Leviticus - ലേവ്യപുസ്തകം 6 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്

1. And ye LORDE talked with Moses, and sayde:

2. ആരെങ്കിലും പിഴെച്ചു യഹോവയോടു അതിക്രമം ചെയ്തു തന്റെ പക്കല് ഏല്പിച്ച വസ്തുവിനെയോ പണയം വെച്ചതിനെയോ മോഷണകാര്യത്തെയോ സംബന്ധിച്ചു കൂട്ടുകാരനോടു ഭോഷകു പറക എങ്കിലും കൂട്ടുകാരനോടു വഞ്ചന ചെയ്ക എങ്കിലും

2. Whan a soule synneth, & trespaceth agaynst the LORDE, so that he denyeth vnto his neghboure that which he gaue him to kepe, or that was put vnder his hande, or that he hath violently taken awaye, or gotten vnrighteously,

3. കണാതെപോയ വസ്തു കണ്ടിട്ടു അതിനെക്കുറിച്ചു ഭോഷകു പറഞ്ഞു മനുഷ്യന് പിഴെക്കുന്ന ഈ വക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്കയെങ്കിലും ചെയ്തിട്ടു

3. or founde that was lost, and denyeth it with a false ooth, what so euer it be, wherin a man synneth agaynst his neghboure. Now whan it commeth so to passe,

4. അവന് പിഴെച്ചു കുറ്റക്കാരനായാല് താന് മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കല് ഏല്പിച്ചതോ കാണാതെ പോയിട്ടു താന് കണ്ടാതോ

4. that he synneth after this maner, & trespaceth, he shal restore agayne that he toke violently awaye, or gat wrongeously, or that was geuen him to kepe, or that he hath founde,

5. താന് കള്ളസ്സത്യം ചെയ്തു എടുത്തതോ ആയതൊക്കെയും മുതലോടു അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കേണം; അകൃത്യയാഗം കഴിക്കുന്ന നാളില് അവന് അതു ഉടമസ്ഥന്നു കൊടുക്കേണം.

5. or what so euer it be aboute ye which he hath sworne falsely, he shal restore it againe whole alltogether, and geue the fifth parte more therto, euen to him that it belonged vnto, the same daye that he geueth his trespace offerynge.

6. അകൃത്യയാഗത്തിന്നായിട്ടു അവന് നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവേക്കു അകൃത്യയാഗമായി പുരോഹിതന്റെ അടുക്കല് കൊണ്ടുവരേണം.

6. But for his trespace he shall brynge for the LORDE (euen vnto the prest) a ramme from the flocke without blemysh, that is worth a trespace offerynge.

7. പുരോഹിതന് യഹോവയുടെ സന്നിധിയില് അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല് അവന് അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും.

7. Then shall the prest make an attonement for him before the LORDE, and all that he hath synned in, shalbe forgeuen him.

8. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

8. And the LORDE spake vnto Moses, and sayde:

9. നീ അഹരോനോടും പുത്രന്മാരോടും കല്പിക്കേണ്ടതു എന്തെന്നാല്ഹോമ യാഗത്തിന്റെ പ്രമാണമാവിതുഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേല് ഇരിക്കയും യാഗപീഠത്തിലെ തീ അതിനാല് കത്തിക്കൊണ്ടിരിക്കയും വേണം.

9. Commaunde Aaron and his sonnes, and saye: This is the lawe of the burntofferynge. The burntofferynge shall burne vpon the altare all night vntyll the mornynge. But the fyre of the altare onely shal burne theron.

10. പുരോഹിതന് പഞ്ഞിനൂല്കൊണ്ടുള്ള അങ്കി ധരിച്ചു പഞ്ഞിനൂല്കൊണ്ടുള്ള കാല് ചട്ടയാല് തന്റെ നഗ്നത മറെച്ചുകൊണ്ടു യാഗപീഠത്തിന്മേല് ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീര് എടുത്തു യാഗപീഠത്തിന്റെ ഒരു വശത്തു ഇടേണം.

10. And ye prest shal put on his lynen albe, and his lyuen breches vpon his flesh, and shal take vp the asshes, that the fyre of the burntofferynge vpon the altare hath made, and shall poure them besyde the altare.

11. അവന് വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെണ്ണീര് കൊണ്ടുപോകേണം.

11. Then shall he put of his rayment, and put on other rayment, and cary out the asshes without the hoost, into a cleane place.

12. യാഗപീഠത്തില് തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതന് ഉഷസ്സുതോറും അതിന്മേല് വിറകു കത്തിച്ചു ഹോമയാഗം അടുക്കി വെച്ചു അതിന് മീതെ സാമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കേണം.

12. The fyre vpon the altare shal burne, and neuer go out. The prest shal kyndle wod theron euery mornynge, and dresse the burntofferynge vpon it, and burne the fat of the deedofferynges theron.

13. യാഗപീഠത്തിന്മേല് തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം.

13. The fyre shall euer burne vpon the altare, and neuer go out.

14. ഭോജനയാഗത്തിന്റെ പ്രമാണമാവിതുഅഹരോന്റെ പുത്രന്മാര് യഹോവയുടെ സന്നിധിയില് യാഗപീഠത്തിന്റെ മുമ്പില് അതു അര്പ്പിക്കേണം.

14. And this is the lawe of the meatofferynge, which Aarons sonnes shall offre before the LORDE vpon the altare.

15. ഭോജനയാഗത്തിന്റെ നേരിയ മാവില്നിന്നും എണ്ണയില്നിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്തു നിവേദ്യമായി യാഗ പീഠത്തിന്മേല് യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.

15. One of them shall Heue his handfull of fyne floure of ye meatofferynge, and of the oyle, and all the frankencense that lyeth vpon the meatofferynge, and shall burne it vpon the altare for a swete sauoure a remembraunce vnto the LORDE.

16. അതിന്റെ ശേഷിപ്പു അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തു വെച്ചു അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തില്വെച്ചു അതു തിന്നേണം.
1 കൊരിന്ത്യർ 9:13

16. As for the remnaunt, Aaron and his sonnes shal eate it, and vnleuended shal they eate it in the holy place, namely, in the courte of the Tabernacle of witnesse.

17. അതു പുളിച്ച മാവു കൂട്ടി ചുടരുതു; എന്റെ ദഹനയാഗങ്ങളില്നിന്നു അതു ഞാന് അവരുടെ ഔഹരിയായി കൊടുത്തിരിക്കുന്നു; അതു പാപയാഗംപോലെയും അകൃത്യ യാഗംപോലെയും അതിവിശുദ്ധം.

17. With leue shal they not bake their porcion, which I haue geuen them of my offerynges. It shalbe vnto them most holy, as the synofferynge and trespace offerynge.

18. അഹരോന്റെ മക്കളില് ആണുങ്ങള്ക്കു ഒക്കെയും അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളില് അതു നിങ്ങള്ക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവന് എല്ലാം വിശുദ്ധനായിരിക്കേണം.

18. All the males amonge the children of Aaron shall eate of it. Let this be a perpetuall lawe for youre posterities in the sacrifices of the LORDE. No man shall touch it, excepte he be consecrated.

19. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്

19. And the LORDE spake vnto Moses, and sayde:

20. അഹരോന്നു അഭിഷേകം കഴിയുന്ന ദിവസം അവനും പുത്രന്മാരും യഹോവേക്കു കഴിക്കേണ്ടുന്ന വഴിപാടാവിതുഒരു ഇടങ്ങഴി നേരിയ മാവില് പാതി രാവിലേയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അര്പ്പിക്കേണം.

20. This shalbe the offerynge of Aaron and of his sonnes, which they shall offre vnto the LORDE in the daie of their anoyntinge. The tenth parte of an Epha of fyne floure for a meatofferynge daylie, the one half parte in the mornynge, the other half parte at euen.

21. അതു എണ്ണ ചേര്ത്തു ചട്ടിയില് ചുടേണം; അതു കുതിര്ത്തു കൊണ്ടുവരേണം; ചുട്ട കഷണങ്ങള് ഭോജനയാഗമായി യഹോവേക്കു സൌരഭ്യവാസനയായി അര്പ്പിക്കേണം.

21. In the panne with oyle shall thou make it, and brynge it fryed, and in peces shalt thou offer it for the swete sauoure of the LORDE.

22. അവന്റെ പുത്രന്മാരില് അവന്നു പകരം അഭിഷേകം പ്രാപിക്കുന്ന പുരോഹിതനും അതു അര്പ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവേക്കു ദഹിപ്പിക്കേണം;

22. And the prest which amonge his sonnes shalbe anoynted in his steade, shall do this. This is a perpetuall dewtye vnto the LORDE. It shal be burnt alltogether:

23. പുരോഹിതന്റെ ഭോജനയാഗം മുഴുവനും ദഹിപ്പിക്കേണം അതു തിന്നരുതു.

23. for all the meatofferynges of the prest shalbe consumed with the fyre, and not be eaten.

24. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

24. And ye LORDE talked with Moses, and sayde:

25. നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു എന്തെന്നാല്പാപയാഗത്തിന്റെ പ്രമാണമാവിതുഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയില് അറുക്കേണം; അതു അതിവിശുദ്ധം.

25. Speake vnto Aaron and his sonnes, and saye: This is the lawe of the synofferynge: In the place where thou slayest ye bunrtofferynge, shalt thou slaye the synofferynge also before the LORDE. This is most holy.

26. പാപത്തിന്നുവേണ്ടി അതു അര്പ്പിക്കുന്ന പുരോഹിതന് അതു തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തില് ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം.
1 കൊരിന്ത്യർ 9:13

26. The prest that offereth the synofferynge, shal eate it in the holy place, in the courte of ye Tabernacle of wytnesse.

27. അതിന്റെ മാംസം തൊടുന്നവന് എല്ലാം വിശുദ്ധനായിരിക്കേണം; അതിന്റെ രക്തം ഒരു വസ്ത്രത്തില് തെറിച്ചാല് അതു വീണതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു കഴുകേണം.

27. No man shal touch ye flesh therof, excepte he be halowed. And yf eny garment be sprenkled with the bloude of it, it shalbe washe in the holy place.

28. അതു വേവിച്ച മണ്പാത്രം ഉടെച്ചുകളയേണം; ചെമ്പുകലത്തില് വേവിച്ചു എങ്കില് അതു തേച്ചു മഴക്കി വെള്ളംകൊണ്ടു കഴുകേണം.

28. And the earthe pot that it is sodden in, shalbe broken. But yf it be a brasen pot, it shalbe scoured, and resed with water.

29. പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അതു അതിവിശുദ്ധം.

29. All ye males amonge the prestes shall eate therof, for it is most holy.

30. എന്നാല് വിശുദ്ധമന്ദിരത്തില് പ്രായശ്ചിത്തം കഴിപ്പാന് സാമഗമനക്കുടാരത്തിന്നകത്തു രക്തം കൊണ്ടുവരുന്ന പാപയാഗത്തെ തിന്നരുതു; അതു തീയില് ഇട്ടു ചുട്ടുകളയേണം.

30. Notwithstondinge all ye synofferynge whose bloude is brought in to the Tabernacle of wytnesse to make an attonement, shall not be eaten, but burnt with fyre.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |