Mark - മർക്കൊസ് 8 | View All

1. ആ ദിവസങ്ങളില് ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവര്ക്കും ഭക്ഷിപ്പാന് ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കല് വിളിച്ചു അവരോടു

1. In those days, the multitude being very great and having nothing to eat, Jesus called His disciples [to Him] and said to them,

2. ഈ പുരുഷാരം ഇപ്പോള് മൂന്നു നാളായി എന്നോടുകൂടെ പാര്ക്കുംന്നു; അവര്ക്കും ഭക്ഷിപ്പാന് ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു;

2. 'I have compassion on the multitude, because they have now continued with Me three days and have nothing to eat.

3. ഞാന് അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാല് അവര് വഴിയില് വെച്ചു തളര്ന്നു പോകും; അവരില് ചിലര് ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.

3. 'And if I send them away hungry to their own houses, they will faint on the way; for some of them have come from afar.'

4. അതിന്നു അവന്റെ ശിഷ്യന്മാര്ഇവര്ക്കും ഇവിടെ മരുഭൂമിയില് അപ്പം കൊടുത്തു തൃപ്തിവരുത്തുവാന് എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു.

4. Then His disciples answered Him, 'How can one satisfy these people with bread here in the wilderness?'

5. അവന് അവരോടുനിങ്ങളുടെ പക്കല് എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചു. ഏഴു എന്നു അവര് പറഞ്ഞു.

5. He asked them, 'How many loaves do you have?' And they said, 'Seven.'

6. അവന് പുരുഷാരത്തോടു നിലത്തു ഇരിപ്പാന് കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കല് വിളമ്പുവാന് കൊടുത്തു; അവര് പുരുഷാരത്തിനു വിളമ്പി.

6. So He commanded the multitude to sit down on the ground. And He took the seven loaves and gave thanks, broke [them] and gave [them] to His disciples to set before [them;] and they set [them] before the multitude.

7. ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവന് അനുഗ്രഹിച്ചിട്ടു, വിളമ്പുവാന് പറഞ്ഞു.

7. They also had a few small fish; and having blessed them, He said to set them also before [them.]

8. അവര് തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങള് ഏഴു വട്ടി നിറച്ചെടുത്തു.

8. So they ate and were filled, and they took up seven large baskets of leftover fragments.

9. അവര് ഏകദേശം നാലായിരം പേര് ആയിരുന്നു.

9. Now those who had eaten were about four thousand. And He sent them away,

10. അവന് അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടു കൂടെ പടകു കയറി ദല്മനൂഥ അംശങ്ങളില് എത്തി.

10. immediately got into the boat with His disciples, and came to the region of Dalmanutha.

11. അനന്തരം പരീശന്മാര് വന്നു അവനെ പരീക്ഷിച്ചു കൊണ്ടു ആകാശത്തു നിന്നു ഒരു അടയാളം അന്വേഷിച്ചു അവനുമായി തര്ക്കിച്ചു തുടങ്ങി.

11. Then the Pharisees came out and began to dispute with Him, seeking from Him a sign from heaven, testing Him.

12. അവന് ആത്മാവില്ഞരങ്ങിഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു,

12. But He sighed deeply in His spirit, and said, 'Why does this generation seek a sign? Assuredly, I say to you, no sign shall be given to this generation.'

13. അവരെ വിട്ടു പിന്നെയും പടകു കയറി അക്കരെക്കു കടന്നു.

13. And He left them, and getting into the boat again, departed to the other side.

14. അവര് അപ്പം കൊണ്ടുപോരുവാന് മറന്നു പോയിരുന്നു; പടകില് അവരുടെ പക്കല് ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.

14. Now the disciples had forgotten to take bread, and they did not have more than one loaf with them in the boat.

15. അവന് അവരോടുനോക്കുവിന് , പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊള്വിന് എന്നു കല്പിച്ചു.

15. Then He charged them, saying, 'Take heed, beware of the leaven of the Pharisees and the leaven of Herod.'

16. നമുക്കു അപ്പം ഇല്ലായ്കയാല് എന്നു അവര് തമ്മില് തമ്മില് പറഞ്ഞു.

16. And they reasoned among themselves, saying, '[It is] because we have no bread.'

17. അതു യേശു അറിഞ്ഞു അവരോടു പറഞ്ഞതുഅപ്പം ഇല്ലായ്കയാല് നിങ്ങള് തമ്മില് പറയുന്നതു എന്തു? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?

17. But Jesus, being aware of [it,] said to them, 'Why do you reason because you have no bread? Do you not yet perceive nor understand? Is your heart still hardened?

18. കണ്ണു ഉണ്ടായിട്ടും കണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേള്ക്കുന്നില്ലയോ? ഔര്ക്കുംന്നതുമില്ലയോ?
യിരേമ്യാവു 5:21, യേഹേസ്കേൽ 12:2

18. 'Having eyes, do you not see? And having ears, do you not hear? And do you not remember?

19. അയ്യായിരംപേര്ക്കും ഞാന് അഞ്ചു അപ്പം നുറുക്കിയപ്പോള് കഷണങ്ങള് എത്ര കൊട്ട നിറച്ചടുത്തു? പന്ത്രണ്ടു എന്നു അവര് അവനോടു പറഞ്ഞു.

19. 'When I broke the five loaves for the five thousand, how many baskets full of fragments did you take up?' They said to Him, 'Twelve.'

20. നാലായിരം പേര്ക്കും ഏഴു നുറുക്കിയപ്പോള് കഷണങ്ങള് എത്ര വട്ടി നിറച്ചെടുത്തു? ഏഴു എന്നു അവര് അവനോടു പറഞ്ഞു. പിന്നെ അവന് അവരോടുഇപ്പോഴും നിങ്ങള് ഗ്രഹിക്കുന്നില്ലയോ എന്നു പറഞ്ഞു.

20. 'Also, when I broke the seven for the four thousand, how many large baskets full of fragments did you take up?' And they said, 'Seven.'

21. അവര് ബേത്ത് സയിദയില് എത്തിയപ്പോള് ഒരു കുരുടനെ അവന്റെ അടുക്കല് കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു.

21. So He said to them, 'How [is it] you do not understand?'

22. അവന് കുരുടന്റെ കൈകൂ പിടിച്ചു അവനെ ഊരിന്നു പുറത്തുകൊണ്ടു പോയി അവന്റെ കണ്ണില് തുപ്പി അവന്റെ മേല് കൈ വെച്ചുനീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.

22. Then He came to Bethsaida; and they brought a blind man to Him, and begged Him to touch him.

23. അവന് കുരുടന്റെ കൈകൂപിടിച്ചു അവനെ ഊരിന്നു പുറത്തു കൊണ്ടുപോയി അവന്റെ കണ്ണില് തുപ്പി അവന്റെ മേല് കൈ വെച്ചു; നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.

23. So He took the blind man by the hand and led him out of the town. And when He had spit on his eyes and put His hands on him, He asked him if he saw anything.

24. അവന് മേല്പോട്ടു നോക്കിഞാന് മനുഷ്യരെ കാണുന്നു; അവര് നടക്കുന്നതു മരങ്ങള് പോലെയത്രേ കാണുന്നതു എന്നു പറഞ്ഞു.

24. And he looked up and said, 'I see men like trees, walking.'

25. പിന്നെയും അവന്റെ കണ്ണിന്മേല് കൈ വെച്ചാറെ അവന് സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.

25. Then He put [His] hands on his eyes again and made him look up. And he was restored and saw everyone clearly.

26. നീ ഊരില് കടക്കപോലും അരുതു എന്നു അവന് പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു.

26. Then He sent him away to his house, saying, 'Neither go into the town, nor tell anyone in the town.'

27. അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസര്യകൂ അടുത്ത ഊരുകളിലേക്കു പോയി; വഴിയില്വെച്ചു ശിഷ്യന്മാരോടുജനങ്ങള് എന്നെ ആര് എന്നു പറയുന്നു എന്നു ചോദിച്ചു.

27. Now Jesus and His disciples went out to the towns of Caesarea Philippi; and on the road He asked His disciples, saying to them, 'Who do men say that I am?'

28. യോഹന്നാന് സ്നാപകനെന്നു ചിലര്, ഏലീയാവെന്നു ചിലര്, പ്രവാചകന്മാരില് ഒരുത്തന് എന്നു മറ്റു ചിലര് എന്നു അവര് ഉത്തരം പറഞ്ഞു.

28. So they answered, 'John the Baptist; but some [say,] Elijah; and others, one of the prophets.'

29. അവന് അവരോടുഎന്നാല് നിങ്ങള് എന്നെ ആര് എന്നു പറയുന്നു എന്നു ചോദിച്ചതിന്നുനീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.

29. He said to them, 'But who do you say that I am?' Peter answered and said to Him, 'You are the Christ.'

30. പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവന് അവരോടു ഖണ്ഡിതമായി പറഞ്ഞു.

30. Then He strictly warned them that they should tell no one about Him.

31. മനുഷ്യപുത്രന് പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാള് കഴിഞ്ഞിട്ടു അവന് ഉയിര്ത്തെഴുന്നേല്ക്കയും വേണം എന്നു അവരെ ഉപദേശിച്ചു തുടങ്ങി.

31. And He began to teach them that the Son of Man must suffer many things, and be rejected by the elders and chief priests and scribes, and be killed, and after three days rise again.

32. അവന് ഈ വാക്കു തുറന്നു പറഞ്ഞു. അപ്പോള് പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി;

32. He spoke this word openly. And Peter took Him aside and began to rebuke Him.

33. അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചുസാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു എന്നു പറഞ്ഞു.

33. But when He had turned around and looked at His disciples, He rebuked Peter, saying, 'Get behind Me, Satan! For you are not mindful of the things of God, but the things of men.'

34. പിന്നെ അവന് പുരുഷാരത്തെയും തന്റെ ശീഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതുഒരുവന് എന്നെ അനുഗമിപ്പാന് ഇച്ഛിച്ചാല് അവന് തന്നെത്താന് ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.

34. When He had called the people to [Himself,] with His disciples also, He said to them, 'Whoever desires to come after Me, let him deny himself, and take up his cross, and follow Me.

35. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന് ഇച്ഛിച്ചാല് അതിനെ കളയു; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാല് അതിനെ രക്ഷിക്കും.

35. 'For whoever desires to save his life will lose it, but whoever loses his life for My sake and the gospel's will save it.

36. ഒരു മനുഷ്യന് സര്വ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താല് അവന്നു എന്തു പ്രയോജനം?

36. 'For what will it profit a man if he gains the whole world, and loses his own soul?

37. അല്ല, തന്റെ ജീവന്നു വേണ്ടി മനുഷ്യന് എന്തൊരു മറുവില കൊടുക്കും;

37. 'Or what will a man give in exchange for his soul?

38. വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയില് ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല് അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സില് വിശുദ്ധ ദൂതന്മാരുമായി വരുമ്പോള് നാണിക്കും;

38. 'For whoever is ashamed of Me and My words in this adulterous and sinful generation, of him the Son of Man also will be ashamed when He comes in the glory of His Father with the holy angels.'



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |