1 Peter - 1 പത്രൊസ് 2 | View All

1. ആകയാല് സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു

2. ഇപ്പോള് ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാന് വചനം എന്ന മായമില്ലാത്ത പാല് കുടിപ്പാന്

3. വാഞ്ഛിപ്പിന് . കര്ത്താവു ദയാലു എന്നു നിങ്ങള് ആസ്വദിച്ചിട്ടുണ്ടല്ലോ.

சங்கீதம் 34:8 യഹോവ നല്ലവന്‍ എന്നു രുചിച്ചറിവിന്‍ ; അവനെ ശരണംപ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍ .

4. മനുഷ്യര് തള്ളിയതെങ്കിലും ദൈവസന്നിധിയില് ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കല് വന്നിട്ടു

சங்கீதம் 118:22 വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു.

ஏசாயா 28:16 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ സീയോനില്‍ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന്‍ ഔടിപ്പോകയില്ല.

தானியேல் 2:34-35 തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലില്‍ അടിച്ചു തകര്‍ത്തുകളഞ്ഞു.ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകര്‍ന്നു വേനല്‍ക്കാലത്തു കളത്തിലെ പതിര്‍പോലെ ആയിത്തീര്‍ന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപര്‍വ്വതമായിത്തീര്‍ന്നു ഭൂമിയില്‍ ഒക്കെയും നിറഞ്ഞു.

5. നിങ്ങളും ജീവനുള്ള കല്ലുകള് എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവര്ഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.

யாத்திராகமம் 19:6 നിങ്ങള്‍ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേല്‍മക്കളോടു പറയേണ്ടുന്ന വചനങ്ങള്‍ ആകുന്നു.

ஏசாயா 61:6 നിങ്ങളോ യഹോവയുടെ പുരോഹിതന്മാര്‍‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാര്‍‍ എന്നും നിങ്ങള്‍ക്കു പേരാകും; നിങ്ങള്‍ ജാതികളുടെ സന്‍ പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികള്‍ ആയിത്തീരും

6. “ഞാന് ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനില് ഇടുന്നു; അവനില് വിശ്വസിക്കുന്നവന് ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തില് കാണുന്നുവല്ലോ.

ஏசாயா 28:16 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ സീയോനില്‍ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന്‍ ഔടിപ്പോകയില്ല.

7. വിശ്വസിക്കുന്ന നിങ്ങള്ക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവര്ക്കോ “വീടു പണിയുന്നവര് തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടര്ച്ചക്കല്ലും തടങ്ങല് പാറയുമായിത്തീര്ന്നു.”

சங்கீதம் 118:22 വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു.

தானியேல் 2:34-35 തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലില്‍ അടിച്ചു തകര്‍ത്തുകളഞ്ഞു.ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകര്‍ന്നു വേനല്‍ക്കാലത്തു കളത്തിലെ പതിര്‍പോലെ ആയിത്തീര്‍ന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപര്‍വ്വതമായിത്തീര്‍ന്നു ഭൂമിയില്‍ ഒക്കെയും നിറഞ്ഞു.

8. അവര് വചനം അനുസരിക്കായ്കയാല് ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു.

ஏசாயா 8:14-15 എന്നാല്‍ അവന്‍ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേല്‍ഗൃഹത്തിന്നു രണ്ടിന്നും അവന്‍ ഒരു ഇടര്‍ച്ചക്കല്ലും തടങ്ങല്‍പാറയും യെരൂശലേം നിവാസികള്‍ക്കു ഒരു കുടുക്കും കണിയും ആയിരിക്കും.പലരും അതിന്മേല്‍ തട്ടിവീണു തകര്‍ന്നുപോകയും കണിയില്‍ കുടുങ്ങി പിടിപെടുകയും ചെയ്യും.

9. നിങ്ങളോ അന്ധകാരത്തില്നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.

யாத்திராகமம் 19:5 ആകയാല്‍ നിങ്ങള്‍ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താല്‍ നിങ്ങള്‍ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.

யாத்திராகமம் 23:22 എന്നാല്‍ നീ അവന്റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാന്‍ കല്പിക്കുന്നതൊക്കെയും ചെയ്താല്‍ നിന്നെ പകെക്കുന്നവരെ ഞാന്‍ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാന്‍ ഞെരുക്കും.

உபாகமம் 4:20 നിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്കു അവകാശ ജനമായിരിക്കേണ്ടതിന്നു യഹോവ തിരഞ്ഞെടുത്തു നിങ്ങളെ മിസ്രയീം എന്ന ഇരിമ്പുലയില്‍ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു.

உபாகமம் 7:6 നിന്റെ ദൈവമായ യഹോവേക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.

உபாகமம் 10:15 നിന്റെ പിതാക്കന്മാരോടു മാത്രം യഹോവേക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവന്‍ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു.

உபாகமம் 14:2 നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാന്‍ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.

ஏசாயா 9:2 ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെ മേല്‍ പ്രകാശം ശോഭിച്ചു.

ஏசாயா 42:12 അവര്‍ യഹോവേക്കു മഹത്വം കൊടുത്തു അവന്റെ സ്തുതിയെ ദ്വീപുകളില്‍ പ്രസ്താവിക്കട്ടെ.

ஏசாயா 43:20-21 ഞാന്‍ എനിക്കു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിന്നു കുടിപ്പാന്‍ കൊടുക്കേണ്ടതിന്നു ഞാന്‍ മരുഭൂമിയില്‍ വെള്ളവും നിര്‍ജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും.

யாத்திராகமம் 19:6 നിങ്ങള്‍ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേല്‍മക്കളോടു പറയേണ്ടുന്ന വചനങ്ങള്‍ ആകുന്നു.

ஏசாயா 61:6 നിങ്ങളോ യഹോവയുടെ പുരോഹിതന്മാര്‍‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാര്‍‍ എന്നും നിങ്ങള്‍ക്കു പേരാകും; നിങ്ങള്‍ ജാതികളുടെ സന്‍ പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികള്‍ ആയിത്തീരും

10. മുമ്പെ നിങ്ങള് ജനമല്ലാത്തവര്; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവര്; ഇപ്പോഴോ കരുണ ലഭിച്ചവര് തന്നേ.

ஓசியா 1:6 അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടുഅവള്‍ക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവള്‍) എന്നു പേര്‍ വിളിക്ക; ഞാന്‍ ഇനി യിസ്രായേല്‍ഗൃഹത്തോടു ക്ഷമിപ്പാന്‍ തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.

ஓசியா 1:10 എങ്കിലും യിസ്രായേല്‍മക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്‍ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങള്‍ എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങള്‍ ജീവനുള്ള ദൈവത്തിന്റെ മക്കള്‍ എന്നു അവരോടു പറയും.

ஓசியா 2:1 നിങ്ങളുടെ സഹോദരന്മാര്‍ക്കും അമ്മീ (എന്റെ ജനം) എന്നും നിങ്ങളുടെ സഹോദരി മാര്‍ക്കും രൂഹമാ (കരുണ ലഭിച്ചവള്‍) എന്നും പേര്‍ വിളിപ്പിന്‍ .

ஓசியா 2:23 ഞാന്‍ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാന്‍ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടുനീ എന്റെ ജനം എന്നു ഞാന്‍ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.

11. പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികള് നിങ്ങളെ ദുഷ്പ്രവൃത്തിക്കാര് എന്നു ദുഷിക്കുന്തോറും

சங்கீதம் 39:12 യഹോവേ, എന്റെ പ്രാര്‍ത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീര്‍ കണ്ടു മിണ്ടാതിരിക്കരുതേ; ഞാന്‍ എന്റെ സകലപിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയില്‍ അന്യനും പരദേശിയും ആകുന്നുവല്ലോ.

12. നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്ശനദിവസത്തില് ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയില് നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാന് പ്രബോധിപ്പിക്കുന്നു.

ஏசாயா 10:3 സന്ദര്‍ശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങള്‍ എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങള്‍ ആരുടെ അടുക്കല്‍ ഔടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങള്‍ എവിടെ വെച്ചുകൊള്ളും?

13. സകല മാനുഷനിയമത്തിന്നും കര്ത്താവിന് നിമിത്തം കീഴടങ്ങുവിന് .

14. ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സല്പ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാല് അയക്കപ്പെട്ടവര് എന്നുവെച്ചു നാടുവാഴികള്ക്കും കീഴടങ്ങുവിന് .

15. നിങ്ങള് നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.

16. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിന് .

17. എല്ലാവരെയും ബഹുമാനിപ്പിന് ; സഹോദരവര്ഗ്ഗത്തെ സ്നേഹിപ്പിന് ; ദൈവത്തെ ഭയപ്പെടുവിന് ; രാജാവിനെ ബഹുമാനിപ്പിന് .

நீதிமொழிகள் 24:21 മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.

18. വേലക്കാരേ, പൂര്ണ്ണഭയത്തോടെ യജമാനന്മാര്ക്കും, നല്ലവര്ക്കും ശാന്തന്മാര്ക്കും മാത്രമല്ല, മൂര്ഖന്മാര്ക്കും കൂടെ കീഴടങ്ങിയിരിപ്പിന് .

19. ഒരുത്തന് ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാല് അതു പ്രസാദം ആകുന്നു.

20. നിങ്ങള് കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാല് എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാല് അതു ദൈവത്തിന്നു പ്രസാദം.

21. അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങള്ക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങള് അവന്റെ കാല്ച്ചുവടു പിന് തുടരുവാന് ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.

22. അവന് പാപം ചെയ്തിട്ടില്ല; അവന്റെ വായില് വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.

ஏசாயா 53:9 അവന്‍ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായില്‍ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവര്‍‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവകൂഴി കൊടുത്തു; അവന്റെ മരണത്തില്‍ അവന്‍ സന്‍ പന്നന്മാരോടു കൂടെ ആയിരുന്നു

23. തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കല് കാര്യ്യം ഭരമേല്പിക്കയത്രേ ചെയ്തതു.

ஏசாயா 53:7 തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു

24. നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവന് തന്റെ ശരീരത്തില് നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേല് കയറി; അവന്റെ അടിപ്പിണരാല് നിങ്ങള്ക്കു സൌഖ്യം വന്നിരിക്കുന്നു.

ஏசாயா 53:4 സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു; നമ്മുടെ ദേവനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു

ஏசாயா 53:5 എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേല്‍ ആയി അവന്റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു

ஏசாயா 53:12 അതുകൊണ്ടു ഞാന്‍ അവന്നു മഹാന്മാരോടുകൂടെ ഔഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവന്‍ കൊള്ള പങ്കിടും; അവന്‍ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍‍കൂ വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ

25. നിങ്ങള് തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.

ஏசாயா 53:6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഔരോരുത്തനും താന്‍ താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേല്‍ ചുമത്തി

எசேக்கியேல் 34:5-6 ഇടയന്‍ ഇല്ലായ്കകൊണ്ടു അവ ചിതറിപ്പോയി; ചിതറിപ്പോയിട്ടു അവ കാട്ടിലെ സകലമൃഗങ്ങള്‍ക്കും ഇരയായിത്തീര്‍ന്നു.എന്റെ ആടുകള്‍ എല്ലാമലകളിലും ഉയരമുള്ള എല്ലാകുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തില്‍ ഒക്കെയും എന്റെ ആടുകള്‍ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല.



Shortcut Links
1 പത്രൊസ് - 1 Peter : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |