Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 | View All

1. കൈസര്യയില് ഇത്താലിക എന്ന പട്ടാളത്തില് കൊന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപന് ഉണ്ടായിരുന്നു.

2. അവന് ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധര്മ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാര്ത്ഥിച്ചും പോന്നു.

3. അവന് പകല് ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദര്ശനത്തില് ഒരു ദൈവദൂതന് തന്റെ അടുക്കല് അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊര്ന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു.

4. അവന് അവനെ ഉറ്റു നോക്കി ഭയപരവശനായിഎന്താകുന്നു കര്ത്താവേ എന്നു ചോദിച്ചു. അവന് അവനോടുനിന്റെ പ്രാര്ത്ഥനയും ധര്മ്മവും ദൈവത്തിന്റെ മുമ്പില് എത്തിയിരിക്കുന്നു.

5. ഇപ്പോള് യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.

6. അവന് തോല്ക്കൊല്ലനായ ശിമോന് എന്നൊരുവനോടു കൂടെ പാര്ക്കുംന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.

7. അവനോടു സംസാരിച്ച ദൂതന് പോയ ശേഷം അവന് തന്റെ വേലക്കാരില് രണ്ടുപേരെയും തന്റെ അടുക്കല് അകമ്പടി നിലക്കുന്നവരില് ദൈവഭക്തനായോരു പടയാളിയേയും

8. വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു

9. പിറ്റെന്നാള് അവര് യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോള് പത്രൊസ് ആറാം മണിനേരത്തു പ്രാര്ത്ഥിപ്പാന് വെണ്മാടത്തില് കയറി.

10. അവന് വളരെ വിശന്നിട്ടു ഭക്ഷിപ്പാന് ആഗ്രഹിച്ചു; അവര് ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.

11. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവന് കണ്ടു.

12. അതില് ഭൂമിയിലെ സകലവിധ നാല്ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.

13. പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.

14. അതിന്നു പത്രൊസ്ഒരിക്കലും പാടില്ല, കര്ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന് ഒരുനാളും തിന്നിട്ടില്ലല്ലോ.

லேவியராகமம் 11:1-47 മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങള്‍ക്കു തിന്നാം.യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതുനിങ്ങള്‍ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ഇവഎന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം.കുഴിമുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം.മുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം.പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം.ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം.വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങള്‍ക്കു തിന്നാകുന്നവ ഇവകടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്‍ക്കു തിന്നാം.എന്നാല്‍ കടലുകളിലും നദികളിലും ള്ളള വെള്ളത്തില്‍ ചലനംചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.അവ നിങ്ങള്‍ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തില്‍ ഉള്ളതൊക്കെയും നിങ്ങള്‍ക്കു അറെപ്പു ആയിരിക്കേണം.പക്ഷികളില്‍ നിങ്ങള്‍ക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവഅവയെ തിന്നരുതു; അവ അറെപ്പു ആകുന്നുകഴുകന്‍ , ചെമ്പരുന്തു,കടല്‍റാഞ്ചന്‍ , ഗൃദ്ധം, അതതു വിധം പരുന്തു,അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,പുള്ളു, കടല്‍കാക്ക, അതതു വിധം പ്രാപ്പിടിയന്‍ ,നത്തു, നീര്‍ക്കാക്ക, ക്കുമന്‍ , മൂങ്ങ,വേഴാമ്പല്‍, കുടുമ്മച്ചാത്തന്‍ , പെരിഞാറ,അതതതു വിധം കൊകൂ, കുളക്കോഴി, നരിച്ചീര്‍ എന്നിവയുംചിറകുള്ള ഇഴജാതിയില്‍ നാലുകാല്‍കൊണ്ടു നടക്കുന്നതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.എങ്കിലും ചിറകുള്ള ഇഴജാതിയില്‍ നാലുകാല്‍ കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേല്‍ തുട ഉള്ളവയെ നിങ്ങള്‍ക്കു തിന്നാം.ഇവയില്‍ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടില്‍, അതതു വിധം ചീവീടു, അതതു വിധം തുള്ളന്‍ എന്നിവയെ നിങ്ങള്‍ക്കു തിന്നാം.ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.അവയാല്‍ നിങ്ങള്‍ അശുദ്ധരാകുംഅവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.കുളമ്പു പിളര്‍ന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകലമൃഗവും നിങ്ങള്‍ക്കു അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധന്‍ ആയിരിക്കേണം.നാലുകാല്‍കൊണ്ടു നടക്കുന്ന സകലമൃഗങ്ങളിലും ഉള്ളങ്കാല്‍ പതിച്ചു നടക്കുന്നവ ഒക്കെയും നിങ്ങള്‍ക്കു അശുദ്ധം; അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.അവയുടെ പിണം വഹിക്കുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങള്‍ക്കു അശുദ്ധം.നിലത്തു ഇഴയുന്ന ഇഴജാതിയില്‍നിങ്ങള്‍ക്കു അശുദ്ധമായവ ഇവപെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഔന്തു, പല്ലി, അരണ, തുരവന്‍ .എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങള്‍ക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.ചത്തശേഷം അവയില്‍ ഒന്നു ഏതിന്മേല്‍ എങ്കിലും വീണാല്‍ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാകൂശീലയോ വേലെക്കു ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തില്‍ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.അവയില്‍ യാതൊന്നെങ്കിലും ഒരു മണ്‍പാത്രത്തിന്നകത്തു വീണാല്‍ അതിന്നകത്തുള്ളതു ഒക്കെയും അശുദ്ധമാകും; നിങ്ങള്‍ അതു ഉടെച്ചുകളയേണം.തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാല്‍ അതു അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തില്‍ ഉണ്ടെങ്കില്‍ അതു അശുദ്ധമാകും;അവയില്‍ ഒന്നിന്റെ പിണം വല്ലതിന്മേലും വീണാല്‍ അതു ഒക്കെയും അശുദ്ധമാകുംഅടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകര്‍ത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങള്‍ക്കു അശുദ്ധം ആയിരിക്കേണം.എന്നാല്‍ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.വിതെക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയില്‍ ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.എന്നാല്‍ വിത്തില്‍ വെള്ളം ഒഴിച്ചിട്ടു അവയില്‍ ഒന്നിന്റെ പിണം അതിന്മേല്‍ വീണാല്‍ അതു അശുദ്ധം.നിങ്ങള്‍ക്കു തിന്നാകുന്ന ഒരു മൃഗം ചത്താല്‍ അതിന്റെ പിണം തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.അതിന്റെ പിണം തിന്നുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു.ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാല്‍കൊണ്ടു നടക്കുന്നതും അല്ലെങ്കില്‍ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുതു; അവ അറെപ്പാകുന്നു.യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാല്‍ നിങ്ങള്‍ മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു.ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയില്‍ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെ തന്നേ അശുദ്ധമാക്കരുതു.ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലുംവകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തില്‍ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു.

எசேக்கியேல் 4:14 അതിന്നു ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാന്‍ ബാല്യംമുതല്‍ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായില്‍ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.

15. ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടുദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.

16. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.

17. ഈ കണ്ട ദര്ശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളില് ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോള് കൊര്ന്നേല്യൊസ് അയച്ച പുരുഷന്മാര് ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതില്ക്കല് നിന്നു

18. പത്രൊസ് എന്നു മറു പേരുള്ള ശിമോന് ഇവിടെ പാര്ക്കുംന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.

19. പത്രൊസ് ദര്ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള് ആത്മാവു അവനോടുമൂന്നു പുരുഷന്മാര് നിന്നെ അന്വേഷിക്കുന്നു;

20. നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാന് അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു.

21. പത്രൊസ് ആ പുരുഷന്മാരുടെ അടുക്കല് ഇറങ്ങിച്ചെന്നുനിങ്ങള് അന്വേഷിക്കുന്നവന് ഞാന് തന്നെ; നിങ്ങള് വന്ന സംഗതി എന്തു എന്നു ചോദിച്ചു.

22. അതിന്നു അവര്നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊര്ന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടില് വരുത്തി നിന്റെ പ്രസംഗം കേള്ക്കേണം എന്നു ഒരു വിശുദ്ധദൂതനാല് അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.

23. അവന് അവരെ അകത്തു വിളിച്ചു പാര്പ്പിച്ചു; പിറ്റെന്നാള് എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാര് ചിലരും അവനോടുകൂടെ പോയി.

24. പിറ്റെന്നാള് കൈസര്യയില് എത്തി; അവിടെ കൊര്ന്നേല്യൊസ് ചാര്ച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവര്ക്കായി കാത്തിരുന്നു.

25. പത്രൊസ് അകത്തു കയറിയപ്പോള് കൊര്ന്നേല്യൊസ് എതിരേറ്റു അവന്റെ കാല്ക്കല് വീണു നമസ്കരിച്ചു.

26. പത്രൊസോഎഴുന്നേല്ക്ക, ഞാനും ഒരു മനുഷ്യനാത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു.

27. അവനോടു സംഭാഷിച്ചും കൊണ്ടു അകത്തു ചെന്നു, അനേകര് വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു

28. അന്യജാതിക്കാരന്റെ അടുക്കല് ചെല്ലുന്നതും അവനുമയീ പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങള് അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.

29. അതുകൊണ്ടാകുന്നു നിങ്ങള് ആളയച്ചപ്പോള് ഞാന് എതിര് പറയാതെ വന്നതു; എന്നാല് എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാല് കൊള്ളാം എന്നു പറഞ്ഞു.

30. അതിന്നു കൊര്ന്നോല്യൊസ്നാലാകുന്നാള് ഈ നേരത്തു ഞാന് വീട്ടില് ഒമ്പതാം മണിനേരത്തെ പ്രാര്ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള് ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷന് എന്റെ മുമ്പില് നിന്നു

31. കൊര്ന്നോല്യസേ, ദൈവം നിന്റെ പ്രാര്ത്ഥന കേട്ടു നിന്റെ ധര്മ്മം ഔര്ത്തിരിക്കുന്നു.

32. യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവന് കടല്പുറത്തു തോല്ക്കൊല്ലനായ ശീമോന്റെ വീട്ടില് പാര്ക്കുംന്നു എന്നു പറഞ്ഞു.

33. ക്ഷണത്തില് ഞാന് നിന്റെ അടുക്കല് ആളയച്ചു; നീ വന്നതു ഉപകാരം. കര്ത്താവു നിന്നോടു കല്പിച്ചതൊക്കെയും കേള്പ്പാന് ഞങ്ങള് എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.

34. അപ്പോള് പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതുദൈവത്തിന്നു മുഖപക്ഷമില്ല എന്നും

உபாகமம் 10:17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കര്‍ത്താധികര്‍ത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവന്‍ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല.

2 நாளாகமம் 19:7 ആകയാല്‍ യഹോവാഭയം നിങ്ങളില്‍ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവര്‍ത്തിച്ചുകൊള്‍വിന്‍ ; നമ്മുടെ ദൈവമായ യഹോവയുടെ പക്കല്‍ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ.

35. ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവര്ത്തിക്കുന്നവനെ അവന് അംഗീകരിക്കുന്നു എന്നും ഞാന് ഇപ്പോള് യാഥാര്ത്ഥമായി ഗ്രഹിക്കുന്നു.

சங்கீதம் 65:2 പ്രാര്‍ത്ഥന കേള്‍ക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.

36. അവന് എല്ലാവരുടെയും കര്ത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേല് മക്കള്ക്കു അയച്ച വചനം,

சங்கீதம் 107:20 അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു

சங்கீதம் 145:18 യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.

சங்கீதம் 147:18 അവന്‍ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.

ஏசாயா 52:7 സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടുനിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാര്‍‍ത്താദൂതന്റെ കാല്‍ പര്‍‍വ്വതങ്ങളിന്മേല്‍ എത്ര മനോഹരം!

நாகூம் 1:15 ഇതാ, പര്‍വ്വതങ്ങളിന്മേല്‍ സുവാര്‍ത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാല്‍; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേര്‍ച്ചകളെ കഴിക്ക; നിസ്സാരന്‍ ഇനി നിന്നില്‍കൂടി കടക്കയില്ല; അവന്‍ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.

37. യോഹന്നാന് പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയില് തുടങ്ങി യെഹൂദ്യയില് ഒക്കെയും ഉണ്ടായ വര്ത്തമാനം,

38. നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവന് നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങള് അറിയുന്നുവല്ലോ.

ஏசாயா 61:1 എളിയവരോടു സദ്വര്‍‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍‍ത്താവിന്റെ ആത്മാവു എന്റെ മേല്‍ ഇരിക്കുന്നു; ഹൃദയം തകര്‍‍ന്നവരെ മുറികെട്ടുവാനും തടവുകാര്‍‍കൂ വിടുതലും ബദ്ധന്മാര്‍‍കൂ സ്വാതന്ത്ര്യവും അറിയിപ്പാനും

39. യെഹൂദ്യദേശത്തിലും യെരൂശലേമിലും അവന് ചെയ്ത സകലത്തിനും ഞങ്ങള് സാക്ഷികള് ആകുന്നു. അവനെ അവര് മരത്തിന്മേല് തൂക്കിക്കൊന്നു;

உபாகமம் 21:22-23 ഒരുത്തന്‍ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തില്‍ തൂക്കിയാല്‍ അവന്റെ ശവം മരത്തിന്മേല്‍ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്തന്‍ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു.

40. ദൈവം അവനെ മൂന്നാം നാള് ഉയിര്ത്തെഴുന്നേല്പിച്ചു,

41. സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവന് മരിച്ചവരില്നിന്നു ഉയിര്ത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങള്ക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.

42. ജീവികള്ക്കും മരിച്ചവര്ക്കും ന്യായാധിപതിയായി ദൈവത്താല് നിയമിക്കപ്പെട്ടവന് അവന് തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാന് അവന് ഞങ്ങളോടു കല്പിച്ചു.

சங்கீதம் 72:2-4 അവന്‍ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.നീതിയാല്‍ പര്‍വ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.ജനത്തില്‍ എളിയവര്‍ക്കും അവന്‍ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവന്‍ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകര്‍ത്തുകളകയും ചെയ്യട്ടെ;

43. അവനില് വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.

ஏசாயா 33:24 എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതില്‍ പാര്‍ക്കുംന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.

ஏசாயா 53:5-6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഔരോരുത്തനും താന്‍ താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേല്‍ ചുമത്തിഎന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേല്‍ ആയി അവന്റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു

எரேமியா 31:34 എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ അശുദ്ധമാക്കുവാന്‍ തക്കവണ്ണം അവര്‍ അതില്‍ മ്ളേച്ഛവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു.

தானியேல் 9:24 അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദര്‍ശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.

44. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോള് തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.

45. അവര് അന്യഭാഷകളില് സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേള്ക്കയാല്

46. പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികള് പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകര്ന്നതു കണ്ടു വിസ്മയിച്ചു.

47. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാന് ആര്ക്കും കഴിയും എന്നു പറഞ്ഞു.

48. പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തില് സ്നാനം കഴിപ്പിപ്പാന് കല്പിച്ചു. അവന് ചില ദിവസം അവിടെ താമസിക്കേണം എന്നു അവര് അപേക്ഷിച്ചു.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |