Joshua - യോശുവ 6 | View All

1. എന്നാല് യെരീഹോവിനെ യിസ്രായേല്മക്കളുടെ നിമിത്തം അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.

2. യഹോവ യോശുവയോടു കല്പിച്ചതുഞാന് യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യില് ഏല്പിച്ചിരിക്കുന്നു.

3. നിങ്ങളില് യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം.

4. ഏഴു പുരോഹിതന്മാര് ആട്ടിന് കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പില് നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാര് കാഹളം ഊതുകയും വേണം.

5. അവര് ആട്ടിന് കൊമ്പു നീട്ടിയൂതുകയും നിങ്ങള് കാഹളനാദം കേള്ക്കയും ചെയ്യുമ്പോള് ജനമൊക്കെയും ഉച്ചത്തില് ആര്പ്പിടേണം; അപ്പോള് പട്ടണമതില് വീഴും; ജനം ഔരോരുത്തന് നേരെ കയറുകയും വേണം.

6. നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടുനിയമപെട്ടകം എടുപ്പിന് ; ഏഴു പുരോഹിതന്മാര് യഹോവയുടെ പെട്ടകത്തിന്നു മുമ്പില് ആട്ടിന് കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു.

7. ജനത്തോടു അവന് നിങ്ങള് ചെന്നു പട്ടണത്തെ ചുറ്റിനടപ്പിന് ; ആയുധപാണികള് യഹോവയുടെ പെട്ടകത്തിന്റെ മുമ്പില് നടക്കേണം എന്നു പറഞ്ഞു.

8. യോശുവ ജനത്തോടു പറഞ്ഞുതീര്ന്നപ്പോള് ആട്ടിന് കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാര് യഹോവയുടെ മുമ്പില് നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.

9. ആയുധപാണികള് കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പില് നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവര് കാഹളം ഊതിക്കൊണ്ടു നടന്നു.

10. യോശുവ ജനത്തോടുആര്പ്പിടുവിന് എന്നു ഞാന് നിങ്ങളോടു കല്പിക്കുന്ന നാള്വരെ നിങ്ങള് ആര്പ്പിടരുതു; ഒച്ചകേള്പ്പിക്കരുതു; വായില്നിന്നു ഒരു വാക്കും പുറപ്പെടുകയും അരുതു; അതിന്റെശേഷം ആര്പ്പിടാം എന്നു കല്പിച്ചു.

11. അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവര് പാളയത്തിലേക്കു വന്നു പാളയത്തില് പാര്ത്തു.

12. യോശുവ അതികാലത്തേ എഴുന്നേറ്റു; പുരോഹിതന്മാര് യഹോവയുടെ പെട്ടകം എടുത്തു.

எபிரேயர் 11:30 വിശ്വാസത്താല്‍ അവര്‍ ഏഴു ദിവസം ചുറ്റിനടന്നപ്പോള്‍ യെരീഹോമതില്‍ ഇടിഞ്ഞുവീണു.

13. ഏഴു പുരോഹിതന്മാര് യഹോവയുടെ പെട്ടകത്തിന്റെ മുമ്പില് ആട്ടിന് കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചു കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികള് അവരുടെ മുമ്പില് നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവര് കാഹളം ഊതിക്കൊണ്ടു നടന്നു.

14. രണ്ടാം ദിവസം അവര് പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റീട്ടു പാളയത്തിലേക്കു മടങ്ങിപ്പോന്നു. ഇങ്ങനെ അവര് ആറു ദിവസം ചെയ്തു;

15. ഏഴാം ദിവസമോ അവര് അതികാലത്തു അരുണോദയത്തിങ്കല് എഴുന്നേറ്റു പട്ടണത്തെ ആ വിധത്തില് തന്നേ ഏഴുപ്രവാശ്യം ചുറ്റി; അന്നുമാത്രം അവര് പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.

16. ഏഴാംപ്രാവശ്യം പുരോഹിതന്മാര് കാഹളം ഊതിയപ്പോള് യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാല്ആര്പ്പിടുവിന് ; യഹോവ പട്ടണം നിങ്ങള്ക്കു തന്നിരിക്കുന്നു.

17. ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവേക്കു ശപഥാര്പ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാല് അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.

யாக்கோபு 2:25 അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്‍കയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതില്‍ പ്രവൃത്തികളാല്‍ അല്ലയോ നീതീകരിക്കപ്പെട്ടതു?

18. എന്നാല് നിങ്ങള് ശപഥംചെയ്തിരിക്കെ ശപഥാര്പ്പിതത്തില് വല്ലതും എടുത്തിട്ടു യിസ്രായേല്പാളയത്തിന്നു ശാപവും അനര്ത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാര്പ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് .

19. വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരിമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവേക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തില് ചേരേണം.

20. അനന്തരം ജനം ആര്പ്പിടുകയും പുരോഹിതന്മാര് കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തില് ആര്പ്പിട്ടപ്പോള് മതില് വീണു; ജനം ഔരോരുത്തന് നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു.

21. പുരുഷന് , സ്ത്രീ, ബാലന് , വൃദ്ധന് , ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവര് വാളിന്റെ വായ്ത്തലയാല് അശേഷം സംഹരിച്ചു.

எபிரேயர் 11:31 വിശ്വാസത്താല്‍ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.

22. എന്നാല് രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവവേശ്യയുടെ വീട്ടില് ചെന്നു അവിടെ നിന്നു ആ സ്ത്രീയെയും അവള്ക്കുള്ള സകലത്തെയും നിങ്ങള് അവളോടു സത്യംചെയ്തതുപോലെ പുറത്തുകൊണ്ടുവരുവിന് എന്നു പറഞ്ഞു.

23. അങ്ങനെ ഒറ്റുകാരായിരുന്ന യൌവനക്കാര് ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവള്ക്കുള്ള സകലത്തെയും പുറത്തു കൊണ്ടു വന്നു; അവളുടെ എല്ലാ ചാര്ച്ചക്കാരെയും പുറത്തു കൊണ്ടുവന്നു യിസ്രായേല്പാളയത്തിന്നു പുറത്തു പാര്പ്പിച്ചു.

24. പിന്നെ അവര് പട്ടണവും അതിലുള്ളതൊക്കെയും തീവെച്ചു ചുട്ടുകളഞ്ഞു; എന്നാല് വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവര് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്വെച്ചു.

25. യെരീഹോവിനെ ഒറ്റുനോക്കുവാന് അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവള്ക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവള് ഇന്നുവരെയും യിസ്രായേലില് പാര്ക്കുംന്നു.

26. അക്കാലത്തു യോശുവ ശപഥം ചെയ്തുഈ യെരീഹോപട്ടണത്തെ പണിയുവാന് തുനിയുന്ന മനുഷ്യന് യഹോവയുടെ മുമ്പാകെ ശപീക്കപ്പെട്ടവന് ; അവന് അതിന്റെ അടിസ്ഥാനമിടുമ്പോള് അവന്റെ മൂത്തമകന് നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോള് ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.

27. അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീര്ത്തി ദേശത്തു എല്ലാടവും പരന്നു.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |