Numbers - സംഖ്യാപുസ്തകം 16 | View All

1. എന്നാല് ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകന് കോരഹ്, രൂബേന് ഗോത്രത്തില് എലീയാബിന്റെ പുത്രന്മാരായ ദാഥാന് , അബീരാം, പേലെത്തിന്റെ മകനായ ഔന് എന്നിവര്

1. And Corah the sonne of Iezehar the sonne of Kahath, the sonne of Leui, with Dathan and Abiram the sonne of Eliab, and On the sonne of Peleth, ye sonnes of Rube,

2. യിസ്രായേല്മക്കളില് സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു.

2. tode vp agaynst Moses, with certayne men amonge the childre of Israel, two hundreth & fyftie captaynes of the congregacion, councelers, & famous men.

3. അവന് മോശെക്കും അഹരോന്നും വിരോധമായി കൂട്ടംകൂടി അവരോടുമതി, മതി; സഭയ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങള് യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയര്ത്തുന്നതു എന്തു? എന്നു പറഞ്ഞു.

3. And they gathered them selues agaynst Moses & Aaro & sayde vnto them: Ye make to moch adoo, for all the congregacion is holy euery one, and the LORDE is amonge them: Why lifte ye youre selues vp then aboue the congregacion of the LORDE?

4. ഇതു കേട്ടപ്പോള് മോശെ കവിണ്ണുവീണു.

4. Whan Moses herde yt, he fell vpo his face,

5. അവന് കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതുനാളെ രാവിലെ യഹോവ തനിക്കുള്ളവന് ആരെന്നും തന്നോടടുപ്പാന് തക്കവണ്ണം വിശുദ്ധന് ആരെന്നും കാണിക്കും; താന് തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും.
2 തിമൊഥെയൊസ് 2:19

5. & saide vnto Corah, & to all his company: Tomorow shal ye LORDE shewe who is his, & who is holy to come vnto him. Who so euer he choseth, ye same shal come vnto him.

6. കോരഹും അവന്റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങള് ഇതു ചെയ്വിന്

6. This do: Take ye censors, thou Corah & all yi copanye,

7. ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയില് അതില് തീയിട്ടു ധൂപവര്ഗ്ഗം ഇടുവിന് ; യഹോവ തിരഞ്ഞെടുക്കുന്നവന് തന്നേ വിശുദ്ധന് ; ലേവിപുത്രന്മാരേ, മതി, മതി!

7. & do fyre therin, & put incense theron tomorow before the LORDE: then whom so euer the LORDE choseth, the same shal be holy. Ye make to moch a doo, ye children of Leui.

8. പിന്നെ മോശെ കോരഹിനോടു പറഞ്ഞതുലേവിപുത്രന്മാരേ, കേള്പ്പിന് .

8. And Moses sayde vnto Corah: Heare ye childre of Leui,

9. യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കല് വരുത്തേണ്ടതിന്നു യിസ്രായേല്സഭയില്നിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങള്ക്കു പോരായോ?

9. it not ynough vnto you, yt ye God of Israel hath separated you fro ye multitude of Israel, yt ye shulde come nye him, to do the seruyce of the dwellynge place of the LORDE, and stonde before the people to mynister vnto them?

10. അവന് നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോടു അടുക്കുമാറാക്കിയല്ലോ; നിങ്ങള് പൌരോഹിത്യംകൂടെ കാംക്ഷിക്കുവോ?

10. He hath caused the and all thy brethren the childre of Leui with the, to come nye vnto him: and now ye seke the presthode also.

11. ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാര് ഒക്കെയും യഹോവേക്കു വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങള് അഹരോന്റെ നേരെ പിറുപിറുപ്പാന് തക്കവണ്ണം അവന് എന്തുമാത്രമുള്ളു?

11. Thou and all thy copany conspyre agaynst the LORDE. What is Aaron, that ye shulde murmur against him?

12. പിന്നെ മോശെ എലിയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാന് ആളയച്ചു; അതിന്നു അവര്

12. And Moses sent to call Datha & Abira ye sonnes of Eliab. But they saide: We wil not come vp.

13. ഞങ്ങള് വരികയില്ല; മരുഭൂമിയില് ഞങ്ങളെ കൊല്ലുവാന് നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങള്ക്കു അധിപതിയും ആക്കുന്നുവോ?

13. Is it to litle yt thou hast brought vs out of ye lande of Egipte (yt floweth wt mylke & hony) to kyll vs in ye wildernesse: but thou must raigne ouer vs also?

14. അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങള് വരികയില്ല എന്നു പറഞ്ഞു.

14. How goodly well hast thou brought vs in to a lande, that floweth wt milke and hony, & geue vs feldes and vyniardes in possession? Wilt thou put out these mens eyes? We will not come vp.

15. അപ്പോള് മോശെ ഏറ്റവും കോപിച്ചു അവന് യഹോവയോടുഅവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാന് അവരുടെ പക്കല്നിന്നു ഒരു കഴുതയെപ്പോലും വാങ്ങീട്ടില്ല; അവരില് ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു.

15. Then was Moses very wroth, & saide vnto ye LORDE: Turne ye not vnto their meatofferinges. I haue not take so moch as an Asse fro the, nether haue I hurte eny of the.

16. മോശെ കോരഹനോടുനീയും നിന്റെ എല്ലാകൂട്ടവും നാളെ യഹോവയുടെ സന്നിധിയില് വരേണം; നീയും അവരും അഹരോനും കൂടെ തന്നേ.

16. And Moses sayde vnto Corah: Tomorow be thou & all yi companye before ye LORDE, thou, and they, & Aaron.

17. നിങ്ങള് ഔരോരുത്തന് താന്താന്റെ ധൂപകലശം എടുത്തു അവയില് ധൂപവര്ഗ്ഗം ഇട്ടു ഒരോരുത്തന് ഔരോ ധൂപകലശമായി ഇരുനൂറ്റമ്പതു കലശവും യഹോവയുടെ സന്നിധിയില് കൊണ്ടുവരുവിന് ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു.

17. And take euery one his censer, and put incense therin, and come before the LORDE, euery one with his censer (that is two hundreth and fiftye censers) and both thou and Aaron take either his censer.

18. അങ്ങനെ അവര് ഔരോരുത്തന് താന്താന്റെ ധൂപകലശം എടുത്തു തീയിട്ടു അതില് ധൂപവര്ഗ്ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനക്കുടാരത്തിന്റെ വാതില്ക്കല്നിന്നു.

18. And euery one toke his censer, and put fyre therin, and layed incense theron, and came before the dore of the Tabernacle of witnes, and Moses and Aaron also.

19. കോരഹ് അവര്ക്കും വിരോധമായി സര്വ്വസഭയെയും സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കൂട്ടിവരുത്തി; അപ്പോള് യഹോവയുടെ തേജസ്സു സര്വ്വസഭെക്കും പ്രത്യക്ഷമായി.
യൂദാ യുദാസ് 1:11

19. And Corah gathered ye whole congregacio agaynst the before the dore of the Tabernacle of witnes. But ye glory of the LORDE appeared before ye whole congregacion.

20. യഹോവ മോശെയോടും അഹരോനോടും

20. And ye LORDE spake vnto Moses & Aaron, & sayde:

21. ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിന് ; ഞാന് അവരെ ക്ഷണത്തില് സംഹരിക്കും എന്നു കല്പിച്ചു.

21. Separate youre selues fro this congregacio, yt I maye shortly consume them.

22. അപ്പോള് അവര് കവിണ്ണുവീണുസകലജനത്തിന്റെയും ആത്മാക്കള്ക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യന് പാപം ചെയ്തതിന്നു നീ സര്വ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.
എബ്രായർ 12:9

22. And they fell vpon their faces, & sayde: O God, thou God of the spretes of all flesh, yf one man haue synned, wilt thou therfore be wroth ouer the whole congregacion?

23. അതിന്നു യഹോവ മോശെയോടു

23. And the LORDE spake vnto Moses, & saide:

24. കോരഹ്, ദാഥാന് , അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊള്വിന് എന്നു സഭയോടു പറക എന്നു കല്പിച്ചു.

24. Speake to the congregacio, and saye: Come vp from ye dwellynge of Corah, and Dathan, and Abiram.

25. മോശെ എഴുന്നേറ്റു ദാഥാന്റെയും അബീരാമിന്റെയും അടുക്കല് ചെന്നു; യിസ്രായേല്മൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു.

25. And Moses stode vp, & wente vnto Dathan & Abiram, & the Elders of Israel folowed him,

26. അവന് സഭയോടുഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങള് സംഹരിക്കപ്പെടാതിരിക്കെണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കല്നിന്നു മാറിപ്പോകുവിന് ; അവര്ക്കുംള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു.
2 തിമൊഥെയൊസ് 2:19

26. & he spake to ye cogregacio, & saide: Departe fro ye tentes of these vngodly me & touche nothinge yt is theirs, yt ye perishe not in eny of their sinnes.

27. അങ്ങനെ അവര് കോരഹ്, ദാഥാന് , അബീരാം എന്നവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാല് ദാഥാനും അബീരാമും പുറത്തു വന്നുഅവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതില്ക്കല്നിന്നു.

27. And they gat them vp from the dwellynge of Corah, Dathan, & Abiram. But Dathan and Abira came out, and stode in the dore of their tentes, with their wyues, and sonnes and children.

28. അപ്പോള് മോശെ പറഞ്ഞതുഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന്നു യഹോവ എന്നെ അയച്ചു; ഞാന് സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങള് ഇതിനാല് അറിയും

28. And Moses sayde: Hereby shal ye knowe that the LORDE hath sent me, to do all these workes, and that I haue not done them of myne awne hert.

29. സകലമനുഷ്യരും മരിക്കുന്നതു പോലെ ഇവര് മരിക്കയോ സകലമനുഷ്യര്ക്കും ഭവിക്കുന്നതുപോലെ ഇവര്ക്കും ഭവിക്കയോ ചെയ്താല് യഹോവ എന്നെ അയച്ചിട്ടില്ല.

29. Yf these men dye the comon death of all men, or be vysited as all men are vysited, then hath not the LORDE sent me.

30. എന്നാല് യഹോവ ഒരു അപൂര്വ്വകാര്യം പ്രവര്ത്തിക്കയും ഭൂമി വായ് പിളര്ന്നു അവരെയും അവര്ക്കുംള്ള സകലത്തെയും വിഴുങ്ങിക്കളകയും അവര് ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താല് അവര് യഹോവയെ നിരസിച്ചു എന്നു നിങ്ങള് അറിയും.

30. But yf the LORDE make a new thinge, and the earth open hir mouth, and swalowe them with all that they haue, so yt they go downe quycke in to hell, the shal ye knowe, that these men haue blasphemed the LORDE.

31. അവന് ഈ വാക്കുകളെല്ലാം പറഞ്ഞു തീര്ന്നപ്പോള് അവരുടെ കീഴെ ഭൂമി പിളര്ന്നു.

31. And wha he had spoke out all these wordes, ye groude cloue asunder vnder the,

32. ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേര്ന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്വ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.

32. & the earth opened hir wouth, & swalowed the, wt their houses, & all the me yt were wt Corah, & all their substauce,

33. അവരും അവരോടു ചേര്ന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേല് അടകയും അവര് സഭയുടെ ഇടയില്നിന്നു നശിക്കയും ചെയ്തു.

33. and they wente downe quycke in to the hell, with all that they had. And the earth closed vpo them, & so they perished from amonge ye congregacio.

34. അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യര് ഒക്കെയും അവരുടെ നിലവിളി കേട്ടുഭൂമി നമ്മെയും വഴുങ്ങിക്കളയരുതേ എന്നു പറഞ്ഞു ഔടിപ്പോയി.

34. And all Israel yt were aboute the, fled at ye crye of the, for they sayde: That ye earth swalowe not vs also.

35. അപ്പോള് യഹോവയിങ്കല്നിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.

35. Morouer the fyre came out fro the LORDE, and consumed the two hundreth and fyftye men, that offred the incense.

36. യഹോവ മോശെയോടു അരുളിച്ചെയ്തതു

36. And the LORDE spake vnto Moses, & sayde:

37. പുരോഹിതനായ അഹരോന്റെ മകന് എലെയാസാരിനോടു അവന് എരിതീയുടെ ഇടയില്നിന്നു ധൂപകലശങ്ങള് എടുപ്പാന് പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക;

37. Speake to Eleasar ye sonne of Aaron ye prest, yt he take vp ye censers out of ye burninge, & scater ye fyre here & there

38. പാപം ചെയ്തു തങ്ങള്ക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങള് യാഗപീഠം, പൊതിവാന് അടിച്ചു തകിടാക്കണം; അതു യഹോവയുടെ സന്നിധിയില് കൊണ്ടുവന്നതിനാല് വിശുദ്ധമാകുന്നു; യിസ്രായേല്മക്കള്ക്കു അതു ഒരു അടയാളമായിരിക്കട്ടെ.
എബ്രായർ 12:3

38. (For the censers of these synners are halowed thorow their soules) yt they maye be beate in to thinne plates, & fastened vpon ye altare. For they are offred before ye LORDE, & halowed: and they shalbe a token vnto ye childre of Israel.

39. വെന്തുപോയവര് ധൂപം കാട്ടിയ താമ്രകലശങ്ങള് പുരോഹിതനായ എലെയാസാര് എടുത്തു

39. And Eleasar the prest toke ye brasen censers which they yt were burnt, had offred, & bet the to plates, to fasten the vpon ye altare

40. അഹരോന്റെ സന്തതിയില് അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയില് ധൂപം കാണിപ്പാന് അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയും പോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേല് മക്കള്ക്കു ജ്ഞാപകമായി അവയെ യാഗപീഠം, പൊതിവാന് തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നേ.

40. for a remebraunce vnto ye children of Israel yt no straunger (and he that is not of ye sede of Aaron) come nye to offre incense before the LORDE, yt it happe not vnto him as vnto Corah and his companye, acordynge as the LORDE sayde vnto him by Moses.

41. പിറ്റെന്നാള് യിസ്രായേല്മക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തുനിങ്ങള് യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു.
1 കൊരിന്ത്യർ 10:10

41. On the nexte morow murmured ye whole congregacion of ye childre of Israel against Moses & Aaro, & saide: Ye haue slayne ye people of ye LORDE.

42. ഇങ്ങനെ മോശെക്കും അഹരോന്നും വിരോധമായി സഭകൂടിയപ്പോള് അവര് സമാഗമനക്കുടാരത്തിന്റെ നേരെ നോക്കിമേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു.

42. And whan the cogregacio was gathered agaynst Moses & Aaro, they turned the towarde ye Tabernacle of witnes And beholde, the ye cloude couered ye Tabernacle, & ye glory of ye LORDE appeared.

43. അപ്പോള് മോശെയും അഹരോനും സമാഗമനക്കുടാരത്തിന്റെ മുമ്പില് ചെന്നു.

43. And Moses & Aaro wete in before ye Tabernacle of witnes.

44. യഹോവ മോശെയോടുഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിന് ;

44. And ye LORDE spake vnto Moses & sayde:

45. ഞാന് അവരെ ക്ഷണത്തില് സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോള് അവര് കവിണ്ണുവീണു.

45. Get you out of this cogregacion, I wil shortly consume the. And they fell vpon their faces.

46. മോശെ അഹരോനോടുനീ ധൂപകലശം എടുത്തു അതില് യാഗപീഠത്തിലെ തീ ഇട്ടു ധൂപവര്ഗ്ഗവും ഇട്ടു വേഗത്തില് സഭയുടെ മദ്ധ്യേ ചെന്നു അവര്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയില്നിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

46. And Moses sayde vnto Aaron: Take the ceser & put fyre therin fro of the altare, & laye incese theron, & go soone to the cogregacion, & make an attonement for them. For the wrath is gone out from the LORDE, and the plage is begone amonge the people.

47. മോശെ കല്പിച്ചതുപോലെ അഹരോന് കലശം എടുത്തു സഭയുടെ നടുവിലേക്കു ഔടി, ബാധ ജനത്തിന്റെ ഇടയില് തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു,

47. And Aaron dyd as Moses sayde, & ranne in the myddest amonge ye congregacio. And beholde, ye plage was begone. And he burnt incese & made an attonemet for the people,

48. മരിച്ചവര്ക്കും ജീവനുള്ളവര്ക്കും നടുവില് നിന്നപ്പോള് ബാധ അടങ്ങി.

48. & stode betwene the deed & the lyuynge, and the plage ceassed.

49. കോരഹിന്റെ സംഗതിവശാല് മരിച്ചവരെ കൂടാതെ ബാധയാല് മരിച്ചവര് പതിന്നാലായിരത്തെഴുനൂറുപേര് ആയിരുന്നു

49. But there were fourtene thousande, and seue hundreth deed in the plage, besydes them that dyed aboute the busynesse of Corah.

50. പിന്നെ അഹരോന് സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് മോശെയുടെ അടുക്കല് മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.

50. And Aaron came agayne vnto Moses before the dore of the Tabernacle of witnesse. And the plage ceassed.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |