Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യെരൂശലേമില് നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കല് വന്നു കൂടി.
1. Now when the Pharisees with some scribes who had come from Jerusalem gathered around him,
2. അവന്റെ ശിഷ്യന്മാരില് ചിലര് ശുദ്ധിയില്ലാത്ത എന്നുവെച്ചാല്, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവര് കണ്ടു.
2. they observed that some of his disciples ate their meals with unclean, that is, unwashed, hands.
3. പരീശന്മാരും യെഹൂദന്മാര് ഒക്കെയും പൂര്വ്വന്മാരുടെ സന്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല.
3. (For the Pharisees and, in fact, all Jews, do not eat without carefully washing their hands, keeping the tradition of the elders.
4. ചന്തയില് നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവര്ക്കും ചട്ടമായിരിക്കുന്നു.
4. And on coming from the marketplace they do not eat without purifying themselves. And there are many other things that they have traditionally observed, the purification of cups and jugs and kettles (and beds).)
5. അങ്ങനെ പരീശന്മാരും ശാസ്ത്രിമാരുംനിന്റെ ശിഷ്യന്മാര് പൂര്വ്വന്മാരുടെ സന്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
5. So the Pharisees and scribes questioned him, 'Why do your disciples not follow the tradition of the elders but instead eat a meal with unclean hands?'
6. അവന് അവരോടു ഉത്തരം പറഞ്ഞതുകപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി“ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കല് നിന്നു ദൂരത്തു അകന്നിരിക്കുന്നു. ”യെശയ്യാ 29:13
6. He responded, 'Well did Isaiah prophesy about you hypocrites, as it is written: 'This people honors me with their lips, but their hearts are far from me;
7. “മാനുഷകല്പനകളായ ഉപദേശങ്ങളെ അവര് ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യര്ത്ഥമായി ഭജിക്കുന്നു”. എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.യെശയ്യാ 29:13
7. In vain do they worship me, teaching as doctrines human precepts.'
8. നിങ്ങള് ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സന്പ്രദായം പ്രമാണിക്കുന്നു;
8. You disregard God's commandment but cling to human tradition.'
9. പിന്നെ അവരോടു പറഞ്ഞതുനിങ്ങളുടെ സംപ്രദായം പ്രമാണിപ്പാന് വേണ്ടി നിങ്ങള് ദൈവകല്പന തള്ളിക്കളയുന്നതു നന്നായി.
9. He went on to say, 'How well you have set aside the commandment of God in order to uphold your tradition!
10. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവന് മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ.പുറപ്പാടു് 20:12, പുറപ്പാടു് 21:17, ലേവ്യപുസ്തകം 20:9, ആവർത്തനം 5:16
10. For Moses said, 'Honor your father and your mother,' and 'Whoever curses father or mother shall die.'
11. നിങ്ങളോ ഒരു മനുഷ്യന് അപ്പനോടോ അമ്മയോടോനിനക്കു എന്നാല് ഉപകാരമായി വരേണ്ടതു വഴിപാടു എന്നര്ത്ഥമുള്ള കൊര്ബ്ബാന് എന്നു പറഞ്ഞാല് മതി എന്നു പറയുന്നു.
11. Yet you say, 'If a person says to father or mother, 'Any support you might have had from me is qorban'' (meaning, dedicated to God),
12. തന്റെ അപ്പന്നോ അമ്മെക്കോ മേലാല് ഒന്നും ചെയ്വാന് അവനെ സമ്മതിക്കുന്നതുമില്ല.
12. you allow him to do nothing more for his father or mother.
13. ഇങ്ങനെ നിങ്ങള് ഉപദേശിക്കുന്ന സന്പ്രദായത്താല് ദൈവകല്പന ദുര്ബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങള് ചെയ്യുന്നു.
13. You nullify the word of God in favor of your tradition that you have handed on. And you do many such things.'
14. പിന്നെ അവന് പുരുഷാരത്തെ അരികെ വിളിച്ചു അവരോടുഎല്ലാവരും കേട്ടു ഗ്രഹിച്ചുകൊള്വിന് .
14. He summoned the crowd again and said to them, 'Hear me, all of you, and understand.
15. പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന് കഴികയില്ല; അവനില് നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു
15. Nothing that enters one from outside can defile that person; but the things that come out from within are what defile.'
16. (കേള്പ്പാന് ചെവി ഉള്ളവന് കേള്ക്കട്ടെ) എന്നു പറഞ്ഞു.
16. )
17. അവന് പുരുഷാരത്തെ വിട്ടു വീട്ടില് ചെന്നശേഷം ശിഷ്യന്മാര് ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു.
17. When he got home away from the crowd his disciples questioned him about the parable.
18. അവന് അവരോടുഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന് കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?
18. He said to them, 'Are even you likewise without understanding? Do you not realize that everything that goes into a person from outside cannot defile,
19. അതു അവന്റെ ഹൃദയത്തില് അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങള്ക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു.
19. since it enters not the heart but the stomach and passes out into the latrine?' (Thus he declared all foods clean.)
20. മനുഷ്യനില് നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു;
20. 'But what comes out of a person, that is what defiles.
21. അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
21. From within people, from their hearts, come evil thoughts, unchastity, theft, murder,
22. കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.
22. adultery, greed, malice, deceit, licentiousness, envy, blasphemy, arrogance, folly.
23. ഈ ദോഷങ്ങള് എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവന് പറഞ്ഞു.
23. All these evils come from within and they defile.'
24. അവന് അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിര്നാട്ടില് ചെന്നു ഒരു വീട്ടില് കടന്നു; ആരും അറിയരുതു എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാന് സാധിച്ചില്ല.
24. From that place he went off to the district of Tyre. He entered a house and wanted no one to know about it, but he could not escape notice.
25. അശുദ്ധാത്മാവു ബാധിച്ച ചെറിയ മകള് ഉള്ളോരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്നു അവന്റെ കാല്ക്കല് വീണു.
25. Soon a woman whose daughter had an unclean spirit heard about him. She came and fell at his feet.
26. അവള് സുറൊഫൊയീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളില് നിന്നു ഭൂതത്തെ പുറത്താക്കുവാന് അവള് അവനോടു അപേക്ഷിച്ചു.
26. The woman was a Greek, a Syrophoenician by birth, and she begged him to drive the demon out of her daughter.
27. യേശു അവളോടുമുമ്പെ മക്കള്ക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കള്ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
27. He said to her, 'Let the children be fed first. For it is not right to take the food of the children and throw it to the dogs.'
28. അവള് അവനോടുഅതേ, കര്ത്താവേ, ചെറുനായ്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.
28. She replied and said to him, 'Lord, even the dogs under the table eat the children's scraps.'
29. അവന് അവളോടുഈ വാക്കുനിമിത്തം പൊയ്ക്കൊള്കഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു.
29. Then he said to her, 'For saying this, you may go. The demon has gone out of your daughter.'
30. അവള് വീട്ടില് വന്നാറെ, മകള് കിടക്കമേല് കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.
30. When the woman went home, she found the child lying in bed and the demon gone.
31. അവന് വീണ്ടും സോരിന്റെ അതിര് വിട്ടു സീദോന് വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവില്കൂടി ഗലീലക്കടല്പുറത്തു വന്നു.
31. Again he left the district of Tyre and went by way of Sidon to the Sea of Galilee, into the district of the Decapolis.
32. അവിടെ അവര് വിക്കനായോരു ചെകിടനെ അവന്റെ അടുക്കല് കൊണ്ടുവന്നു, അവന്റെ മേല് കൈ വെക്കേണം എന്നു അപേക്ഷിച്ചു.
32. And people brought to him a deaf man who had a speech impediment and begged him to lay his hand on him.
33. അവന് അവനെ പുരുഷാരത്തില്നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയില് വിരല് ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു,
33. He took him off by himself away from the crowd. He put his finger into the man's ears and, spitting, touched his tongue;
34. സ്വര്ഗ്ഗത്തേക്കു നോക്കി നെടുവീര്പ്പിട്ടു അവനോടുതുറന്നുവരിക എന്നു അര്ത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.
34. then he looked up to heaven and groaned, and said to him, 'Ephphatha!' (that is, 'Be opened!')
35. ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവന് ശരിയായി സംസാരിച്ചു.
35. And (immediately) the man's ears were opened, his speech impediment was removed, and he spoke plainly.
36. ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവന് എത്ര കല്പിച്ചുവോ അത്രയും അവര് പ്രസിദ്ധമാക്കി
36. He ordered them not to tell anyone. But the more he ordered them not to, the more they proclaimed it.
37. അവന് സകലവും നന്നായി ചെയ്തു; ചെകിടരെ കേള്ക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.യെശയ്യാ 35:5-6, യെശയ്യാ 52:14
37. They were exceedingly astonished and they said, 'He has done all things well. He makes the deaf hear and (the) mute speak.'