Joshua - യോശുവ 4 | View All

1. ജനമൊക്കെയും യോര്ദ്ദാന് കടന്നുതീര്ന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാല്

1. After the whole nation had finished crossing the Yarden, ADONAI said to Y'hoshua,

2. നിങ്ങള് ഔരോ ഗോത്രത്തില് നിന്നു ഔരോ ആള് വീതം ജനത്തില്നിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു

2. 'Take for yourselves from the people twelve men, a man from every tribe;

3. യോര്ദ്ദാന്റെ നടുവില് പുരോഹിതന്മാരുടെ കാല് ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങള് പാര്ക്കുംന്ന സ്ഥലത്തു വെപ്പാന് കല്പിപ്പിന് .

3. and give them this order: 'Take twelve stones from the middle of the Yarden riverbed, where the [cohanim] are standing, carry them over with you and set them down in the place where you will camp tonight.''

4. അങ്ങനെ യോശുവ യിസ്രായേല്മക്കളുടെ ഔരോ ഗോത്രത്തില്നിന്നു ഔരോ ആള് വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു.

4. Y'hoshua called the twelve men whom he had chosen from the people of Isra'el, a man from every tribe,

5. യോശുവ അവരോടു പറഞ്ഞതുയോര്ദ്ദാന്റെ നടുവില് നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പില് ചെന്നു യിസ്രായേല്മക്കളുടെ ഗോത്രസംഖ്യകൂ ഒത്തവണ്ണം നിങ്ങളില് ഔരോരുത്തന് ഔരോ കല്ലു ചുമലില് എടുക്കേണം.

5. and said to them, 'Go on ahead of the ark of ADONAI your God into the riverbed of the Yarden. Then, each of you take a stone on his shoulder, corresponding to the number of tribes of the people of Isra'el.

6. ഇതു നിങ്ങളുടെ ഇടയില് ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കള് വരുങ്കാലത്തു ചോദിക്കുമ്പോള്

6. This will be a sign for you. In the future, when your children ask, 'What do you mean by these stones?'

7. യോര്ദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പില് രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോര്ദ്ദാനെ കടന്നപ്പോള് യോര്ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേല്മക്കള്ക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം.

7. you will answer them, 'It's because the water in the Yarden was cut off before the ark for the covenant of ADONAI; when it crossed the Yarden, the water in the Yarden was cut off; and these stones are to be a reminder for the people of Isra'el forever.''

8. യോശുവ കല്പിച്ചതുപോലെ യിസ്രായേല്മക്കള് ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേല്മക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോര്ദ്ദാന്റെ നടുവില്നിന്നു എടുത്തു തങ്ങള് പാര്ത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു.

8. The people of Isra'el did just as Y'hoshua had ordered. They took twelve stones out of the Yarden riverbed, as ADONAI had said to Y'hoshua, corresponding to the number of the tribes of the people of Isra'el, carried them over with them to the place where they were camping, and set them down there.

9. യോര്ദ്ദാന്റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല് നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു.

9. Y'hoshua also set up twelve stones in the Yarden River itself, in the place where the feet of the [cohanim] carrying the ark for the covenant had stood. They are there to this day.

10. മോശെ യോശുവയോടു കല്പിച്ചതു ഒക്കെയും ജനത്തോടു പറവാന് യഹോവ യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാര് യോര്ദ്ദാന്റെ നടുവില് നിന്നു; ജനം വേഗത്തില് മറുകര കടന്നു.

10. The [cohanim] carrying the ark stood in the Yarden riverbed until Y'hoshua had finished saying to the people everything that ADONAI had ordered him to say, in keeping with everything that Moshe had ordered Y'hoshua; then the people hurried across.

11. ജനമൊക്കെയും കടന്നു തീര്ന്നപ്പോള് ജനം കാണ്കെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.

11. When all the people had finished crossing, the ark of ADONAI passed on, and the [cohanim], ahead of the people.

12. മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്മക്കള്ക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.

12. The descendants of Re'uven, the descendants of Gad and the half-tribe of M'nasheh went on, armed, ahead of the people of Isra'el, as Moshe had said to them;

13. ഏകദേശം നാല്പതിനായിരം പേര് യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയില് കടന്നു.

13. some 40,000 armed soldiers ready for battle crossed in the presence of ADONAI to the plains of Yericho.

14. അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;

14. That day ADONAI made Y'hoshua great in full view of all Isra'el. They were in awe of him, just as they had been in awe of Moshe all his life.

15. അവര് മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.

15. ADONAI said to Y'hoshua,

16. യഹോവ യോശുവയോടുസാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോര്ദ്ദാനില്നിന്നു കയറുവാന് കല്പിക്ക എന്നു അരുളിച്ചെയ്തു.

16. 'Order the [cohanim] carrying the ark for the testimony to come up out of the Yarden.'

17. അങ്ങനെ യോശുവ പുരോഹിതന്മാരോടു യോര്ദ്ദാനില്നിന്നു കയറുവാന് കല്പിച്ചു.

17. So Y'hoshua ordered the [cohanim], 'Come up out of the Yarden!'

18. യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാര് യോര്ദ്ദാന്റെ നടുവില്നിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാല് കരെക്കു പൊക്കിവെച്ച ഉടനെ യോര്ദ്ദാനിലെ വെള്ളം വീണ്ടും അതിന്റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി.

18. The [cohanim] carrying the ark for the covenant of ADONAI came up from the Yarden riverbed, and as soon as the soles of the feet of the [cohanim] touched dry ground, the water of the Yarden returned to its place and the river overflowed its banks as it had before.

19. ഒന്നാം മാസം പത്താം തിയ്യതി ജനം യോര്ദ്ദാനില്നിന്നു കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലില് പാളയം ഇറങ്ങി.

19. The people came up out of the Yarden on the tenth day of the first month and camped at Gilgal, by the eastern boundary of Yericho.

20. യോര്ദ്ദാനില്നിന്നു എടുത്ത പന്ത്രണ്ടു കല്ലു യോശുവ ഗില്ഗാലില് നാട്ടി,

20. Those twelve stones which they took out of the Yarden, Y'hoshua piled up at Gilgal.

21. യിസ്രായേല്മക്കളോടു പറഞ്ഞതു എന്തെന്നാല്; ഈ കല്ലു എന്തു എന്നു വരുങ്കാലത്തു നിങ്ങളുടെ മക്കള് പിതാക്കന്മാരോടു ചോദിച്ചാല്

21. Then he said to the people of Isra'el, 'In the future, when your children ask their fathers what these stones mean,

22. യിസ്രായേല് ഉണങ്ങിയ നിലത്തുകൂടി ഈ യോര്ദ്ദാന്നിക്കരെ കടന്നു എന്നു നിങ്ങളുടെ മക്കളോടു പറയേണം.

22. you are to explain it to them by saying, 'Isra'el came over this Yarden on dry land.

23. ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്നു അറിഞ്ഞു നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്നു

23. For ADONAI your God dried up the water in the Yarden from in front of you, until you had crossed, just as ADONAI your God did to the Sea of Suf, which he dried up from in front of us, until we had crossed.

24. ഞങ്ങള് ഇക്കരെ കടപ്പാന് തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പില് ചെങ്കടല് വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങള് ഇക്കരെ കടപ്പാന് തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പില് യോര്ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.

24. From this all the peoples of the earth can know that the hand of ADONAI is strong, and you can fear ADONAI your God forever.''



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |