Deuteronomy - ആവർത്തനം 6 | View All

1. നിങ്ങള് കൈവശമാക്കുവാന് കടന്നുചെല്ലുന്ന ദേശത്തു നിങ്ങള് അനുസരിച്ചു നടക്കേണ്ടതിന്നും നിന്റെ ജീവകാലം ഒക്കെയും നീയും നിന്റെ മകനും മകന്റെ മകനും ഞാന് നിന്നോടു കല്പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാചട്ടങ്ങളും കല്പനകളും പ്രമാണിപ്പാന് തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിന്നും

1. These are the comaundemetes, ordinaunces, and lawes, which the Lorde your God commaunded me to teache you, that ye might do them in the lande whither ye go to possesse it:

2. നീ ദീര്ഘായുസ്സോടിരിക്കേണ്ടതിന്നുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്ക്കു ഉപദേശിച്ചുതരുവാന് കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.

2. Namely, that thou mightest feare the Lord thy God, & kepe all his ordinaunces and his commaundementes which I commaunde thee, thou & thy sonne, & thy sonnes sonne all the dayes of thy lyfe: that thy dayes may be prolonged.

3. ആകയാല് യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങള് ഏറ്റവും വര്ദ്ധിക്കേണ്ടതിന്നും നീ കേട്ടു ജാഗ്രതയോടെ അനുസരിച്ചു നടക്ക.

3. Heare therfore O Israel, and take heede that thou do it, that it may go well with thee, & that ye may encrease mightily, euen as the Lorde God of thy fathers hath promised thee, a lande that floweth with mylke and honie.

4. യിസ്രായേലേ, കേള്ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന് തന്നേ.
മർക്കൊസ് 12:29-33

4. Heare O Israel, the Lorde our God is Lorde only.

5. നിന്റെ ദൈവമായ യഹോവയെ നീ പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണമനസ്സോടും പൂര്ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.
മത്തായി 22:37, ലൂക്കോസ് 10:27, റോമർ 3:30, 1 കൊരിന്ത്യർ 8:4, മർക്കൊസ് 12:29-33

5. And thou shalt loue the Lorde thy God with all thine heart, and with all thy soule, and with all thy myght.

6. ഇന്നു ഞാന് നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള് നിന്റെ ഹൃദയത്തില് ഇരിക്കേണം.

6. And these wordes which I commaunde thee this day, shalbe in thine heart:

7. നീ അവയെ നിന്റെ മക്കള്ക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടില് ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
എഫെസ്യർ എഫേസോസ് 6:4

7. And thou shalt shewe them vnto thy children, and shalt talke of them when thou art at home in thine house, and as thou walkest by the way, & when thou lyest downe, and when thou risest vp.

8. അവയെ അടയാളമായി നിന്റെ കൈമേല് കെട്ടേണം; അവ നിന്റെ കണ്ണുകള്ക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം.
മത്തായി 23:5

8. And thou shalt binde them for a signe vpon thine hande, and they shalbe as frontlettes betweene thine eyes,

9. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന് മേലും പടിവാതിലുകളിലും എഴുതേണം.

9. And thou shalt write them vpon the postes of thy house, & vpon thy gates.

10. നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും

10. And when the Lorde thy God hath brought thee into the lande which he sware vnto thy fathers, Abraham, Isahac, and Iacob, and shall geue to thee great & goodly cities which thou buildedst not,

11. നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തി പ്രാപിക്കയും ചെയ്യുമ്പോള്

11. Houses full of all maner of goodes which thou filledst not, & welles digged which thou diggedst not, vineyardes and oliue trees which thou plantedst not, and when thou hast eaten & art full:

12. നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്ക.

12. Then beware lest thou forget ye Lorde which brought thee out of the lande of Egypt from the house of bondage.

13. നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തില് സത്യം ചെയ്യേണം.
മത്തായി 4:10, ലൂക്കോസ് 4:8

13. Thou shalt feare the Lorde thy God and serue hym, and shalt sweare by his name.

14. നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയില്നിന്നു നശിപ്പിക്കാതിരിപ്പാന് ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യ ദൈവങ്ങളുടെ പിന്നാലെ നീ പോകരുതു;

14. See that ye walke not after straunge gods, the gods of the nations which are about you:

15. നിന്റെ ദൈവമായ യഹോവ നിങ്ങളുടെ മദ്ധ്യേ തീക്ഷണതയുള്ള ദൈവം ആകുന്നു.

15. (For the Lorde thy God is a ielous God among you) lest the countenaunce of the Lorde thy God be moued to wrath agaynst thee, and destroy thee from the face of the earth.

16. നിങ്ങള് മസ്സയില്വെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.
മത്തായി 4:7, ലൂക്കോസ് 4:12

16. Ye shall not tempt the Lorde your God, as ye dyd in the place of temptation.

17. നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങള് ജാഗ്രതയോടെ പ്രമാണിക്കേണം.

17. But you shall diligently kepe the commaundementes of the Lord your God, & his testimonies, and his ordinaunces which he hath commaunded thee:

18. നിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ അരുളിച്ചെയ്തതുപോലെ

18. And thou shalt do that which is right & good in the sight of the Lorde: that thou mayst prosper, and that thou mayst go in, & possesse that good lande which the Lorde sware vnto thy fathers,

19. നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പില്നിന്നു ഔടിച്ചുകളയേണ്ടതിന്നും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതവുമായുള്ളതിനെ ചെയ്യേണം.

19. To cast out all thine enemies before thee, as the Lorde hath sayde.

20. നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്തു എന്നു നാളെ നിന്റെ മകന് നിന്നോടു ചോദിക്കുമ്പോള് നീ നിന്റെ മകനോടു പറയേണ്ടതു എന്തെന്നാല്
എഫെസ്യർ എഫേസോസ് 6:4

20. And when thy sonne asketh thee in tyme to come, saying: What meaneth these testimonies, ordinaunces, and lawes, which the Lorde our God hath commaunded you?

21. ഞങ്ങള് മിസ്രയീമില് ഫറവോന്നു അടിമകള് ആയിരുന്നു; എന്നാല് യഹോവ ബലമുള്ള കൈകൊണ്ടു ഞങ്ങളെ മിസ്രയീമില്നിന്നു പുറപ്പെടുവിച്ചു.

21. Then thou shalt say vnto thy sonne: We were Pharaos bondmen in Egypt, and the Lorde brought vs out of Egypt with a mightie hande:

22. മിസ്രയീമിന്റെയും ഫറവോന്റെയും അവന്റെ സകലകുടുംബത്തിന്റെയും മേല് ഞങ്ങള് കാണ്കെ യഹോവ മഹത്തും ഉഗ്രവുമായുള്ള അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്ത്തിച്ചു.

22. And the Lorde shewed signes, and wonders, great and euyll vpon Egypt, vpon Pharao, and vpon all his householde, before our eyes:

23. ഞങ്ങളേയോ താന് നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം തരുവാന് അതില് കൊണ്ടുവന്നാക്കേണ്ടതിന്നു അവിടെ നിന്നു പുറപ്പെടുവിച്ചു

23. And brought vs out from thence, to bryng vs in and to geue vs the lande which he sware vnto our fathers.

24. എല്ലായ്പോഴും നമുക്കു നന്നായിരിക്കേണ്ടതിന്നും ഇന്നത്തെപ്പോലെ അവന് നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിന്നുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാ ചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോടു കല്പിച്ചു.

24. And he hath commaunded vs to do all these ordinaunces, & to feare the Lorde our God for our wealth all the dayes of our lyfe, as it is come to passe this day.

25. നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാന് തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കില് നാം നീതിയുള്ളവരായിരിക്കും.

25. Moreouer, this shalbe our righteousnesse before the Lorde our God, if we take heede, & kepe all these commaundementes, as he hath commaunded vs.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |