Isaiah - യെശയ്യാ 21 | View All

1. സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകംതെക്കു ചുഴലിക്കാറ്റു അടിക്കുന്നതുപോലെ, അതു മരുഭൂമിയില്നിന്നു ഭയങ്കരദേശത്തുനിന്നു തന്നേ വരുന്നു!

1. The oracle concerning the wilderness of the sea. As whirlwinds in the Negeb sweep on, it comes from the desert, from a terrible land.

2. കഠിനമായോരു ദര്ശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവര്ച്ചക്കാരന് കവര്ച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊള്ക; അതിന്റെ ഞരക്കമൊക്കെയും ഞാന് നിര്ത്തിക്കളയും.

2. A stern vision is told to me; the plunderer plunders, and the destroyer destroys. Go up, O Elam, lay siege, O Media; all the sighing she has caused I bring to an end.

3. അതുകൊണ്ടു എന്റെ അരയില് വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാതവണ്ണം ഞാന് അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാന് പരിഭ്രമിച്ചിരിക്കുന്നു.
യോഹന്നാൻ 16:21

3. Therefore my loins are filled with anguish; pangs have seized me, like the pangs of a woman in travail; I am bowed down so that I cannot hear, I am dismayed so that I cannot see.

4. എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാന് കാംക്ഷിച്ച സന്ധ്യാസമയം അവന് എനിക്കു വിറയലാക്കിത്തീര്ത്തു.

4. My mind reels, horror has appalled me; the twilight I longed for has been turned for me into trembling.

5. മേശ ഒരുക്കുവിന് ; പരവതാനി വിരിപ്പിന് ; ഭക്ഷിച്ചു പാനം ചെയ്വിന് ; പ്രഭുക്കന്മാരേ, എഴുന്നേല്പിന് ; പരിചെക്കു എണ്ണ പൂശുവിന് .

5. They prepare the table, they spread the rugs, they eat, they drink. Arise, O princes, oil the shield!

6. കര്ത്താവു എന്നോടുനീ ചെന്നു ഒരു കാവല്ക്കാരനെ നിര്ത്തിക്കൊള്ക; അവന് കാണുന്നതു അറിയിക്കട്ടെ.

6. For thus the Lord said to me: 'Go, set a watchman, let him announce what he sees.

7. ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോള് അവന് ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്പിച്ചു.

7. When he sees riders, horsemen in pairs, riders on asses, riders on camels, let him listen diligently, very diligently.'

8. അവന് ഒരു സിംഹംപോലെ അലറികര്ത്താവേ, ഞാന് പകല് ഇടവിടാതെ കാവല്നിലക്കുന്നു; രാത്രി മുഴുവനും ഞാന് കാവല് കാത്തുകൊണ്ടിരുന്നു.

8. Then he who saw cried: 'Upon a watchtower I stand, O Lord, continually by day, and at my post I am stationed whole nights.

9. ഇതാ, ഒരു കൂട്ടം കുതിരച്ചേവകര്; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു. വീണു, ബാബേല് വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകര്ന്നു കിടക്കുന്നു എന്നും അവന് പറഞ്ഞു.
വെളിപ്പാടു വെളിപാട് 14:8, വെളിപ്പാടു വെളിപാട് 18:2

9. And, behold, here come riders, horsemen in pairs!' And he answered, 'Fallen, fallen is Babylon; and all the images of her gods he has shattered to the ground.'

10. എന്റെ മെതിയോ, എന്റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാന് കേട്ടിട്ടുള്ളതു നിങ്ങളോടു അറിയിച്ചിരിക്കുന്നു.

10. O my threshed and winnowed one, what I have heard from the LORD of hosts, the God of Israel, I announce to you.

11. ദൂമയെക്കുറിച്ചുള്ള പ്രവാചകംകാവല്ക്കാരാ, രാത്രി എന്തായി? കാവല്ക്കാരാ, രാത്രി എന്തായി? എന്നു ഒരുത്തന് സേയീരില്നിന്നു എന്നോടു വിളിച്ചുചോദിക്കുന്നു.

11. The oracle concerning Dumah. One is calling to me from Seir, 'Watchman, what of the night? Watchman, what of the night?'

12. അതിന്നു കാവല്ക്കാരന് പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങള്ക്കു ചോദിക്കേണമെങ്കില് ചോദിച്ചു കൊള്വിന് ; പോയി വരുവിന് എന്നു പറഞ്ഞു.

12. The watchman says: 'Morning comes, and also the night. If you will inquire, inquire; come back again.'

13. അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകംദേദാന്യരുടെ സാര്ത്ഥഗണങ്ങളായുള്ളോരേ, നിങ്ങള് അറബിയിലെ കാട്ടില് രാപാര്പ്പിന് .

13. The oracle concerning Arabia. In the thickets in Arabia you will lodge, O caravans of Dedanites.

14. തേമാദേശനിവാസികളേ, നിങ്ങള് ദാഹിച്ചിരിക്കുന്നവന്നു വെള്ളം കൊണ്ടുചെല്ലുവിന് ; ഔടിപ്പോകുന്നവരെ അപ്പവുമായി ചെന്നു എതിരേല്പിന് .

14. To the thirsty bring water, meet the fugitive with bread, O inhabitants of the land of Tema.

15. അവര് വാളിനെ ഒഴിഞ്ഞു ഔടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലെച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഔടുന്നവര് തന്നേ.

15. For they have fled from the swords, from the drawn sword, from the bent bow, and from the press of battle.

16. കര്ത്താവു ഇപ്രകാരം എന്നോടു അരുളിച്ചെയ്തുകൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിന്നകം കേദാരിന്റെ മഹത്വം ഒക്കെയും ക്ഷയിച്ചുപോകും;

16. For thus the Lord said to me, 'Within a year, according to the years of a hireling, all the glory of Kedar will come to an end;

17. കേദാര്യ്യരില് വീരന്മാരായ വില്ലാളികളുടെ കൂട്ടത്തില് ശേഷിക്കുന്നവര് ചുരുക്കമായിരിക്കും; യിസ്രായേലിന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

17. and the remainder of the archers of the mighty men of the sons of Kedar will be few; for the LORD, the God of Israel, has spoken.'



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |