Deuteronomy - ആവർത്തനം 20 | View All

1. നീ ശത്രുക്കളോടു യുദ്ധം ചെയ്വാന് പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോള് പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.

1. When you go to war against your enemies and you see horses and chariots and an army that is bigger than yours, don't be afraid of them. The Lord your God, who brought you out of Egypt, will be with you.

2. നിങ്ങള് പടയേല്പാന് അടുക്കുമ്പോള് പുരോഹിതന് വന്നു ജനത്തോടു സംസാരിച്ചു

2. The priest must come and speak to the army before you go into battle.

3. യിസ്രായേലേ, കേള്ക്ക; നിങ്ങള് ഇന്നു ശത്രുക്കളോടു പടയേല്പാന് അടുക്കുന്നു; അധൈര്യപ്പെടരുതു, പേടിക്കരുതു, നടുങ്ങിപ്പോകരുതു; അവരെ കണ്ടു ഭ്രമിക്കയുമരുതു.

3. He will say, 'Listen, Israel! Today you are going into battle against your enemies. Don't lose your courage or be afraid. Don't panic or be frightened,

4. നിങ്ങളുടെ ദൈവമായയഹോവ നിങ്ങള്ക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്തു നിങ്ങളെ രക്ഷിപ്പാന് നിങ്ങളോടുകൂടെ പോരുന്നു എന്നു അവരോടു പറയേണം.

4. because the Lord your God goes with you, to fight for you against your enemies and to save you.'

5. പിന്നെ പ്രമാണികള് ജനത്തോടു പറയേണ്ടതു എന്തെന്നാല്ആരെങ്കിലും ഒരു പുതിയ വീടു പണിയിച്ചു ഗൃഹപ്രവേശം കഴിക്കാതെ ഇരിക്കുന്നുവെങ്കില് അവന് പടയില് പട്ടുപോകയും മറ്റൊരുത്തന് ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കെണ്ടതിന്നു അവന് വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.

5. The officers should say to the army, 'Has anyone built a new house but not given it to God? He may go home, because he might die in battle and someone else would get to give his house to God.

6. ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കില് അവന് പടയില് പട്ടുപോകയും മറ്റൊരുത്തന് അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവന് വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.

6. Has anyone planted a vineyard and not begun to enjoy it? He may go home, because he might die in battle and someone else would enjoy his vineyard.

7. ആരെങ്കിലും ഒരു സ്ത്രീയെ വിവഹാത്തിന്നു നിശ്ചയിച്ചു അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കില് അവന് പടയില് പട്ടുപോകയും മറ്റൊരുത്തന് അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവന് വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.

7. Is any man engaged to a woman and not yet married to her? He may go home, because he might die in battle and someone else would marry her.'

8. പ്രമാണികള് പിന്നെയും ജനത്തോടു പറയേണ്ടതുആര്ക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കില് അവന് തന്റെ ഹൃദയംപോലെ സഹേദരന്റെ ഹൃദയവും ധൈര്യം കൊടുത്താതിരിക്കേണ്ടതിന്നു വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.

8. Then the officers should also say, 'Is anyone here afraid? Has anyone lost his courage? He may go home so that he will not cause others to lose their courage, too.'

9. ഇങ്ങനെ പ്രമാണികള് ജനത്തോടു പറങ്ഞു തീര്ന്നശേഷം അവര് സൈന്യാധിപന്മാരെ സേനാമുഖത്തു ആക്കേണം.

9. When the officers finish speaking to the army, they should appoint commanders to lead it.

10. നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്വാന് അടുത്തുചെല്ലുമ്പോള് സമാധാനം വിളിച്ചു പറയേണം.

10. When you march up to attack a city, first make them an offer of peace.

11. സമാധാനം എന്നു മറുപടി പറങ്ഞു വാതില് തുറന്നുതന്നാല് അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയവെലക്കാരായി സേവചെയ്യേണം.

11. If they accept your offer and open their gates to you, all the people of that city will become your slaves and work for you.

12. എന്നാല് അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കില് അതിനെ നിരോധിക്കേണം.

12. But if they do not make peace with you and fight you in battle, you should surround that city.

13. നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യില് ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാല് കൊല്ലേണം.

13. The Lord your God will give it to you. Then kill all the men with your swords,

14. എന്നാല് സ്ത്രീകളെയും കുട്ടികളെയും നാല്ക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.

14. and you may take everything else in the city for yourselves. Take the women, children, and animals, and you may use these things the Lord your God gives you from your enemies.

15. ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തില് ഉള്പ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.

15. Do this to all the cities that are far away, that do not belong to the nations nearby.

16. നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ

16. But leave nothing alive in the cities of the land the Lord your God is giving you.

17. ഹിത്യര്, അമോര്യ്യര്, പെരിസ്യര്, കനാന്യര്, ഹിവ്യര്, യെബൂസ്യര് എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാര്പ്പിതമായി സംഹരിക്കേണം.

17. Completely destroy these people: the Hittites, Amorites, Canaanites, Perizzites, Hivites, and Jebusites, as the Lord your God has commanded.

18. അവര് തങ്ങളുടെ ദേവ പൂജയില് ചെയ്തുപോരുന്ന സകലമ്ളേച്ഛതളും ചെയ്വാന് നിങ്ങളെ പഠിപ്പിച്ചിട്ടു നിങ്ങള് നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു തന്നേ.

18. Otherwise, they will teach you what they do for their gods, and if you do these hateful things, you will sin against the Lord your God.

19. ഒരു പട്ടണം പിടിപ്പാന് അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാല് അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാല് അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന് അതു മനുഷ്യനാകുന്നുവോ?

19. If you surround and attack a city for a long time, trying to capture it, do not destroy its trees with an ax. You can eat the fruit from the trees, but do not cut them down. These trees are not the enemy, so don't make war against them.

20. തിന്മാനുള്ള ഫലവൃകഷമല്ലെന്നു അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണികയും ചെയ്യാം.

20. But you may cut down trees that you know are not fruit trees and use them to build devices to attack the city walls, until the city is captured.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |