Deuteronomy - ആവർത്തനം 4 | View All

1. ഇപ്പോള് യിസ്രായേലേ, നിങ്ങള് ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്ക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങള് അനുസരിച്ചു നടക്കേണ്ടതിന്നു ഞാന് നിങ്ങളോടു ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേള്പ്പിന് .

1. And now herken Israel vnto the ordinauces and lawes, which I teach you that ye do them, yt ye maye lyue, and come in, & take possession of the londe, which the LORDE God of yor fathers geueth vnto you.

2. ഞാന് നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങള് പ്രമാണിക്കേണം. ഞാന് നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതില്നിന്നു കുറെക്കയോ ചെയ്യരുതു.
വെളിപ്പാടു വെളിപാട് 22:18

2. Ye shal put nothinge vnto the worde which I commaunde you, nether do oughte there from, that ye maye kepe the commaundementes of the LORDE youre God, which I commaunde you.

3. ബാല്-പെയോരിന്റെ സംഗതിയില് യഹോവ ചെയ്തതു നിങ്ങള് കണ്ണാലെ കണ്ടിരിക്കുന്നുബാല്-പെയോരിനെ പിന്തുടര്ന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയില്നിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.

3. Youre eyes haue sene what the LORDE hath done wt Baal Peor: all them that walked after Baal Peor, hath the LORDE thy God destroied from amonge you.

4. എന്നാല് നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്ന്നിരുന്ന നിങ്ങള് ഒക്കെയും ഇന്നു ജീവനോടിരിക്കുന്നു.

4. But ye that cleue vnto the LORDE yor God, are all aliue this daye.

5. നിങ്ങള് കൈവശമാക്കുവാന് ചെല്ലുന്ന ദേശത്തു നിങ്ങള് അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാന് നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.

5. Beholde I haue taughte you ordinauces and lawes, soch as the LORDE my God commaunded me, that ye shulde do eue so in the londe, into ye which ye shal come, to possesse it.

6. അവയെ പ്രമാണിച്ചു നടപ്പിന് ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയില് നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവര് ഈ കല്പനകളൊക്കെയും കേട്ടിട്ടുഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും.

6. Kepe them now therfore and do them: for that is youre wysdome and vnderstondinge in the sight of all nacions, which wha they haue herde all these ordinaunces, shall saye: O what a wyse and vnderstondinge folke is this? and how excellent a people?

7. നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവന് നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?
റോമർ 3:2

7. For where is there so excellent a nacion, that hath goddes so nye him, as the LORDE oure God is nye vnto vs, as oft as we call vpon him?

8. ഞാന് ഇന്നു നിങ്ങളുടെ മുമ്പില് വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?

8. And where is there so excellent a nacion, that hath so righteous ordinaunces and lawes, as all this lawe which I laye before you this daye.

9. കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങള് നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സില്നിന്നു വിട്ടുപോകാതെയും ഇരിപ്പാന് മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊള്ക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.

9. Take hede to thy selfe now, and kepe well thy soule, that thou forget not the thinges which thine eyes haue sene, and that they departe not out of thy hert all the dayes of thy life. And thou shalt teach them thy children and thy childers children,

10. വിശേഷാല് ഹോരേബില് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്നിന്ന ദിവസത്തില് ഉണ്ടായ കാര്യം മറക്കരുതു. അന്നു യഹോവ എന്നോടുജനത്തെ എന്റെ അടുക്കല് വിളിച്ചുകൂട്ടുക; ഞാന് എന്റെ വചനങ്ങള് അവരെ കേള്പ്പിക്കും; അവര് ഭൂമിയില് ജീവിച്ചിരിക്കുന്ന നാള് ഒക്കെയും എന്നെ ഭയപ്പെടുവാന് പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.

10. the daye wha thou stodest before the LORDE thy God by mount Horeb, whan the LORDE sayde vnto me: Gather me the people together, that I maye make them heare my wordes, which they shal lerne, that they maye feare me all the dayes of their life vpon earth, & that they also maye teach their children.

11. അങ്ങനെ നിങ്ങള് അടുത്തുവന്നു പര്വ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പര്വ്വതം ആകാശ മദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.
എബ്രായർ 12:18-19

11. And ye came nye, & stode vnder ye mount. But the mount burnt euen vnto the myddes of heauen, and there was darknesse, cloudes, and myst.

12. യഹോവ തീയുടെ നടുവില്നിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങള് വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.
എബ്രായർ 12:18-19

12. And ye LORDE spake vnto you out of the myddes of the fyre. The voyce of his wordes ye herde, neuerthelesse ye sawe no ymage, but herde the voyce onely.

13. നിങ്ങള് അനുസരിച്ചു നടക്കേണ്ടതിന്നു അവന് നിങ്ങളോടു കല്പിച്ച തന്റെ നിയമമായ പത്തു കല്പന അവന് നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയില് എഴുതുകയും ചെയ്തു.

13. And he declared vnto you his couenaunt, which he comaunded you to do, namely, the ten verses, and wrote them vpon two tables of stone.

14. നിങ്ങള് കൈവശമാക്കുവാന് കടന്നുചെല്ലുന്ന ദേശത്തു നിങ്ങള് അനുസരിച്ചുനടക്കേണ്ടുന്നതിന്നുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്തു എന്നോടു കല്പിച്ചു.

14. And the LORDE commmauded me at the same time, to teach you ordinaunces & lawes that ye might do ther after in the londe, in to the which ye go to possesse it.

15. നിങ്ങള് നന്നായി സൂക്ഷിച്ചുകൊള്വിന് ; യഹോവ ഹോരേബില് തീയുടെ നടുവില് നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളില് നിങ്ങള് രൂപം ഒന്നും കണ്ടില്ലല്ലോ.
റോമർ 1:23

15. Kepe well youre soules therfore, for ye sawe no maner of ymage, in the daye wha the LORDE spake vnto you out of the fyre vpon mount Horeb, that ye destroye not youre selues,

16. അതു കൊണ്ടു നിങ്ങള് ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,

16. and make you eny ymage, that is like a man, or woman,

17. ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,

17. or beest vpon earth, or fethered foule vnder the heauen,

18. ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവര്ത്തിക്കരുതു.

18. or worme vpon the grounde, or fysshe in the water vnder ye earth:

19. നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോള് അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിന് കീഴെങ്ങുമുള്ള സര്വ്വജാതികള്ക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.

19. yt thou lifte not vp thine eyes towarde heauen, and se the Sonne and the Moone & the starres, and the whole hoost of heaue, and be disceaused, and worsh ppe, and serue them: which the LORDE yi God hath made to serue all nacios vnder ye whole heaue.

20. നിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്കു അവകാശ ജനമായിരിക്കേണ്ടതിന്നു യഹോവ തിരഞ്ഞെടുത്തു നിങ്ങളെ മിസ്രയീം എന്ന ഇരിമ്പുലയില് നിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു.
തീത്തൊസ് 2:14, 1 പത്രൊസ് 2:9

20. But you hath the LORDE taken, and broughte you out of the yron fornace, namely, out of Egipte, that ye shulde be the people of his enheritaunce, as it is come to passe this daye.

21. എന്നാല് യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാന് യോര്ദ്ദാന് കടക്കയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന നല്ല ദേശത്തില് ഞാന് ചെല്ലുകയില്ലെന്നും സത്യംചെയ്തു.

21. And the LORDE was angrie with me for youre sakes, so that he sware, yt I shulde not go ouer Iordane, ner come in to that good londe, which the LORDE thy God shall geue the to enheritaunce.

22. ആകയാല് ഞാന് യോര്ദ്ദാന് കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും; നിങ്ങളോ കടന്നു ചെന്നു ആ നല്ലദേശം കൈവശമാക്കും.

22. As for me, I must dye in this londe, and shal not go ouer Iordane: But ye shal go ouer, and shall haue that good lode in possession.

23. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങള് മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് .

23. Take hede therfore vnto youre selues, that ye forget not the conuenaunt of the LORDE youre God, and that ye make no ymages of eny maner of fashion as the LORDE thy God hath commaunded.

24. നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷണതയുള്ള ദൈവം തന്നേ.
എബ്രായർ 12:29

24. For the LORDE thy God is a consumynge fyre and a gelous God.

25. നീ മക്കളെയും മക്കളുടെ മക്കളെയും ജനിപ്പിച്ചു ദേശത്തു ഏറെക്കാലം പാര്ത്തു വഷളായിത്തീര്ന്നിട്ടു വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു അവനെ കോപിപ്പിച്ചാല്

25. Yf whan ye haue begotten children, and childers children, and haue dwelt in the londe, ye marre youre selues, & make you ymages of eny maner of fashion, and do euell in the sighte of ye LORDE youre God, to prouoke him:

26. നിങ്ങള് കൈവശമാക്കേണ്ടതിന്നു യോര്ദ്ദാന് കടന്നുചെല്ലുന്ന ദേശത്തു നിന്നു നിങ്ങള് വേഗത്തില് നശിച്ചുപോകുമെന്നു ഞാന് ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങള്ക്കു വിരോധമായി സാക്ഷിനിര്ത്തി പറയുന്നു; നിങ്ങള് അവിടെ ദീര്ഘായുസ്സോടിരിക്കാതെ നിര്മ്മൂലമായ്പോകും.

26. I call heauen and earth to recorde ouer you this daie, that ye shall shortly perishe fro the londe, in to ye which ye go ouer Iordane to possesse it. Ye shal not dwell longe therin, but shal vtterly be destroyed.

27. യഹോവ നിങ്ങളെ ജാതികളുടെ ഇടയില് ചിതറിക്കും; യഹോവ നിങ്ങളെ കൊണ്ടുപോയാക്കുന്ന ജാതികളുടെ ഇടയില് നിങ്ങള് ചുരുക്കംപേരായി ശേഷിക്കും.

27. And ye LORDE shal scater you amonge ye nacions and ye shall be left a small people amoge ye Heythen, whyther the LORDE shall brynge you.

28. കാണ്മാനും കേള്പ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങള് അവിടെ സേവിക്കും.

28. There shal ye serue goddes, which are ye workes of mens handes, euen wodd & stone, which nether se ner heare, ner eate ner smell.

29. എങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താല് അവനെ കണ്ടെത്തും.

29. But yf thou seke the LORDE yi God there thou shalt finde him, yee yf thou seke him wt thy whole hert and with all yi soule.

30. നീ ക്ളേശത്തിലാകയും ഇവ ഒക്കെയും നിന്റെ മേല് വരികയും ചെയ്യുമ്പോള് നീ ഭാവികാലത്തു നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്റെ വാക്കു അനുസരിക്കും.

30. Whan thou shalt be strately troubled, & wha all these thinges shal come vpo the in ye latter dayes, then shalt thou turne agayne to ye LORDE thy God, and be obedient vnto his voice.

31. നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവന് നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്റെ നിയമം മറക്കയുമില്ല.

31. For ye LORDE yi God is a mercifull God, he shal not forsake the, ner destroye the: nether shall he forget the couenaunt with thy fathers, which he sware vnto them.

32. ദൈവം മനുഷ്യനെ ഭൂമിയില് സൃഷ്ടിച്ച നാള്മുതല് നിനക്കു മുമ്പുണ്ടായ പൂര്വ്വകാലത്തിലും ആകാശത്തിന്റെ ഒരു അറ്റം തുടങ്ങി മറ്റെ അറ്റത്തോളവും എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്നു നീ അന്വേഷിക്ക.

32. For axe after the tymes past, which haue bene before the, sens the daie yt God created man vpon earth, from one ende of the heaue vnto the other, whether there was euer eny soch greate thinge done, or eny soch like herde,

33. ഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവില് നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേള്ക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?

33. that a people hath herde ye voyce of God speake out of the fyre (as thou hast herde) & yet liued.

34. അല്ലെങ്കില് നിങ്ങളുടെ ദൈവമായ യഹോവ മിസ്രയീമില്വെച്ചു നീ കാണ്കെ നിങ്ങള്ക്കുവേണ്ടി ചെയ്തതു പോലെ ഒക്കെയും പരീക്ഷകള്, അടയാളങ്ങള്, അത്ഭുതങ്ങള്, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികള് എന്നിവയാല് ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവില് നിന്നു തനിക്കായി ചെന്നെടുപ്പാന് ഉദ്യമിച്ചിട്ടുണ്ടോ?

34. Or whether God assaied to go & take vnto him a people out of ye myddes of a nacion, thorow tentacions, thorow tokens, thorow wonders, thorow warre, & thorow a mightie hande, & thorow a stretched out arme, and thorow greate visios, acordinge vnto all as the LORDE youre God hath done with you in Egipte before thine eyes.

35. നിനക്കോ ഇതു കാണ്മാന് സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.
മർക്കൊസ് 12:32-33, 1 കൊരിന്ത്യർ 8:4

35. Thou hast sene it yt thou mightest knowe that the LORDE is God, and that there is none other but he onely.

36. അവന് നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേള്പ്പിച്ചു; ഭൂമിയില് തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവില്നിന്നു കേട്ടു.

36. Out of heauen made he the to heare his voyce, that he might nurtoure the: and vpon earth he shewed the his greate feare, & out of ye fyre thou herdest his wordes:

37. നിന്റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ടു അവന് അവരുടെ സന്തതിയെ തിരഞ്ഞെടുത്തു.

37. because he loued yi fathers, & chose their sede after the. And he brought ye out wt his presence thorow his mightie power out of Egipte,

38. നിന്നെക്കാള് വലിപ്പവും ബലവുമുള്ള ജാതികളെ നിന്റെ മുമ്പില്നിന്നു നീക്കിക്കളവാനും ഇന്നുള്ളതുപോലെ അവരുടെ ദേശത്തെ നിനക്കു അവകാശമായി തരേണ്ടതിന്നു നിന്നെ കൊണ്ടുപോയാക്കുവാനും തന്റെ സാന്നിദ്ധ്യവും മഹാശക്തിയുംകൊണ്ടു മിസ്രയീമില് നിന്നു നിന്നെ പുറപ്പെടുവിച്ചു.

38. to dryue out (before the) nacions greater and mighter then thou, and to bringe ye in, yt he might geue the their lode to enheritaunce, as it is come to passe this daye.

39. ആകയാല് മീതെ സ്വര്ഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സില് വെച്ചുകൊള്ക.
1 കൊരിന്ത്യർ 8:4

39. Therfore shalt thou knowe this daye, & turne it into thine herte, that the LORDE is God aboue in heauen, and beneth vpon earth, and that there is no mo.

40. നിനക്കും നിന്റെ മക്കള്ക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നലകുന്ന ദേശത്തു നീ ദീര്ഘായുസ്സോടിരിക്കേണ്ടതിന്നും ഞാന് ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രാമണിക്ക.

40. Kepe his ornaunces therfore and commaundementes, which I commaunde the this daie, the shal it go well wt the and thy children after the, so that thy life shal longe endure in ye londe, which the LORDE the God geueth the thy life longe.

41. അക്കാലത്തു മോശെ യോര്ദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേര്തിരിച്ചു.

41. Then separated Moses thre cities beyonde Iordane, towarde the Sonne rysinge,

42. പൂര്വ്വദ്വേഷം കൂടാതെ അബദ്ധവശാല് കൂട്ടുകാരനെ കൊന്നവന് ആ പട്ടണങ്ങളില് ഒന്നില് ഔടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.

42. yt he might flye thither, which had slayne his neghboure vnawarres, & hated him not afore tyme, yt he might flye in to one of these cities, & lyue.

43. അങ്ങനെ മരുഭൂമിയില് മലനാട്ടിലുള്ള ബേസെര് രൂബേന്യര്ക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യര്ക്കും ബാശാനിലെ ഗോലാന് മനശ്ശെയര്ക്കും നിശ്ചയിച്ചു.

43. Bezer in ye wildernes in the playne countre amonge the Rubenites, & Ramoth in Gilead amoge ye Gaddites, & Golan in Basan amonge the Manassites.

44. മോശെ യിസ്രായേല്മക്കളുടെ മുമ്പില് വെച്ച ന്യായപ്രമാണം ഇതു തന്നേ.

44. This is the lawe which Moses layed before the children of Israel:

45. യിസ്രായേല്മക്കള് മിസ്രയീമില്നിന്നു പുറപ്പെട്ടശേഷം മോശെ യോര്ദ്ദാന്നക്കരെ ഹെശ്ബോനില് പാര്ത്തിരുന്ന അമോര്യ്യരാജാവായ സീഹോന്റെ ദേശത്തു ബേത്ത്--പെയോരിന്നെതിരെയുള്ള താഴ്വരയില്വെച്ചു അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവ തന്നേ.

45. these are the testimonies, ordinaunces, & lawes, yt Moses spake vnto the children of Israel (after they were departed out of Egipte)

46. മോശെയും യിസ്രായേല്മക്കളും മിസ്രയീമില്നിന്നു പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.

46. beyonde Iordane in the valley ouer agaynst the house of Peor, in ye londe of Sion kynge of ye Amorites which dwelt at Hesbon, whom Moses & the childre of Israel smote after they were departed out of Egipte,

47. അവന്റെ ദേശവും ബാശാന് രാജാവായ ഔഗിന്റെ ദേശവുമായി

47. & conquered his lade, & the londe of Og kynge of Basan, two kynges of the Amorites which were beyonde Iordane towarde the Sonne rysinge

48. അര്ന്നോന് താഴ്വരയുടെ അറ്റത്തുള്ള അരോവേര്മുതല് ഹെര്മ്മോനെന്ന സീയോന് പര്വ്വതംവരെയും

48. fro Aroer (which lyeth vpon ye ryuer syde of Arnon) vnto mount Sion, which is Hermon:

49. യോര്ദ്ദാന്നക്കരെ കിഴക്കു പിസ്ഗയുടെ ചരിവിന്നു താഴെ അരാബയിലെ കടല്വരെയുള്ള താഴ്വീതി ഒക്കെയും ഇങ്ങനെ യോര്ദ്ദാന്നക്കരെ കിഴക്കുള്ള രണ്ടു അമോര്യ്യ രാജാക്കന്മാരുടെയും ദേശം കൈവശമാക്കി.

49. & all ye playne felde beyonde Iordane eastwarde vnto the see in ye plaine felde vnder mount Pisga.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |