Zechariah - സെഖർയ്യാവു 14 | View All

1. അവര് നിന്റെ നടുവില്വെച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു.

1. Beholde, the daye of the LORDE cometh, that thou shalt be spoyled and robbed:

2. ഞാന് സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തില് ശേഷിപ്പുള്ളവരോ നഗരത്തില്നിന്നു ഛേദിക്കപ്പെടുകയില്ല.

2. for I wil gather together all the Heithen, to fight agaynst Ierusalem: so that the cite shalbe wonne, the houses spoyled, and the women defyled. The half of the cite shal go awaye in to captiuyte, and the residue of the people shal not be caried out of the cite.

3. എന്നാല് യഹോവ പുറപ്പെട്ടു, താന് യുദ്ധദിവസത്തില് പൊരുതതുപോലെ ആ ജാതികളോടു പൊരുതും.

3. After that shall the LORDE go forth to fight agaynst those Heithen, as men vse to fight in the daye of batell.

4. അന്നാളില് അവന്റെ കാല് യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയില് നിലക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളര്ന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.

4. The shall his fete stode vpo the mount oliuete, that lieth vpon the east syde of Ierusale. And ye mount olyuete shal cleue in two, eastwarde, & westwarde so yt there shal be a greate valley: & the halff mount shal remoue towarde the north, and the other half towarde the south.

5. എന്നാല് മലകളുടെ താഴ്വര ആസല്വരെ എത്തുന്നതുകൊണ്ടു നിങ്ങള് എന്റെ മലകളുടെ താഴ്വരയിലേക്കു ഔടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങള് ഭൂകമ്പം ഹേതുവായി ഔടിപ്പോയതുപോലെ നിങ്ങള് ഔടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും.
മത്തായി 25:31, 1 തെസ്സലൊനീക്യർ 3:13, 2 തെസ്സലൊനീക്യർ 1:7, യൂദാ യുദാസ് 1:14

5. And ye shall fle vnto the valley of my hilles, for the valley off the hylles shal reach vnto Asal. Yee fle shall ye. like as ye fled for the earthquake in the dayes off Osias kynge of Iuda. And the LORDE my God shal come, and all sanctes with him.

6. അന്നാളില് വെളിച്ചം ഉണ്ടാകയില്ല; ജ്യോതിര്ഗ്ഗോളങ്ങള് മറഞ്ഞുപോകും.

6. In that daye shal it not be light, but colde and frost.

7. യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.
വെളിപ്പാടു വെളിപാട് 21:25, വെളിപ്പാടു വെളിപാട് 22:5

7. This shalbe that specyall daye, which is knowne vnto the LORDE: nether daye ner night, but aboute the euenynge tyme it shalbe light.

8. അന്നാളില് ജീവനുള്ള വെള്ളം യെരൂശലേമില് നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;
യോഹന്നാൻ 7:38, വെളിപ്പാടു വെളിപാട് 21:6, വെളിപ്പാടു വെളിപാട് 22:1-17

8. In that tyme shall there waters of life runne out from Ierusalem: the half parte of them towarde the east see, ad the other half towarde the vttemost see, and shall continue both somer and wynter.

9. യഹോവ സര്വ്വഭൂമിക്കും രാജാവാകും; അന്നാളില് യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
വെളിപ്പാടു വെളിപാട് 11:15, വെളിപ്പാടു വെളിപാട് 19:6

9. And the LORDE himself shalbe kynge ouer all the earth. At that tyme shal there be one LORDE only, and his name shalbe but one.

10. ദേശം മുഴവനും മാറി ഗേബ മുതല് യെരൂശലേമിന്നു തെക്കു രിമ്മോന് വരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീന് ഗോപുരം മുതല് പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോണ്ഗോപുരംവരെ തന്നേ, ഹനനേല്ഗോപുരംമുതല് രാജാവിന്റെ ചക്കാലകള്വരെയും നിവാസികള് ഉള്ളതാകും.

10. Men shal go aboute the whole earth, as vpon a felde: from Gibea to Remmon, and from ye south to Ierusalem. She shalbe set vp, and inhabited in hir place: From BenIamins porte, vnto the place of the first porte, and vnto ye corner porte: and from the tower of Hanael, vnto the kynges wyne presses.

11. അവന് അതില് പാര്ക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിര്ഭയം വസിക്കും.
വെളിപ്പാടു വെളിപാട് 22:3

11. There shall men dwell, and there shal be nomore cursinge, but Ierusalem shalbe safely inhabited.

12. യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതുഅവര് നിവിര്ന്നു നിലക്കുമ്പോള് തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തില് തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായില് തന്നേ ചീഞ്ഞഴുകിപ്പോകും.

12. This shalbe the plage, wherwith ye LORDE wil smyte all people, that haue fought agaynst Ierusalem: Namely, their flesh shall consume awaye, though they stonde vpon their fete: their eyes shall corruppe in their holes, and their tunge shal consume in their mouth.

13. അന്നാളില് യഹോവയാല് ഒരു മഹാപരാഭവം അവരുടെ ഇടയില് ഉണ്ടാകും; അവര് ഔരോരുത്തന് താന്താന്റെ കൂട്ടുകരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും.

13. In that daye shall the LORDE make a greate sedicion amoge them, so that one ma shal take another by the honde, and laye his hondes vpon the hondes of his neghboure.

14. യെഹൂദയും യെരൂശലേമില്വെച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും.

14. Iuda shal fight also agaynst Ierusalem, ad the goodes of all the Heithen shalbe gathered together rounde aboute: golde and syluer and a very greate multitude off clothes.

15. അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവര്കഴുത, ഒട്ടകം, കഴുത എന്നീ സകലമൃഗങ്ങള്ക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.

15. And so shal this plage go ouer horses, mules camels, asses and all the beastes that shall be in the hooste, like as yonder plage was.

16. എന്നാല് യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാള് ആചരിപ്പാനും ആണ്ടുതോറും വരും.

16. Euery one that remayueth then of all ye people, which came agaynst Ierusalem, shal go vp yearly, to worshipe the kynge (euen ye LORDE of hoostes) and to kepe the feast off tabernacles.

17. ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാന് യെരൂശലേമിലേക്കു വരാത്തപക്ഷം അവര്ക്കും മഴയുണ്ടാകയില്ല.

17. And loke what generacion vpon earth goeth not vp to Ierusalem, for to worshipe the kynge (euen the LORDE of hoostes) vpon the same shal come no rayne.

18. മിസ്രയീംവംശം വരാത്തപക്ഷം അവര്ക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാള് ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവര്ക്കുംണ്ടാകും.

18. Yff the kynred of Egipte go not vp & come not, it shall not rayne vpon them nether. This shalbe the plage wherwith ye LORDE wil smyte all Heithen, that come not vp to kepe the feast of tabernacles:

19. കൂടാരപ്പെരുനാള് ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികള്ക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.

19. Yee this shalbe the synneplage of Egipte and the synneplage of all people, that go not vp to kepe the feast of tabernacles.

20. അന്നാളില് കുതിരകളുടെ മണികളിന്മേല് യഹോവേക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിന് മുമ്പിലുള്ള കലശങ്ങള്പോലെ ആയിരിക്കും.

20. At that tyme shal the rydinge geer of ye horses be holy vnto the LORDE, and the kettels in the LORDES house shal be like the basens before the aulter:

21. യെരൂശലേമിലും യെഹൂദയിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവേക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയില് വേവിക്കും; അന്നുമുതല് സൈന്യങ്ങളുടെ യഹോവയുടെ ആലയത്തില് ഒരു കനാന്യനും ഉണ്ടാകയില്ല.

21. yee all the kettels in Ierusalem and Iuda, shalbe holy vnto the LORDE of hoostes: and all they that slaye offeringes, shall come and take of them, and dight them therin. And at that tyme there shal be no mo Cananites in the house of the LORDE.



Shortcut Links
സെഖർയ്യാവു - Zechariah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |