Romans - റോമർ 10 | View All

1. സഹോദരന്മാരേ, അവര് രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവര്ക്കുംവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.

2. അവര് പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര് എന്നു ഞാന് അവര്ക്കും സാക്ഷ്യം പറയുന്നു.

3. അവര് ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാന് അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.

4. വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാന് ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.

5. ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു“അതു ചെയ്ത മനുഷ്യന് അതിനാല് ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.

லேவியராகமம் 18:5 ആകയാല്‍ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങള്‍ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; ഞാന്‍ യഹോവ ആകുന്നു.

6. വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു“ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആര് സ്വര്ഗ്ഗത്തില് കയറും എന്നോ,

உபாகமம் 9:4 നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞശേഷംഎന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാന്‍ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്റെ ഹൃദയത്തില്‍ പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു.

உபாகமம் 30:12-14 ഞങ്ങള്‍ കേട്ടു അനുസരിക്കേണ്ടതിന്നു ആര്‍ സ്വര്‍ഗ്ഗത്തില്‍ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വര്‍ഗ്ഗത്തിലല്ല;ഞങ്ങള്‍ കേട്ടു അനുസരിക്കേണ്ടതിന്നു ആര്‍ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല;നീ അനുസരിപ്പാന്‍ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു.

7. ക്രിസ്തുവിനെ മരിച്ചവരുടെ ഇടയില് നിന്നു കയറ്റേണം എന്നു വിചാരിച്ചു ആര് പാതാളത്തില് ഇറങ്ങും എന്നോ നിന്റെ ഹൃദയത്തില് പറയരുതു.”

8. എന്നാല് അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങള് പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.

9. യേശുവിനെ കര്ത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല് നീ രക്ഷപ്പെടും.

10. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.

11. “അവനില് വിശ്വസിക്കുന്നവന് ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തില് അരുളിച്ചെയ്യുന്നുവല്ലോ.

ஏசாயா 28:16 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ സീയോനില്‍ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന്‍ ഔടിപ്പോകയില്ല.

12. യെഹൂദന് എന്നും യവനന് എന്നും വ്യത്യാസമില്ല; എല്ലാവര്ക്കും കര്ത്താവു ഒരുവന് തന്നേ; അവന് തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്ക്കും നല്കുവാന്തക്കവണ്ണം സമ്പന്നന് ആകുന്നു.

13. “കര്ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.

யோவேல் 2:32 എന്നാല്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

14. എന്നാല് അവര് വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര് കേട്ടിട്ടില്ലാത്തവനില് എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന് ഇല്ലാതെ എങ്ങനെ കേള്ക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാല് എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.

15. എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല“കര്ത്താവേ, ഞങ്ങള് കേള്പ്പിച്ചതു ആര് വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.

ஏசாயா 52:7 സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടുനിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാര്‍‍ത്താദൂതന്റെ കാല്‍ പര്‍‍വ്വതങ്ങളിന്മേല്‍ എത്ര മനോഹരം!

நாகூம் 1:15 ഇതാ, പര്‍വ്വതങ്ങളിന്മേല്‍ സുവാര്‍ത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാല്‍; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേര്‍ച്ചകളെ കഴിക്ക; നിസ്സാരന്‍ ഇനി നിന്നില്‍കൂടി കടക്കയില്ല; അവന്‍ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.

16. ആകയാല് വിശ്വാസം കേള്വിയാലും കേള്വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.

ஏசாயா 53:1 ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആര്‍‍കൂ വെളിപ്പെട്ടിരിക്കുന്നു?

17. എന്നാല് അവര് കേട്ടില്ലയോ എന്നു ഞാന് ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം“അവരുടെ നാദം സര്വ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”

18. എന്നാല് യിസ്രായേല് ഗ്രഹിച്ചില്ലയോ എന്നു ഞാന് ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാന് നിങ്ങള്ക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങള്ക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.

சங்கீதம் 19:4 ഭൂമിയില്‍ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവന്‍ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.

19. യെശയ്യാവോ“എന്നെ അന്വേഷിക്കാത്തവര് എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവര്ക്കും ഞാന് പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.

உபாகமம் 32:21 ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂര്‍ത്തികളാല്‍ എന്നെ മുഷിപ്പിച്ചു ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവര്‍ക്കും എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും

20. യിസ്രായേലിനെക്കുറിച്ചോ“അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാന് ഇടവിടാതെ കൈനീട്ടി” എന്നു അവന് പറയുന്നു.

ஏசாயா 65:1-2 എന്നെ ആഗ്രഹിക്കാത്തവര്‍‍ എന്നെ അന്‍ വേഷിപ്പാന്‍ ഇടയായി; എന്നെ അന്‍ വേഷിക്കാത്തവര്‍‍കൂ എന്നെ കണ്ടേത്തുവാന്‍ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടുഇതാ ഞാന്‍ ‍, ഇതാ ഞാന്‍ എന്നു ഞാന്‍ പറഞ്ഞുസ്വന്‍ ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയില്‍ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാന്‍ ഇടവിടാതെ കൈ നീട്ടുന്നു



Shortcut Links
റോമർ - Romans : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |