Hosea - ഹോശേയ 8 | View All

1. അവര് എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായില് വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേല് ചാടിവീഴുക.

1. Put the horn to your mouth. He comes like an eagle against the house of the Lord; because they have gone against my agreement, they have not kept my law.

2. അവര് എന്നോടുദൈവമേ, യിസ്രായേലാകുന്ന ഞങ്ങള് നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.

2. They will send up to me a cry for help: We, Israel, have knowledge of you, O God of Israel.

3. യിസ്രായേല് നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.

3. Israel has given up what is good; his haters will go after him.

4. അവര് രാജാക്കന്മാരെ വാഴിച്ചു, ഞാന് മുഖാന്തരം അല്ലതാനും; ഞാന് അറിയാതെ പ്രഭുക്കന്മാരെ അവര് നിയമിച്ചിരിക്കുന്നു; അവര് ഛേദിക്കപ്പെടേണ്ടതിന്നു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങള്ക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.

4. They have put up kings, but not by me; they have made princes, but I had no knowledge of it; they have made images of silver and gold, so that they may be cut off.

5. ശമര്യ്യയോ, നിന്റെ പശുക്കിടാവിനെ അവന് വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവര്ക്കും കുറ്റമില്ലായ്മ എത്രത്തോളം അസാദ്ധ്യമായിരിക്കും?

5. I will have nothing to do with your young ox, O Samaria; my wrath is burning against them; how long will it be before the children of Israel make themselves clean?

6. ഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൌശലപ്പണിക്കാരന് അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്യ്യയുടെ പശുക്കിടാവുനുറുങ്ങിപ്പോകും.

6. The workman made it, it is no god; the ox of Samaria will be broken into bits.

7. അവര് കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നലകുകയുമില്ല; നല്കിയാലും അന്യജാതികള് അതിനെ വിഴുങ്ങിക്കളയും.

7. For they have been planting the wind, and their fruit will be the storm; his grain has no stem, it will give no meal, and if it does, a strange nation will take it.

8. യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവര് ഇപ്പോള് ജാതികളുടെ ഇടയില് ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.

8. Israel has come to destruction; now they are among the nations like a cup in which there is no pleasure.

9. അവര് തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.

9. For they have gone up to Assyria like an ass going by himself; Ephraim has given money to get lovers.

10. അവര് ജാതികളുടെ ഇടയില്നിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന് ഇപ്പോള് അവരെ കൂട്ടും; അവര് പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിന് കീഴില് വേഗത്തില് വേദനപ്പെടും.

10. But though they give money to the nations for help, still I will send them in all directions; and in a short time they will be without a king and rulers.

11. എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങള് അവന്നു പാപഹേതുവായി തീര്ന്നിരിക്കുന്നു.

11. Because Ephraim has been increasing altars for sin, altars have become a cause of sin to him.

12. ഞാന് എന്റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂര്വ്വകാര്യമായി എണ്ണപ്പെടുന്നു.

12. Though I put my law in writing for him in ten thousand rules, they are to him as a strange thing.

13. അവര് എന്റെ അര്പ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാല് യഹോവ അവയില് പ്രസാദിക്കുന്നില്ല; ഇപ്പോള് അവന് അവരുടെ അകൃത്യം ഔര്ത്തു അവരുടെ പാപം സന്ദര്ശിക്കും; അവര് മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.

13. He gives the offerings of his lovers, and takes the flesh for food; but the Lord has no pleasure in them; now he will keep in mind their evil-doing and give them the punishment of their sins; they will go back to Egypt.

14. യിസ്രായേല് തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വര്ദ്ധിപ്പിച്ചിരിക്കുന്നു; എന്നാല് ഞാന് അവന്റെ പട്ടണങ്ങളില് തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.

14. For Israel has no memory of his Maker, and has put up the houses of kings; and Judah has made great the number of his walled towns. But I will send a fire on his towns and put an end to his great houses.



Shortcut Links
ഹോശേയ - Hosea : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |