Hebrews - എബ്രായർ 3 | View All

1. അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വര്ഗ്ഗീയവിളിക്കു ഔഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിന് .

1. Therefore, holy brethren, partakers of the heauenly vocation, consider the Apostle and high Priest of our profession Christ Iesus:

2. മോശെ ദൈവഭവനത്തില് ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തന് ആകുന്നു.
സംഖ്യാപുസ്തകം 12:7

2. Who was faithfull to him that hath appointed him, euen as Moses was in al his house.

3. ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാള് അധികം മഹത്വത്തിന്നു യോഗ്യന് എന്നു എണ്ണിയിരിക്കുന്നു.

3. For this man is counted worthy of more glory then Moses, inasmuch as he which hath builded the house, hath more honour then the house.

4. ഏതു ഭവനവും ചമെപ്പാന് ഒരാള് വേണം; സര്വ്വവും ചമച്ചവന് ദൈവം തന്നേ.

4. For euery house is builded of some man, and he that hath built all things, is God.

5. അവന്റെ ഭവനത്തില് ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ.
സംഖ്യാപുസ്തകം 12:7

5. Now Moses verely was faithfull in all his house, as a seruant, for a witnesse of the thinges which should be spoken after.

6. ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്യ്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല് നാം തന്നേ അവന്റെ ഭവനം ആകുന്നു.

6. But Christ is as the Sonne, ouer his owne house, whose house we are, if we holde fast that confidence and that reioycing of that hope vnto the ende.

7. അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ
സങ്കീർത്തനങ്ങൾ 95:7-11

7. Wherefore, as the holy Ghost sayth, To day if ye shall heare his voyce,

8. “ഇന്നു നിങ്ങള് അവന്റെ ശബ്ദം കേള്ക്കുന്നുവെങ്കില് മരുഭൂമിയില്വെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തില് എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു.
പുറപ്പാടു് 17:7, സംഖ്യാപുസ്തകം 20:2-5

8. Harden not your hearts, as in the prouocation, according to the day of the tentation in the wildernes,

9. അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര് എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.

9. Where your fathers tempted me, prooued me, and sawe my workes fourtie yeeres long.

10. അതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി. അവര് എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവര് എന്നും എന്റെ വഴികളെ അറിയാത്തവര് എന്നും ഞാന് പറഞ്ഞു;

10. Wherefore I was grieued with that generation, and sayde, They erre euer in their heart, neither haue they knowen my wayes.

11. അവര് എന്റെ സ്വസ്ഥതയില് പ്രവേശിക്കയില്ല എന്നു ഞാന് എന്റെ ക്രോധത്തില് സത്യം ചെയ്തു.”
സംഖ്യാപുസ്തകം 14:21-23

11. Therefore I sware in my wrath, If they shall enter into my rest.

12. സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളില് ആര്ക്കും ഉണ്ടാകാതിരിപ്പാന് നോക്കുവിന് .

12. Take heede, brethren, least at any time there be in any of you an euill heart, and vnfaithfull, to depart away from the liuing God.

13. നിങ്ങള് ആരും പാപത്തിന്റെ ചതിയാല് കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാള്തോറും അന്യോന്യം പ്രബോധിപ്പിച്ചുകൊള്വിന് .

13. But exhort one another dayly, while it is called to day, lest any of you be hardened through the deceitfulnes of sinne.

14. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല് നാം ക്രിസ്തുവില് പങ്കാളികളായിത്തീര്ന്നിരിക്കുന്നുവല്ലോ.

14. For we are made partakers of Christ, if we keepe sure vnto the ende that beginning, wherewith we are vpholden,

15. “ഇന്നു നിങ്ങള് അവന്റെ ശബ്ദം കേള്ക്കുന്നുവെങ്കില് മത്സരത്തില് എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതില് ആരാകുന്നു

15. So long as it is sayd, To day if ye heare his voyce, harden not your hearts, as in the prouocation.

16. കേട്ടിട്ടു മത്സരിച്ചവര്? മിസ്രയീമില്നിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവര് എല്ലാവരുമല്ലോ.
സംഖ്യാപുസ്തകം 14:1-35

16. For some when they heard, prouoked him to anger: howbeit, not all that came out of Egypt by Moses.

17. നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?
സംഖ്യാപുസ്തകം 14:29

17. But with whome was he displeased fourtie yeeres? Was hee not displeased with them that sinned, whose carkeises fell in the wildernes?

18. അവരുടെ ശവങ്ങള് മരുഭൂമിയില് വീണുപോയി. എന്റെ സ്വസ്ഥതയില് പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?
സംഖ്യാപുസ്തകം 14:22-23

18. And to whom sware he that they should not enter into his rest, but vnto them that obeyed not?

19. ഇങ്ങനെ അവിശ്വാസം നിമിത്തം അവര്ക്കും പ്രവേശിപ്പാന് കഴിഞ്ഞില്ല എന്നു നാം കാണുന്നു.

19. So we see that they could not enter in, because of vnbeliefe.



Shortcut Links
എബ്രായർ - Hebrews : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |