Mark - മർക്കൊസ് 4 | View All

1. അവന് പിന്നെയും കടല്ക്കരെവെച്ചു ഉപദേശിപ്പാന് തുടങ്ങി. അപ്പോള് ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കല് വന്നു കൂടുകകൊണ്ടു അവന് പടകില് കയറി കടലില് ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയില് ആയിരുന്നു.

1. And he begane agayne to teach by ye seeside. And there gathered moch people vnto him, so that he wente in to a shippe, and sat vpon the water. And all the people stode vpon the londe by the see syde.

2. അവന് ഉപമകളാല് അവരെ പലതും ഉപദേശിച്ചു, ഉപദേശത്തില് അവരോടു പറഞ്ഞതു

2. And he preached longe vnto the by parables, and sayde vnto the in his doctryne:

3. കേള്പ്പിന് ; വിതെക്കുന്നവന് വിതെപ്പാന് പുറപ്പെട്ടു.

3. Herken to, beholde, there wente out a sower to sowe:

4. വിതെക്കുമ്പോള് ചിലതു വഴിയരികെ വിണു; പറവകള് വന്നു അതു തിന്നുകളഞ്ഞു.

4. & it happened whyle he was sowinge, that some fell by the waye syde. Then came the foules vnder the heauen, and ate it vp.

5. മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാല് ക്ഷണത്തില് മുളെച്ചുവന്നു.

5. Some fell vpon stonye grounde, where it had not moch earth: and anone it came vp, because it had not depe earth.

6. സൂര്യന് ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ടു ഉണങ്ങിപ്പോയി.

6. Now wha the Sonne arose, it caught heate: and in so moch as it had no rote, it wythred awaye.

7. മറ്റു ചിലതു മുള്ളിന്നിടയില് വീണു; മുള്ളു മുളെച്ചു വളര്ന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല.

7. And some fel amonge the thornes, & the thornes grew vp, and choked it, and it gaue no frute.

8. മറ്റു ചിലതു നല്ലമണ്ണില് വീണിട്ടു മുളെച്ചു വളര്ന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.

8. And some fell vpon a good grounde, which gaue frute, that came vp and grew. And some bare thirtie folde, and some sixtie folde, and some an hundreth folde,

9. കേള്പ്പാന് ചെവി ഉള്ളവന് കേള്ക്കട്ടെ എന്നും അവന് പറഞ്ഞു.

9. And he sayde vnto them: Who so hath eares to heare, let him heare.

10. അനന്തരം അവന് തനിച്ചിരിക്കുമ്പോള് അവനോടുകൂടെയുള്ളവന് പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.

10. And whan he was alone, they that were aboute him wt the twolue, axed him concernynge this parable.

11. അവരോടു അവന് പറഞ്ഞതുദൈവരാജ്യത്തിന്റെ മര്മ്മം നിങ്ങള്ക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവര്ക്കോ സകലവും ഉപമകളാല് ലഭിക്കുന്നു.

11. And he sayde vnto the: Vnto you it is geuen, to knowe the mystery of the kyngdome of God: but vnto them that are without, all thinges happen by parables,

12. അവര് മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവര് കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.
യെശയ്യാ 6:9-10

12. that with seynge eyes they maye se, and not discerne: and that with hearinge eares they maye heare, and not vnderstode, lest at eny tyme they turne, and their synnes be forgeuen them.

13. പിന്നെ അവന് അവരോടു പറഞ്ഞതുഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകള് ഒക്കെയും എങ്ങനെ ഗ്രഹിക്കും?

13. And he sayde vnto them: Vnderstonde ye not this parable? How wyl ye then vnderstonde all other parables?

14. വിതെക്കുന്നവന് വചനം വിതെക്കുന്നു.

14. The sower soweth the worde.

15. വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താന് വന്നു ഹൃദയങ്ങളില് വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.

15. These be they that are by the waye syde: where the worde is sowne, and as soone as they haue herde it, immediatly commeth Satha, and taketh awaye the worde that was sowen in their hertes.

16. അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവര്;

16. And likewyse are they that are sowen on the stonye grounde: which when they haue herde the worde, receaue it with ioye,

17. എങ്കിലും അവര് ഉള്ളില് വേരില്ലാതെ ക്ഷണികന് മാര് ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാല് ക്ഷണത്തില് ഇടറിപ്പോകുന്നു.

17. and haue no rote in them: but endure for a tyme. When trouble and persecucion aryseth for ye wordes sake, immediatly they are offended.

18. മുള്ളിന്നിടയില് വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു

18. And these are they that are sowen amoge the thornes: which heare the worde,

19. ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീര്ക്കുംന്നതാകുന്നു.

19. and ye carefulues of this worlde, and the disceatfulnes of riches, and many other lustes entre in, and choke the worde, and so is it made vnfrutefull.

20. നല്ലമണ്ണില് വിതെക്കപ്പെട്ടതോ വചനം കേള്ക്കയും അംഗീകരിക്കയും ചെയ്യുന്നവര് തന്നേ; അവര് മുപ്പതും അറുപതും നൂറും മേനി വിളയുന്നു.

20. And these are they yt are sowen vpo a good grounde: Which heare ye worde, and receaue it, and brynge forth frute: some thirtie folde, and some sixtie folde, and some an hundreth folde.

21. പിന്നെ അവന് അവരോടു പറഞ്ഞതുവിളകൂ കത്തിച്ചു പറയിന് കീഴിലോ കട്ടീല്ക്കീഴിലോ വെക്കുമാറുണ്ടോ? വിളകൂതണ്ടിന്മേലല്ലയോ വെക്കുന്നതു?

21. And he sayde vnto the: Is a candle lighted to be put vnder a busshell, or vnder a table? Is it not lighted, to be set vpon a candelsticke?

22. വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായതു ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.

22. For there is nothinge hyd, that shal not be openly shewed: and there is nothinge secrete, yt shal not be knowne.

23. കേള്പ്പാന് ചെവി ഉള്ളവന് കേള്ക്കട്ടെ.

23. Who so hath eares to heare, let him heare.

24. നിങ്ങള് കേള്ക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊള്വിന് ; നിങ്ങള് അളക്കുന്ന അളവു കൊണ്ടു നിങ്ങള്ക്കും അളന്നുകിട്ടും; അധികമായും കിട്ടും.

24. And he sayde vnto them: Take hede what ye heare. With what measure ye mete, with the same shal it be measured vnto you agayne. And vnto you that heare this, shal more be geuen.

25. ഉള്ളവന്നു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവന് അവരോടു പറഞ്ഞു.

25. For who so hath, vnto him shal be geuen: and who so hath not, from him shalbe taken awaye, euen that he hath.

26. പിന്നെ അവന് പറഞ്ഞതുദൈവരാജ്യം ഒരു മനുഷ്യന് മണ്ണില് വിത്തു എറിഞ്ഞശേഷം

26. And he sayde: The kyngdome of God is after this maner, as when a man casteth sede vpon the londe,

27. രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവന് അറിയാതെ വിത്തു മുളെച്ചു വളരുന്നതുപോലെ ആകുന്നു.

27. and slepeth, and stondeth vp night and daye, and the sede spryngeth vp, & groweth, he not knowinge of it.

28. ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരില് നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.

28. (For the earth bryngeth forth frute of her selfe: first the grasse, afterwarde the eare, then the full wheate in the eare)

29. ധാന്യം വിളയുമ്പോള് കൊയ്ത്തായതുകൊണ്ടു അവന് ഉടനെ അരിവാള് വെക്കുന്നു.
യോവേൽ 3:13

29. But whan she hath brought forth the frute, he putteth to the syckell, because the haruest is come.

30. പിന്നെ അവന് പറഞ്ഞതുദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാല് അതിനെ വര്ണ്ണിക്കേണ്ടു?

30. And he sayde: Where vnto wyl we licken the kyngdome of God? Or by what symilitude wyl we compare it?

31. അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണില് വിതെക്കുമ്പോള്ഭൂമിയിലെ എല്ലാവിത്തിലും ചെറിയതു.

31. It is like a grayne of mustarde sede, which wha it is sowe vpo the londe, is the leest amonge all sedes of the earth.

32. എങ്കിലും വിതെച്ചശേഷം വളര്ന്നു, സകലസസ്യങ്ങളിലും വലുതായിത്തീര്ന്നു, ആകാശത്തിലെ പക്ഷികള് അതിന്റെ നിഴലില് വസിപ്പാന് തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
യേഹേസ്കേൽ 17:22-23, യേഹേസ്കേൽ 31:6, ദാനീയേൽ 4:12

32. And wha it is sowen, it groweth vp, and is greater then all herbes, and getteth greate braunches, so yt the foules vnder the heaue maye dwell vnder ye shadowe therof.

33. അവന് ഇങ്ങനെ പല ഉപമകളാല് അവര്ക്കും കേള്പ്പാന് കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.

33. And by many soch parables he spake the worde vnto the, there after as they might heare it,

34. ഉപമ കൂടാതെ അവരോു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോള് അവന് ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.

34. & without parables spake he nothinge vnto them: but vnto his disciples he expounded all thinges pryuately.

35. അന്നു സന്ധ്യയായപ്പോള്നാം അക്കരെക്കു പോക എന്നു അവന് അവരോടു പറഞ്ഞു

35. And the same daye at euen he sayde vnto them: let us passe ouer.

36. അവര് പുരുഷാരത്തെ വിട്ടു, താന് പടകില്ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;

36. And they let the people go, and toke him as he was in the shippe, and there were mo shippes with him.

37. അപ്പോള് വലിയ ചുഴലിക്കാറ്റു ഉണ്ടായിപടകില് തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി.

37. And there arose a greate storme of wynde, and dasshed the wawes in to the shippe, so that the shippe was full.

38. അവന് അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവര് അവനെ ഉണര്ത്തിഗുരോ, ഞങ്ങള് നശിച്ചുപോകുന്നതില് നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.

38. And he was behynde in the shippe and slepte vpon a pelowe. And they awoke him & sayde vnto him: Master, Carest thou not, that we perishe?

39. അവന് എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടുഅനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമര്ന്നു, വലിയ ശാന്തത ഉണ്ടായി.

39. And he arose, and rebuked ye wynde, and sayde vnto the see: Peace, and be styll, And the wynde was layed, & there folowed a greate calme.

40. പിന്നെ അവന് അവരോടുനിങ്ങള് ഇങ്ങനെ ഭീരുക്കള് ആകുവാന് എന്തു? നിങ്ങള്ക്കു ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു.

40. And he sayde vnto them: Why are ye so fearfull? How is it, that ye haue no faith?

41. അവര് വളരെ ഭയപ്പെട്ടുകാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവന് ആര് എന്നു തമ്മില് പറഞ്ഞു.
യെശയ്യാ 52:14

41. And they feared exceadingly, & sayde one to another: What is he this? For wynde and see are obedient vnto him.



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |