1. സീയോനേ, ഉണരുക, ഉണരുക, നിന്റെ ബലം ധരിച്ചുകൊള്ക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്ക; ഇനിമേലാല് അഗ്രചര്മ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ലமத்தேயு 4:5 പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില്‍ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോടു
எபேசியர் 5:14 അതുകൊണ്ടു“ഉറങ്ങുന്നവനേ, ഉണര്‍ന്നു മരിച്ചവരുടെ ഇടയില്‍ നിന്നു എഴുന്നേല്‍ക്ക; എന്നാല്‍ ക്രിസ്തു നിന്റെ മേല്‍ പ്രകാശിക്കും” എന്നു ചൊല്ലുന്നു.
வெளிப்படுத்தின விசேஷம் 21:2-10-27 പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭര്‍ത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍നിന്നു, ദൈവസന്നിധിയില്‍നിന്നു തന്നേ, ഇറങ്ങുന്നതും ഞാന്‍ കണ്ടു.സിംഹാസനത്തില്‍നിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാന്‍ കേട്ടതുഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവന്‍ അവരോടുകൂടെ വസിക്കും; അവര്‍ അവന്റെ ജനമായിരിക്കും; ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.അവന്‍ അവരുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളയും.ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ ഇതാ, ഞാന്‍ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവന്‍ കല്പിച്ചു.പിന്നെയും അവന്‍ എന്നോടു അരുളിച്ചെയ്തതുസംഭവിച്ചുതീര്‍ന്നു; ഞാന്‍ അല്ഫയും ഔമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാന്‍ ജിവനീരുറവില്‍ നിന്നു സൌജന്യമായി കൊടുക്കും.ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാന്‍ അവന്നു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും.എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍ അറെക്കപ്പെട്ടവര്‍ കുലപാതകന്മാര്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്‍, ബിംബാരാധികള്‍ എന്നിവര്‍ക്കും ഭോഷകുപറയുന്ന ഏവര്‍ക്കും ഉള്ള ഔഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേഅതു രണ്ടാമത്തെ മരണം.അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരില്‍ ഒരുത്തന്‍ വന്നു എന്നോടുവരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.അവന്‍ എന്നെ ആത്മവിവശതയില്‍ ഉയര്‍ന്നോരു വന്മലയില്‍ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വര്‍ഗ്ഗത്തില്‍നിന്നു, ദൈവസന്നിധിയില്‍നിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു.