Leviticus - ലേവ്യപുസ്തകം 5 | View All

1. ഒരുത്തന് സത്യവാചകം കേട്ടിട്ടു, താന് സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താല് അവന് തന്റെ കുറ്റം വഹിക്കേണം.

1. Sin offerings are required in the following cases. If you are officially summoned to give evidence in court and do not give information about something you have seen or heard, you must suffer the consequences.

2. ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തന് തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല് അവന് അശുദ്ധനും കുറ്റക്കാരനും ആകുന്നു.

2. If you unintentionally touch anything ritually unclean, such as a dead animal, you are unclean and guilty as soon as you realize what you have done.

3. അല്ലെങ്കില് യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുത്തന് തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല് അതു അറിയുമ്പോള് അവന് കുറ്റക്കാരനാകും.

3. If you unintentionally touch anything of human origin that is unclean, whatever it may be, you are guilty as soon as you realize what you have done.

4. അല്ലെങ്കില് മനുഷ്യന് നിര്വ്വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്വാനോ ഗുണം ചെയ്വാനോ ഒരുത്തന് തന്റെ അധരങ്ങള് കൊണ്ടു നിര്വ്വിചാരമായി സത്യം ചെയ്കയും അതു അവന്നു മറവായിരിക്കയും ചെയ്താല് അവന് അതു അറിയുമ്പോള് അങ്ങനെയുള്ള കാര്യത്തില് അവന് കുറ്റക്കാരനാകും.

4. If you make a careless vow, no matter what it is about, you are guilty as soon as you realize what you have done.

5. ആ വക കാര്യത്തില് അവന് കുറ്റക്കാരനാകുമ്പോള് താന് പാപം ചെയ്തു എന്നു അവന് ഏറ്റുപറയേണം.

5. When you are guilty, you must confess the sin,

6. താന് ചെയ്ത പാപം നിമിത്തം അവന് യഹോവേക്കു അകൃത്യയാഗമായി ചെമ്മരിയാട്ടിന് കുട്ടിയോ കോലാട്ടിന് കുട്ടിയോ ആയ ഒരു പെണ്ണാട്ടിനെ പാപയാഗമായി കൊണ്ടുവരേണം; പുരോഹിതന് അവന്നുവേണ്ടി അവന്റെ പാപം നിമിത്തം പ്രായശ്ചിത്തം കഴിക്കേണം.

6. and as the penalty for your sin you must bring to the LORD a female sheep or goat as an offering. The priest shall offer the sacrifice for your sin.

7. ആട്ടിന് കുട്ടിക്കു അവന്നു വകയില്ലെങ്കില് താന് ചെയ്ത പാപം നിമിത്തം അവന് രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന് കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവേക്കു കൊണ്ടുവരേണം.

7. If you cannot afford a sheep or a goat, you shall bring to the LORD as the payment for your sin two doves or two pigeons, one for a sin offering and the other for a burnt offering.

8. അവന് അവയെ പുരോഹിതന്റെ അടുക്കല് കൊണ്ടു വരേണം; അവന് പാപയാഗത്തിന്നുള്ളതിനെ മുമ്പെ അര്പ്പിച്ചു അതിന്റെ തല കഴുത്തില്നിന്നു പിരിച്ചുപറിക്കേണം; എന്നാല് രണ്ടായി പിളര്ക്കരുതു.

8. You shall bring them to the priest, who will first offer the bird for the sin offering. He will break its neck without pulling off its head

9. അവന് പാപയാഗത്തിന്റെ രക്തം കുറെ യാഗപീഠത്തിന്റെ പാര്ശ്വത്തില് തളിക്കേണം; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടില് പിഴിഞ്ഞുകളയേണം; ഇതു പാപയാഗം.

9. and sprinkle some of its blood against the side of the altar. The rest of the blood will be drained out at the base of the altar. This is an offering to take away sin.

10. രണ്ടാമത്തെതിനെ അവന് നിയമപ്രകാരം ഹോമയാഗമായി അര്പ്പിക്കേണം; ഇങ്ങനെ പുരോഹിതന് അവന് ചെയ്ത പാപംനിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അതു അവനോടു ക്ഷമിക്കും.

10. Then he shall offer the second bird as a burnt offering, according to the regulations. In this way the priest shall offer the sacrifice for your sin, and you will be forgiven.

11. രണ്ടു കുറുപ്രാവിന്നോ രണ്ടു പ്രാവിന് കുഞ്ഞിന്നോ അവന്നു വകയില്ലെങ്കില് പാപം ചെയ്തവന് പാപയാഗത്തിന്നു ഒരിടങ്ങഴി നേരിയ മാവു വഴിപാടായി കൊണ്ടുവരേണം; അതു പാപയാഗം ആകകൊണ്ടു അതിന്മേല് എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു.
ലൂക്കോസ് 2:24

11. If you cannot afford two doves or two pigeons, you shall bring two pounds of flour as a sin offering. You shall not put any olive oil or any incense on it, because it is a sin offering, not a grain offering.

12. അവന് അതു പുരോഹിതന്റെ അടുക്കല് കൊണ്ടുവരേണംപുരോഹിതന് നിവേദ്യമായി അതില്നിന്നു കൈ നിറച്ചെടുത്തു യാഗപീഠത്തിന്മേല് യഹോവേക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കേണം; ഇതു പാപയാഗം.

12. You shall bring it to the priest, who will take a handful of it as a token that it has all been offered to the LORD, and he will burn it on the altar as a food offering. It is an offering to take away sin.

13. ഇങ്ങനെ പുരോഹിതന് ആവക കാര്യത്തില് അവന് ചെയ്ത പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അതു അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളതു ഭോജനയാഗം പോലെ പുരോഹിതന്നു ഇരിക്കേണം.

13. In this way the priest shall offer the sacrifice for your sin, and you will be forgiven. The rest of the flour belongs to the priest, just as in the case of a grain offering.

14. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്

14. The LORD gave the following regulations to Moses.

15. ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു അബദ്ധവശാല് അതിക്രമം ചെയ്തു പിഴെച്ചു എങ്കില് അവന് തന്റെ അകൃത്യത്തിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലെക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവേക്കു കൊണ്ടുവരേണം.

15. If any of you sin unintentionally by failing to hand over the payments that are sacred to the LORD, you shall bring as your repayment offering to the LORD a male sheep or goat without any defects. Its value is to be determined according to the official standard.

16. വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താന് പിഴെച്ചതിന്നു പകരം മുതലും അതിനോടു അഞ്ചിലൊന്നു കൂട്ടിയും അവന് പുരോഹിതന്നു കൊടുക്കേണം; പുരോഹിതന് അകൃത്യയാഗത്തിന്നുള്ള ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അതു അവനോടു ക്ഷമിക്കും.

16. You must make the payments you have failed to hand over and must pay an additional 20 percent. You shall give it to the priest, and the priest shall offer the animal as a sacrifice for your sin, and you will be forgiven.

17. ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും ആരെങ്കിലും പിഴെച്ചിട്ടു അവന് അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവന് തന്റെ കുറ്റം വഹിക്കേണം.

17. If any of you sin unintentionally by breaking any of the LORD's commands, you are guilty and must pay the penalty.

18. അവന് അകൃത്യയാഗത്തിന്നായി നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്റെ അടുക്കല് കൊണ്ടു വരേണം; അവന് അബദ്ധവശാല് പിഴെച്ചതും അറിയാതിരുന്നതുമായ പിഴെക്കായി പുരോഹിതന് അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അതു അവനോടു ക്ഷമിക്കും.

18. You must bring to the priest as a repayment offering a male sheep or goat without any defects. Its value is to be determined according to the official standard. The priest shall offer the sacrifice for the sin which you committed unintentionally, and you will be forgiven.

19. ഇതു അകൃത്യയാഗം; അവന് യഹോവയോടു അകൃത്യം ചെയ്തുവല്ലോ.

19. It is a repayment offering for the sin you committed against the LORD.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |