Numbers - സംഖ്യാപുസ്തകം 4 | View All

1. യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

1. The Lord said to Moses and Aaron,

2. ലേവ്യരില് വെച്ചു കെഹാത്യരില് മുപ്പതു വയസ്സുമുതല് അമ്പതു വയസ്സുവരെയുള്ളവരായി സമാഗമനക്കുടാരത്തില്

2. Count the Kohathites among the Levites by family groups and families.

3. വേലചെയ്വാന് സേവയില് പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിന് .

3. Count the men from thirty to fifty years old, all who come to serve in the Meeting Tent.

4. സമാഗമനക്കുടാരത്തില് അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാല്

4. The Kohathites are responsible for the most holy things in the Meeting Tent.

5. പാളയം യാത്രപുറപ്പെടുമ്പോള് അഹരോനും പുത്രന്മാരും വന്നു തിരശ്ശീല ഇറക്കി അതുകൊണ്ടു സാക്ഷ്യപെട്ടകം മൂടേണം.

5. When the Israelites are ready to move, Aaron and his sons must go into the Holy Tent, take down the curtain, and cover the Ark of the Agreement with it.

6. തഹശൂതോല്കൊണ്ടുള്ള മൂടി അതിന്മേല് ഇട്ടു അതിന്നു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം.

6. Over this they must put a covering made from fine leather, then spread the solid blue cloth over that, and put the poles in place.

7. കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ചു അതിന്മേല് തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും വെക്കേണം; നിരന്തരമായ അപ്പവും അതിന്മേല് ഇരിക്കേണം.

7. Then they must spread a blue cloth over the table for the bread that shows a person is in God's presence. They must put the plates, pans, bowls, and the jars for drink offerings on the table; they must leave the bread that is always there on the table.

8. അവയുടെ മേല് ഒരു ചുവപ്പുശീല വിരിച്ചു തഹശൂതോല്കൊണ്ടുള്ള മൂടുവിരിയാല് അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം.

8. Then they must put a red cloth over all of these things, cover everything with fine leather, and put the poles in place.

9. ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിന്നുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിന്നുള്ള എല്ലാ എണ്ണകൂടങ്ങളും മൂടേണം.

9. With a blue cloth they must cover the lampstand, its lamps, its wick trimmers, its trays, and all the jars for the oil used in the lamps.

10. അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോല്കൊണ്ടുള്ള ഒരു വിരിയില് പൊതിഞ്ഞു ഒരു തണ്ടിന്മേല് വെച്ചുകെട്ടേണം.

10. Then they must wrap everything in fine leather and put all these things on a frame for carrying them.

11. സ്വര്ണ്ണ പീഠത്തിന്മേല് അവര് ഒരു നീലശ്ശീല വിരിച്ചു തഹശ്ശൂതോല്കൊണ്ടുള്ള ഒരു വിരിയാല് മൂടുകയും തണ്ടു ചെലുത്തുകയും വേണം.

11. They must spread a blue cloth over the gold altar, cover it with fine leather, and put the poles in place.

12. വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവര് എടുത്തു ഒരു നീലശ്ശീലയില് പൊതിഞ്ഞു തഹശൂതോല്കൊണ്ടുള്ള ഒരു വിരിയാല് മൂടുകയും ഒരു തണ്ടിന്മേല് വെച്ചു കെട്ടുകയും വേണം.

12. They must gather all the things used for serving in the Holy Place and wrap them in a blue cloth. Then they must cover that with fine leather and put these things on a frame for carrying them.

13. അവര് യാഗപീഠത്തില്നിന്നു വെണ്ണീര് നീക്കി അതിന്മേല് ഒരു ധൂമ്രശീല വിരിക്കേണം.

13. They must clean the ashes off the bronze altar and spread a purple cloth over it.

14. അവര് അതിന്മേല് ശുശ്രൂഷചെയ്യേണ്ടതിന്നുള്ള ഉപകരണങ്ങളായ കലശം, മുള്ക്കൊളുത്തു, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേല് വെക്കേണം; തഹശൂതോല്കൊണ്ടുള്ള ഒരു വിരി അതിന്മേല് വിരിക്കയും തണ്ടു ചെലുത്തുകയും വേണം.

14. They must gather all the things used for serving at the altar -- the pans for carrying the fire, the meat forks, the shovels, and the bowls -- and put them on the bronze altar. Then they must spread a covering of fine leather over it and put the poles in place.

15. പാളയം യാത്രപുറപ്പെടുമ്പോള് അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടി തീര്ന്നശേഷം കെഹാത്യര് ചുമപ്പാന് വരേണം; എന്നാല് അവര് മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമായതൊന്നും തൊടരുതു; സമാഗമനക്കുടാരത്തില് കെഹാത്യരുടെ ചുമടു ഇവ തന്നേ.

15. When the Israelites are ready to move, and when Aaron and his sons have covered the holy furniture and all the holy things, the Kohathites may go in and carry them away. In this way they won't touch the holy things and die. It is the Kohathites' job to carry the things that are in the Meeting Tent.

16. പുരോഹിതനായ അഹരോന്റെ മകന് എലെയാസാര് നോക്കേണ്ടതുവെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവര്ഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ.

16. Eleazar son of Aaron, the priest, will be responsible for the Holy Tent and for everything in it, for all the holy things it has: the oil for the lamp, the sweet-smelling incense, the continual grain offering, and the oil used to appoint priests and things to the Lord's service.'

17. യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു

17. The Lord said to Moses and Aaron,

18. നിങ്ങള് കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരില്നിന്നു ഛേദിച്ചുകളയരുതു.

18. Don't let the Kohathites be cut off from the Levites.

19. അവര് അതിവിശുദ്ധവസ്തുക്കളോടു അടുക്കുമ്പോള് മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്വിന് അഹരോനും പുത്രന്മാരും അകത്തു കടന്നു അവരില് ഔരോരുത്തനെ അവനവന്റെ വേലെക്കും അവനവന്റെ ചുമട്ടിന്നും ആക്കേണം.

19. Do this for the Kohathites so that they may go near the Most Holy Place and not die: Aaron and his sons must go in and show each Kohathite what to do and what to carry.

20. എന്നാല് അവര് വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന്നു ക്ഷണനേരംപോലും അകത്തു കടക്കരുതു.

20. The Kohathites must not enter and look at the holy things, even for a second, or they will die.'

21. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

21. The Lord said to Moses,

22. ഗേര്ശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.

22. Count the Gershonites by families and family groups.

23. മുപ്പതു വയസ്സുമുതല് അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തില് വേല ചെയ്വാന് സേവയില് പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം.

23. Count the men from thirty to fifty years old, all who have a job to do in the Meeting Tent.

24. സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേര്ശോന്യകുടുംബങ്ങള്ക്കുള്ള വേല എന്തെന്നാല്

24. 'This is what the Gershonite family groups must do and what they must carry.

25. തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനക്കുടാരം, അതിന്റെ മൂടുവിരി, തഹശുതോല്കൊണ്ടു അതിന്മേലുള്ള പുറമൂടി, സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല,

25. They must carry the curtains of the Holy Tent, the Meeting Tent, its covering, and its outer covering made from fine leather. They must also carry the curtains for the entrance to the Meeting Tent,

26. പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, അവയുടെ കയറു എന്നിവയും അവയുടെ ഉപയോഗത്തിന്നുള്ള ഉപകരണങ്ങള് ഒക്കെയും അവര് ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്വാനുള്ള വേലയൊക്കെയും അവര് ചെയ്യേണം.

26. the curtains of the courtyard that goes around the Holy Tent and the altar, the curtain for the entry to the courtyard, the ropes, and all the things used with the curtains. They must do everything connected with these things.

27. ഗേര്ശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പന പ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങള് അവരുടെ വിചാരണയില് ഏല്പിക്കേണം.

27. Aaron and his sons are in charge of what the Gershonites do or carry; you tell them what they are responsible for carrying.

28. സമാഗമനക്കുടാരത്തില് ഗേര്ശോന്യരുടെ കുടുംബങ്ങള്ക്കുള്ള വേല ഇതു തന്നേ; അവരുടെ സേവ പുരോഹിതനായ അഹരോന്റെ മകന് ഈഥാമാരിന്റെ കൈക്കീഴായിരിക്കേണം.

28. This is the work of the Gershonite family group at the Meeting Tent. Ithamar son of Aaron, the priest, will direct their work.

29. മെരാര്യ്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം.

29. 'Count the Merarite families and family groups.

30. മുപ്പതു വയസ്സുമുതല് അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തിലെ വേല ചെയ്വാന് സേവയില് പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം.

30. Count the men from thirty to fifty years old, all who work at the Meeting Tent.

31. സമാഗമനക്കുടാരത്തില് അവര്ക്കുംള്ള എല്ലാവേലയുടെയും മുറെക്കു അവര് എടുക്കേണ്ടുന്ന ചുമടു എന്തെന്നാല്തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്, ചുവടു,

31. It is their job to carry the following as they serve in the Meeting Tent: the frames of the Holy Tent, the crossbars, the posts, and bases,

32. ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്, ചുവടു, കുറ്റി, കയറു എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാ വേലയും തന്നേ; അവര് എടുക്കേണ്ടുന്ന ഉപകരണങ്ങള് നിങ്ങള് പേര്വിവരമായി അവരെ ഏല്പിക്കേണം.

32. in addition to the posts that go around the courtyard, their bases, tent pegs, ropes, and everything that is used with the poles around the courtyard. Tell each man exactly what to carry.

33. പുരോഹിതനായ അഹരോന്റെ മകന് ഈഥാമാരിന്റെ കൈക്കീഴെ സമാഗമനക്കുടാരത്തില് മെരാര്യ്യരുടെ കുടുംബങ്ങള്ക്കുള്ള സകലസേവയുടെയും മുറെക്കു അവര് ചെയ്യേണ്ടുന്ന വേല ഇതു തന്നേ.

33. This is the work the Merarite family group will do for the Meeting Tent. Ithamar son of Aaron, the priest, will direct their work.'

34. മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും മെഹാത്യരില് മുപ്പതു വയസ്സുമുതല് അമ്പതു വയസ്സുവരെ

34. Moses, Aaron, and the leaders of Israel counted the Kohathites by families and family groups,

35. സമാഗമനക്കുടാരത്തില് വേല ചെയ്വാന് സേവയില് പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.

35. the men from thirty to fifty years old who were to work at the Meeting Tent.

36. അവരില് കുടുംബംകുടുംബമായി എണ്ണപ്പെട്ടവര് രണ്ടായിരത്തെഴുനൂറ്റമ്പതു പേര്.

36. There were 2,750 men in the family groups.

37. മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളില് എണ്ണിയവരായി സമാഗമന കൂടാരത്തില് വേല ചെയ്വാനുള്ളവര് എല്ലാം ഇവര് തന്നേ.

37. This was the total of the Kohath family groups who worked at the Meeting Tent, whom Moses and Aaron counted as the Lord had commanded Moses.

38. ഗേര്ശോന്യരില് കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ

38. Also, the Gershonites were counted by families and family groups,

39. മുപ്പതുവയസ്സുമുതല് അമ്പതു വയസ്സുവരെ സമാഗമന കൂടാരത്തില് വേല ചെയ്വാന് സേവയില് പ്രവേശിക്കുന്നവരായി

39. the men from thirty to fifty years old who were given work at the Meeting Tent.

40. കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവര് രണ്ടായിരത്തറുനൂറ്റി മുപ്പതു പേര്.

40. The families and family groups had 2,630 men.

41. യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേര്ശോന്യകുടുംബങ്ങളില് എണ്ണിയവരായി സമാഗമനക്കുടാരത്തില് വേല ചെയ്വാനുള്ളവര് എല്ലാം ഇവര് തന്നേ.

41. This was the total of the Gershon family groups who worked at the Meeting Tent, whom Moses and Aaron counted as the Lord had commanded.

42. മെരാര്യ്യകുടുംബങ്ങളില് കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ

42. Also, the men in the families and family groups of the Merari family were counted,

43. മുപ്പതു വയസ്സുമുതല് അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തില് വേല ചെയ്വാന് സേവയില് പ്രവേശിക്കുന്നവരായി

43. the men from thirty to fifty years old who were to work at the Meeting Tent.

44. അവരില് കുടുംബംകുടുംബമായി എണ്ണപ്പെട്ടവര് ആകെ മൂവായിരത്തിരുനൂറുപേര്.

44. The family groups had 3,200 men.

45. യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യ്യ കുടുംബങ്ങളില് എണ്ണിയവര് ഇവര് തന്നേ.

45. This was the total of the Merari family groups, whom Moses and Aaron counted as the Lord had commanded Moses.

46. മോശെയും അഹരോനും യിസ്രായേല് പ്രഭുക്കന്മാരും ലേവ്യരില് കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതല് അമ്പതുവയസ്സുവരെ

46. So Moses, Aaron, and the leaders of Israel counted all the Levites by families and family groups.

47. സമാഗമന കൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്വാന് പ്രവേശിച്ചവര് ആകെ

47. They counted the men from thirty to fifty who were given work at the Meeting Tent and who carried the Tent.

48. എണ്ണായിരത്തഞ്ഞൂറ്റെണ്പതു പേര് ആയിരുന്നു.

48. The total number of these men was 8,580.

49. യഹോവയുടെ കല്പനപ്രകാരം അവര് മോശെ മുഖാന്തരം ഔരോരുത്തന് താന്താന്റെ വേലക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ച പോലെ അവന് അവരെ എണ്ണി.

49. Each man was counted as the Lord had commanded Moses; each man was given his work and told what to carry as the Lord had commanded Moses.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |