want junk like that in your belly?

23. സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മണ്കുടംപോലെയാകുന്നു.

23. Smooth talk from an evil heart is like glaze on cracked pottery.

24. പകെക്കുന്നവന് അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവന് ചതിവു സംഗ്രഹിച്ചു വെക്കുന്നു.

24. Your enemy shakes hands and greets you like an old friend, all the while conniving against you.

25. അവന് ഇമ്പമായി സംസാരിക്കുമ്പോള് അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തില് ഏഴു വെറുപ്പു ഉണ്ടു.

25. When he speaks warmly to you, don't believe him for a minute; he's just waiting for the chance to rip you off.

26. അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പില് വെളിപ്പെട്ടുവരും.

26. No matter how cunningly he conceals his malice, eventually his evil will be exposed in public.

27. കുഴി കുഴിക്കുന്നവന് അതില് വീഴും; കല്ലു ഉരുട്ടുന്നവന്റെമേല് അതു തിരിഞ്ഞുരുളും.

27. Malice backfires; spite boomerangs.

28. ഭോഷകു പറയുന്ന നാവു അതിനാല് തകര്ന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.

28. Liars hate their victims; flatterers sabotage trust.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |