Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ലേവ്യരായ പുരോഹിതന്മാര്ക്കും ലേവിഗോത്രത്തിന്നും യിസ്രായേലിനോടുകൂടെ ഔഹരിയും അവകാശവും ഉണ്ടാകരുതു; യഹോവയുടെ ദഹനയാഗങ്ങളും അവന്റെ അവകാശവുംകൊണ്ടു അവര് ഉപജീവനം കഴിക്കേണം.1 കൊരിന്ത്യർ 9:13
1. The Kohanim the Levites, even all the tribe of Levi, shall have no portion nor inheritance with Yisra'el: they shall eat the offerings of the LORD made by fire, and his inheritance.
2. ആകയാല് അവരുടെ സഹോദരന്മാരുടെ ഇടയില് അവര്ക്കും അവകാശം ഉണ്ടാകരുതു; യഹോവ അവരോടു അരുളിച്ചെയ്തതുപോലെ അവന് തന്നേ അവരുടെ അവകാശം.
2. They shall have no inheritance among their brothers: the LORD is their inheritance, as he has spoken to them.
3. ജനത്തില്നിന്നു പുരോഹിതന്മാര്ക്കും ചെല്ലേണ്ടുന്ന അവകാശം എന്തെന്നാല്മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവന് കൈക്കുറകും കവിള് രണ്ടും ആമാശയവും കൊടുക്കേണം.
3. This shall be the Kohanim' due from the people, from those who offer a sacrifice, whether it be ox or sheep, that they shall give to the Kohen the shoulder, and the two cheeks, and the maw.
4. ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവന്നു കൊടുക്കേണം.
4. The first fruits of your grain, of your new wine, and of your oil, and the first of the fleece of your sheep, shall you give him.
5. യഹോവയുടെ നാമത്തില് ശുശ്രൂഷിപ്പാന് എപ്പോഴും നില്ക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളില്നിന്നു അവനെയും പുത്രന്മാരെയും അല്ലോ തിരഞ്ഞെടുത്തിരിക്കുന്നതു.
5. For the LORD your God has chosen him out of all your tribes, to stand to minister in the name of the LORD, him and his sons for ever.
6. ഏതു യിസ്രായേല്യപട്ടണത്തിലെങ്കിലും പരദേശിയായി പാര്ത്തിരുന്ന ഒരു ലേവ്യന് അവിടെനിന്നു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വന്നാല്--അവന്നു മനസ്സുപോലെ വരാം--
6. If a Levite comes from any of your gates out of all Yisra'el, where he lives as a foreigner, and comes with all the desire of his soul to the place which the LORD shall choose;
7. അവിടെ യഹോവയുടെ സന്നിധിയില് നിലക്കുന്ന ലേവ്യരായ തന്റെ സകല സഹോദരന്മാരെയുംപോലെ അവന്നും തന്റെ ദൈവമായ യഹോവയുടെ നാമത്തില് ശുശ്രൂഷ ചെയ്യാം.
7. then he shall minister in the name of the LORD his God, as all his brothers the Levites do, who stand there before the LORD.
8. അവന്റെ പിതൃസ്വത്തു വിറ്റുകിട്ടിയ മുതലിന്നു പുറമെ അവരുടെ ഉപജീവനം സമാംശമായിരിക്കേണം.
8. They shall have like portions to eat, besides that which comes of the sale of his patrimony.
9. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ളേച്ഛതകള് നീ പഠിക്കരുതു.
9. When you are come into the land which the LORD your God gives you, you shall not learn to do after the abominations of those nations.
10. തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവന് , പ്രശ്നക്കാരന് , മുഹൂര്ത്തക്കാരന് , ആഭിചാരകന് , ക്ഷുദ്രക്കാരന് ,
10. There shall not be found with you anyone who makes his son or his daughter to pass through the fire, one who uses divination, one who practices sorcery, or an enchanter, or a sorcerer,
11. മന്ത്രവാദി, വെളിച്ചപ്പാടന് , ലക്ഷണം പറയുന്നവന് , അജ്ഞനക്കാരന് എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയില് കാണരുതു.
11. or a charmer, or a consulter with a familiar spirit, or a wizard, or a necromancer.
12. ഈ കാര്യങ്ങള് ചെയ്യുന്നവനെല്ലാം യഹോവേക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകള് നിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പില്നിന്നു നീക്കിക്കളയുന്നു.
12. For whoever does these things is an abomination to the LORD: and because of these abominations the LORD your God does drive them out from before you.
13. നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.മത്തായി 5:48
13. You shall be perfect with the LORD your God.
14. നീ നീക്കിക്കളവാനിരിക്കുന്ന ജാതികള് മുഹൂര്ത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നീയോ അങ്ങനെ ചെയ്വാന് നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.
14. For these nations, that you shall dispossess, listen to those who practice sorcery, and to diviners; but as for you, the LORD your God has not allowed you so to do.
15. നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയില്നിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങള് കേള്ക്കേണം.മത്തായി 17:5, മർക്കൊസ് 9:7, ലൂക്കോസ് 9:35, ലൂക്കോസ് 24:27, യോഹന്നാൻ 1:21, യോഹന്നാൻ 5:46, യോഹന്നാൻ 6:14, യോഹന്നാൻ 7:40, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 3:22, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:37
15. The LORD your God will raise up to you a prophet from the midst of you, of your brothers, like me; to him you shall listen;
16. ഞാന് മരിക്കാതിരിക്കേണ്ടതിന്നു ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേള്പ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു ഇടവരരുതേ എന്നിങ്ങനെ ഹോരേബില്വെച്ചു മഹായോഗം കൂടിയ നാളില് നിന്റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെ തന്നേ.
16. according to all that you desired of the LORD your God in Horev in the day of the assembly, saying, Let me not hear again the voice of the LORD my God, neither let me see this great fire any more, that I not die.
17. അന്നു യഹോവ എന്നോടു അരുളിച്ചെയ്തതു എന്തെന്നാല്അവര് പറഞ്ഞതു ശരി.
17. The LORD said to me, They have well said that which they have spoken.
18. നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന് അവര്ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്നിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല് ആക്കും; ഞാന് അവനോടു കല്പിക്കുന്നതൊക്കെയും അവന് അവരോടു പറയും.യോഹന്നാൻ 1:21-45, യോഹന്നാൻ 6:14
18. I will raise them up a prophet from among their brothers, like you; and I will put my words in his mouth, and he shall speak to them all that I shall command him.
19. അവന് എന്റെ നാമത്തില് പറയുന്ന എന്റെ വചനങ്ങള് യാതൊരുത്തെനങ്കിലും കേള്ക്കാതിരുന്നാല് അവനോടു ഞാന് ചോദിക്കും.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 3:23
19. It shall happen, that whoever will not listen to my words which he shall speak in my name, I will require it of him.
20. എന്നാല് ഒരു പ്രവാചകന് ഞാന് അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തില് അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില് സംസാരിക്കയോ ചെയ്താല് ആ പ്രവാചകന് മരണശിക്ഷ അനുഭവിക്കേണം.
20. But the prophet, who shall speak a word presumptuously in my name, which I have not commanded him to speak, or who shall speak in the name of other gods, that same prophet shall die.
21. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങള് എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തില് പറഞ്ഞാല്
21. If you say in your heart, How shall we know the word which the LORD has not spoken?
22. ഒരു പ്രവാചകന് യഹോവയുടെ നാമത്തില് സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാല് അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകന് അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.
22. when a prophet speaks in the name of the LORD, if the thing doesn't follow, nor happen, that is the thing which the LORD has not spoken: the prophet has spoken it presumptuously, you shall not be afraid of him.