Ecclesiastes - സഭാപ്രസംഗി 3 | View All

1. എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിന് കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.

1. There is a season for everything, a time for every occupation under heaven:

2. ജനിപ്പാന് ഒരു കാലം, മരിപ്പാന് ഒരു കാലം; നടുവാന് ഒരു കാലം, നട്ടതു പറിപ്പാന് ഒരു കാലം; കൊല്ലുവാന് ഒരു കാലം, സൌഖ്യമാക്കുവാന് ഒരു കാലം;

2. A time for giving birth, a time for dying; a time for planting, a time for uprooting what has been planted.

3. ഇടിച്ചുകളവാന് ഒരു കാലം, പണിവാന് ഒരുകാലം,

3. A time for killing, a time for healing; a time for knocking down, a time for building.

4. കരവാന് ഒരു കാലം ചിരിപ്പാന് ഒരുകാലം; വിലപിപ്പാന് ഒരു കാലം, നൃത്തം ചെയ്വാന് ഒരു കാലം;

4. A time for tears, a time for laughter; a time for mourning, a time for dancing.

5. കല്ലു പെറുക്കിക്കളവാന് ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാന് ഒരു കാലം; ആലിംഗനം ചെയ്വാന് ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാന് ഒരു കാലം;

5. A time for throwing stones away, a time for gathering them; a time for embracing, a time to refrain from embracing.

6. സമ്പാദിപ്പാന് ഒരു കാലം, നഷ്ടമാവാന് ഒരു കാലം; സൂക്ഷിച്ചുവെപ്പാന് ഒരു കാലം, എറിഞ്ഞുകളവാന് ഒരു കാലം;

6. A time for searching, a time for losing; a time for keeping, a time for discarding.

7. കീറുവാന് ഒരു കാലം, തുന്നുവാന് ഒരു കാലം; മിണ്ടാതിരിപ്പാന് ഒരു കാലം, സംസാരിപ്പാന് ഒരു കാലം;

7. A time for tearing, a time for sewing; a time for keeping silent, a time for speaking.

8. സ്നേഹിപ്പാന് ഒരു കാലം, ദ്വേഷിപ്പാന് ഒരു കാലം; യുദ്ധത്തിന്നു ഒരു കാലവും സമാധാനത്തിന്നു ഒരു കാലവും ഉണ്ടു.

8. A time for loving, a time for hating; a time for war, a time for peace.

9. പ്രയത്നിക്കുന്നവന്നു തന്റെ പ്രയത്നംകൊണ്ടു എന്തു ലാഭം?

9. What do people gain from the efforts they make?

10. ദൈവം മനുഷ്യര്ക്കും കഷ്ടപ്പെടുവാന് കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാന് കണ്ടിട്ടുണ്ടു.

10. I contemplate the task that God gives humanity to labour at.

11. അവന് സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തില് വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാന് അവര്ക്കും കഴിവില്ല.

11. All that he does is apt for its time; but although he has given us an awareness of the passage of time, we can grasp neither the beginning nor the end of what God does.

12. ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യര്ക്കും ഇല്ല എന്നു ഞാന് അറിയുന്നു.

12. I know there is no happiness for a human being except in pleasure and enjoyment through life.

13. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.

13. And when we eat and drink and find happiness in all our achievements, this is a gift from God.

14. ദൈവം പ്രവര്ത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാന് അറിയുന്നു; അതിനോടു ഒന്നും കൂട്ടുവാനും അതില്നിന്നു ഒന്നും കുറെപ്പാനും കഴിയുന്നതല്ല; മനുഷ്യര് തന്നെ ഭയപ്പെടേണ്ടതിന്നു ദൈവം അതു ചെയ്തിരിക്കുന്നു.

14. I know that whatever God does will be for ever. To this there is nothing to add, from this there is nothing to subtract, and the way God acts inspires dread.

15. ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പു ഉണ്ടായിരുന്നതു തന്നേ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.

15. What is, has been already, what will be, is already; God seeks out anyone who is persecuted.

16. പിന്നെയും ഞാന് സൂര്യന്നു കീഴെ ന്യായത്തിന്റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു.

16. Again I observe under the sun: crime is where justice should be, the criminal is where the upright should be.

17. ഞാന് എന്റെ മനസ്സില്ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകലകാര്യത്തിന്നും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.

17. And I think to myself: the upright and the criminal will both be judged by God, since there is a time for every thing and every action here.

18. പിന്നെയും ഞാന് മനസ്സില് വിചാരിച്ചതുഇതു മനുഷ്യര്നിമിത്തമത്രേ; ദൈവം അവരെ ശോധന കഴിക്കേണ്ടതിന്നും തങ്ങള് മൃഗങ്ങള് മാത്രം എന്നു അവര് കാണേണ്ടതിന്നും തന്നേ.

18. I think to myself: where human beings are concerned, this is so that God can test them and show them that they are animals.

19. മനുഷ്യര്ക്കും ഭവിക്കുന്നതു മൃഗങ്ങള്ക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാള് വിശേഷതയില്ല; സകലവും മായയല്ലോ.

19. For the fate of human and the fate of animal is the same: as the one dies, so the other dies; both have the selfsame breath. Human is in no way better off than animal -- since all is futile.

20. എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയില് നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.

20. Everything goes to the same place, everything comes from the dust, everything returns to the dust.

21. മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആര്ക്കറിയാം?

21. Who knows if the human spirit mounts upward or if the animal spirit goes downward to the earth?

22. അതുകൊണ്ടു മനുഷ്യന് തന്റെ പ്രവൃത്തികളില് സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നുഞാന് കണ്ടു; അതു തന്നേ അവന്റെ ഔഹരി; തന്റെ ശേഷം ഉണ്ടാവാനിരിക്കുന്നതു കാണ്മാന് ആര് അവനെ മടക്കിവരുത്തും?

22. I see there is no contentment for a human being except happiness in achievement; such is the lot of a human beings. No one can tell us what will happen after we are gone.



Shortcut Links
സഭാപ്രസംഗി - Ecclesiastes : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |