Ezekiel - യേഹേസ്കേൽ 38 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. The word of the LORD came to me:

2. മനുഷ്യപുത്രാ, രോശ്, മേശെക്, തൂബല് എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്റെ നേരെ നീ മുഖം തിരിച്ചു അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു;
വെളിപ്പാടു വെളിപാട് 20:8

2. 'Son of man, turn toward Gog, of the land of Magog, the chief prince of Meshech and Tubal. Prophesy against him

3. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുരോശ്, മേശെക്, തൂബല് എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന് നിനക്കു വിരോധമായിരിക്കുന്നു.

3. and say: 'This is what the sovereign LORD says: Look, I am against you, Gog, chief prince of Meshech and Tubal.

4. ഞാന് നിന്നെ വഴിതെറ്റിച്ചു നിന്റെ താടിയെല്ലില് ചൂണ്ടല് കൊളുത്തി നിന്നെയും നിന്റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സര്വ്വായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്തു ഒരു മഹാസമൂഹത്തെയും

4. I will turn you around, put hooks into your jaws, and bring you out with all your army, horses and horsemen, all of them fully armed, a great company with shields of different types, all of them armed with swords.

5. അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാര്സികള്, കൂശ്യര്, പൂത്യര്, ഗോമെരും

5. Persia, Ethiopia, and Put are with them, all of them with shields and helmets.

6. അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗര്മ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.

6. They are joined by Gomer with all its troops, and by Beth Togarmah from the remote parts of the north with all its troops many peoples are with you.

7. ഒരുങ്ങിക്കൊള്ക! നീയും നിന്റെ അടുക്കല് കൂടിയിരിക്കുന്ന നിന്റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊള്വിന് ! നീ അവര്ക്കും മേധാവി ആയിരിക്ക.

7. ''Be ready and stay ready, you and all your companies assembled around you, and be a guard for them.

8. ഏറിയനാള് കഴിഞ്ഞിട്ടു നീ സന്ദര്ശിക്കപ്പെടും; വാളിന്നു ഒഴിഞ്ഞുപോന്നതും പല ജാതികളില്നിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേല്പര്വ്വതങ്ങളില് തന്നേ, എന്നാല് അവര് ജാതികളുടെ ഇടയില്നിന്നു വന്നു എല്ലാവരും നിര്ഭയമായി വസിക്കും.

8. After many days you will be summoned; in the latter years you will come to a land restored from the ravages of war, with many peoples gathered on the mountains of Israel that had long been in ruins. Its people were brought out from the peoples, and all of them will be living securely.

9. നീ മഴക്കോള്പോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും.

9. You will advance; you will come like a storm. You will be like a cloud covering the earth, you, all your troops, and the many other peoples with you.

10. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅന്നാളില് നിന്റെ ഹൃദയത്തില് ചില ആലോചനകള് തോന്നും;

10. ''This is what the sovereign LORD says: On that day thoughts will come into your mind, and you will devise an evil plan.

11. നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങള് ഉള്ള ദേശത്തു ഞാന് ചെല്ലും; കൊള്ളയിടേണ്ടതിന്നും കവര്ച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്ക്കിടന്നിട്ടും വീണ്ടും നിവാസികളുള്ള സ്ഥലങ്ങള്ക്കു നേരെയും ജാതികളുടെ ഇടയില്നിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിന്നും

11. You will say, 'I will invade a land of unwalled towns; I will advance against those living quietly in security all of them living without walls and barred gates

12. ഒട്ടൊഴിയാതെ മതിലും ഔടാമ്പലും കതകും കൂടാതെ നിര്ഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരെ ഞാന് ചെല്ലും എന്നും നീ പറയും.

12. to loot and plunder, to attack the inhabited ruins and the people gathered from the nations, who are acquiring cattle and goods, who live at the center of the earth.'

13. ശെബയും ദെദാനും തര്ശീശ് വര്ത്തകന്മാരും അതിലെ സകല ബാലസിംഹങ്ങളും നിന്നോടുനീ കൊള്ളയിടുവാനോ വന്നതു? കവര്ച്ചചെയ്വാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിപ്പാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്റെ സമൂഹത്തെ കൂട്ടിയിരിക്കുന്നതു എന്നു പറയും.

13. Sheba and Dedan and the traders of Tarshish with all its young warriors will say to you, 'Have you come to loot? Have you assembled your armies to plunder, to carry away silver and gold, to take away cattle and goods, to haul away a great amount of spoils?''

14. ആകയാല് മനുഷ്യപുത്രാ, നീ പ്രവചിച്ചു ഗോഗിനോടു പറയേണ്ടതു. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമായ യിസ്രായേല് നിര്ഭയമായി വസിക്കുന്ന അന്നാളില് നീ അതു അറികയില്ലയോ?

14. 'Therefore, prophesy, son of man, and say to Gog: 'This is what the sovereign LORD says: On that day when my people Israel are living securely, you will take notice

15. നീയും നിന്നോടുകൂടെ പലജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്റെ ദിക്കില്നിന്നു, വടക്കെ അറ്റത്തുനിന്നു തന്നേ, വരും.

15. and come from your place, from the remote parts of the north, you and many peoples with you, all of them riding on horses, a great company and a vast army.

16. ദേശത്തെ മറെക്കേണ്ടതിന്നുള്ള ഒരു മേഘംപോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരെ വരും; ഗോഗേ, അന്ത്യകാലത്തു ജാതികള് കാണ്കെ ഞാന് എന്നെത്തന്നേ നിങ്കല് വിശുദ്ധീകരിക്കുമ്പോള് അവര് എന്നെ അറിയേണ്ടതിന്നു ഞാന് നിന്നെ എന്റെ ദേശത്തിന്റെ നേരെ വരുത്തും.

16. You will advance against my people Israel like a cloud covering the earth. In the latter days I will bring you against my land so that the nations may acknowledge me, when before their eyes I magnify myself through you, O Gog.

17. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിന്നെ യിസ്രായേലിന്നു വിരോധമായി വരുത്തും എന്നു പണ്ടത്തെ കാലത്തു അനേകം സംവത്സരങ്ങളായി പ്രവചിച്ചുപോന്ന അവരുടെ പ്രവാചകന്മാരായ എന്റെ ദാസന്മാര്മുഖാന്തരം ഞാന് അന്നു അരുളിച്ചെയ്തതു നിന്നെക്കുറിച്ചല്ലയോ?

17. ''This is what the sovereign LORD says: Are you the one of whom I spoke in former days by my servants the prophets of Israel, who prophesied in those days that I would bring you against them?

18. യിസ്രായേല്ദേശത്തിന്നു വിരോധമായി ഗോഗ് വരുന്ന അന്നാളില് എന്റെ ക്രോധം എന്റെ മൂക്കില് ഉജ്ജ്വലിക്കും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

18. On that day, when Gog invades the land of Israel, declares the sovereign LORD, my rage will mount up in my anger.

19. അന്നാളില് നിശ്ചയമായിട്ടു യിസ്രായേല്ദേശത്തു ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാന് എന്റെ തീക്ഷ്ണതയിലും എന്റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.
വെളിപ്പാടു വെളിപാട് 11:13

19. In my zeal, in the fire of my fury, I declare that on that day there will be a great earthquake in the land of Israel.

20. അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന ഇഴജാതിയൊക്കെയും ഭൂതലത്തിലെ സകലമനുഷ്യരും എന്റെ സന്നിധിയില് വിറെക്കും; മലകള് ഇടിഞ്ഞുപോകും; കടുന്തൂക്കങ്ങള് വീണുപോകും; എല്ലാ മതിലും നിലംപരിചാകും.

20. The fish of the sea, the birds of the sky, the wild beasts, all the things that creep on the ground, and all people who live on the face of the earth will shake at my presence. The mountains will topple, the cliffs will fall, and every wall will fall to the ground.

21. ഞാന് എന്റെ സകല പര്വ്വതങ്ങളോടും അവന്റെ നേരെ വാളെടുപ്പാന് കല്പിക്കും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു; ഔരോരുത്തന്റെ വാള് അവനവന്റെ സഹോദരന്നു വിരോധമായിരിക്കും.

21. I will call for a sword to attack Gog on all my mountains, declares the sovereign LORD; every man's sword will be against his brother.

22. ഞാന് മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാന് അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വര്ഷിപ്പിക്കും.
വെളിപ്പാടു വെളിപാട് 8:7, വെളിപ്പാടു വെളിപാട് 14:10, വെളിപ്പാടു വെളിപാട് 20:10, വെളിപ്പാടു വെളിപാട് 21:8

22. I will judge him with plague and bloodshed. I will rain down on him, his troops and the many peoples who are with him a torrential downpour, hailstones, fire, and brimstone.

23. ഇങ്ങനെ ഞാന് എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാണ്കെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാന് യഹോവ എന്നു അവര് അറികയും ചെയ്യും.

23. I will exalt and magnify myself; I will reveal myself before many nations. Then they will know that I am the LORD.'



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |