Leviticus - ലേവ്യപുസ്തകം 7 | View All

1. അകൃത്യയാഗത്തിന്റെ പ്രമാണമാവിതുഅതു അതിവിശുദ്ധം

1. 'These are the instructions for the Compensation-Offering. It is most holy.

2. ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്മേല് ചുറ്റും തളിക്കേണം.

2. Slaughter the Compensation-Offering in the same place that the Whole-Burnt-Offering is slaughtered. Splash its blood against all sides of the Altar.

3. അതിന്റെ സകലമേദസ്സും തടിച്ചവാലും കുടല് പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡം രണ്ടും

3. Offer up all the fat: the fat tail, the fat covering the entrails,

4. അവയുടെ മേല് കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടു കൂടെ കരളിന്മേലുള്ള വപയും എടുത്തു

4. the two kidneys and the fat encasing them at the loins, and the lobe of the liver that is removed with the kidneys.

5. പുരോഹിതന് യാഗപീഠത്തിന്മേല് യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അതു അകൃത്യയാഗം.

5. The priest burns them on the Altar as a gift to GOD. It is a Compensation-Offering.

6. പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം; അതു അതിവിശുദ്ധം.
1 കൊരിന്ത്യർ 10:18

6. Any male from among the priests' families may eat it. But it must be eaten in a holy place; it is most holy.

7. പാപയാഗം പോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവേക്കു പ്രമാണവും ഒന്നു തന്നേ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം.

7. 'The Compensation-Offering is the same as the Absolution-Offering--the same rules apply to both. The offering belongs to the priest who makes atonement with it.

8. പുരോഹിതന് ഒരുത്തന്റെ ഹോമയാഗം അര്പ്പിക്കുമ്പോള് അര്പ്പിച്ച പുരോഹിതന്നു ഹോമയാഗമൃഗത്തിന്റെ തോല് ഇരിക്കേണം.

8. The priest who presents a Whole-Burnt-Offering for someone gets the hide for himself.

9. അടുപ്പത്തുവെച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതു ഒക്കെയും അര്പ്പിക്കുന്ന പുരോഹിതന്നു ഇരിക്കേണം.

9. Every Grain-Offering baked in an oven or prepared in a pan or on a griddle belongs to the priest who presents it. It's his.

10. എണ്ണ ചേര്ത്തതോ ചേര്ക്കാത്തതോ ആയ സകല ഭോജനയാഗവും അഹരോന്റെ സകലപുത്രന്മാര്ക്കും ഒരുപോലെ ഇരിക്കേണം.

10. Every Grain-Offering, whether dry or mixed with oil, belongs equally to all the sons of Aaron.

11. യഹോവേക്കു അര്പ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു

11. 'These are the instructions for the Peace-Offering which is presented to GOD.

12. അതിനെ സ്തോത്രമായി അര്പ്പിക്കുന്നു എങ്കില് അവന് സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേര്ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേര്ത്തു കുതിര്ത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അര്പ്പിക്കേണം.
എബ്രായർ 13:15

12. If you bring it to offer thanksgiving, then along with the Thanksgiving-Offering present unraised loaves of bread mixed with oil, unraised wafers spread with oil, and cakes of fine flour, well-kneaded and mixed with oil.

13. സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അര്പ്പിക്കേണം.

13. Along with the Peace-Offering of thanksgiving, present loaves of yeast bread as an offering.

14. ആ എല്ലാവഴിപാടിലും അതതു വകയില് നിന്നു ഒരോന്നു യഹോവേക്കു നീരാജനാര്പ്പണമായിട്ടു അര്പ്പിക്കേണം; അതു സമാധാന യാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്നു ഇരിക്കേണം.

14. Bring one of each kind as an offering, a Contribution-Offering to GOD; it goes to the priest who throws the blood of the Peace-Offering.

15. എന്നാല് സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അര്പ്പിക്കുന്ന ദിവസത്തില് തന്നേ തിന്നേണം; അതില് ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുതു.
1 കൊരിന്ത്യർ 10:18

15. Eat the meat from the Peace-Offering of thanksgiving the same day it is offered. Don't leave any of it overnight.

16. അര്പ്പിക്കുന്ന യാഗം ഒരു നേര്ച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കില് യാഗം അര്പ്പിക്കുന്ന ദിവസത്തില് തന്നേ അതു തിന്നേണം; അതില് ശേഷിപ്പുള്ളതു പിറ്റെന്നാളും തിന്നാം.

16. 'If the offering is a Votive-Offering or a Freewill-Offering, it may be eaten the same day it is sacrificed and whatever is left over on the next day may also be eaten.

17. യാഗമാംസത്തില് മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയില് ഇട്ടു ചുട്ടുകളയേണം.

17. But any meat from the sacrifice that is left to the third day must be burned up.

18. സമാധാനയാഗത്തിന്റെ മാംസത്തില് ഏതാനും മൂന്നാം ദിവസം തിന്നാല് അതു പ്രസാദമായിരിക്കയില്ല; അര്പ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവന് കുറ്റം വഹിക്കേണം.

18. If any of the meat from the Peace-Offering is eaten on the third day, the person who has brought it will not be accepted. It won't benefit him a bit--it has become defiled meat. And whoever eats it must take responsibility for his iniquity.

19. ശുദ്ധിയില്ലാത്ത വല്ലതിനെയും തൊട്ടുപോയ മാംസം തിന്നരുതു; അതു തീയില് ഇട്ടു ചുട്ടുകളയേണം; ശേഷം മാംസമോ ശുദ്ധിയുള്ളവന്നെല്ലാം തിന്നാം.

19. Don't eat meat that has touched anything ritually unclean; burn it up. Any other meat can be eaten by those who are ritually clean.

20. എന്നാല് അശുദ്ധി തന്റെ മേല് ഇരിക്കുമ്പോള് ആരെങ്കിലും യഹോവേക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാല് അവനെ അവന്റെ ജനത്തില്നിന്നു ഛേദിച്ചുകളയേണം.

20. But if you're not ritually clean and eat meat from the Peace-Offering for GOD, you will be excluded from the congregation.

21. മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറെപ്പിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവേക്കുള്ള സാമാധാനയാഗങ്ങളുടെ മാംസം തിന്നാല് അവനെ അവന്റെ ജനത്തില് നിന്നു ഛേദിച്ചുകളയേണം.

21. And if you touch anything ritually unclean, whether human or animal uncleanness or an obscene object, and go ahead and eat from a Peace-Offering for GOD, you'll be excluded from the congregation.'

22. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

22. GOD spoke to Moses,

23. നീ യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്ചെമ്മരിയാട്ടിന്റെയോ കോലാട്ടിന്റെയോ കാളയുടെയോ മേദസ്സും നിങ്ങള് അശേഷം തിന്നരുതു.

23. 'Speak to the People of Israel. Tell them, Don't eat any fat of cattle or sheep or goats.

24. താനേ ചത്തതിന്റെ മേദസ്സും പറിച്ചുകീറിപ്പോയതിന്റെ മേദസ്സും മറ്റു എന്തിന്നെങ്കിലും കൊള്ളിക്കാം; തിന്നുക മാത്രം അരുതു.

24. The fat of an animal found dead or torn by wild animals can be put to some other purpose, but you may not eat it.

25. യഹോവേക്കു ദഹനയാഗമായി അര്പ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാല് അവനെ അവന്റെ ജനത്തില് നിന്നു ഛേദിച്ചുകളയേണം.

25. If you eat fat from an animal from which a gift has been presented to GOD, you'll be excluded from the congregation.

26. നിങ്ങളുടെ വാസസ്ഥലങ്ങളില് എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങള് ഭക്ഷിക്കരുതു.

26. And don't eat blood, whether of birds or animals, no matter where you end up living.

27. വല്ല രക്തവും ഭക്ഷിക്കുന്നവനെ എല്ലാം അവന്റെ ജനത്തില്നിന്നു ഛേദിച്ചുകളയേണം.

27. If you eat blood you'll be excluded from the congregation.'

28. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

28. GOD spoke to Moses,

29. നീ യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്യഹോവേക്കു സമാധാനയാഗം അര്പ്പിക്കുന്നവന് തന്റെ സമാധാനയാഗത്തില്നിന്നു യഹോവേക്കു വഴിപാടു കൊണ്ടുവരേണം.

29. 'Speak to the People of Israel. Tell them: When you present a Peace-Offering to GOD, bring some of your Peace-Offering as a special sacrifice to GOD,

30. സ്വന്തകയ്യാല് അവന് അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയില് നീരാജനാര്പ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.

30. a gift to GOD in your own hands. Bring the fat with the breast and then wave the breast before GOD as a Wave-Offering.

31. പുരോഹിതന് മേദസ്സു യാഗപീഠത്തിന്മേല് ദഹിപ്പിക്കേണം; എന്നാല് നെഞ്ചു അഹരോനും പുത്രന്മര്ക്കും ഇരിക്കേണം.

31. The priest will burn the fat on the Altar; Aaron and his sons get the breast.

32. നിങ്ങളുടെ സമാധാനയാഗങ്ങളില് വലത്തെ കൈക്കുറകു ഉദര്ച്ചാര്പ്പണത്തിന്നായി നിങ്ങള് പുരോഹിതന്റെ പക്കല് കൊടുക്കേണം.

32. Give the right thigh from your Peace-Offerings as a Contribution-Offering to the priest.

33. അഹരോന്റെ പുത്രന്മാരില് സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അര്പ്പിക്കുന്നവന്നു തന്നേ വലത്തെ കൈക്കുറകു ഔഹരിയായിരിക്കേണം.

33. Give a portion of the right thigh to the son of Aaron who offers the blood and fat of the Peace-Offering as his portion.

34. യിസ്രായേല്മക്കളുടെ സമാധാനയാഗങ്ങളില്നിന്നു നീരാജനത്തിന്റെ നെഞ്ചും ഉദര്ച്ചയുടെ കൈക്കുറകും ഞാന് എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാര്ക്കും യിസ്രായേല്മക്കളില്നിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.

34. From the Peace-Offerings of Israel, I'm giving the breast of the Wave-Offering and the thigh of the Contribution-Offering to Aaron the priest and his sons. This is their fixed compensation from the People of Israel.'

35. ഇതു അഹരോനെയും പുത്രന്മാരെയും യഹോവേക്കു പുരോഹിതശുശ്രൂഷ ചെയ്വാന് പ്രതിഷ്ഠിച്ച നാള്മുതല് യഹോവയുടെ ദഹനയാഗങ്ങളില്നിന്നു അഹരോന്നുള്ള ഔഹരിയും അവന്റെ പുത്രന്മാര്ക്കുംള്ള ഔഹരിയും ആകുന്നു.

35. From the day they are presented to serve as priests to GOD, Aaron and his sons can expect to receive these allotments from the gifts of GOD.

36. യിസ്രായേല്മക്കള് അതു അവര്ക്കും കൊടുക്കേണമെന്നു താന് അവരെ അഭിഷേകം ചെയ്തനാളില് യഹോവ കല്പിച്ചു; അതു അവര്ക്കും തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.

36. This is what GOD commanded the People of Israel to give the priests from the day of their anointing. This is the fixed rule down through the generations.

37. ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതു തന്നേ.

37. These are the instructions for the Whole-Burnt-Offering, the Grain-Offering, the Absolution-Offering, the Compensation-Offering, the Ordination-Offering, and the Peace-Offering

38. യഹോവേക്കു തങ്ങളുടെ വഴിപാടുകള് കഴിപ്പാന് അവന് യിസ്രായേല്മക്കളോടു സീനായിമരുഭൂമിയില്വെച്ചു അരുളിച്ചെയ്ത നാളില് യഹോവ മോശെയോടു സീനായിപര്വ്വതത്തില് വെച്ചു ഇവ കല്പിച്ചു.

38. which GOD gave Moses at Mount Sinai on the day he commanded the People of Israel to present their offerings to GOD in the wilderness of Sinai.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |