Luke - ലൂക്കോസ് 18 | View All

1. മടുത്തുപോകാതെ എപ്പോഴും പ്രാര്ത്ഥിക്കേണം എന്നുള്ളതിന്നു അവന് അവരോടു ഒരുപമ പറഞ്ഞതു

1. And he put forth a similitude vnto the signifyinge that men ought alwayes to praye and not to be wery

2. ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപന് ഒരു പട്ടണത്തില് ഉണ്ടായിരുന്നു.

2. sayinge: Ther was a Iudge in a certayne cite which feared not god nether regarded man.

3. ആ പട്ടണത്തില് ഒരു വിധവയും ഉണ്ടായിരുന്നു. അവള് അവന്റെ അടുക്കല് ചെന്നുഎന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.

3. And ther was a certayne wedowe in the same cite which came vnto him sayinge: avenge me of myne adversary.

4. അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവന് എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല

4. And he wolde not for a whyle. But afterwarde he sayd vnto him selfe: though I feare not God nor care for man

5. എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാന് അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കില് അവള് ഒടുവില് വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു.

5. yet because this wedowe troubleth me I will avenge her lest at the laste she come and hagge on me.

6. അനീതിയുള്ള ന്യായാധിപന് പറയുന്നതു കേള്പ്പിന് .

6. And the lorde sayd: heare what the vnrightewes Iudge sayeth.

7. ദൈവമോ രാപ്പകല് തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില് ദീര്ഘ ക്ഷമയുള്ളവന് ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?

7. And shall not god avenge his electe which crye daye and nyght vnto him ye though he differre them?

8. വേഗത്തില് അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാന് നിങ്ങളോടു പറയുന്നു. എന്നാല് മനുഷ്യപുത്രന് വരുമ്പോള് അവന് ഭൂമിയില് വിശ്വാസം കണ്ടെത്തുമോ എന്നു കര്ത്താവു പറഞ്ഞു.

8. I tell you he will avenge them and that quickly. Neverthelesse when the sonne of man cometh suppose ye that he shall fynde faithe on the erthe.

9. തങ്ങള് നീതിമാന്മാര് എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവന് ഒരു ഉപമ പറഞ്ഞതെന്തെന്നാല്

9. And he put forthe this similitude vnto certayne which trusted in the selves yt they were perfecte and despysed other.

10. രണ്ടു മനുഷ്യര് പ്രാര്ത്ഥിപ്പാന് ദൈവാലയത്തില് പോയി; ഒരുത്തന് പരീശന് , മറ്റവന് ചുങ്കക്കാരന് .

10. Two men went vp into ye teple to praye: ye one a pharise and the other a publican.

11. പരീശന് നിന്നുകൊണ്ടു തന്നോടു തന്നെദൈവമേ, പിടിച്ചു പറിക്കാര്, നീതി കെട്ടവര്, വ്യഭിചാരികള് മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാന് അല്ലായ്കയാല് നിന്നെ വാഴ്ത്തുന്നു.

11. The pharise stode and prayed thus wt him selfe. God I thanke the yt I am not as other men are extorsioners vniuste advoutrers or as this publican.

12. ആഴ്ചയില് രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതില് ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാര്ത്ഥിച്ചു.
ഉല്പത്തി 14:20

12. I fast twyse in ye weke. I geve tythe of all that I possesse.

13. ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വര്ഗ്ഗത്തേക്കു നോക്കുവാമ്പോലും തുനിയാതെ മാറത്തടിച്ചുദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 51:1

13. And the publican stode afarre of and wolde not lyfte vp his eyes to heven but smote his brest sayinge: God be mercyfull to me a synner.

14. അവന് നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന് അങ്ങനെയല്ല. തന്നെത്താന് ഉയര്ത്തുന്നവന് എല്ലാം താഴ്ത്തപ്പെടും; തന്നെത്താന് താഴ്ത്തുന്നവന് എല്ലാം ഉയര്ത്തപ്പെടും എന്നു ഞാന് നിങ്ങളോടു പറയുന്നു.

14. I tell you: this ma departed hoe to his housse iustified moore then the other. For every man that exalteth him selfe shalbe brought low: And he yt hubleth him selfe shalbe exalted

15. അവന് തൊടേണ്ടതിന്നു ചിലര് ശിശുക്കളെയും അവന്റെ അടുക്കല് കൊണ്ടുവന്നു; ശിഷ്യന്മാര് അതുകണ്ടു അവരെ ശാസിച്ചു.

15. They brought vnto him also babes yt he shuld touche the. When his disciples sawe that they rebuked the.

16. യേശുവോ അവരെ അരികത്തു വിളിച്ചുപൈതങ്ങളെ എന്റെ അടുക്കല് വരുവാന് വിടുവിന് ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു.

16. But Iesus called the vnto him and sayde: Suffre chyldren to come vnto me and forbidde the not. For of soche is ye kyngdome of God.

17. ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവന് ആരും ഒരുനാളും അതില് കടക്കയില്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

17. Verely I saye vnto you: whosoever receaveth not the kyngdome of God as a chylde: he shall not enter therin.

18. ഒരു പ്രമാണി അവനോടുനല്ല ഗുരോ, ഞാന് നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു.

18. And a certayne ruler axed him sayinge: Good Master: what ought I to do to obtayne eternall lyfe?

19. അതിന്നു യേശുഎന്നെ നല്ലവന് എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവന് ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു

19. Iesus sayd vnto him: Why callest thou me good? No man is good save God only.

20. കുല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
പുറപ്പാടു് 20:12-16, ആവർത്തനം 5:16-20

20. Thou knowest ye comaundmentes: Thou shalt not commit advoutry: thou shalt not kyll: thou shalt not steale: thou shalt not beare false witnes: Honoure thy father and thy mother.

21. ഇവ ഒക്കെയും ഞാന് ചെറുപ്പം മുതല് കാത്തു കൊണ്ടിരിക്കുന്നു എന്നു അവന് പറഞ്ഞതു കേട്ടിട്ടു

21. And he sayde: all these have I kept from my youthe.

22. യേശുഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാര്ക്കും പകുത്തുകൊടുക്ക; എന്നാല് സ്വര്ഗ്ഗത്തില് നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.

22. When Iesus hearde that he sayde vnto him: Yet lackest thou one thinge. Sell all that thou hast and distribute it vnto the poore and thou shalt have treasure in heven and come and folowe me.

23. അവന് എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖതിനായിത്തീര്ന്നു.

23. When he heard that he was hevy: for he was very ryche.

24. യേശു അവനെ കണ്ടിട്ടുസമ്പത്തുള്ളവര് ദൈവരാജ്യത്തില് കടക്കുന്നതു എത്ര പ്രയാസം!

24. When Iesus sawe him morne he sayde: with what difficulte shall they that have ryches enter into the kyngdome of God:

25. ധനവാന് ദൈവരാജ്യത്തില് കടക്കുന്നതിനെക്കാള് ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു.

25. it is easyer for a camell to goo thorow a nedles eye then for a ryche man to enter into the kyngdome of God.

26. ഇതു കേട്ടവര്എന്നാല് രക്ഷിക്കപ്പെടുവാന് ആര്ക്കും കഴിയും എന്നു പറഞ്ഞു.

26. Then sayde they that hearde that: And who shall then be saved?

27. അതിന്നു അവന് മനുഷ്യരാല് അസാദ്ധ്യമായതു ദൈവത്താല് സാദ്ധ്യമാകുന്നു എന്നു പറഞ്ഞു.

27. And he sayde: Thinges which are vnpossible with men are possible with God.

28. ഇതാ ഞങ്ങള് സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.

28. Then Peter sayde: Loo we have lefte all and have folowed the.

29. യേശു അവരോടുദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു

29. And he sayde vnto them: Verely I saye vnto you ther is noo man that leaveth housse other father and mother other brethren or wyfe or chyldren for the kyngdome of Goddes sake

30. ഈ കാലത്തില് തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തില് നിത്യജീവനെയും പ്രാപിക്കാത്തവന് ആരും ഇല്ല എന്നു ഞാന് സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു.

30. which same shall not receave moche moore in this worlde: and in the worlde to come lyfe everlastinge.

31. അനന്തരം അവന് പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടുഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാര് എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.

31. He toke vnto him twelve and sayde vnto them. Beholde we go vp to Ierusalem and all shalbe fulfilled that are written by ye Prophetes of the sonne of man.

32. അവനെ ജാതികള്ക്കു ഏല്പിച്ചുകൊടുക്കയും അവര് അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും

32. He shalbe delivered vnto the gentils and shalbe mocked and shalbe despytfully entreated and shalbe spetted on:

33. മൂന്നാം നാള് അവന് ഉയിര്ത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു.

33. and when they have scourged him they will put him to deeth and the thyrde daye he shall aryse agayne.

34. അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവര്ക്കും മറവായിരുന്നു; പറഞ്ഞതു അവര് തിരിച്ചറിഞ്ഞതുമില്ല.

34. But they vnderstode none of these thinges. And this sayinge was hid fro them. And they perceaved not the thinges which were spoken.

35. അവന് യെരീഹോവിന്നു അടുത്തപ്പോള് ഒരു കുരുടന് ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.

35. And it came to passe as he was come nye vnto Hierico a certayne blynde man sate by the waye syde begginge.

36. പുരുഷാരം കടന്നു പോകുന്നതു കേട്ടുഇതെന്തു എന്നു അവന് ചോദിച്ചു.

36. And when he hearde the people passe by he axed what it meant.

37. നസറായനായ യേശു കടന്നുപോകുന്നു എന്നു അവര് അവനോടു അറിയിച്ചു.

37. And they sayde vnto him yt Iesus of Nazareth passed by.

38. അപ്പോള് അവന് യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.

38. And he cryed sayinge: Iesus ye sonne of David have thou mercy on me.

39. മുന് നടക്കുന്നവര് അവനെ മിണ്ടാതിരിപ്പാന് ശാസിച്ചു; അവനോദിവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു.

39. And they which went before rebuked him that he shuld holde his peace. But he cryed so moche the moare thou sonne of David have mercy on me.

40. യേശു നിന്നു, അവനെ തന്റെ അടുക്കല് കൊണ്ടുവരുവാന് കല്പിച്ചു.

40. And Iesus stode styll and commaunded him to be brought vnto him. And when he was come neare he axed him

41. ഞാന് നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു. കര്ത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവന് പറഞ്ഞു.

41. sayinge: What wilt thou that I do vnto the? And he sayde: Lorde yt I maye receave my sight.

42. യേശു അവനോടുകാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.

42. Iesus sayde vnto him: receave thy sight: thy faith hath saved the.

43. ക്ഷണത്തില് അവന് കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചും കൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.

43. And immediatly he sawe and folowed him praysinge God. And all the people when they sawe it gave laude to God.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |