Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യിസ്രായേല്മക്കള് യാത്രപുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോര്ദ്ദാന്നക്കരെ മോവാബ് സമഭൂമിയില് പാളയമിറങ്ങി.
1. Then the people of Israel traveled to the plains of Moab and camped east of the Jordan River, across from Jericho.
2. യിസ്രായേല് അമോര്യ്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക് അറിഞ്ഞു.
2. Balak son of Zippor, the Moabite king, had seen everything the Israelites did to the Amorites.
3. ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേല്മക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.
3. And when the people of Moab saw how many Israelites there were, they were terrified.
4. മോവാബ് മിദ്യാന്യമൂപ്പന്മാരോടുകാള വയലിലെ പുല്ലു നക്കിക്കളയുന്നതു പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്രാജാവു സിപ്പോരിന്റെ മകനായ ബാലാക് ആയിരുന്നു.
4. The king of Moab said to the elders of Midian, 'This mob will devour everything in sight, like an ox devours grass in the field!' So Balak, king of Moab,
5. അവന് ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാന് അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചുഒരു ജനം മിസ്രയീമില്നിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവര് എനിക്കെതിരെ പാര്ക്കുംന്നു.
5. sent messengers to call Balaam son of Beor, who was living in his native land of Pethor near the Euphrates River. His message said: 'Look, a vast horde of people has arrived from Egypt. They cover the face of the earth and are threatening me.
6. നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവര് എന്നെക്കാള് ഏറ്റവും ബലവാന്മാര് ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഔടിച്ചുകളവാന് എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവന് അനുഗ്രഹിക്കപ്പെട്ടവന് , നീ ശപിക്കുന്നവന് ശപിക്കപ്പെട്ടവന് എന്നു ഞാന് അറിയുന്നു എന്നു പറയിച്ചു.
6. Please come and curse these people for me because they are too powerful for me. Then perhaps I will be able to conquer them and drive them from the land. I know that blessings fall on any people you bless, and curses fall on people you curse.'
7. മോവാബ്യ മൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യില് പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കല് ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു.2 പത്രൊസ് 2:15, യൂദാ യുദാസ് 1:11
7. Balak's messengers, who were elders of Moab and Midian, set out with money to pay Balaam to place a curse upon Israel. They went to Balaam and delivered Balak's message to him.
8. അവന് അവരോടുഇന്നു രാത്രി ഇവിടെ പാര്പ്പിന് ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതു പോലെ ഞാന് നിങ്ങളോടു ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാര് ബിലെയാമിനോടു കൂടെ പാര്ത്തു.
8. 'Stay here overnight,' Balaam said. 'In the morning I will tell you whatever the LORD directs me to say.' So the officials from Moab stayed there with Balaam.
9. ദൈവം ബിലെയാമിന്റെ അടുക്കല്വന്നുനിന്നോടുകൂടെയുള്ള ഈ മനുഷ്യര് ആരെന്നു ചോദിച്ചു.
9. That night God came to Balaam and asked him, 'Who are these men visiting you?'
10. ബിലെയാം ദൈവത്തോടുഒരു ജനം മിസ്രയീമില്നിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം.
10. Balaam said to God, 'Balak son of Zippor, king of Moab, has sent me this message:
11. പക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഔടിച്ചുകളവാന് എനിക്കു കഴിയും എന്നിങ്ങനെ മോവാബ്രാജാവായി സിപ്പോരിന്റെ മകനായ ബാലാക് എന്റെ അടുക്കല് പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
11. 'Look, a vast horde of people has arrived from Egypt, and they cover the face of the earth. Come and curse these people for me. Then perhaps I will be able to stand up to them and drive them from the land.''
12. ദൈവം ബിലെയാമിനോടുനീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവര് അനുഗ്രഹിക്കപ്പെട്ടവര് ആകുന്നു എന്നു കല്പിച്ചു.
12. But God told Balaam, 'Do not go with them. You are not to curse these people, for they have been blessed!'
13. ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടുനിങ്ങളുടെ ദേശത്തേക്കു പോകുവിന് ; നിങ്ങളോടുകൂടെ പോരുവാന് യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു.
13. The next morning Balaam got up and told Balak's officials, 'Go on home! The LORD will not let me go with you.'
14. മോവാബ്യപ്രഭുക്കന്മാര് പുറപ്പെട്ടു ബാലാക്കിന്റെ അടുക്കല് ചെന്നു; ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാന് മനസ്സില്ല എന്നു പറഞ്ഞു.
14. So the Moabite officials returned to King Balak and reported, 'Balaam refused to come with us.'
15. ബാലാക് വീണ്ടും അവരെക്കാള് മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.
15. Then Balak tried again. This time he sent a larger number of even more distinguished officials than those he had sent the first time.
16. അവര് ബിലെയാമിന്റെ അടുക്കല് വന്നു അവനോടുഎന്റെ അടുക്കല് വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ.
16. They went to Balaam and delivered this message to him: 'This is what Balak son of Zippor says: Please don't let anything stop you from coming to help me.
17. ഞാന് നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാന് ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്റെ മകനായ ബാലാക് പറയുന്നു എന്നു പറഞ്ഞു.
17. I will pay you very well and do whatever you tell me. Just come and curse these people for me!'
18. ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടുബാലാക് തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്വാന് എനിക്കു കഴിയുന്നതല്ല.
18. But Balaam responded to Balak's messengers, 'Even if Balak were to give me his palace filled with silver and gold, I would be powerless to do anything against the will of the LORD my God.
19. ആകയാല് യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാന് അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാര്പ്പിന് എന്നു ഉത്തരം പറഞ്ഞു.
19. But stay here one more night, and I will see if the LORD has anything else to say to me.'
20. രാത്രിയില് ദൈവം ബിലെയാമിന്റെ അടുക്കല് വന്നുഇവര് നിന്നെ വിളിപ്പാന് വന്നിരിക്കുന്നു എങ്കില് പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാല് ഞാന് നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
20. That night God came to Balaam and told him, 'Since these men have come for you, get up and go with them. But do only what I tell you to do.'
21. ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.
21. So the next morning Balaam got up, saddled his donkey, and started off with the Moabite officials.
22. അവന് പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതന് വഴിയില് അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
22. But God was angry that Balaam was going, so he sent the angel of the LORD to stand in the road to block his way. As Balaam and two servants were riding along,
23. യഹോവയുടെ ദൂതന് വാള് ഊരിപ്പിടിച്ചുകൊണ്ടു വഴിയില് നിലക്കുന്നതു കഴുത കണ്ടു; കഴുത വഴിയില് നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു.
23. Balaam's donkey saw the angel of the LORD standing in the road with a drawn sword in his hand. The donkey bolted off the road into a field, but Balaam beat it and turned it back onto the road.
24. പിന്നെ യഹോവയുടെ ദൂതന് ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയില് നിന്നു.
24. Then the angel of the LORD stood at a place where the road narrowed between two vineyard walls.
25. കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോള് മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാല് മതിലോടു ചേര്ത്തു ഞെക്കി; അവന് അതിനെ വീണ്ടും അടിച്ചു.
25. When the donkey saw the angel of the LORD, it tried to squeeze by and crushed Balaam's foot against the wall. So Balaam beat the donkey again.
26. പിന്നെ യഹോവയുടെ ദൂതന് മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാന് വഴിയില്ലാത്ത ഒരു ഇടുക്കിടയില് നിന്നു.
26. Then the angel of the LORD moved farther down the road and stood in a place too narrow for the donkey to get by at all.
27. യഹോവയുടെ ദൂതനെ കണ്ടപ്പോള് കഴുത ബിലെയാമിന്റെ കീഴെകിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവന് കഴുതയെ വടികൊണ്ടു അടിച്ചു.
27. This time when the donkey saw the angel, it lay down under Balaam. In a fit of rage Balaam beat the animal again with his staff.
28. അപ്പോള് യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടുനീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാന് ഞാന് നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.2 പത്രൊസ് 2:16
28. Then the LORD gave the donkey the ability to speak. 'What have I done to you that deserves your beating me three times?' it asked Balaam.
29. ബിലെയാം കഴുതയോടുനീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യില് ഒരു വാള് ഉണ്ടായിരുന്നെങ്കില് ഞാന് ഇപ്പോള് തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.
29. 'You have made me look like a fool!' Balaam shouted. 'If I had a sword with me, I would kill you!'
30. കഴുത ബിലെയാമിനോടുഞാന് നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാന് എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവന് പറഞ്ഞു.
30. 'But I am the same donkey you have ridden all your life,' the donkey answered. 'Have I ever done anything like this before?' 'No,' Balaam admitted.
31. അപ്പോള് യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതന് വാളൂരിപ്പിടിച്ചു കൊണ്ടു നിലക്കുന്നതു അവന് കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതന് അവനോടു
31. Then the LORD opened Balaam's eyes, and he saw the angel of the LORD standing in the roadway with a drawn sword in his hand. Balaam bowed his head and fell face down on the ground before him.
32. ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാന് നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നുനിന്റെ വഴി നാശകരം എന്നു ഞാന് കാണുന്നു.
32. Why did you beat your donkey those three times?' the angel of the LORD demanded. 'Look, I have come to block your way because you are stubbornly resisting me.
33. കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പില് നിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കില് ഞാന് ഇപ്പോള് തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.
33. Three times the donkey saw me and shied away; otherwise, I would certainly have killed you by now and spared the donkey.'
34. ബിലെയാം യഹോവയുടെ ദൂതനോടുഞാന് പാപം ചെയ്തിരിക്കുന്നുനീ എനിക്കു എതിരായി വഴിയില്നിന്നിരുന്നു എന്നു ഞാന് അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികില് ഞാന് മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
34. Then Balaam confessed to the angel of the LORD, 'I have sinned. I didn't realize you were standing in the road to block my way. I will return home if you are against my going.'
35. യഹോവയുടെ ദൂതന് ബിലെയാമിനോടുഇവരോടുകൂടെ പോക; എങ്കിലും ഞാന് നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
35. But the angel of the LORD told Balaam, 'Go with these men, but say only what I tell you to say.' So Balaam went on with Balak's officials.
36. ബിലെയാം വരുന്നു എന്നു ബാലാക് കേട്ടപ്പോള് അര്ന്നോന് തീരത്തു ദേശത്തിന്റെ അതിരിലുള്ള ഈര്മോവാബ്വരെ അവനെ എതിരേറ്റു ചെന്നു.
36. When King Balak heard that Balaam was on the way, he went out to meet him at a Moabite town on the Arnon River at the farthest border of his land.
37. ബാലാക് ബിലെയാമിനോടുഞാന് നിന്നെ വിളിപ്പാന് ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാന് എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു
37. Didn't I send you an urgent invitation? Why didn't you come right away?' Balak asked Balaam. 'Didn't you believe me when I said I would reward you richly?'
38. ഞാന് വന്നിരിക്കുന്നുവല്ലോ; എന്നാല് എന്തെങ്കിലും പറവാന് എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേല് ആക്കിത്തരുന്ന വചനമേ ഞാന് പ്രസ്താവിക്കയുള്ളു എന്നു പറഞ്ഞു.
38. Balaam replied, 'Look, now I have come, but I have no power to say whatever I want. I will speak only the message that God puts in my mouth.'
39. അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവര് കിര്യ്യത്ത് - ഹൂസോത്തില് എത്തി.
39. Then Balaam accompanied Balak to Kiriath-huzoth,
40. ബാലാക് കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാര്ക്കും കൊടുത്തയച്ചു.
40. where the king sacrificed cattle and sheep. He sent portions of the meat to Balaam and the officials who were with him.
41. പിറ്റെന്നാള് ബാലാക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവന് ജനത്തിന്റെ ഒരു അറ്റം കണ്ടു.
41. The next morning Balak took Balaam up to Bamoth-baal. From there he could see some of the people of Israel spread out below him.