Matthew - മത്തായി 15 | View All

1. അനന്തരം യെരൂശലേമില്നിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കല് വന്നു

1. Then Pharisees and scribes from Jerusalem came to Jesus and said,

2. നിന്റെ ശിഷ്യന്മാര് പൂര്വന്മാരുടെ സന്പ്രദായം ലംഘിക്കുന്നതു എന്തു? അവര് ഭക്ഷിക്കുമ്പോള് കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു

2. 'Why do your disciples break away from the tradition of the elders? They eat without washing their hands.'

3. അവന് അവരോടു ഉത്തരം പറഞ്ഞതു“നിങ്ങളുടെ സന്പ്രദായംകൊണ്ടു നിങ്ങള് ദൈവകല്പന ലംഘിക്കുന്നതു എന്തു?

3. He answered, 'And why do you break away from the commandment of God for the sake of your tradition?

4. അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവന് മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
പുറപ്പാടു് 20:12, പുറപ്പാടു് 21:17, ലേവ്യപുസ്തകം 20:9, ആവർത്തനം 5:16

4. For God said, 'Honour your father and your mother' and 'Anyone who curses his father or mother will be put to death.'

5. നിങ്ങളോ ഒരുത്തന് അപ്പനോടു എങ്കിലും അമ്മയോടു എങ്കിലുംനിനക്കു എന്നാല് ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാല്

5. But you say, 'If anyone says to his father or mother: Anything I might have used to help you is dedicated to God,

6. അവന് അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സന്പ്രദായത്താല് നിങ്ങള് ദൈവവചനത്തെ ദുര്ബ്ബലമാക്കിയിരിക്കുന്നു.

6. he is rid of his duty to father or mother.' In this way you have made God's word ineffective by means of your tradition.

7. കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:”

7. Hypocrites! How rightly Isaiah prophesied about you when he said:

8. ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.
യെശയ്യാ 29:13

8. This people honours me only with lip-service, while their hearts are far from me.

9. മാനുഷകല്പനകളായ ഉപദേശങ്ങളെ അവര് പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യര്ത്ഥമായി ഭജിക്കുന്നു' “എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.”
യെശയ്യാ 29:13

9. Their reverence of me is worthless; the lessons they teach are nothing but human commandments.'

10. പിന്നെ അവന് പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു“കേട്ടു ഗ്രഹിച്ചു കൊള്വിന് .

10. He called the people to him and said, 'Listen, and understand.

11. മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായില് നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.”

11. What goes into the mouth does not make anyone unclean; it is what comes out of the mouth that makes someone unclean.'

12. അപ്പോള് ശിഷ്യന്മാര് അടുക്കെ വന്നുപരീശന്മാര് ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.

12. Then the disciples came to him and said, 'Do you know that the Pharisees were shocked when they heard what you said?'

13. അതിന്നു അവന് “സ്വര്ഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈഒക്കെയും വേരോടെ പറിഞ്ഞുപോകും.

13. He replied, 'Any plant my heavenly Father has not planted will be pulled up by the roots.

14. അവരെ വിടുവിന് ; അവര് കുരുടന്മാരായ വഴികാട്ടികള് അത്രേ; കുരുടന് കുരുടനെ വഴിനടത്തിയാല് ഇരുവരും കുഴിയില് വീഴും എന്നു ഉത്തരം പറഞ്ഞു.

14. Leave them alone. They are blind leaders of the blind; and if one blind person leads another, both will fall into a pit.'

15. പത്രൊസ് അവനോടുആ ഉപമ ഞങ്ങള്ക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.

15. At this, Peter said to him, 'Explain the parable for us.'

16. അതിന്നു അവന് പറഞ്ഞതു“നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?

16. Jesus replied, 'Even you -- don't you yet understand?

17. വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റില് ചെന്നിട്ടു മറപ്പുരയില് പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?

17. Can't you see that whatever goes into the mouth passes through the stomach and is discharged into the sewer?

18. വായില് നിന്നു പുറപ്പെടുന്നതോ ഹൃദയത്തില്നിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.

18. But whatever comes out of the mouth comes from the heart, and it is this that makes someone unclean.

19. എങ്ങനെയെന്നാല് ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില് നിന്നു പുറപ്പെട്ടുവരുന്നു.

19. For from the heart come evil intentions: murder, adultery, fornication, theft, perjury, slander.

20. മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.”

20. These are the things that make a person unclean. But eating with unwashed hands does not make anyone unclean.'

21. യേശു അവിടം വിട്ടു, സോര് സീദോന് എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി.

21. Jesus left that place and withdrew to the region of Tyre and Sidon.

22. ആ ദേശത്തുനിന്നു ഒരു കനാന്യ സ്ത്രീ വന്നു, അവനോടുകര്ത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകള്ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.

22. And suddenly out came a Canaanite woman from that district and started shouting, 'Lord, Son of David, take pity on me. My daughter is tormented by a devil.'

23. അവന് അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാര് അടുക്കെ, വന്നുഅവള് നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.

23. But he said not a word in answer to her. And his disciples went and pleaded with him, saying, 'Give her what she wants, because she keeps shouting after us.'

24. അതിന്നു അവന് “യിസ്രായേല് ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.

24. He said in reply, 'I was sent only to the lost sheep of the House of Israel.'

25. എന്നാല് അവള് വന്നുകര്ത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
യോശുവ 5:14-15

25. But the woman had come up and was bowing low before him. 'Lord,' she said, 'help me.'

26. അവനോ“മക്കളുടെ അപ്പം എടുത്തു നായകൂട്ടികള്ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു ഉത്തരം പറഞ്ഞു.

26. He replied, 'It is not fair to take the children's food and throw it to little dogs.'

27. അതിന്നു അവള്അതേ, കര്ത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയില് നിന്നു വീഴുന്ന നുറുക്കുകള് തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.

27. She retorted, 'Ah yes, Lord; but even little dogs eat the scraps that fall from their masters' table.'

28. യേശു അവളോടു“സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതല് അവളുടെ മകള്ക്കു സൌഖ്യം വന്നു.

28. Then Jesus answered her, 'Woman, you have great faith. Let your desire be granted.' And from that moment her daughter was well again.

29. യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയില് കയറി അവിടെ ഇരുന്നു.

29. Jesus went on from there and reached the shores of the Lake of Galilee, and he went up onto the mountain. He took his seat,

30. വളരെ പുരുഷാരം മുടന്തര്, കുരുടര്, ഊമര്, കൂനര് മുതലായ പലരെയും അവന്റെ അടുക്കല് കൊണ്ടുവന്നു അവന്റെ കാല്ക്കല് വെച്ചു; അവന് അവരെ സൌഖ്യമാക്കി;

30. and large crowds came to him bringing the lame, the crippled, the blind, the dumb and many others; these they put down at his feet, and he cured them.

31. ഊമര് സംസാരിക്കുന്നതും കൂനര് സൌഖ്യമാകുന്നതും മുടന്തര് നടക്കുന്നതും കുരുടര് കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
യെശയ്യാ 52:14

31. The crowds were astonished to see the dumb speaking, the cripples whole again, the lame walking and the blind with their sight, and they praised the God of Israel.

32. എന്നാല് യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു“ഈ പുരുഷാരം ഇപ്പോള് മൂന്നു നാളായി എന്നോടുകൂടെ പാര്ക്കുംന്നു; അവര്ക്കും ഭക്ഷിപ്പാന് ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാന് മനസ്സുമില്ല; അവര് വഴിയില്വെച്ചു തളര്ന്നുപോയേക്കും” എന്നു പറഞ്ഞു.

32. But Jesus called his disciples to him and said, 'I feel sorry for all these people; they have been with me for three days now and have nothing to eat. I do not want to send them off hungry, or they might collapse on the way.'

33. ശിഷ്യന്മാര് അവനോടുഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാന് മതിയായ അപ്പം ഈ കാട്ടില് നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു.

33. The disciples said to him, 'Where in a deserted place could we get sufficient bread for such a large crowd to have enough to eat?'

34. “നിങ്ങളുടെ പക്കല് എത്ര അപ്പം ഉണ്ടു” എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവര് പറഞ്ഞു.

34. Jesus said to them, 'How many loaves have you?' They said, 'Seven, and a few small fish.'

35. അവന് പുരുഷാരത്തോടു നിലത്തു ഇരിപ്പാന് കല്പിച്ചു,

35. Then he instructed the crowd to sit down on the ground,

36. ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര് പുരുഷാരത്തിന്നും കൊടുത്തു.

36. and he took the seven loaves and the fish, and after giving thanks he broke them and began handing them to the disciples, who gave them to the crowds.

37. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവര് ഏഴു വട്ടി നിറെച്ചെടുത്തു.

37. They all ate as much as they wanted, and they collected what was left of the scraps, seven baskets full.

38. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാര് ആയിരുന്നു.

38. Now four thousand men had eaten, to say nothing of women and children.

39. പിന്നെ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകില് കയറി മഗദാദേശത്തു എത്തി.

39. And when he had sent the crowds away he got into the boat and went to the territory of Magadan.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |