Joshua - യോശുവ 9 | View All

1. എന്നാല് ഹിത്യര്, അമോര്യ്യര്, കനാന്യര്, പെരിസ്യര്, ഹിവ്യര്, യെബൂസ്യര് എന്നിങ്ങനെ യോര്ദ്ദാന്നിക്കരെ മലകളിലും താഴ്വരകളിലും ലെബാനോന്നെതിരെ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാര് ഒക്കെയും വസ്തുത കേട്ടപ്പോള്

1. All of the kings who ruled west of the Jordan River heard about the battles Israel had won. That included the kings who ruled in the central hill country and the western hills. It also included those who ruled along the entire coast of the Mediterranean Sea all the way to Lebanon. They were the kings of the Hittites, Amorites, Canaanites, Perizzites, Hivites and Jebusites.

2. യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്വാന് ഏകമനസ്സോടെ യോജിച്ചു.

2. They brought their armies together to fight against Joshua and Israel.

3. എന്നാല് യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോന് നിവാസികള് കേട്ടപ്പോള്

3. The people of Gibeon heard about what Joshua had done to Jericho and Ai.

4. അവര് ഒരു ഉപായം പ്രയോഗിച്ചുഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,

4. So they decided to trick the people of Israel. They packed supplies as if they were going on a long trip. They loaded their donkeys with old sacks and old wineskins. The wineskins were cracked but had been mended.

5. പഴക്കംചെന്നു കണ്ടംവെച്ച ചെരിപ്പു കാലിലും പഴയവസ്ത്രം ദേഹത്തിന്മേലും ധരിച്ചു പുറപ്പെട്ടു; അവരുടെ ഭക്ഷണത്തിന്നുള്ള അപ്പവും എല്ലാം ഉണങ്ങി പൂത്തിരുന്നു.

5. The men put worn-out sandals on their feet. The sandals had been patched. The men also wore old clothes. All of the bread they took along was dry and moldy.

6. അവര് ഗില്ഗാലില് പാളയത്തിലേക്കു യോശുവയുടെ അടുക്കല് ചെന്നു അവനോടും യിസ്രായേല്പുരഷന്മാരോടുംഞങ്ങള് ദൂരദേശത്തുനിന്നു വന്നിരിക്കുന്നു; ആകയാല് ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം എന്നു പറഞ്ഞു.

6. They went to Joshua in the camp at Gilgal. They spoke to him and the men of Israel. They said, 'We've come from a country that's far away. Make a peace treaty with us.'

7. യിസ്രായേല്പുരുഷന്മാര് ആ ഹിവ്യരോടുപക്ഷേ നിങ്ങള് ഞങ്ങളുടെ ഇടയില് പാര്ക്കുംന്നവരായിരിക്കും; എന്നാല് ഞങ്ങള് നിങ്ങളോടു ഉടമ്പടി ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.

7. The men of Israel spoke to the Hivites. They said, 'But suppose you live close to us. If you do, we can't make a peace treaty with you.'

8. അവര് യോശുവയോടുഞങ്ങള് നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോള് യോശുവ അവരോടുനിങ്ങള് ആര്? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു.

8. We'll serve you,' they said to Joshua. But Joshua asked, 'Who are you? Where do you come from?'

9. അവര് അവനോടു പറഞ്ഞതുഅടിയങ്ങള് നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീര്ത്തിയും അവന് മിസ്രയീമില് ചെയ്തതൊക്കെയും

9. They answered, 'We've come from a country that's very far away. We've come because the Lord your God is famous. We've heard reports about him. We've heard about everything he did in Egypt.

10. ഹെശ്ബോന് രാജാവായ സീഹോന് , അസ്തരോത്തിലെ ബാശാന് രാജാവായ ഔഗ് ഇങ്ങനെ യോര്ദ്ദാന്നക്കരെയുള്ള അമോര്യ്യരുടെ രണ്ടു രാജാക്കന്മാരോടും അവന് ചെയ്തതൊക്കെയും ഞങ്ങള് കേട്ടിരിക്കുന്നു.

10. We've heard about everything he did to Sihon and Og. They were the two kings of the Amorites. They ruled east of the Jordan River. Sihon was the king of Heshbon. Og was the king of Bashan. He ruled in Ashtaroth.

11. അതുകൊണ്ടു ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികള് എല്ലാവരും ഞങ്ങളോടു വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്തു അവരെ ചെന്നുകണ്ടുഞങ്ങള് നിങ്ങളുടെ ദാസന്മാര് ആയിക്കൊള്ളാം എന്നു അവരോടു പറയേണമെന്നു പറഞ്ഞു; ആകയാല് നിങ്ങള് ഞങ്ങളോടു ഉടമ്പടി ചെയ്യേണം.

11. 'Our elders and all of the people who are living in our country spoke to us. They said, 'Take supplies for your trip. Go and meet the people of Israel. Say to them, 'We'll serve you. Make a peace treaty with us.' '

12. ഞങ്ങള് നിങ്ങളുടെ അടുക്കല് വരുവാന് പുറപ്പെട്ട നാളില് ഭക്ഷണത്തിന്നായിട്ടു ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളില്നിന്നു എടുത്തതാകുന്നു; ഇപ്പോള് ഇതാ, അതു ഉണങ്ങി പൂത്തിരിക്കുന്നു.

12. 'Look at our bread. It was warm when we packed it. We packed it at home on the day we left to come and see you. But look at how dry and moldy it is now.

13. ഞങ്ങള് വീഞ്ഞു നിറെച്ചു കൊണ്ടുപോന്ന ഈ തുരുത്തികള് പുത്തനായിരുന്നു; ഇപ്പോള് ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീര്ഘയാത്രയാല് പഴക്കമായുമിരിക്കുന്നു.

13. When we filled these wineskins, they were new. But look at how cracked they are now. And our clothes and sandals are worn out because we've traveled so far.'

14. അപ്പോള് യിസ്രായേല്പുരുഷന്മാര് യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു.

14. The men of Israel looked over the supplies those men had brought. But they didn't ask the Lord what they should do.

15. യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.

15. Joshua made a peace treaty with the men who had come. He agreed to let them live. The leaders of the community took an oath to show that they agreed with the treaty.

16. ഉടമ്പടി ചെയ്തിട്ടു മൂന്നു ദിവസം കഴിഞ്ഞശേഷം അവര് സമീപസ്ഥന്മാര് എന്നും തങ്ങളുടെ ഇടയില് പാര്ക്കുംന്നവര് എന്നും അവര് കേട്ടു.

16. The people of Israel made a peace treaty with the people of Gibeon. But three days later they heard that the people of Gibeon lived close to them.

17. യിസ്രായേല്മക്കള് യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളില് എത്തി. അവരുടെ പട്ടണങ്ങള് ഗിബെയോന് , കെഫീര, ബേരോത്ത്, കിര്യ്യത്ത്--യെയാരീം എന്നിവ ആയിരുന്നു.

17. So the people of Israel started out to go to the cities of those men. On the third day they came to Gibeon, Kephirah, Beeroth and Kiriath Jearim.

18. സഭയിലെ പ്രഭുക്കന്മാര് യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാല് യിസ്രായേല്മക്കള് അവരെ സംഹരിച്ചില്ല; എന്നാല് സഭ മുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.

18. But they didn't attack those cities. That's because the leaders of the community had taken an oath and made a peace treaty with them. They had taken the oath in the name of the Lord, the God of Israel. The whole community told the leaders they weren't happy with them.

19. പ്രഭുക്കന്മാര് എല്ലാവരും സര്വ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു ഞങ്ങള് അവരോടു സത്യംചെയ്തിരിക്കയാല് നമുക്കു അവരെ തൊട്ടുകൂടാ.

19. But all of the leaders answered, 'We've made a peace treaty with them. We've taken an oath in the name of the Lord, the God of Israel. So we can't touch them now.

20. നാം അവരോടു ഇങ്ങനെ ചെയ്തു അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാല് ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേല് വരും എന്നു പറഞ്ഞു.

20. 'But here is what we'll do to them. We'll let them live. Then the Lord's anger won't fall on us because we didn't keep the oath we took.'

21. അവര്ക്കും വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാര് അവരോടുഇവര് ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവര് സര്വ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.

21. They continued, 'Let them live. But let them cut wood and carry water for the whole community.' So the leaders kept their promise to them.

22. പിന്നെ യോശുവ അവരെ വിളിച്ചു അവരോടുനിങ്ങള് ഞങ്ങളുടെ ഇടയില് പാര്ത്തിരിക്കെ ബഹുദൂരസ്ഥന്മാര് എന്നു പറഞ്ഞു ഞങ്ങളെ വഞ്ചിച്ചതു എന്തു?

22. Joshua sent for the people of Gibeon. He said, 'Why did you trick us? You said, 'We live far away from you.' But in fact you live close to us.

23. ആകയാല് നിങ്ങള് ശപിക്കപ്പെട്ടവര്എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകള് നിങ്ങളില് ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു.

23. So now you are under a curse. You will always serve us. You will always cut wood and carry water for the house of my God.'

24. അവര് യോശുവയോടുനിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോടുനിങ്ങള്ക്കു ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പില്നിന്നു ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങള്ക്കു അറിവുകിട്ടിയതിനാല് നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചു ഞങ്ങള് ഏറ്റവും ഭയപ്പെട്ടു ഈ കാര്യം ചെയ്തിരക്കുന്നു.

24. They answered Joshua, 'We were clearly told what the Lord your God had commanded his servant Moses to do. He commanded him to give you the whole land. He also ordered him to wipe out all of its people to make room for you. So we were afraid you would kill us. That's why we tricked you.

25. ഇപ്പോള് ഇതാഞങ്ങള് നിന്റെ കയ്യില് ഇരിക്കുന്നു; നിനക്കു ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊള്ക എന്നു ഉത്തരം പറഞ്ഞു.

25. We are now in your hands. Do to us what you think is good and right.'

26. അങ്ങനെ അവന് അവരോടു ചെയ്തു; യിസ്രായേല്മക്കള് അവരെ കൊല്ലാതവണ്ണം അവരുടെ കയ്യില്നിന്നു അവരെ രക്ഷിച്ചു.

26. So Joshua saved the people of Gibeon. He didn't let the people of Israel kill them.

27. അന്നു യോശുവ അവരെ സഭെക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു അവന്റെ യാഗപീഠത്തിന്നും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു.

27. That day he made them cut wood and carry water. They had to serve the community of Israel. They also had to serve at the altar of the Lord at the place where he would choose to put it. And they still serve the people of Israel to this very day.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |