Numbers - സംഖ്യാപുസ്തകം 3 | View All

1. യഹോവ സീനായി പര്വ്വതത്തില്വെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിതു

1. These were the descendants of Aaron and Moses, at the time when Yahweh spoke to Moses on Mount Sinai.

2. അഹരോന്റെ പുത്രന്മാരുടെ പേരുകള് ഇവആദ്യജാതന് നാദാബ്, അബീഹൂ, എലെയാസാര്, ഈഥാമാര്.

2. These were the names of Aaron's sons: Nadab the eldest, then Abihu, Eleazar and Ithamar.

3. പുരോഹിതശുശ്രൂഷചെയ്വാന് പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകള് ഇവ തന്നേ.

3. Such were the names of Aaron's sons, priests anointed and invested with the powers of the priesthood.

4. എന്നാല് നാദാബും അബീഹൂവും സീനായിമരുഭൂമിയില്വെച്ചു യഹോവയുടെ സന്നിധിയില് അന്യാഗ്നി കത്തിച്ചപ്പോള് യഹോവയുടെ സന്നിധിയില്വെച്ചു മരിച്ചുപോയി; അവര്ക്കും മക്കള് ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിത ശുശ്രൂഷ ചെയ്തുപോന്നു.

4. Nadab and Abihu died in Yahweh's presence, in the desert of Sinai, when they offered unauthorised fire before Yahweh. They left no children and so it fell to Eleazar and Ithamar to exercise the priesthood under their father Aaron.

5. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

5. Yahweh spoke to Moses and said:

6. നീ ലേവിഗോത്രത്തെ അടുക്കല് വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിര്ത്തുക.

6. 'Muster the tribe of Levi and put it at the disposal of the priest Aaron: they must be at his service.

7. അവര് സമാഗമനക്കുടാരത്തിന്റെ മുമ്പില് അവന്റെ കാര്യവും സര്വ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.

7. They will undertake the duties incumbent on him and the whole community before the Tent of Meeting, in serving the Dwelling,

8. അവര് സമാഗമനക്കുടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേല്മക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.

8. and they will be in charge of all the furnishings of the Tent of Meeting and undertake the duties incumbent on the Israelites in serving the Dwelling.

9. നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാര്ക്കും കൊടുക്കേണം; യിസ്രായേല്മക്കളില്നിന്നു അവര് അവന്നു സാക്ഷാല് ദാനമായുള്ളവര് ആകുന്നു.

9. You will present the Levites to Aaron and his sons as men dedicated; they will be given to him by the Israelites.

10. അഹരോനെയും പുത്രന്മാരെയും പൌരോഹിത്യം നടത്തുവാന് നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യന് മരണശിക്ഷ അനുഭവിക്കേണം.

10. 'You will register Aaron and his sons, who will carry out their priestly duty. But any unauthorised person who comes near must be put to death.'

11. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

11. Yahweh spoke to Moses and said:

12. യിസ്രായേല്മക്കളുടെ ഇടയില് പിറക്കുന്ന എല്ലാ കടിഞ്ഞൂലിന്നും പകരം ഞാന് ലേവ്യരെ യിസ്രായേല്മക്കളില്നിന്നു എടുത്തിരിക്കുന്നു; ലേവ്യര് എനിക്കുള്ളവരായിരിക്കേണം.

12. 'Look, I myself have chosen the Levites from the Israelites instead of all the first-born, those who emerge first from the womb in Israel; the Levites therefore belong to me.

13. കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാന് മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളില് യിസ്രായേലില് മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാന് യഹോവ ആകുന്നു.

13. For every first-born belongs to me. On the day when I struck down all the first-born in Egypt, I consecrated all the first-born in Israel, human and animal, to be my own. They are mine, Yahweh's.'

14. യഹോവ പിന്നെയും സീനായിമരുഭൂമിയില്വെച്ചു മോശെയോടു അരുളിച്ചെയ്തതു

14. Yahweh spoke to Moses in the desert of Sinai and said:

15. ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരില് ഒരു മാസംമുതല് മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം.

15. 'You must take a census of Levi's descendants by families and clans; all the males of the age of one month and over will be counted.'

16. തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.

16. At Yahweh's word Moses took a census of them, as Yahweh had ordered.

17. ലേവിയുടെ പുത്രന്മാരുടെ പേരുകള്ഗേര്ശോന് , കെഹാത്ത്, മെരാരി.

17. These were the names of Levi's sons: Gershon, Kohath and Merari.

18. കുടുംബംകുടുംബമായി ഗേര്ശോന്റെ പുത്രന്മാരുടെ പേരുകള്

18. These were the names of Gershon's sons by their clans: Libni and Shimei;

19. ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാര്അമ്രാം, യിസ്ഹാര്, ഹെബ്രോന് , ഉസ്സീയേല്.

19. Kohath's sons by their clans: Amram, Izhar, Hebron and Uzziel;

20. കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാര്മഹ്ളി, മൂശി. ഇവര് തന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങള്.

20. Merari's sons by their clans: Mahli and Mushi. These were the clans of Levi, grouped by families.

21. ഗേര്ശോനില്നിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേര്ശോന്യ കുടുംബങ്ങള്.

21. From Gershon were descended the Libnite and Shimeite clans; these were the Gershonite clans.

22. അവരില് ഒരു മാസം മുതല് മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില് എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു.

22. Their full number, counting the males of one month and over, came to seven thousand five hundred.

23. ഗേര്ശോന്യകുടുംബങ്ങള് തിരുനിവാസത്തിന്റെ പുറകില് പടിഞ്ഞാറെ ഭാഗത്തു പാളയമിറങ്ങേണം.

23. The Gershonite clans pitched their camp behind the Dwelling, on the west side.

24. ഗേര്ശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകന് എലീയാസാഫ് പ്രഭു ആയിരിക്കേണം.

24. The leader of the House of Gershon was Eliasaph son of Lael.

25. സമാഗമനക്കുടാരത്തില് ഗേര്ശോന്യര് നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും

25. As regards the Tent of Meeting, the Gershonites had charge of the Dwelling, the Tent and its covering, the screen for the entrance to the Tent of Meeting,

26. തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു.

26. the curtaining of the court, the screen for the entrance to the court surrounding the Dwelling and the altar, and the cords required in dealing with all this.

27. കെഹാത്തില്നിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യ്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.

27. From Kohath were descended the Amramite, Izharite, Hebronite and Uzzielite clans; these were the Kohathite clans.

28. ഇവ കെഹാത്യരുടെ കുടുംബങ്ങള്. ഒരു മാസംമുതല് മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയില് വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവര് എണ്ണായിരത്തറുനൂറു പേര്.

28. Their full number, counting the males of one month and over, came to eight thousand three hundred. They were in charge of the sanctuary.

29. കെഹാത്യകുടുംബങ്ങള് തിരുനിവാസത്തിന്റെ തെക്കെ ഭാഗത്തു പാളയമിറങ്ങേണം.

29. The Kohathite clans pitched their camp on the south side of the Dwelling.

30. കെഹാത്യ കുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകന് എലീസാഫാന് പ്രഭു ആയിരിക്കേണം.

30. The leader of the house of the Kohathite clans was Elizaphan son of Uzziel.

31. അവര് നോക്കേണ്ടതു പെട്ടകം, മേശ, നിലവിളകൂ, പീഠങ്ങള്, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്, തിരശ്ശീല എന്നിവയും അവേക്കുള്ള വേല ഒക്കെയും ആകുന്നു.

31. They were in charge of the ark, the table, the lamp-stand, the altars, the sacred vessels used in the liturgy, and the curtain with all its fittings.

32. പുരോഹിതനായ അഹരോന്റെ മകന് എലെയാസാര് ലേവ്യര്ക്കും പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേല്വിചാരകനും ആയിരിക്കേണം.

32. The chief of the Levite leaders was Eleazar, son of Aaron the priest. He supervised the people responsible for the sanctuary.

33. മെരാരിയില്നിന്നു മഹ്ളിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്യ്യകുടുംബങ്ങള് ഇവ തന്നേ.

33. From Merari were descended the Mahlite and Mushite clans; these were the Merarite clans.

34. അവരില് ഒരു മാസംമുതല് മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില് എണ്ണപ്പെട്ടവര് ആറായിരത്തിരുനൂറു പേര്.

34. Their full number, counting the males of one month and over, came to six thousand two hundred.

35. മെരാര്യ്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകന് സൂരിയേല് പ്രഭു ആയിരിക്കേണം; ഇവര് തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.

35. The leader of the House of the Merarite clans was Zuriel, son of Abihail. They pitched their camp on the north side of the Dwelling.

36. മെരാര്യ്യര് നോക്കുവാന് നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്, ചുവട്, അതിന്റെ ഉപകരണങ്ങള് ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും,

36. The Merarites were in charge of the framework of the Dwelling, with its crossbars, poles, sockets and all its accessories and fittings,

37. പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂണ്, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.

37. and also the poles round the court, with their sockets, pegs and cords.

38. എന്നാല് തിരുനിവാസത്തിന്റെ മുന് വശത്തു കിഴക്കു, സമാഗമനക്കുടാരത്തിന്റെ മുന് വശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേല്മക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യന് അടുത്തുവന്നാല് മരണ ശിക്ഷ അനുഭവിക്കേണം.

38. Finally, on the east side, in front of the Dwelling, in front of the Tent of Meeting, towards the east, was the camp of Moses and Aaron and his sons, who had charge of the sanctuary on behalf of the Israelites. Any unauthorised person coming near was to be put to death.

39. മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരില് ഒരു മാസംമുതല് മോലോട്ടു പ്രായമുള്ള ആണുങ്ങള് ആകെ ഇരുപത്തീരായിരം പേര്.

39. The total number of male Levites of the age of one month and over, whom Moses counted by clans as Yahweh had ordered, came to twenty-two thousand.

40. യഹോവ പിന്നെയും മോശെയോടു കല്പിച്ചതുയിസ്രായേല്മക്കളില് ഒരു മാസംമുതല് മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെ ഒക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.

40. Yahweh said to Moses: 'Take a census of all the first-born of the Israelites, all the males from the age of one month and over; take a census of them by name.

41. യിസ്രായേല്മക്കളിലെ എല്ലാകടിഞ്ഞൂലുകള്ക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാന് യഹോവ ആകുന്നു.

41. You will then present the Levites to me, Yahweh, instead of Israel, and similarly the Levites' cattle instead of the first-born cattle of the Israelites.'

42. യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേല്മക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.

42. As Yahweh ordered, Moses took a census of all the first-born of the Israelites.

43. ഒരു മാസംമുതല് മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു.

43. The total count, by name, of the first-born from the age of one month and over came to twenty-two thousand two hundred and seventy-three.

44. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

44. Yahweh then spoke to Moses and said:

45. യിസ്രായേല്മക്കളില് എല്ലാ കടിഞ്ഞൂലുകള്ക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങള്ക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യര് എനിക്കുള്ളവരായിരിക്കേണം; ഞാന് യഹോവ ആകുന്നു.

45. 'Take the Levites instead of all the first-born of the Israelites, and the Levites' cattle instead of their cattle; the Levites will be mine, Yahweh's.

46. യിസ്രായേല്മക്കളുടെ കടിഞ്ഞൂലുകളില് ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തുമൂന്നു പേരുടെ വീണ്ടെടുപ്പിന്നായി തലകൂ അഞ്ചു ശേക്കെല് വീതം വാങ്ങേണം;

46. For the ransom of the two hundred and seventy-three first-born of the Israelites in excess of the number of Levites,

47. വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെല് ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.

47. you will take five shekels for each, by the sanctuary shekel, at twenty gerah to the shekel;

48. അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോന്നും അവന്റെ മക്കള്ക്കും കൊടുക്കേണം.

48. you will then give this money to Aaron and his sons as the ransom for the extra number.'

49. ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.

49. Moses took the ransom money for the extra ones unransomed by the Levites;

50. യിസ്രായേല്മക്കളുടെ ആദ്യജാതന്മാരോടു അവന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മൂന്നൂറ്ററുപത്തഞ്ചു ശേക്കെല് പണം വാങ്ങി.

50. he took the money for the first-born of the Israelites: one thousand three hundred and sixty-five shekels, by the sanctuary shekel;

51. യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്റെ മക്കള്ക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.

51. and Moses then handed over their ransom money to Aaron and his sons, at Yahweh's bidding, as Yahweh had ordered Moses.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |